ADVERTISEMENT

ജീവിതത്തിലെ ഗൂഢരഹസ്യങ്ങൾ മുൻകൂറായി  മനസ്സിലാക്കാൻ സഹായിക്കുന്ന  ശാസ്ത്രശാഖയാണ് ഹസ്തരേഖാശാസ്ത്രം. ഒരാൾ ജനിക്കുമ്പോള്‍ കൈപ്പത്തിയിൽ  രൂപം കൊണ്ട സുപ്രധാന രേഖകൾ  ആർക്കും മാഞ്ഞു കണ്ടിട്ടില്ല. ചിലപ്പോൾ ചെറുരേഖകൾ മാഞ്ഞും മറഞ്ഞും മാറിയും വരാറുമുണ്ട്.  കൈരേഖ ഒരു ജീവിതരേഖയാണ്. ആ രേഖയ്ക്കകത്ത് ആ വ്യക്തിയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്.

soorya-mandalam

 

 

കൈവെള്ളയിലെ  ചുളിവുകൾ വലയങ്ങളായി (loops) കാണപ്പെടുന്നു. വ്യാഴവിരലിനും ശനി വിരലിനുമിടയ്ക്കുള്ള രാജവലയം (Raja loop) ഉന്നത കുടുംബബന്ധങ്ങളെ സൂചിപ്പിക്കുന്നു. ശനിവിരലിനും സൂര്യവിരലിനുമിടയ്ക്കുള്ള ദൃഢോദ്ദേശ്യ (ഗൗരവ) വലയം (Loop of serious intent) സ്ഥിരോത്സാഹത്തെ കാണിക്കുന്നു.

 

സൂര്യവിരലിനുമിടയ്ക്കുള്ള ആധുനിക പ്രവണതകളെ സൂചിപ്പിക്കുന്ന ‘Loop of style’ ആധുനിക വസ്ത്ര–ഫാഷൻ പ്രവണതകളെ കുറിക്കുന്നു. സൂര്യനും ബുധനുമിടയ്ക്കുള്ള ഹാസ്യവലയം നർമ്മാസ്വാദനശേഷിയെ കാണിക്കുന്നു. ഓർമ്മശക്തിയും പ്രകൃതിയോടുള്ള ഇണക്കവുമാണ് ചന്ദ്രമണ്ഡലത്തിലെ Memory loopഉം Ulnar loop  ഉം (പ്രകൃത്യഭിനിവേശ വലയം)  കാണിക്കുന്നത്.


ലേഖകൻ

(ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755 . Email: nandakumartvm1956@gmail.com )

 

English Summery : Loops in Palmistry Says Your Nature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com