കൈയിൽ ഈ ചിഹ്നം ഉള്ളവർ കോടീശ്വരനാവും; കൈരേഖയിലൂടെ സ്വയം ഭാവി അറിയാം

Palmistry-01
a) ആയുർ രേഖ b) ബുദ്ധി രേഖ c) ഹൃദയ രേഖ
SHARE

നമ്മുടെ ഉള്ളിൽ വരുന്ന ചിന്തക്കായാലും നമ്മുടെ മുൻപിൽ വരുന്ന ഒരു വസ്തുതക്ക് ആണെങ്കിലും നാം അനുഭവിക്കുന്ന ഏതു കാര്യത്തിന് ആണെങ്കിൽ പോലും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ, എല്ലാത്തിനും അതിന്റേതായ ശാസ്ത്രീയത ഉണ്ട്, because they are existing. നാം നമ്മുടെ വികാരപ്രകടനങ്ങൾക്ക് കൈ ഉപയോഗിക്കാറുണ്ട്. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഉത്സാഹം, അഭിനന്ദനം എല്ലാം കൈകൊണ്ടു ആംഗ്യം കാട്ടാറുണ്ട്. അതായത് ബോധമനസ്സിന്റെ പ്രവർത്തനങ്ങൾ കൈകളിലൂടെ പ്രതിഫലിക്കുന്നു. എന്നാൽ അബോധ മനസ്സിന്റെ പ്രവർത്തനങ്ങളും തീർച്ചയായും കൈരേഖകളിൽ പ്രതിഫലിക്കാം. 

നിങ്ങൾക്ക് സ്വയം നിങ്ങളുടെ കൈരേഖകളിൽ നിന്ന് ധാരാളം കാര്യങ്ങൾ അറിയാൻ സാധിക്കും. ഒരാളുടെ കൈയിൽ നിന്നും അയാളുടെ കഴിവുകൾ, കഴിവുകേടുകൾ, അഭിപ്രായം, സാമർഥ്യം, വൈകാരിക, പക്വത, മനസിലാക്കാനുള്ള കഴിവ് , ഭയം, ഉത്കണ്ഠ, ശുഭ-അശുഭ  സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അഭിരുചികൾ, തൊഴിൽപരമായ സാമർഥ്യം , സർവോപരി നിങ്ങളിലെ നിങ്ങളെ (യഥാർഥ നിങ്ങളെ) കൈരേഖ സൂചനകളിൽ നിന്ന് അറിയാം. 

ബുദ്ധിരേഖയിൽ നിന്നു തന്നെ തുടങ്ങാം. കാരണം ബുദ്ധി ഏറ്റവും പ്രധാനം ആണല്ലോ. കൈയുടെ ആകൃതി, വലുപ്പം, തൊലിയുടെ പ്രത്യേകത, രേഖാ സ്ഥിതി, വിരലുകളുടെ പ്രത്യേകത എല്ലാം ശ്രദ്ധിക്കേണ്ടതാണ്. 

∙ നീളമുള്ള ബുദ്ധിരേഖ

നീളമുള്ള ബുദ്ധിരേഖ ഉള്ളവർക്ക് ഏതൊരു കാര്യത്തിലും ദീർഘകാല അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന പ്രവണത ആയിരിക്കും കൂടുതൽ. ആയതിനാൽ ഇത്തരക്കാർ ഒരു സ്ഥാപനത്തിൽ തൊഴിലിൽ പ്രവേശിച്ചാൽ വർഷങ്ങളോളം അതേ നിലയിൽ തുടരാൻ ആഗ്രഹിക്കും. ഇവർക്ക് ഒരുപാട് ആശയങ്ങൾ കാണും. പക്ഷേ ഒന്നും നടപ്പിലാക്കാൻ സാധിക്കാറില്ല. ആയതിനാൽ ജീവിത വിജയം വൈകാം. ഒരു കാര്യത്തെക്കുറിച്ച് വേണ്ടതിലധികം ചിന്തിച്ചുകൊണ്ടിരിക്കും. 

Palmistry2
ഇത്തരം ചെറു രേഖകൾ ബുദ്ധിരേഖയിൽ നിന്ന് മുകളിലോട്ട് കണ്ടാൽ അത് പുതിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയം ആണ് എന്ന് മനസ്സിലാക്കണം.

എന്നാൽ ഈശ്വരാധീനം ഉണ്ടാകുമ്പോൾ, ഇവരുടെ ചിന്താ രീതി മാറും. അപ്പോൾ ബുദ്ധിരേഖയിൽ നിന്ന് ചെറുരേഖകൾ മുകളിലോട്ടു കാണപ്പെടും. ഇത്തരം ചെറു രേഖകൾ ബുദ്ധിരേഖയിൽ നിന്ന് മുകളിലോട്ട് കണ്ടാൽ അത് പുതിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയം ആണ് എന്ന് മനസ്സിലാക്കി ആ സമയം കൂടുതൽ പ്രയോജനപ്പെടുത്തുക. 

∙ ബുദ്ധിരേഖ ചെറുതെങ്കിൽ...

താഴെകാണുന്ന ചിത്രത്തിലെ പോലെ ചെറിയ ബുദ്ധിരേഖ, മോതിരവിരലിനും നടുവിരലിനും ഇടയിൽ അവസാനിക്കുന്ന ബുദ്ധിരേഖ എന്നിവ ഉള്ളവർക്ക് പ്രായോഗിക ബുദ്ധി കൂടുതലായിരിക്കും. 

Palmistry3
ഇപ്രകാരം മോതിരവിരലിനും നടുവിരലിനും ഇടയിൽ അവസാനിക്കുന്ന ചെറിയ ബുദ്ധിരേഖ ഉള്ളവർക്ക് പ്രായോഗികബുദ്ധി കൂടുതലായിരിക്കും.

ഇത്തരം ചെറിയ ബുദ്ധിരേഖയുള്ളവർ ആവശ്യത്തിനു ചിന്തിക്കും. ചിന്തിക്കുന്ന കാര്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കും. വലിയ ബിസിനസ്സുകാരിലും ഏതുമേഖലയിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കിയവരുടെ കൈകളിൽ ഇത്തരം ബുദ്ധിരേഖകൾ കാണാൻ സാധിക്കും. ഇത്തരം ബുദ്ധിരേഖയുള്ളവരിൽ വിരലുകൾക്ക് നീളം കൂടുതലും കൈപ്പത്തിക്കു നീളം കൂടുതലും ആണെങ്കിൽ വലിയ ആശയവിനിമയശേഷിയുള്ളവരായിരിക്കും. ഏതു പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണാൻ കഴിവുള്ളവരും സാഹചര്യങ്ങളെയും മറ്റുള്ളവരുടെ മനസ്സറിഞ്ഞു പെരുമാറാൻ കഴിവുള്ളവരുമായിരിക്കും. തന്മൂലം ഇവർ മികച്ച ബിസിനസ്സുകാർ, സംഘാടകർ, നേതാക്കന്മാർ, പ്രതിഭകൾ എന്നീ നിലകളിൽ ശോഭിക്കാൻ കഴിവുള്ളവരാണ്. 

∙ ബുദ്ധിരേഖയിൽ നിന്ന് താഴേക്ക് ശാഖയുണ്ടെങ്കിൽ

ബുദ്ധിരേഖയിൽ നിന്ന് താഴേക്ക് ശാഖ പോയാൽ അധ്യാപകൻ, ജേർണലിസം, ആങ്കർ (സ്റ്റേജ്), ബ്രോക്കർ എന്നീ മേഖലകൾ അവർക്ക് വളരെ ഗുണകരമാണ്. ഇവർ ബിസിനസ്സിൽ പ്രവേശിക്കുന്നത് അത്രഗുണകരം എന്നു പറയാനാകില്ല. ധനം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഇത്തരക്കാർ ഒരു പ്രൊഫഷണൽ ആകുന്നതാണ് നല്ലത്. 

Palmistry4
ബുദ്ധിരേഖയിൽ നിന്ന് ഒരു ശാഖ താഴോട്ടു പോയാൽ ബുദ്ധികൂർമ്മതയുള്ളവർ ആയിരിക്കും.

ബുദ്ധിരേഖയിൽ നിന്ന് ഒരു ശാഖ താഴോട്ടു പോയാൽ (മുകളിലെ ചിത്രത്തിലെ പോലെ ) ഇത്തരക്കാർ ബുദ്ധികൂർമ്മതയുള്ളവർ ആയിരിക്കും. ഒരേ സമയം പല കാര്യങ്ങൾ അറിയാനും ചെയ്യാനും ഉള്ള ഒരു പ്രവണത ഉണ്ടാകും. ഒരു മേഖലയിൽ തന്നെ ശ്രദ്ധ വേണ്ടവിധം കൊടുക്കാൻ ഇവർക്ക് തടസ്സം ഉണ്ടാകും. ആയതിനാൽ പലപ്പോഴും ഇത്തരക്കാർ ജീവിതത്തില്‍ വൈകി രക്ഷപ്പെടുന്നവരാണ്. അതുകൊണ്ട് പല കാര്യങ്ങൾക്കു പുറകേ പോകാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. 

∙ ചൂണ്ടു വിരലിന് താഴെ ബുദ്ധിരേഖയും ആയുർരേഖയും ഒട്ടിച്ചേർന്നാൽ

ഇത്തരക്കാർക്ക് ഭയം വളരെ കൂടുതലായിരിക്കും. ഏതു കാര്യത്തിലും കൂടുതൽ ആശങ്ക, ഉൾഭയം എന്നിവ മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് കൂടുതലായിരിക്കും. ഇവർക്ക് തെറ്റുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധ കുറവായിരിക്കും. 

Palmistry5
ചൂണ്ടുവിരലിന് താഴെ ബുദ്ധിരേഖയും ആയുർരേഖയും കൂടിച്ചേർന്നാൽ ഭയം വളരെ കൂടുതലുള്ളവരായിരിക്കും.

∙ ബുദ്ധിരേഖക്കും ആയുർ രേഖക്കും ഇടയിൽ അകലം വന്നാൽ

ചില ആളുകളുടെ ചൂണ്ടു വിരലിനു താഴെ ബുദ്ധിേരഖ ആയുർരേഖയിൽ നിന്ന് മാറി നിൽക്കുന്നതായി കാണാം. അതായത് ബുദ്ധിരേഖക്കും ആയുർ രേഖക്കും ഇടയിൽ അകലം കാണാം. ഇവർക്ക് മാനേജർ, സൂപ്പർവൈസർ, അഡ്മിനിസ്ട്രേഷൻ, ഏതെങ്കിലും വകുപ്പ് മേധാവി എന്നീ നിലകളിൽ ശോഭിക്കാൻ കഴിയും. മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ഇത്തരക്കാർക്ക് പ്രത്യേക കഴിവുണ്ട്. (താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കുക)

Palmistry6
ബുദ്ധിരേഖക്കും ആയുർ രേഖക്കും ഇടയിൽ അകലം വന്നാൽ മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പ്രത്യേക കഴിവുള്ളവരാണ്.

ബോധ്യമാകുന്ന കാര്യങ്ങൾ മാത്രമേ ഇവർ വിശ്വസിക്കൂ. അൽപം പിടിവാശി കാണും. ആയതിനാൽ കുടുംബ ജീവിതത്തിൽ വിട്ടു വീഴ്ച കാണിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാം. താൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ മറ്റുള്ളവരും പ്രവർത്തിക്കണമെന്ന് ഇവർ നിർബന്ധം പിടിക്കാം. ഇത് കുടുംബജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മുൻവിധിയോടെ കാര്യങ്ങളെ കാണുന്ന ഒരു പ്രവണത ഇവർക്കുണ്ട്. വ്യക്തികളെ ആയാലും കാര്യങ്ങളായാലും ശരിക്കും മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന സ്വഭാവം ചിലപ്പോൾ ഉണ്ടാകാം. ഇത് പരിഹരിച്ചു പ്രവർത്തിച്ചാല്‍ വലിയ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. 

∙ ഹൃദയരേഖയും ബുദ്ധിരേഖയും ചേർന്ന് ഒരു രേഖയായി വന്നാൽ

ഇത്തരത്തിൽ രോഖയുള്ളവർ തൊഴിലിൽ ഇഴുകി ചേർന്ന് പ്രവൃത്തിക്കുന്നവരാണ്. സിനിമ, നാടകം, അഭിനയം, രാഷ്ട്രീയം മേഖലകളിൽ ഇത്തരം രേഖയുള്ളവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. (താഴെ കാണുന്ന ചിത്രം നോക്കുക)

Palmistry7
ഹൃദയരേഖയും ബുദ്ധിരേഖയും ചേർന്ന് ഒരു രേഖയായി വന്നാൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും

∙ ഹൃദയരേഖയിൽ നിന്ന് ശാഖ ബുദ്ധിരേഖയിലേക്ക് ഇറങ്ങിയാൽ

ഹൃദയരേഖയിൽ നിന്ന് ശാഖ ഏകദേശം നടുവിരലിനു താഴെ മോതിര വിരലിനു ഇടയിലോ ഉള്ള ഭാഗത്ത്, ബുദ്ധിരേഖയിലേക്ക് ഇറങ്ങിയാൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാം. (താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ആരോ കൊണ്ട് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്)

Palmistry8
ഹൃദയരേഖയിൽ നിന്ന് ശാഖ ബുദ്ധിരേഖയിലേക്ക് ഇറങ്ങിയാൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാം

∙ കുറുകെ രേഖ വന്നാൽ ശ്രദ്ധിക്കണം

ബുദ്ധിരേഖയുടെ അവസാനം കുറുകെ രേഖ വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന സമയം ഏതു കാര്യത്തിനും തടസ്സം ഉണ്ടാകാം. പ്രത്യേകിച്ച് സാമ്പത്തിക സ്തംഭനം തന്നെയുണ്ടാകാം.

Palmistry9
ബുദ്ധിരേഖയുടെ അവസാനം കുറുകെ രേഖ വ്യക്തമായി തെളിഞ്ഞു നിന്നാൽ സാമ്പത്തിക സ്തംഭനം തന്നെയുണ്ടാകാം

ഇനി ഹൃദയരേഖയുടെ അവസാനമാണ് കുറുകെ േരഖ വരുന്നതെങ്കിൽ തൊഴിൽ തടസ്സം, തൊഴിൽ സ്തംഭനം ഒക്കെയാണ് ഫലം.

Palmistry10
ഹൃദയരേഖയുടെ അവസാനം കുറുകെ േരഖ വന്നാൽ തൊഴിൽ തടസ്സം ഉണ്ടാവാം. (ചിത്രത്തിൽ കാണുന്നത് പോലെ)

ചൂണ്ടു വിരലിനു താഴെയാണ് കുറുകെ ഒരു രേഖയെങ്കിൽ മനസ്സിലാക്കുക ആ സമയം ഏതു കാര്യത്തിനും തടസ്സം സൃഷ്ടിക്കുമെന്ന്. 

Palmistry11
ചൂണ്ടു വിരലിനു താഴെ ചിത3ത്തിൽ കാണുന്നത് പോലെ കുറുകെ ഒരു രേഖയെങ്കിൽ മനസ്സിലാക്കുക ആ സമയം ഏതു കാര്യത്തിനും തടസ്സമാണ്.

∙ചന്ദ്രമണ്ഡലത്തിൽ നിന്ന് ഒരു രേഖ വിധി രേഖയിലേക്ക് വന്നാൽ

ചന്ദ്രമണ്ഡലത്തിൽ നിന്ന് ഒരു രേഖ വിധി രേഖയിലേക്ക് ചേരുന്നത് ജീവിതതിരക്കുകളെയാണ് സൂചിപ്പിക്കുന്നത്. ഇത് വ്യക്തമായി കാണുന്ന സമയം ചിലർക്ക് കൂടുതൽ യാത്രകളും ഉണ്ടാകാം. 

Palmistry14
ചന്ദ്രമണ്ഡലത്തിൽ നിന്ന് ഒരു രേഖ വിധി രേഖയിലേക്ക് ചേരുന്നത് തിരക്കുകളെയാണ് സൂചിപ്പിക്കുന്നത്.

∙ ആയുർരേഖയിൽ നിന്ന് താഴോട്ടു രേഖകൾ

ആയുർരേഖയിൽ നിന്ന് താഴോട്ടു രേഖകൾ കാണുന്നുവെങ്കിൽ പുതിയ ബിസിനസ്സുകളും പ്രോജക്ടുകളും ഒന്നും ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പരാജയം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

Palmistry15
ആയുർരേഖയിൽ നിന്ന് താഴോട്ടു രേഖകൾ കാണുന്നുവെങ്കിൽ ജീവിതത്തിൽ സാമ്പത്തിക പരാജയം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

∙ ആയുർരേഖയിൽ നിന്ന് മുകളിലോട്ട് ശാഖ

ആയുർ രേഖയിൽ നിന്ന് വ്യക്തമായി തടസ്സങ്ങൾ ഇല്ലാതെ മുകളിലോട്ടു ശാഖകൾ പോയാൽ ജോലിയിൽ പ്രമോഷൻ, ഉയർച്ച, പുതിയ വരുമാന മാർഗങ്ങൾ, മംഗളകാര്യങ്ങൾ, ധനലാഭം എന്നിവ ഉണ്ടാകാം. 

Palmistry17
ആയുർ രേഖയിൽ നിന്ന് വ്യക്തമായി തടസ്സങ്ങൾ ഇല്ലാതെ മുകളിലോട്ടു ശാഖകൾ പോയാൽ ധനലാഭം

∙ ചന്ദ്രമണ്ഡലത്തിൽ ക്രോസ് ചിഹ്നം

ചന്ദ്രമണ്ഡലത്തിൽ ക്രോസ് വീഴ്ചകളെയാണ് സൂചിപ്പിക്കുന്നത്. ഈ രേഖയുണ്ടെങ്കിൽ നിങ്ങൾ വാഹനം ഉപയോഗിക്കുമ്പോഴും പൊക്കമുള്ള സ്ഥലങ്ങൾ കയറുമ്പോഴുമെല്ലാം ശ്രദ്ധിക്കണം. ഈശ്വരഭജനവും ശ്രദ്ധയും ഈ സമയം നിങ്ങൾക്ക് കൂടുതൽ ആവശ്യമാണ്. 

Palmistry12
ചന്ദ്രമണ്ഡലത്തിൽ ക്രോസ് ചിഹ്നം വീഴ്ചകളെയാണ് സൂചിപ്പിക്കുന്നത്

∙ മോതിര വിരലിനു താഴെ ക്രോസ്

മോതിര വിരലിനു താഴെ ക്രോസ് ചിഹ്നം തൊഴിൽ പരാജയം, സാമ്പത്തിക പ്രതിസന്ധികൾ, സാമ്പത്തിക ബാധ്യതകൾ, സ്ട്രെസ്, ഏതു കാര്യത്തിനു പ്രവർത്തിച്ചാലും വേണ്ട റിസൾട്ട് കിട്ടാൻ തടസ്സം, ധനനഷ്ടം എന്നിവയാണ് കാണിക്കുന്നത്. 

Palmistry16
മോതിര വിരലിനു താഴെ ക്രോസ് ചിഹ്നം സാമ്പത്തിക ബാധ്യതകളെയാണ് കാണിക്കുന്നത്.

∙ മിസ്റ്റിക് ക്രോസ്
 

ഈശ്വരാധീനം ഉള്ളവരുടെ കയ്യിലാണ് മിസ്റ്റിക് ക്രോസ് ഉള്ളത്. ഇവർ ഏത് അപകടത്തിൽ നിന്നും രക്ഷപ്പെടും. ഏതു മോശം പ്രതിസന്ധികളിൽ നിന്നും ഇവർ കരകയറും. ഈശ്വരസഹായം എപ്പോഴും ഇവർക്ക് ഉണ്ടാകും. ഇത്തരക്കാർക്ക് ചില ഉൾക്കാഴ്ചകൾ ഉണ്ടാവാം. ഭാവിയിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകൾ ഇവർക്കുണ്ടാകും.

Palmistry13
ഈശ്വരാധീനം ഉള്ളവരുടെ കയ്യിലാണ് മിസ്റ്റിക് ക്രോസ് ഉള്ളത്. ഇവർ ഏത് അപകടത്തിൽ നിന്നും രക്ഷപ്പെടും.

സാമ്പത്തികമായി വൻനേട്ടങ്ങൾ ഇവരെതേടി വരും. ചിലർക്ക് 39 വയസ്സിലാവും നേട്ടങ്ങൾ അനുഭവിക്കാനാവുക, ചിലർക്ക് 45 വയസ്സിലാവും. മറ്റ് ചിലർക്കാവട്ടെ 54 വയസ്സിലാവും. ഇതെല്ലാം മറ്റു രേഖകളേയും മണ്ഡലങ്ങളേയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. പക്ഷേ, ഫലം ജീവിതത്തിൽ ഉറപ്പാണ്. 

ലേഖകൻ

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

(10 വർഷമായി ഹസ്തരേഖ ജ്യോതിഷം കൈകാര്യം ചെയ്യുന്നു. അക്കൗണ്ടന്റ് ,ടൂട്ടോറിയൽ കോളേജ് അദ്ധ്യാപകൻ എന്നീ നിലകളിൽ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്)

English Summary : What Your Palm Lines Say about Your Future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}