കയ്യിലെ ആയുർരേഖ പറയും എല്ലാം

Palmistry
Palmist reading future through study of palm closeup. Man chiromancer holding female hand and attentively studying it, free space. Foretelling, mystery, fortune, magic concept
SHARE

ആയുർരേഖ അഥവാ ജീവരേഖ  ആയുസ്സിന്റെ ദൈർഘ്യമല്ല  സൂചിപ്പിക്കുന്നത്. മറിച്ച് ഒരു വ്യക്തിയുടെ ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം എന്നിവയെല്ലാമാണ്. 

മനക്കട്ടിയുള്ളവന്റെ കൈരേഖ
 

mind-power-hand-1

നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും പുറത്ത് നല്ല നിയന്ത്രണമുണ്ട് എന്നാണ് വ്യാഴമണ്ഡലത്തിനടിയിൽ നിന്ന് തുടങ്ങുന്ന ജീവരേഖ സൂചിപ്പിക്കുന്നത്. മറ്റുള്ളവർക്ക് നിങ്ങൾ ഒരത്താണിയായിരിക്കും. അവരുടെ വിഷമ–പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങളായിരിക്കും അവർക്ക് മാർഗദർശനം നൽകുക. മറ്റുള്ളവർ അവരുടെ ശ്രമങ്ങള്‍ അവസാനിപ്പിച്ചു പോയാലും നിങ്ങൾ പരാജയം അംഗീകരിക്കാതെ പോരാടും. സ്വയം നിയന്ത്രിക്കാനുള്ള നിങ്ങളുടെ അദ്ഭുതകരമായ ശേഷിയും കർമകുശലതയും കർത്തവ്യ വ്യഗ്രതയും നിങ്ങൾക്ക് ഭാവിയില്‍ അസൂയാവഹമായ നേട്ടങ്ങൾ പ്രദാനം ചെയ്യും.

ഗൂഢമായ സ്നേഹബന്ധങ്ങള്‍ ഉള്ളവരുടെ കൈരേഖ

mind-power-hand-2

ജീവരേഖയ്ക്കുള്ളിലായി ശുക്രമണ്ഡലത്തിൽ ചെറിയ ഒരു തുണരേഖ കണ്ടാൽ ആ വ്യക്തിക്കു ഗൂഢമായ സ്നേഹബന്ധമുണ്ടെന്നു കരുതാം. ആ വ്യക്തിയെ രഹസ്യമായി സന്ദർശിക്കുന്നുമുണ്ടാകാം. ഈ താൽപര്യം ചിലപ്പോൾ നിയന്ത്രണങ്ങളെ ലംഘിച്ചുകൊണ്ട് ചില കൃത്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കും. ഇതെക്കുറിച്ചു കുറ്റബോധവും പിന്നീടു തോന്നിയേക്കാം. എന്തായാലും ഇത്തരം രഹസ്യബന്ധങ്ങൾക്കു വിട നൽകുന്നതാകും നിങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടാതിരിക്കാൻ ഉചിതം.

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ