പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് ഏപ്രിൽ 28ന്; തീർഥാടക സംഗമം മേയ് 5, വെച്ചൂട്ട് മേയ് 7

Mail This Article
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28ന് കൊടിയേറും. മേയ് ഏഴിന് സമാപിക്കും. വിശുദ്ധന്റെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. മേയ് ഒന്നിന് പുതുപ്പള്ളി കൺവൻഷൻ ആരംഭിക്കും. മേയ് നാലിന് സാംസ്കാരിക സമ്മേളനം. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം കുര്യാക്കോസ് മാർ ക്ലീമ്മീസിന് അന്നു സമ്മാനിക്കും.മേയ് 5ന് തീർഥാടന സംഗമം, പള്ളിയിലേക്കുള്ള പ്രദക്ഷിണം നടക്കും. 6ന് അഞ്ചിന്മേൽ കുർബാനയ്ക്കുശേഷം പൊന്നിൻകുരിശു ദർശനത്തിന് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് 2നാണ് വിറകിടീൽ ചടങ്ങ്. 4ന് പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥനയ്ക്കുശേഷം പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി 101 വെള്ളിക്കുരിശുകളും മുത്തുക്കുടകളും പ്രദക്ഷിണത്തിന് ഉണ്ടാകും.
മേയ് 7ന് വെളുപ്പിന് ഒന്നിനാണ് വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ 8നു ഒൻപതിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചയ്ക്ക് 2ന് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം. 4ന് നേർച്ച വിളമ്പ്.
വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ. ബ്ലസ്സൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനിവേലിൽ, കൈക്കാരന്മാരായ പി.എം.ചാക്കോ പാലാക്കുന്നേൽ, ജോണി ഈപ്പൻ നെല്ലിശ്ശേരിൽ, സെക്രട്ടറി മോനു ജോസഫ് പ്ലാപ്പറമ്പിൽ എന്നിവർ അ