കയ്യിലെ ഈ പ്രധാന രേഖകളിൽ മറുക് വന്നാൽ

HIGHLIGHTS
  • നിങ്ങളുടെ കൈരേഖയിൽ മറുകുണ്ടോ ? എങ്കിൽ
Palmistry-Photo-Credit-New-Africa
Photo Credit : New Africa / Shutterstock.com
SHARE

ഹസ്തരേഖ പോലെ തന്നെ ലക്ഷണശാസ്ത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച്  ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് ലക്ഷണ ശാസ്ത്രത്തിലൂടെ നിർണയിക്കാൻ സാധിക്കും. കൈവെള്ളയിലെ മറുക് സാധാരണ അത്ര നല്ലതല്ല എന്നാണ് പറയപ്പെടുന്നത് . കൈവെള്ളയിൽ മറുകുള്ളവർക്ക് പൊതുവെ തടസ്സങ്ങൾ , അപവാദങ്ങൾ എന്നിവ നേരിടേണ്ടി വരും എന്നാണ് വിശ്വാസം.

കയ്യിലെ പ്രധാന മൂന്ന് രേഖകൾ ആണ് ആയുർ രേഖ അഥവാ ജീവ രേഖ , ശിരോ രേഖ , ഹൃദയ രേഖ  എന്നിവ. ഓരോ വ്യക്തിയിലും ഈ  രേഖകളുടെ നീളവും വലുപ്പവും വ്യത്യസ്തമായിരിക്കും . അതിനനുസരിച്ചു ഫലങ്ങളും വ്യത്യാസപ്പെട്ടിരിക്കും . പൊതുവെ കൈവെള്ളയിൽ മറുക് വരുന്നത് ശുഭകരമല്ല.

ആയുർ രേഖയിൽ മറുക് വന്നാൽ

ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും.

ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും. ആയുർ രേഖയിൽ മറുക് ഉണ്ടാകുന്നത് പൊതുവേ അശുഭ ലക്ഷണമായാണ് കണക്കാക്കുന്നത്.  

ശിരോരേഖയിൽ മറുകുണ്ടായാൽ ...

ജോലി, പ്രഫഷൻ, ബുദ്ധി, വിവേകം, കാര്യഗ്രഹണശേഷി, ജോലിയോടുള്ള ആഭിമുഖ്യം, വിജയസാധ്യതകൾ, ആന്തരിക കഴിവുകൾ എന്നിവയാണ് ശിരോരേഖ സൂചിപ്പിക്കുന്നത്.  ഈ രേഖയിൽ മറുകുള്ളവരുടെ കർമരംഗത്ത് തടസ്സങ്ങൾ നേരിടാം.

Pamistry-Lines

ഹൃദയരേഖയിൽ മറുക് വന്നാൽ

വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം, അസ്വാതന്ത്ര്യം, ആശ്രയത്വം എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ രേഖ . ഹൃദയരേഖയിൽ മറുക് വന്നാൽ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്നവർ ആയിരിക്കും. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവാം.

English Summary : Significance of Mole on Palm Lines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS