നീളമുള്ള ബുദ്ധി രേഖയുള്ളവർ വളരെ ചിന്തിക്കാൻ കഴിവുള്ളവരാണ്. ഇവർ മാത്തമാറ്റിക്സ്, ലോജിക്ക് , അക്കൗണ്ടിംഗ് , എഞ്ചിനീയറിങ്, ഫിനാൻസിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചാൽ വളരെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

മുകളിൽ കാണിച്ച പോലെ താഴോട്ട് വളവുള്ള ബുദ്ധി രേഖ കൂടുതൽ ഭാവന ഉപയോഗിച്ചുള്ള തൊഴിലുകൾ ചെയ്യാൻ കഴിവുള്ളതാണ്, റിപ്പീറ്റ് ആയിട്ട് വർക്കുകൾ, ഭാവന ഉപയോഗിച്ച് ചെയ്യേണ്ട വർക്കുകൾ, കൺസൾട്ടിംഗ് ( ഏതുതരം വേണമെങ്കിലും ആകാം) , ക്ലറിക്കൽ വർക്കുകൾ എന്നിവക്കെല്ലാം കഴിവ് നൽകുന്നതാണ് .

മുകളിൽ കാണിച്ച പോലെ മോതിരവിരലിന് താഴെ ചെറിയ ഒരു ഒടിവോടു കൂടി ഉള്ള ബുദ്ധി രേഖ ഉള്ളവർക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ– സിവിൽ എഞ്ചിനീയറിങ് ,ബിടെക് സിവിൽ എഞ്ചിനീയറിങ്, ഡിസൈനിങ് വർക്കുകൾ, ഇൻറീരിയർ ഡിസൈനിങ് തുടങ്ങിയവയാണ്.

മുകളിൽ കാണിച്ചിരിക്കുന്നത് പോലെ ബുദ്ധി രേഖയ്ക്ക് സമാന്തരമായി ഒരു ചെറിയ രേഖ കാണപ്പെടുകയാണെങ്കിൽ അത്തരക്കാർക്ക് വലിയ അളവിൽ ധനം ഉണ്ടാകുന്നതാണ്. ധനലാഭം ഉണ്ടാകുന്നതാണ്. ഇവർക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ തൊഴിലുകൾ ചെയ്യാനും അതിൽ നിന്ന് വളരെ വലിയ രീതിയിൽ നേട്ടം ഉണ്ടാക്കാനും കഴിയും. അതുകൊണ്ടുതന്നെ ഇത്തരക്കാർ വലിയ അളവിൽ ധനം ആർജിക്കുന്നതുമാണ്.
ലേഖകൻ
ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ,
ശിവപാർവതീ ജ്യോതിഷാലയം ,
നാലുകോടി പി. ഒ,
ചങ്ങനാശ്ശേരി
Ph : 9562988304
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം
pregeeshbnairastrologer youtube channel
English Summary : Lines in Palm Tells Your Career / Manorama Astrology