കയ്യിലെ പ്രധാന രേഖകളിൽ മറുകുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

HIGHLIGHTS
  • കൈവെള്ളയിലെ മറുക് സാധാരണ ശുഭകരമായ ലക്ഷണമല്ല
pamistry
Photo Credit : New Africa / Shutterstock.com
SHARE

ഹസ്തരേഖ പോലെ തന്നെ ലക്ഷണശാസ്ത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് ലക്ഷണ ശാസ്ത്രത്തിലൂടെ നിർണ്ണയിക്കാൻ സാധിക്കും. കൈവെള്ളയിലെ മറുക് സാധാരണ അത്ര ശുഭകരമായ ലക്ഷണമല്ല.

ആയുർ രേഖയിൽ മറുക്

jeeva-rekha

ആയുർ രേഖയിൽ മറുക് ഉണ്ടാകുന്നത് പൊതുവേ അശുഭ ലക്ഷണമായാണ് കണക്കാക്കുന്നത്. എല്ലാ കാര്യത്തിലും അലസ മനോഭാവമായിരിക്കും. ജീവിതശൈലീ രോഗങ്ങൾ പിടിപെടാനുള്ള സൂചനയായാണ് ആയുർ രേഖയിലെ മറുകിനെ കാണേണ്ടത്.

ശിരോരേഖയിൽ മറുകുണ്ടായാൽ 

shiro-rekha

ജോലി, പ്രൊഫഷൻ, ബുദ്ധി, വിവേകം, കാര്യഗ്രഹണശേഷി, ജോലിയോടുള്ള ആഭിമുഖ്യം, വിജയസാധ്യതകൾ, ആന്തരിക കഴിവുകൾ എന്നിവയെ സൂചിപ്പിക്കുന്നതാണ് ശിരോരേഖ

ശിരോരേഖയിൽ മറുകുള്ളവർ ഞരമ്പ് സംബന്ധമായ അസുഖങ്ങൾ വിടാതെ പിന്തുടരുന്നവർ ആയിരിക്കും.

ഭാഗ്യ രേഖയിലെ മറുക്

bhagya-rekha

നിങ്ങൾക്ക് വന്നു ചേരേണ്ടുന്ന ഭാഗ്യങ്ങൾക്കെല്ലാം തടസ്സമായി ഭവിക്കുന്ന ഒന്നാണ് ഭാഗ്യരേഖയിലെ മറുക്. അതിനാൽ തന്നെ ചെറിയ വിജയങ്ങൾക്കു വേണ്ടിപ്പോലും ഇക്കൂട്ടർക്ക് കഠിന പരിശ്രമം ആവശ്യമായി വരും.

ഹൃദയ രേഖയിലെ മറുക്

hridaya-rekha

വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം, അസ്വാതന്ത്ര്യം, ആശ്രയത്വം എന്നിവയെ സൂചിപ്പിക്കുന്നതാണ് ഹൃദയ രേഖ. ഈ രേഖയിൽ  മറുകുള്ളവർ  ജീവിതത്തിൽ ഉടനീളം ഉചിതമായ തീരുമാനമെടുക്കനാകാതെ ഉഴലുന്നവരാണ് 

English Summary : Mole on Hand Line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS