തൊലിപ്പുറത്തെ തടിപ്പുകൾ, വലയങ്ങൾ, പുഷ്‌പദള മണ്ഡലങ്ങൾ, കമാനങ്ങൾ, കൂടാര കമാനങ്ങൾ എന്നിങ്ങനെ പലതരത്തിലുണ്ട്. ചൂണ്ടു വിരലിനും (വ്യാഴ വിരൽ) നടു വിരലിനും (ശനി വിരൽ) ഇടയ്ക്കു കാണുന്ന വലയം (loop) രാജ വലയം എന്നറിയപ്പെടുന്നു. ഇത് കണ്ടാൽ സർവത്ര വിജയിയും അസാമാന്യ ധനികനുമാകുമെന്ന് ഊഹിക്കാം.
ബുധമണ്ഡലത്തിലെ രണ്ട് ത്രികോണങ്ങൾ
കൊടി അടയാളമെന്ന് തോന്നിക്കുന്ന ഇരട്ട ത്രികോണങ്ങൾ ബുധ മണ്ഡലത്തിൽ (ചെറുവിരലിനു കീഴിൽ) കാണുകയും മൃദുലമായ ഇളം നീല നിറമുള്ള കൈത്തലങ്ങളും വിരലുകളുമുണ്ടായിരിക്കുകയും ചെയ്‌താൽ അവർ മിടുക്കനായ പണമിടപാടുകാരനോ ബിസിനസ്സുകാരനോ ആയിരിക്കുകയും നല്ല കാശ് കൈയ്യിൽ വന്നു ചേരുകയും ചെയ്യും. ഇക്കൂട്ടർക്ക് നല്ല മാനസികോർജവും വ്യവസായങ്ങൾ/ കച്ചവടം നോക്കി നടത്താനുള്ള അസാമാന്യ ശേഷിയും കാണും. ചെറുവിരലിന്റെ (ബുധ വിരൽ ) അഗ്രഭാഗം നല്ലവണ്ണം കൂർത്തിരിക്കുക കൂടി ആണെങ്കിൽ ഈ കഴിവുകൾ കൂടുതൽ പുഷ്‌ടി പ്രാപിക്കുമെന്ന് നിസ്സംശയം പറയാം.

മേലേ ചൊവ്വയിലെ ത്രികോണം
ഇത്തരം വ്യക്തികൾ ജോലിയിലും ബിസിനസ്സിലും അസാമാന്യ വിജയം കൈവരിക്കും. എത്ര പ്രയാസമുള്ള സന്ദർഭങ്ങൾ സംജാതമായാലും അവ തരണം ചെയ്യാനുള്ള അസാമാന്യമായ കരുത്തും ശേഷിയും വമ്പിച്ച ധനാനുഭവങ്ങളും വിജയവും ഇവർക്ക് നേടിക്കൊടുക്കും.

സൂര്യമണ്ഡലത്തിലെ (മോതിര വിരൽ ചുവട്) ത്രികോണം
ഇവർക്ക് കലാ -സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ അസൂയാവഹമായ നേട്ടങ്ങളും ഖ്യാതിയും അതുവഴി സമ്പത്തും സമൃദ്ധിയുമുണ്ടാകും. എളിമയുള്ളവരായിരിക്കും.
ചന്ദ്രമണ്ഡലത്തിലെ ത്രികോണചിഹ്നം
സർഗ്ഗവൈഭവമുള്ളവരും ഭാവനാസമ്പന്നരും അവരുടെ സവിശേഷതകൾ ധനസമ്പാദനത്തിന് വിനിയോഗിക്കുന്നവരുമാകും. ഇവർ വിദേശരാജ്യങ്ങളിൽ ധാരാളം സഞ്ചരിച്ച് പ്രശസ്‌തിയും സമ്പത്തും കരസ്ഥമാക്കും.
കേതുവിലെ ത്രികോണം
പരമ്പരാഗതമായി ധാരാളം സ്വത്തുക്കളും പണവും ലഭിക്കും

കീഴേ ചൊവ്വയിലെ ത്രികോണം
കീഴേ ചൊവ്വയിൽ ത്രികോണ ചിഹ്നം കണ്ടാൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സു വഴിയും ഇരുമ്പ് -ഉരുക്ക് വ്യവസായങ്ങൾ, ഗതാഗതം, ലോഹപാത്രങ്ങൾ, ഉപകരണങ്ങൾ, സർജിക്കൽ ഉപകരണങ്ങൾ ഇവയുടെ നിർമാണമോ വിപണനമോ വഴി ഭാരിച്ച സമ്പത്ത് ഉണ്ടാക്കും.
ലേഖകൻ
എം. നന്ദകുമാർ
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9497836666
Email: nandakumartvm1956@gmail.com
English Summary : Money Triangle on Hand