കൈരേഖ ഇങ്ങനെയെങ്കിൽ ജീവിത അഭിവൃദ്ധി സുനിശ്ചിതം

palmistry-photo-credit-Monika-Wisniewska
Photo Credit :Monika Wisniewska / Shutterstock.com
SHARE

ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ജീവരേഖ . കൂടാതെ  ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും. 

വ്യാഴമണ്ഡലത്തിൽ നിന്നു തുടങ്ങുന്ന ജീവരേഖ

succes-hand-01

ഉന്നതസ്ഥാനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നാണ് ഈ വ്യക്തിക്ക് ഊർജം കിട്ടുക. ഇയാളുടെ വ്യാഴമണ്ഡലത്തിൽ നിന്നു തന്നെ തുടങ്ങുന്ന വെട്ടും കുത്തുമൊന്നുമില്ലാത്ത ജീവരേഖ നിങ്ങളുടെ ഉത്കർഷേച്ഛയെയും  അമിതമായ സ്ഥാനമോഹങ്ങളെയും ആകർഷകമായ വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും നല്ല നിലകളിലെത്താൻ ഇക്കൂട്ടർക്ക് സാധിക്കും. കപടമായ പ്രകടനങ്ങൾ ഒന്നും തന്നെ പ്രശസ്തിക്കും അറിയപ്പെടലിനുമൊന്നും നിങ്ങൾക്ക് ആവശ്യമില്ല വളർച്ചയോടും വികസനത്തോടും സർവകാര്യങ്ങളിലും വിജയത്തിനുമൊക്കെ സ്വാഭാവികമായ ഒരാസക്തി നിങ്ങൾക്കുണ്ടാകും.

വ്യാഴമണ്ഡലത്തിന് മുകളില്‍ത്തുടങ്ങുന്ന ജീവരേഖ

success-hand-2

നന്നാക്കാനാണെങ്കിലും നശിപ്പിക്കാനാണെങ്കിലും ഒരുമ്പെട്ട് ഇറങ്ങിയാൽ (ഇറങ്ങിത്തിരിച്ചാല്‍) ഒരാൾക്കും ഇങ്ങനത്തെ ഒരു വ്യക്തിയെ തടയാൻ കഴിയില്ല. പണ്ടത്തെ മത്സരാർഥികളെക്കാൾ വളരെ മുകളിലെത്തിയാലും നിങ്ങൾക്കു തൃപ്തി വരില്ല. വളരാനും വികസിക്കാനും വിജയം കൈവരിക്കാനുമുള്ള ആവേശം വെറുതേയിരിക്കാൻ നിങ്ങളെ അനുവദിക്കില്ല. തുടക്കത്തിലുള്ള മടിയും അലംഭാവവുമാണു പ്രശ്നം. പക്ഷേ അതു മാറ്റിയെടുത്താൽ, ഏതു കാര്യത്തിനിറങ്ങിപ്പുറപ്പെട്ടാലും ജയിച്ചേ മടങ്ങിവരികയുള്ളൂ.


ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

English Summary : Palmistry Tells Your Life Success

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA