വിവാഹശേഷം ഉയർച്ച നേടുന്നവരാണ് ഇക്കൂട്ടർ

HIGHLIGHTS
  • കൈരേഖ ഒരു ജീവിതരേഖയാണ്
happy-couple-StockImageFactory-com
Photo Credit : StockImageFactory.com / Shutterstock.com
SHARE

തലവര മായ്ക്കാൻ പറ്റില്ല എന്ന ഒരു ചൊല്ലുണ്ട്. കൈരേഖയും ഏറെക്കുറെ അങ്ങനെ തന്നെ.കൈരേഖ ഒരു ജീവിതരേഖയാണ്. കൈവെള്ളയിൽ ഒരാളെ സംബന്ധിച്ച പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ജീവിതത്തിലെ ഗൂഢരഹസ്യങ്ങൾ മുൻകൂറായി  മനസ്സിലാക്കാൻ സഹായിക്കുന്ന  ശാസ്ത്രശാഖയാണ് ഹസ്തരേഖാശാസ്ത്രം. ഒരാൾ ജനിക്കുമ്പോള്‍ കൈപ്പത്തിയിൽ  രൂപം കൊണ്ട സുപ്രധാന രേഖകൾ  ആർക്കും മാഞ്ഞു കണ്ടിട്ടില്ല. വിവാഹശേഷം അഭിവൃദ്ധി സൂചിപ്പിക്കുന്ന രേഖകൾ നമ്മുടെ കൈവെള്ളയിൽ ഉണ്ട്. അവ ഏതെന്നു നോക്കാം.

കല്യാണ ശേഷമുള്ള അഭിവൃദ്ധി 

palmistry-03

വിധി രേഖ ചൂണ്ടു വിരലിലേക്ക് വളഞ്ഞു നീങ്ങുകയും വ്യാഴ മണ്ഡലത്തിൽ നക്ഷത്ര ചിഹ്നം കാണുകയും ചെയ്‌താൽ ചെയ്യുന്ന പ്രവൃത്തിയിൽ അസാമാന്യ അഭിവൃദ്ധിയും ജീവിതത്തിൽ ഉയർന്ന പദവിയും വിവാഹശേഷം അപ്രതീക്ഷിതമായ സൗഭാഗ്യങ്ങളും സുനിശ്ചിതമാണ്. ഇങ്ങനെയുള്ളവർ പ്രശസ്‌തരായ സ്ത്രീയേയോ പുരുഷനേയോ ആയിരിക്കും പരിണയിക്കുക. 

പങ്കാളിയുടെ നിരന്തര പിന്തുണ

palmistry-04

നിങ്ങളുടെ കൈവെള്ളയിൽ മുകളിലെ ചിത്രത്തിലെ പോലെ രേഖകൾ ഉണ്ടോ എന്നു നോക്കുക.

1. വ്യാഴത്തിലേക്ക്, ശാഖയുള്ള വളഞ്ഞ് കോട്ടമില്ലാത്ത ഹൃദയരേഖ. ശനിയ്ക്കും വ്യാഴത്തിനുമിടയിലാണ് ഇത് തുടങ്ങുക.

2. ചന്ദ്രനിൽ നിന്ന് തുടങ്ങി ശനിയിൽ അവസാനിക്കുന്ന വിധി രേഖ.

3. വ്യാഴമണ്ഡലത്തിലെ കുരിശടയാളം.

ഇവ ഉണ്ടെങ്കിൽ ജീവിതം മുഴുവനും ഭാര്യ ഭർത്താവിനും നേരേ തിരിച്ചും താങ്ങും തണലുമായിരിക്കും. 

കല്യാണശേഷം കാശ്

palmistry-01

ചന്ദ്രനിൽ നിന്നു തുടങ്ങുന്ന ഒരു രേഖ വിധിരേഖയിൽ ചേരുകയും അതിൽ നിന്ന് സൂര്യരേഖ ഉദയം ചെയ്യുകയും ചെയ്‌താൽ വേണ്ടുവോളം പ്രശസ്‌തി, കാശ്, മനസ്സമാധാനം എന്നിവ വിവാഹശേഷം കിട്ടുന്നതാണ്. ഈ ഫലം അനുഭവിക്കണമെങ്കിൽ വ്യാഴമണ്ഡലം ഉയർന്നും ചന്ദ്രനിൽ നിന്നുള്ള സ്വാധീന രേഖയും സൂര്യ - വിധി രേഖകളും തെളിഞ്ഞു കാണുകയും വേണം. 

വിവാഹശേഷം അസാമാന്യ ഉയർച്ച 

palmistry-02

വിവാഹ രേഖയിൽ നിന്നൊരു ശാഖ മുകളിലേക്കു പോയി സൂര്യ മണ്ഡലത്തിൽ തൊടുകയും ഹൃദയരേഖ വ്യാഴമണ്ഡലത്തിനും ശനി മണ്ഡലത്തിനുമിടയിൽ തുടങ്ങി കോട്ടമില്ലാതെ വില്ലുപോലെ വളഞ്ഞു കാണുകയും ശുക്രമണ്ഡലം വികാസം പ്രാപിച്ചതായി കാണുകയും ചെയ്‌താൽ വിവാഹശേഷം ഗംഭീര ഉയർച്ച (എല്ലാ അർഥത്തിലും) കാണപ്പെടും. പക്ഷേ വിവാഹരേഖയിൽ നിന്നുള്ള ശാഖ സൂര്യരേഖയെ മുറിക്കരുത്. 

ശോഭനമായ  ജീവിതം

palmistry-05

വിവാഹ രേഖയിൽ നിന്നൊരു ശാഖ സൂര്യരേഖയുമായി സന്ധിക്കുന്ന സ്ഥലത്ത് ഒരു നക്ഷത്രമുണ്ടാകുകയും ശുക്രമണ്ഡലത്തിൽ നിന്നൊരു രേഖ പുറപ്പെട്ട് വിധിരേഖയിൽ ചെന്നു ചേരുകയും ചെയ്‌താൽ  ശോഭനമായ വിവാഹമായിരിക്കുമെന്ന് മാത്രമല്ല. അതിനു ശേഷം പങ്കാളിയുടെ ജീവിതത്തിലും ജോലിയിലും അസാമാന്യമായ ഉയർച്ചയും പേരും പെരുമയുമുണ്ടാകും എന്നുള്ളതിന് സംശയമില്ല. 

ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9497836666

Email: nandakumartvm1956@gmail.com

English Summary : Palmistry Tells Good Luck After Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS