ADVERTISEMENT

കൈരേഖ ഒരു ജീവിതരേഖയാണ്. ആ രേഖയ്ക്കകത്ത് ആ വ്യക്തിയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്. താഴെ പറയുന്ന രേഖാപരമായ അറിവുകൾ പുരുഷന്മാർക്ക് വലതു കൈകൊണ്ടും സ്ത്രീകൾക്ക് ഇടതു കൈകൊണ്ടും ചിന്തിച്ചു കൊള്ളണം , പറയുന്ന എല്ലാ  കാര്യങ്ങളും.

palmistry-1
ചിത്രം 1

 

 

palmistry-2
ചിത്രം 2

∙ ഉത്തരവാദിത്വമുള്ളവർ 

ചിത്രം 1 ൽ കാണിച്ചിരിക്കുന്ന രേഖയുടെ പ്രത്യേകത സൂക്ഷ്മമായ ശ്രദ്ധയും ഉത്തരവാദിത്വവും വേണ്ട മേഖലകളിൽ ശോഭിക്കാൻ വേണ്ട കഴിവ് നൽകുന്നതാണ്. ഇപ്രകാരം രേഖ കാണുന്നവർക്ക് നേഴ്സിംഗ്, ശ്രദ്ധയോടെ ആവർത്തിച്ച് സൂക്ഷ്മതയോടെ ചെയ്യേണ്ട തൊഴിലുകൾ, വളരെ ഉത്തരവാദിത്വവും എന്നാൽ ആവർത്തിച്ച് ചെയ്യേണ്ടതുമായ തൊഴിലുകൾ എന്നിവയാണ് ഈ രേഖ നൽകുന്നത്. ഈ രേഖ കട്ട് ചെയ്തു കൊണ്ട് കുറുകെ രേഖകൾ, ഈ രേഖയ്ക്ക് മുകളിൽ മറ്റൊരു രേഖകളോ, കുറുകെ രേഖകളോ കാണാൻ പാടില്ല. ഈ രേഖയിൽ മങ്ങൽ കാണാൻ പാടില്ല.

palmistry-3
ചിത്രം 3

 

 

palmistry-4
ചിത്രം 4

∙ ശോഭിക്കും അഡ്മിനിസ്ട്രേഷനിൽ

ബുദ്ധിരേഖ ഇങ്ങനെ (ചിത്രം 2) വളവോടുകൂടി കണ്ടാൽ അത്തരക്കാർക്ക് മാനേജ്മെൻറ് സ്കിൽ, കൺസൾട്ടിംഗ് മേഖലകൾ, ഫിനാൻസ് മേഖലകൾ, ഫിനാൻസ് അഡ്വൈസർ, അഡ്മിനിസ്ട്രേഷൻ മേഖലകൾ, ഇവയൊക്കെ ഗുണം ചെയ്യുന്നതാണ്.

palmistry-5
ചിത്രം 5

 

 

palmistry-6
ചിത്രം 6

∙ കണ്ണടച്ച് എടുത്തോളൂ ബി–ടെക്

ബുദ്ധി രേഖ ഇങ്ങനെ (ചിത്രം 3) മോതിരവിരലിന് താഴെ ചെറിയ ഒടിവോടുകൂടി കാണുകയും ചന്ദ്ര മണ്ഡലത്തിൽ അവസാനിക്കുകയും ചെയ്താൽ അത്തരക്കാർക്ക് ബിടെക് സിവിൽ എൻജിനീയറിങ്. ഇന്റീരിയർ ഡിസൈനിങ്. ഡിസൈനിങ് സംബന്ധമായ തൊഴിലുകൾ നല്ലതാണ്

palmistry-7
ചിത്രം 7

 

 

∙ സാമ്പത്തിക പ്രതിസന്ധികൾ...

ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ (ചിത്രം 4) ഹൃദയരേഖയിൽ നിന്നും ഒരു ശാഖ താഴേക്ക് ഇറങ്ങി വന്നാൽ സാമ്പത്തിക പ്രതിസന്ധികൾ,  ജീവിതത്തിലേക്ക് കടന്നുവരാം, ചിലർക്ക് വലിയ സാമ്പത്തിക ബാധ്യതകൾ, സാമ്പത്തികമായ ഏർപ്പെടുന്ന ഏതൊരു കാര്യങ്ങളും തടസ്സം ഉണ്ടാകുക തുടങ്ങിയവയുടെ സൂചനയാണ് കാണുന്നത്.  ഏതൊരു സാമ്പത്തിക ഇടപാടുകളും വളരെ ശ്രദ്ധിച്ചു ചെയ്യുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം ഒരു സാമ്പത്തിക ഇടപാട് ഒന്നിൽ കൂടുതൽ പ്രാവശ്യം അവനവൻ തന്നെ പരിശോധിക്കണം എന്നുള്ളതാണ്. ഈശ്വരാധീനം കൂടി ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങളൊക്കെ ഫലപ്രദമായി അതിജീവിക്കാൻ കഴിയും എന്നുള്ളതാണ് അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ കാര്യം.

 

 

∙ അരുത് എടുത്തുചാട്ടം

ഇപ്രകാരം ബുദ്ധി രേഖയുടെ അവസാനം രണ്ട് ശാഖ കണ്ടുകഴിഞ്ഞാൽ (ചിത്രം 5) ഇത്തരക്കാർക്ക് തെറ്റായി പണം ഇൻവെസ്റ്റ് ചെയ്യാനുള്ള ഒരു പ്രവണത ഉണ്ടാകും. സാമ്പത്തികമായി ഇൻവെസ്റ്റ് ചെയ്യുന്ന ഏതൊരു കാര്യങ്ങളും ആലോചിച്ചു അന്വേഷിച്ച് സമയമെടുത്ത് ഉറപ്പുവരുത്തിയശേഷം മാത്രം ചെയ്യുക. ഇനിയും ഇങ്ങനെ രേഖയുള്ളവർക്ക് Communication SKill, Convincing Power, Advocate, Teacher, Commission Agent, Realestate Broker, മാധ്യമ പ്രവർത്തകർ ,ജേർണലിസ്റ്റ്, എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ കഴിവ് നൽകുന്ന ഒരു രേഖാ സ്ഥിതി ആണ്. ഈ ശാഖകൾക്ക് കുറുകെ രേഖകൾ കണ്ടാൽ തൊഴിൽ സ്തംഭനം, സാമ്പത്തിക സ്തംഭനം, ഏർപ്പെടുന്ന എല്ലാ പ്രവർത്തികളിലും പരാജയം എന്നിവയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ രേഖ കാണുന്ന കാലയളവ് വളരെ ശ്രദ്ധിച്ചു പ്രവർത്തിക്കുന്നത് വളരെ ഗുണം ചെയ്യും .

 

 

∙ ജോലിയിൽ ശ്രദ്ധിക്കണം

ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ (ചിത്രം 6) ഹൃദയരേഖയ്ക്ക് കുറുകെ ചെറിയൊരു രേഖ കട്ട് ചെയ്തു കഴിഞ്ഞാൽ സാമ്പത്തിക സ്തംഭനം, തൊഴിൽ സ്തംഭനം, ഏതൊരു കാര്യം നാളെ നാളെ നീള നീളേ നീണ്ടുപോവുക, കാലതാമസം ഉണ്ടാവുക, ശരിയായ സമയത്ത് ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ വരിക എന്നിവയാണ് സൂചിപ്പിക്കുന്നത്. 

 

 

∙ വലിയ പദ്ധതിയുള്ളവർ

ചിത്രം 7 ൽ കാണിച്ചിരിക്കുന്നത് പോലെ ആയുർരേഖയിൽ നിന്നും ഒന്നിലധികം ശാഖകൾ മുകളിലേക്ക് വ്യാഴമണ്ഡലത്തിലേക്ക് പോകുക (ചൂണ്ടുവിരലിന് താഴെയുള്ള ഭാഗമാണ് വ്യാഴം മണ്ഡലം) ആ രേഖകളിൽ കുറുകെ രേഖകൾ കട്ട് ചെയ്യുക. ഇങ്ങനെ കണ്ടാൽ ഇത്തരം വ്യക്തികൾ വലിയ പ്ലാനും പദ്ധതിയും ഉള്ളവരായിരിക്കും, പക്ഷേ അതൊക്കെ നടപ്പിലാക്കാൻ കാലതാമസവും ഉണ്ടാകാം.

ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

 

(10 വർഷമായി ഹസ്തരേഖ ജ്യോതിഷം കൈകാര്യം ചെയ്യുന്നു. അക്കൗണ്ടന്റ് ,അധ്യാപകൻ എന്നീ നിലകളിൽ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.)

Content Summary : Palm Lines Tells Your Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com