കയ്യിൽ ഈ രേഖയുണ്ടോ? എങ്കിൽ നിങ്ങൾ സമ്പന്നനാകും

HIGHLIGHTS
  • ഈ രേഖ കൈയിൽ ഉണ്ടെങ്കിൽ കാശ് കുമിഞ്ഞുകൂടും
trident-in-hand
SHARE

കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മണ്ഡലങ്ങൾ എന്നു വിളിക്കുന്നു. തള്ളവിരലിന് താഴെ ശുക്ര മണ്ഡലവും  ചൂണ്ടുവിരലിന് താഴെ വ്യാഴ മണ്ഡലവും നടുവിരലിന് താഴെ ശനിമണ്ഡലവും മോതിര വിരലിന് താഴെ സൂര്യമണ്ഡലവും ചെറുവിരലിന് താഴെ ബുധമണ്ഡലവും സ്ഥിതി ചെയ്യുന്നു. 

mandalam-in-palmistry-1248

സൂര്യമണ്ഡലത്തിൽ ത്രിശൂലചിഹ്നം ഉള്ളവർക്ക്  സ്വന്തമായി വീട്, സ്വത്ത് എന്നിവ  ലഭിക്കും. സൂര്യമണ്ഡലത്തിലെ  തെളിഞ്ഞ വ്യക്തമായ സൂര്യരേഖ സമ്പാദ്യവും സമ്പത്തും വാർദ്ധക്യകാല സുഖജീവിതവും വീടും ഭോഗസുഖങ്ങളെയും സൂചിപ്പിക്കുന്നു. അറ്റത്തുള്ള ത്രിശൂലം ഭാഗ്യാനുഭവങ്ങളേയും കാശുണ്ടാക്കാനുള്ള കഴിവിനേയും കാണിക്കുന്നു. പക്ഷെ ഇക്കൂട്ടർക്ക് കണ്ണുകൾക്കസുഖം വരാൻ സാധ്യത ഉണ്ടാവാം.

soorya-mandalam

ചൂണ്ടു വിരലിനു താഴെ വ്യാഴമണ്ഡലത്തിൽ നിന്നും തുടങ്ങുന്ന രേഖ ധനസമ്പാദന രേഖ എന്നറിയപ്പെടുന്നു ധനസമ്പാദന രേഖ കൈയിൽ ഉണ്ടെങ്കിൽ കാശ് കുമിഞ്ഞുകൂടും.

Money-Line-1248

അഗ്രത്തിൽ ത്രിശൂലമുള്ള നിവർന്ന വ്യക്തമായ സൂര്യരേഖയോടൊപ്പം ചിത്രത്തിൽ കാണിച്ചിട്ടുള്ള വിധത്തിൽ വ്യാഴമണ്ഡലത്തിൽ ധനാർജ്ജനരേഖ (money maker line) കൂടിയുണ്ടെങ്കിൽ ഉറപ്പ് നിങ്ങളൊരു സമ്പന്നനാകും.

ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

English Summary : Trident Sign in Palm tells your Wealth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS