sections
MORE

കയ്യിലുണ്ട് രാഹുവും കേതുവും, ഇവ പറയും നിങ്ങളുടെ ജീവിതം

534665475
SHARE

ജ്യോതിശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും രാഹുകേതുക്കളെ ഛായാഗ്രഹങ്ങൾ (Shadow Planets) എന്നാണ് പറയാറ്. ചന്ദ്രന്റെ പർവങ്ങൾ (nodes) ആയിട്ടാണു രാഹുകേതുക്കൾ അറിയപ്പെടുന്നത്. കൈത്തലത്തിൽ മറ്റു മണ്ഡലങ്ങളെ ഒഴിച്ചുള്ള സ്ഥലത്താണു രാഹുകേതുക്കളുടെ സ്ഥിതി. 

പ്രധാന രേഖകൾ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളും പരസ്പരാഭിമുഖവുമാണ് ഈ രണ്ടു മണ്ഡലങ്ങളും. ഛായാഗ്രഹങ്ങളാണെങ്കിലും കൈത്തലത്തിലെ ഇതര മണ്ഡലങ്ങളിലെ ഗ്രഹോർജത്തിൽ ഏറ്റക്കുറച്ചിലുകളും കാര്യമായ വ്യതിയാനങ്ങളുമുണ്ടാക്കാൻ ഈ രണ്ടു മണ്ഡലങ്ങൾക്കും അവയിൽ നിന്നുള്ള ഊർജപ്രസരണത്തിനും സാധിക്കും. 

രാഹു 

palmistry-rahu

 ഭാവി (ശനി) രേഖയും ശിരോരേഖയും പരസ്പരം മുറിക്കുന്ന സ്ഥലത്ത്, മറ്റു മണ്ഡലങ്ങളുടെ നടുക്ക് ഉള്ളംകൈയ്ക്ക് അടുത്തായി ഒരു താഴ്‌വര പോലെ തോന്നിപ്പിക്കുന്ന മണ്ഡലമാണു രാഹു. ചുറ്റുമുള്ള പ്രകൃതിയും പരിസ്ഥിതിയും നമ്മുടെ ജീവിതപ്രയാണത്തെ സ്വാധീനിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. രാഹു മണ്ഡലത്തിന്റെ ലക്ഷണങ്ങൾ താഴെക്കൊടുക്കുന്നു.

1. തീരെ കുഴിഞ്ഞ (ആഴമുള്ള) മണ്ഡലം

പരിസരം കണ്ട് അന്തംവിട്ടുനിൽക്കുന്നവർ, ജീവിതത്തിനു ചൂടും ചൂരും വേഗവുമില്ലാത്തവർ, പരപ്രേരണയില്ലാതെ ജീവിതം സാധ്യമാകാത്തവർ

2. അമിതമായി തടിച്ചുപരന്ന് കുഴി ലവലേശമില്ലാത്ത മണ്ഡലം

ദൈനംദിന ജീവിതത്തിലെ പ്രാരബ്ധങ്ങളിലും പരാധീനതകളിലും മുഴുകി ജീവിതത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ വിസ്മരിക്കുന്നവർ. ഭോഗസുഖങ്ങളിലും ഭൗതികതയിലും മതിമയങ്ങി കാലം കഴിക്കുന്നവർ. നമ്മുടെ പരിസരമെന്നതു നീണ്ട ജീവിതയാത്രയിലെ ചവിട്ടുപടി മാത്രമാണെന്ന തിരിച്ചറിവുണ്ടാകണം.

കേതു

palmistry-kethu-new

കൈത്തലത്തിന്റെ അടിത്തട്ടാണു കേതു. മണിബന്ധരേഖകളും ഇതിൽ ഉൾപ്പെടും. മണ്ഡലത്തിന്റെ അതിർത്തികൾ ചന്ദ്ര–ശുക്ര മണ്ഡലങ്ങളാണ്. ഒറ്റനോട്ടത്തിൽ ഗുഹ പോലിരിക്കും ഈ മണ്ഡലം.

സന്തുലിത കേതുമണ്ഡലം

അഭികാമ്യമായ (സന്തുലിത) കേതുമണ്ഡലം സൂചിപ്പിക്കുന്നത് കഴിഞ്ഞ ജന്മങ്ങളിലെ അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച പ്രായോഗികജ്ഞാനം ഉപയോഗിച്ച് ആ വ്യക്തി പുതിയ കർമ്മപദ്ധതികൾക്ക് തുടക്കമിടുന്നു എന്നുള്ളതാണ്. 

ശുഷ്കമായ കേതുമണ്ഡലം (അവികസിത കേതുമണ്ഡലം )

കഴിഞ്ഞകാല ദുരനുഭവങ്ങളിൽ സംഭീതനായി ഒതുങ്ങിയും പതുങ്ങിയും കഴിയുന്ന ധൈര്യമായി പുതിയ പ്രവര്‍ത്തനങ്ങളിലേർപ്പെടാതെ കഴിയുന്നവര്‍ക്കാണ് വികസിക്കാത്ത ശുഷ്കമായ കേതുമണ്ഡലമുണ്ടാകുക. സംരക്ഷിതത്വത്തിനായിരിക്കും ഇവർ മുൻതൂക്കം കൊടുക്കുക. സാഹസികോദ്യമങ്ങളിലൊന്നും ഇടപെടില്ല. 

അമിത വളർച്ചയുള്ള കേതുമണ്ഡലം

പൂർവജന്മ കർമങ്ങളിൽ നിന്നുള്ള പാഠങ്ങൾ സ്വാംശീകരിക്കാതെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ എന്തിനും ഏതിനും ഒരുങ്ങി ഇറങ്ങുന്നവർക്കാണ് അമിതവളർച്ചയുള്ള കേതുമണ്ഡലം ഉണ്ടാകുക. കാര്യങ്ങൾ വിലയിരുത്തുവാനുള്ള കഴിവും ശ്രദ്ധയും ശുഷ്കാന്തിയും അവധാനതയും വരുംവരായ്കകൾ മനസ്സിലാക്കുവാനുള്ള സന്നദ്ധതയും സൗമനസ്യവും ഇക്കൂട്ടർക്ക് ജീവിതവിജയത്തിന് അനിവാര്യമായ ഘടകങ്ങളാണ്.

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PALMISTRY
SHOW MORE
FROM ONMANORAMA