നിങ്ങളുടെ കയ്യിലുണ്ടോ 'വ്യാഴവലയം '; ഭാവിപ്രവചിക്കാൻ കഴിവുള്ളവർ!

വിവിധ വിഷയങ്ങളിൽ നിസ്സീമമായ പരിജ്ഞാനവും, വരുംകാല സംഭവങ്ങൾ കാലേകൂട്ടി അറിയുവാനുള്ള പ്രത്യേക ഒരു സിദ്ധിയും, അന്തർജ്ഞാനവുമൊക്കെ സൂചിപ്പിക്കുന്ന  രേഖ ചില കൈകളിൽ കാണും. വ്യാഴവിരലിനു താഴെ വ്യാഴമേട്ടിൽക്കാണുന്ന വളയാകൃതിയിലുള്ള ഈ മൈനര്‍ രേഖയെ വ്യാഴവലയം എന്നാണ് വിളിക്കുക. വ്യാഴമണ്ഡലത്തെചുറ്റിയാണ് ഈ രേഖ കാണപ്പെടുക. ഭാവി പ്രവചനശേഷി ഉള്ളവരുടെ കൈയ്യിൽ ഈ രേഖ നിശ്ചയമായും ഉണ്ടാകും. 

മണിബന്ധ രേഖകൾ 

കയ്യും കരതലവും ചേരുന്ന ഭാഗത്തുള്ള മണിബന്ധ (Wrist)ത്തിലാണ് മണിബന്ധരേഖകൾ (Bracelets) കാണുക. മുറിയാത്ത മൂന്ന് രേഖകൾ യഥാക്രമം വിജ്ഞാനം, സമ്പത്ത്, ആരോഗ്യം ഇവയെ സൂചിപ്പിക്കുന്നു. ഇവയുടെ സ്ഥിതി ഇവയിൽക്കാണുന്ന ചിഹ്നങ്ങൾ, ഇവയുടെ കിടപ്പ് ഇവയൊക്കെ  ഫലങ്ങളെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്നു. 

മുറിയാത്ത മികവുറ്റ രേഖകൾ ശുഭകരമായ ആരോഗ്യസമ്പുഷ്ടമായ ദീർഘജീവിതത്തെ സൂചിപ്പിക്കുന്നു. ഈ ഭാഗത്തുതന്നെയാണ് കേതുവും സ്ഥിതി ചെയ്യുന്നത്. മുജ്ജന്മങ്ങളുടെ ആകെത്തുകയും മണിബന്ധ രേഖകളിൽനിന്ന് വായിച്ചെടുക്കാം. 

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com