മലയാളം ഉൾപ്പെടെ 27 ഭാഷകളിൽ വിശുദ്ധ ബൈബിൾ വായിക്കാം, ശ്രവിക്കാം
Mail This Article
മലയാളം ഉള്‍പ്പെടെ 27 ഭാഷകളില്‍ വിശുദ്ധ ബൈബിൾ വായിക്കുകയും ശ്രവിക്കുകയും ചെയ്യാവുന്ന ‘ബൈബിൾഓൺ’ (BibleOn) ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും നേപ്പാളി, ലാറ്റിൻ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗാസി ഭാഷകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു അധ്യായം കഴിയുമ്പോള്‍ അടുത്ത അധ്യായം ഓട്ടോപ്ലേ മോഡില്‍ വരുന്ന ക്രമത്തിലും, കേള്‍വി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കല്‍ ഡൗൺലോഡ് ചെയ്ത ഭാഷയില്‍ വീണ്ടും വായിക്കാനും കേള്‍ക്കാനുമുള്ള സംവിധാനവും ലഭ്യമാണ്.
ആപ്പിന് പിന്നിൽ പ്രവർത്തിച്ച സലേഷ്യൻ സമൂഹാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലും എലിയട്ട് ഇന്നോവേഷൻസ് സിഇഒ തോംസൺ ഫിലിപ്പും കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (CCBI) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാർഡ് നേരത്തെ നേടിയിട്ടുണ്ട്.