sections
MORE

നിങ്ങളുടെ കയ്യിലുണ്ടോ ഈ രേഖ?

x-default
SHARE

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഭാവികാര്യങ്ങളും ജോലിയും ആരോഗ്യവും സമ്പത്തും എന്നു വേണ്ട എല്ലാത്തിനെക്കുറിച്ചും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖകളാണ് കൈരേഖകൾ എന്ന അനുമാനവും ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഭാവി ഭൂതം വർത്തമാന പ്രവചനങ്ങൾ കൈരേഖകൾ നോക്കി നടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുരാതന കാലം തൊട്ടെ  ഹിന്ദു–വേദിക്ക് ജ്യോതിഷത്തിൽ ഇവയൊക്കെ ഉണ്ടായിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപ് വാല്മീകി ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു എന്നു വേണം ചരിത്ര രേഖകളിൽ നിന്ന് മനസിലാക്കാൻ. ഭാരതത്തിൽ നിന്നാണ് മറ്റുരാജ്യങ്ങളിലേക്ക് ഹസ്തരേഖാശാസ്ത്രം പ്രചരിച്ചത്, ഭാരതത്തിൽ നിന്ന് ചൈന, ഈജിപ്ത്, പേർഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഹസ്തരേഖാശാസ്ത്രം പ്രചരിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

ഭാഗ്യാനുഭവങ്ങളുടെ സമയം!

x-default

യവനദാർശനികനായിരുന്നു അനക്സഗോറസ് ഹസ്തരേഖയെക്കുറിച്ച് പഠിച്ചിരുന്നതായും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മഹാനായ അലക്സാണ്ടർ ചക്രവർത്തി തന്റെ ഉദ്യോഗസ്ഥരുടെ സ്വഭാവസവിശേഷതകൾ മനസിലാക്കാൻ ഹസ്തരേഖാശാസ്ത്രം ഉപയോഗിച്ചുരുന്നതായും പറയപ്പെടുന്നു. ഈജിപ്റ്റിൽ നിന്നുള്ള പണ്ഡിതൻമാർ പറയുന്നത് അലക്സാണ്ടർ ചക്രവർത്തിയുടെ കൈകളിൽ സവിശേഷമായി ചില രേഖകൾ ഉണ്ടായിരുന്നെന്നാണ്. അപൂർവ്വമായി മാത്രം കാണുന്ന ചില ഭാഗ്യരേഖകൾ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. X പോലെയുള്ള രേഖകൾ കൈകളിൽ കാണുന്നത് ലോകത്തിൽ തന്നെ മൂന്ന് ശതമാനം ആളുകൾക്കെയുള്ളു! മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ കൈരേഖകൾ ഇത്തരത്തിൽ സവിശേഷമായിരുന്നു.

കൈകളിലെ X രേഖയെക്കുറിച്ച് മോസ്കോയിൽ വിശദമായ പഠനങ്ങൾ നടന്നിട്ടുണ്ട്. രണ്ട് കൈകളിൽ X അടയാളമുള്ളവർ വളരെയധികം സ്വാധീനം ഉള്ള വ്യക്തികളാണെന്നാണ് പഠന റിപ്പോർട്ട്. അവരുടെ മഹത്വം കൊണ്ട് ലോകം അവരെ എന്നെന്നും ഓർത്തുവയ്ക്കും. (ജീവിച്ചിരിക്കുന്നവരും – മരിച്ചുപോയതുമായ ഇരുപതുലക്ഷത്തോളം കൈരേഖകൾ പരിശോധിച്ചാണ് എസ്.ടി.ഐ യൂണിവേഴ്സിറ്റി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഒരു കൈയിൽ മാത്രമേ X അടയാളം കാണുന്നുള്ളുവെങ്കിലും അവർ പ്രശസ്തരായിതീരുമെന്നുമാണ് പറയപ്പെടുന്നത്. കൈയിൽ X മാർക്കുള്ളവർ സഹജീവിബോധമുള്ളവരാണ്. അപകടവും വഞ്ചനയും ഇവർ മുൻകൂട്ടി മനസിലാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PALMISTRY
SHOW MORE
FROM ONMANORAMA