Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1191 വർഷഫലം, വ്യാഴമാറ്റം

astrology-1191

അശ്വതി ∙ കുടുംബകാര്യങ്ങൾ വേണ്ടപോലെ നിർവഹിക്കാനാകും. ഗൃഹനിർമാണം പുനരാരംഭിക്കും. കർമരംഗത്ത് സാമ്പത്തിക മേന്മയും അധികാരസ്ഥാനീയരിൽ നിന്നു സഹകരണവും സഹായവുമുണ്ടാകും. ഉദരസംബന്ധമായ അസുഖവും പകർച്ചപ്പനിയും പിടിപെടാൻ സാധ്യത. വിദേശയാത്രയ്ക്കുള്ള തടസ്സം മാറി അനുമതി ലഭിക്കും. സന്താനഭാഗ്യം ആഗ്രഹിക്കുന്നവർക്ക് അർഹതയുടെ ഭാഗമായി അതു ലഭിക്കുന്നതാണ്. അപകടങ്ങളിൽനിന്നും അക്രമങ്ങളിൽനിന്നും അദ്ഭുതകരമായി രക്ഷപ്പെടും. പുതിയ കൂട്ടുകെട്ടുകൾ കൊണ്ട് ഗുണമുണ്ടാകും. എഴുത്തുകുത്തുകൾ മൂലം നേട്ടവും തിരഞ്ഞെടുപ്പിൽ വിജയവും കച്ചവടത്തിൽ ലാഭവും ഉദ്യോഗക്കയറ്റവും ഇഷ്ടസ്ഥലത്തേക്ക് മാറ്റവും പ്രണയസാഫല്യവും മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യവും പൊതുജനസഹവാസവും പൂർവികസ്വത്ത് ലഭിക്കാനുള്ള യോഗവും, കലാസാഹിത്യപ്രവൃത്തി മൂലം ഗുണാനുഭവവും ഉണ്ടാകും. വളരെകാലമായി തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യം നിറവേറും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും. മറ്റുള്ളവരുടെ വാക്കു കേട്ട് അബദ്ധത്തിൽ ചാടരുത്. മംഗളകർമങ്ങൾ നടക്കും. രാഷ്ട്രീയസമ്മർദത്തിനു വിധേയമായി പ്രവർത്തിക്കും. വിലപിടിപ്പുള്ള വസ്തുക്കളുടെ പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാഹചര്യം ഉണ്ടാകും.

ഭരണി

വിവിധ സ്രോതസ്സുകളിലൂടെ പണം വന്നുചേരും. കൃത്യനിഷ്ഠ പാലിക്കുന്നതിലൂടെ നേട്ടങ്ങൾ കൊയ്യും. ധാർമിക പ്രവൃത്തികൾ നടപ്പിൽ വരുത്തും. പ്രശസ്ത കലാകാരന്മാരുടെ സംഗീത വിരുന്നുകൾ ആസ്വദിക്കും. സത്‌സംഗം, സജ്ജന ബഹുമാന്യത എന്നിവയുണ്ടാകും. പൂർവിക എതിർപ്പുകൾ കുറയും, മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യം. സന്താനഭാഗ്യം ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. പൊതുജനസഹവാസം, വിദേശയാത്ര, പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കൽ, അതിലുയർച്ച. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും, വ്യവഹാരവിജയം. പുണ്യദേവാലയങ്ങൾ സന്ദർശിക്കലും, വഴിപാടുകൾക്കായി ധനം ചിലവാക്കുകയും ചെയ്യും. ഇഷ്ടപ്പെട്ട വിഷയത്തിൽ ഉപരിപഠനസാധ്യത. വ്യാപാരരംഗത്ത് ധനലാഭമുണ്ടാകും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതെ സൂക്ഷിക്കണം. പരസ്യങ്ങളിൽ ഭ്രമിച്ച് ധനനഷ്ടവും മാനഹാനിയും വരുത്തരുത്. എതിരാളികൾ സൂത്രത്തിൽ കരുക്കൾ നീക്കും, തിരഞ്ഞെടുപ്പിൽ വിജയിക്കും. യാത്രകൾ വേണ്ടിവരും, തീർപ്പു കൽപ്പിക്കാതെ കിടക്കുന്ന കേസുകളിൽ അനുകൂലവിധി ലഭിക്കും. പൊതുവേദികളിൽ ശോഭിക്കും. ജാമ്യം നിൽക്കുന്നതും, പണം കടം കൊടുക്കുന്നതും പ്രശ്നമുണ്ടാക്കും. അന്ധവിശ്വാസത്തിനടിമപ്പെടരുത്. നവീന വാഹനലബ്ധിയും വസ്ത്രാഭരണലബ്ധിയും ആഗ്രഹിക്കുന്ന പുണ്യദേവാലയ ദർശനവും ലഭിക്കും.

കാർത്തിക

കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുടെ പ്രണയകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചാടരുത്. തിരഞ്ഞെടുപ്പിൽ ഉന്നതവിജയം. വൈദ്യുതി, വാഹനം, വാതകം, അഗ്നി, രാസപദാർഥങ്ങൾ, ലഹരി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. വിവാഹാദിമംഗളകർമങ്ങൾ കുടുംബത്തിൽ നടക്കും. പഠനരംഗത്ത് അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ ഐക്യം അനുഭവപ്പെടും. കുടുംബസമേതം വിനോദയാത്ര ചെയ്യും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്തെക്കുറിച്ച് ചിന്തിച്ച് മനസ്സ് വ്രണപ്പെടും. ഉന്നതവ്യക്തികളുമായി ബന്ധപ്പെട്ട് വലിയ നേട്ടങ്ങൾ കൊയ്യാനാകും. വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കും. കുടുംബാംഗങ്ങളുടെ ചികിത്സാവശ്യങ്ങൾക്ക് ധനം ചെലവഴിക്കും. സർക്കാരിൽ നിന്നും അനുകൂലനടപടി, വിലപിടിപ്പുള്ള വാഹനം വാങ്ങും. യന്ത്രങ്ങളുടെ തകരാറുമൂലം ധനനഷ്ടം വരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. ഇഷ്ടജനങ്ങളുമായി കലഹിക്കും. പ്രണയം വിജയത്തിലെത്തും. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കണം ഇല്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെടും.

രോഹിണി

പുതിയ കൂട്ടുകെട്ട് ഗുണാനുഭവം ഉണ്ടാക്കും. കലാപ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും. ഇഷ്ട വാർത്തകൾ കേൾക്കും. ഗൃഹപരിഷ്കാരം, ചലച്ചിത്രമേഖലയുമായി ബന്ധമുണ്ടാകും. പുരാതന ധനം കിട്ടും. ആഡംബരവസ്തുക്കൾക്കായി ധനം ഒഴുക്കും. സർക്കാരിൽ നിന്നു ലഭിക്കേണ്ട ധനം ലഭിക്കും. സുഖചികിത്സ നടത്തും. പുതിയ ഗൃഹവാസം, നേത്രോദരരോഗം, ആധുനിക ഗൃഹോപകരണങ്ങൾക്കായി പണം ചിലവഴിക്കും. വിനോദങ്ങളിൽ അമിത താൽപര്യം, ലഹരിപദാർത്ഥങ്ങളിൽ നിന്നും വിട്ടുനിൽക്കണം. പുതിയ വിദ്യകൾ പഠിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. വിശ്വസിക്കുന്നവരിൽ നിന്നും വേണ്ടത്ര സുരക്ഷിതത്വം ലഭിക്കില്ല. അദ്ധ്യാപനം, ബാങ്ക്, ഇൻഷുറൻസ്, പൊതുജനസേവകർ എന്നിവർക്ക് കാലം അനുകൂലം. തിരഞ്ഞെടുപ്പിൽ വിജയിക്കും. കഫക്കെട്ട്, പകർച്ചവ്യാധി എന്നിവയ്ക്ക് സാധ്യത. നികുതികൾ അടയ്ക്കേണ്ടിവരും. ദേവാലയങ്ങൾ സന്ദർശിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യും. മാധ്യമങ്ങളിൽ തിളങ്ങും. വിദേശത്ത് ജോലി ലഭിക്കാനും പുതിയ പഠനം തുടങ്ങാനും സാധ്യത. ദിനചര്യകളിൽ വ്യതിയാനം വരുത്തും.

മകയിരം

വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം സാധിക്കും. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം സാധിക്കും. ഭൃത്യജനങ്ങളിൽനിന്നും സഹായം ലഭിക്കും. കുടുംബത്തിൽ ആഘോഷങ്ങൾ നടക്കും. ചെയ്തുപോയ കാര്യങ്ങളിൽ പശ്ചാത്തപിക്കും. രാജബഹുമാനം, സൽക്കീർത്തി, സർക്കാരിൽനിന്നും അനുകൂലനടപടി, തിരഞ്ഞെടുപ്പിൽ വിജയം, ശത്രുശല്യം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, ദേവാലയ ദർശനത്തിലൂടെയും നല്ല തുക സംഭാവനകൾ നൽകും. സാംസ്കാരിക ചടങ്ങുകളിൽ സംബന്ധിക്കും. ഉന്നതവ്യക്തികളുമായി സഹവാസം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, വിദേശ ധനം ലഭിക്കൽ, വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം, സ്പോർട്സിൽ അമിതാവേശം, ഇന്റർവ്യൂകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. അപേക്ഷ കൊടുത്ത് നിരന്തരം പ്രയത്നിച്ചിട്ടും വായ്പാസഹായം ലഭിക്കാതിരുന്നത് ലഭിക്കും. വസ്തുവും വാഹനവും വാങ്ങും. ആധുനിക ഗൃഹോപകരണങ്ങൾക്കായി നല്ല ധനം ഒഴുക്കും. പുതിയ തൊഴിലിൽ പ്രവേശിക്കും. ദിനചര്യകളിൽ കാര്യമായ വ്യതിയാനമുണ്ടാകും. ഇണയുമായി ഐക്യത്തിൽ കഴിയും. പരസ്യങ്ങളുടെ മാസ്മര വലയത്തിൽപ്പെട്ട് മാനഹാനിയും ധനനഷ്ടവും വരുത്തരുത്. ഉദ്യോഗക്കയറ്റവും വിദേശയാത്രയ്ക്കുള്ള അനുമതിയും കിട്ടും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.. പുതിയ പദ്ധതികൾ ധനവരുമാനം വർദ്ധിപ്പിക്കും. പിടിവാശി ഉപേക്ഷിക്കണം. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് ശോഭിക്കാനവസരം.

തിരുവാതിര

ആധ്യാത്മിക, ധാർമിക പ്രവൃത്തികൾ കൊണ്ട് ജീവിതവിജയം നേടേണ്ട കാലമാണ്. ദൈവികകാര്യങ്ങൾക്കും ധനസഹായം നൽകുക. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതെ സൂക്ഷിക്കണം. വാഹനാപകടം, വാഹനങ്ങൾക്കും, വീടിനും അറ്റകുറ്റപ്പണികൾക്ക് പണം ചെലവാക്കേണ്ടതായും വരും. കർമരംഗത്ത് പ്രതിസന്ധികളുണ്ടാകും. നാഡിരോഗപീഡകൾ ഉണ്ടാകുകയും, വിദഗ്ധചികിത്സ ആവശ്യമായി വരികയും ചെയ്യും. പുതിയ തൊഴിൽ തുടങ്ങാനുള്ള സംരംഭത്തിലിറങ്ങിച്ചെല്ലാൻ ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരും. പൊതുജനപ്രീതിയും പുരസ്കാരലബ്ധിയും ഉണ്ടാകും. തൊഴിൽ ലഭിക്കും. സമുദ്രോല്പന്നങ്ങളിൽ സാമ്പത്തിക നേട്ടം, ഉപരിപഠനത്തിന് നല്ല തുക ചിലവഴിക്കേണ്ടിവരും. പൂർവികസ്വത്ത് ലഭിക്കും. ചികിത്സയ്ക്ക് കൂടുതൽ സംഖ്യ ചെലവാകും. സാങ്കേതിക വിദഗ്ധരുടെ ഉപദേശവും നിർദേശങ്ങളും പാലിച്ച് സാമ്പത്തികനഷ്ടം വരാതെ സൂക്ഷിക്കണം. അതിഥി സൽക്കാരം, തിരഞ്ഞെടുപ്പിൽ പരാജയം, ഉദ്ദേശിക്കുന്ന സാമ്പത്തികം ലഭിക്കില്ല. പ്രശസ്തി കുറയും, മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രണയ വാഗ്ദാനങ്ങളിൽ അകപ്പെടരുത്.

പുണർതം

ചീത്തകൂട്ടുകെട്ടിലൂടെ ദുശ്ശീലത്തിലേർപ്പെടാൻ സാധ്യത. നികുതി സംബന്ധിച്ച് പ്രതികൂലനടപടികൾ ഉണ്ടാകും. ഉന്നതവ്യക്തികളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കുകയും ഗുണാനുഭവം ഉണ്ടാകുകയും ചെയ്യും. വ്യവഹാരങ്ങളിൽ അനുകൂലവിധി. ഭൃത്യജനങ്ങളുടെ സഹകരണം. ആഡംബരത്തിന് പണം ചിലവഴിക്കും. സുഖചികിത്സ, യോഗാപരിശീലനം, വ്യായാമങ്ങൾ ഇവ ആവശ്യമാണ്. അന്ധവിശ്വാസത്തിനടിമപ്പെടരുത്. രാഷ്ട്രീയത്തിൽ സ്ഥാനം നഷ്ടപ്പെടും. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. പരീക്ഷയിൽ ഉന്നതവിജയവും ഉപരിപഠനസാധ്യതയും ഉണ്ടാകും. ആരോഗ്യനില തൃപ്തികരമല്ല. വിദേശയാത്ര തടസ്സപ്പെടും. ഗൗരവ വിഷയങ്ങളിൽ അലസത കാണിക്കരുത്. ഏറ്റെടുത്ത പ്രവൃത്തികൾ കുഴപ്പമില്ലാതെ നിർവ്വഹിക്കുന്നതിനായി ഇഷ്ടജനസഹായം ആവശ്യമാണ്. സർക്കാരിന്റെ ആനുകൂല്യം ലഭിക്കാൻ സഹായം കാണുന്നു. പൊതുസദസ്സുകളിൽ സാന്നിദ്ധ്യമാകും. വിവാഹ നിശ്ചയം നടക്കാം. പുണ്യദേവാലയം സന്ദർശിക്കാൻ അവസരം. വാഗ്വാദങ്ങളിൽ ഇടപെടരുത്. നീതിക്കുവേണ്ടി പൊരുതുകയും അതിൽ വിജയിക്കുകയും ചെയ്യും. ഗ്രന്ഥരചനയിലൂടെ മുക്തകണ്ഠപ്രശംസ നേടിയെടുക്കും. സന്ധി സംഭാഷണം നടത്താം, മാധ്യമങ്ങളിൽ തിളങ്ങും.

പൂയം

അപവാദശരങ്ങളിൽ നിന്നും മുക്തി. ഇണയുമായി ഒരുമിച്ചു പോകും. ഊഹക്കച്ചവടത്തിൽ വിജയം. വിരുന്നുസൽക്കാരം നടത്തും. തിരഞ്ഞെടുപ്പിൽ പരാജയം. പ്രണയ വിജയം. കൃത്യനിഷ്ഠ പാലിക്കും. ശസ്ത്രക്രിയ, ഔഷധസേവ ഇവ ആവശ്യമാണ്. വിരോധികൾ അടുത്തുകൂടി അപായപ്പെടുത്താൻ ശ്രമിക്കും. സന്താനഭാഗ്യം അർഹതയുടെ അടിസ്ഥാനത്തിൽ. പ്രവൃത്തി വിജയം, പാരിതോഷികലബ്ധി, ഭോജനസൗഖ്യം, ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയത്തിലെത്തും. കൂട്ടുകെട്ടുകൾ മൂലം ഗുണാനുഭവം. ഇഷ്ടജനസഹവാസം, കലാകായികരംഗത്ത് ശോഭിക്കും. പുതിയ തൊഴിൽ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ഉന്നതവ്യക്തികളുടെ ഇടപെടൽ മൂലം ജീവിതവിജയം. സംഘടനാപ്രവർത്തനത്തിനലച്ചിൽ. ഇഷ്ടപ്പെട്ട സ്ഥലത്ത് സ്ഥലം മാറ്റം, വിദേശയാത്ര തരപ്പെടും. വിദ്യാഭ്യാസ വായ്പ ലഭിക്കും. കോപം കുറയ്ക്കണം. വിഷബാധ ഏൽക്കൽ, പുണ്യദേവാലയങ്ങൾ സന്ദർശിക്കും. നിദ്രാഭംഗം, പുതിയ പുതിയ പ്രശ്നങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അഭിനയശേഷി പ്രദർശിപ്പിക്കും. ചിട്ടയില്ലാത്ത ദിനചര്യകൾ, പ്രണയസാഫല്യം, പകർച്ചവ്യാധികൾ പിടിപെടൽ, സന്താനത്തിന് ക്ലേശാനുഭവം ഉണ്ടാകാതെ സൂക്ഷിക്കണം.

ആയില്യം

അന്യരുടെ വാക്കു കേൾക്കരുത്. പരസ്യങ്ങളിൽ ആകൃഷ്ടരാകരുത്. സന്താനങ്ങളുടെ ഉയർച്ചയ്ക്ക് അശ്രാന്ത പരിശ്രമം നടത്തണം. സ്വത്തുക്കൾ അനന്തരാവകാശിക്ക് എഴുതി കൊടുക്കും. ഗൃഹത്തിലും, യാത്രാവേളയിലും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തണം. മേലുദ്യോഗസ്ഥരിൽ നിന്നും നീരസവും കീഴ്ജീവനക്കാരുടെ ബഹുമാനവും ഉണ്ടാകും. രചനയിൽ അംഗീകാരം. മാധ്യമങ്ങളിൽ തിളങ്ങും. സദാചാരവിരുദ്ധ പ്രവൃത്തികളിൽനിന്നും മാറിനിൽക്കണം. അത്യാഹിതങ്ങളുണ്ടാകാതെ സൂക്ഷിക്കണം. അഗ്നി, ശത്രു, തസ്കര, പദനഭയം എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. യോഗ, കളരി, നൃത്തം, ഗാനം എന്നിവ പഠിക്കാൻ അവസരം. കടം കൊടുത്ത സംഖ്യ പലിശ സഹിതം തിരികെ കിട്ടും. ജന്മദിന, വിവാഹ, മരണ ആഘോഷങ്ങൾ വിപുലമായി നടത്തണം. വിദേശധനവും വിദേശനിർമ്മിത വസ്തുക്കളും ലഭിക്കാം. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്കു സാധ്യത. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കും. ആഡംബരത്തിനായി ധനം ഒഴുക്കും. ഗുരുജനപ്രീതി, ഭോജനസൗഖ്യം, സൽക്കീർത്തി, യന്ത്രത്തകരാറുമൂലം ധനനഷ്ടം എന്നിവ ഫലം.

മകം

സാഹസികപ്രവൃത്തിയിലേർപ്പെടും. പ്രണയം പുഷ്ടിപ്പെടും. രാഷ്ട്രീയ സമ്മർദത്തിനുവിധേയമായി പ്രവർത്തിക്കേണ്ടിവരും. തിരഞ്ഞെടുപ്പിൽ വിജയസാധ്യത കുറവാണ്. മാധ്യമങ്ങളിൽ ശോഭിക്കും. പ്രണയം വിജയത്തിലെത്തും. മേലധികാരികളിൽ നിന്നും ആനുകൂല്യവും, വൈദ്യുതി, വാഹനം, ആയുധം, വാതകം, രാസലഹരിപദാർത്ഥങ്ങൾ എന്നിവയിലൂടെ അപകടസാധ്യത. ശത്രുക്കളുടെ കാര്യസാധ്യത്തിനുള്ള അടുത്തുകൂടൽ, ഹൃദയതകരാറിനും, പ്രമേഹത്തിനും സാധ്യത, തസ്കരശല്യം, സാഹസിക പ്രവർത്തനത്തിലേർപ്പെടും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവങ്ങൾ, വാഗ്വാദത്തിലേർപ്പെട്ട് വിജയിക്കും. ആധുനിക യന്ത്രോപകരണലബ്ധി, എഴുത്തുകുത്തുകളിൽ ഗുണം, ദേവാലയകാര്യത്തിന് നല്ല തുക ചിലവഴിക്കും. കുടുംബത്തിൽ വിവാഹം നടക്കാൻ യോഗം. നവീന വസ്ത്രാഭരണലബ്ധിയും വാഹനഗൃഹലാഭവും, അനുകൂല കോടതിവിധിയും, ആധ്യാത്മിക പരിപാടികളിൽ സംബന്ധിക്കും, സംഗീതപഠനം, നൃത്തപഠനം, അഭിനയിക്കാനവസരം, വമ്പിച്ച പൊതുയോഗങ്ങളിൽ പങ്കെടുത്ത് തിളങ്ങും. കുട്ടികൾക്ക് രോഗവും, ഔഷധങ്ങൾക്കും, രോഗനിർണ്ണയ ആവശ്യങ്ങൾക്കും ധാരാളം പണം ചിലവഴിക്കും. ജാമ്യം നിന്നതിനാൽ കുഴപ്പങ്ങൾ ഉണ്ടാകാം. വൃക്ഷങ്ങളും ചെടികളും വച്ചുപിടിപ്പിക്കും, രഹസ്യപ്രവർത്തനം, ഓഹരി വിപണിയിൽ നഷ്ടം, നിയമജ്ഞർക്കും, അധ്യാപകർക്കും, പുരോഹിതർക്കും കാലം അനുകൂലം. ദൂരസ്ഥലത്ത് സ്ഥലമാറ്റമുണ്ടാകും. രാഷ്ട്രീയക്കാർക്ക് നല്ല സമയമല്ല, നട്ടെല്ലിന് ക്ഷതം സംഭവിക്കാതെ നോക്കണം.

പൂരം

ബന്ധുജന സമാഗമവും, സജ്ജനമാന്യതയും, പുരസ്കാരലബ്ധിയും, അതിഥി സൽക്കാരവും, മാധ്യമങ്ങളിൽ തിളങ്ങും, പാരിതോഷിക ലബ്ധി, സൽസംഗം, ആധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. ചലച്ചിത്രമേഖലയിലുള്ളവരുമായി ബന്ധപ്പെടും. യോഗക്ലാസ്, കളരി എന്നിവയിൽ ചേർന്ന് പഠിക്കും. സൗന്ദര്യവർധകസാമഗ്രികൾക്ക് പണമൊഴുക്കും. ഭാഗ ആധാരങ്ങളിൽ ഒപ്പുവയ്ക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കും. തസ്കരഭയം, ഇഷ്ടവാർത്താശ്രവണം, പരസ്യങ്ങളുടെ മോഹവലയത്തിൽപെട്ട് ധനനഷ്ടവും മാനസികവിഷമവും വരുത്തിവയ്ക്കരുത്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിലൂടെ രക്ഷിതാക്കൾക്ക് അഭിമാനം. പൊതുജനശല്യം, പ്രസവകാര്യത്തിന് ആശുപത്രിവാസം. വിശിഷ്ട വ്യക്തികളുമായി സമ്പർക്കം പുലർത്താൻ ഇടവരികയും അതിലൂടെ വിജയവും. രാജബഹുമാനം ലഭിക്കും. വളരെക്കാലമായി തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന വ്യവഹാരങ്ങളിൽ അനുകൂലവിധി. നവീന വസ്ത്രാഭരണലബ്ധിയും, കുടുംബാംഗങ്ങൾക്ക് ആശുപത്രിവാസവും, തിരഞ്ഞെടുപ്പിൽ വിജയവും, വിദേശയാത്രാസാഫല്യവും, പ്രേമസാഫല്യവും, ശയനസുഖക്കുറവും, അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കണം, മഹാപുണ്യദേവാലയങ്ങൾ സന്ദർശിക്കൽ, സുഖചികിത്സ എന്നിവ ഫലം.

ഉത്രം

വളരെ കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. കുടുംബത്തിൽ വിവാഹനിശ്ചയമോ, വിവാഹമോ നടക്കും. വിശേഷ സ്ഥാനമാനം, ഉദ്യോഗകയറ്റം, തിരഞ്ഞെടുപ്പിൽ വിജയം, അപരിചിതരിൽ നിന്നും ദോഷാനുഭവം, പ്രധാന ഔദ്യോഗികസ്ഥാനങ്ങൾ വഹിക്കും. തിരഞ്ഞെടുപ്പിൽ വിജയം. വിനോദസഞ്ചാരം, നവീനഗൃഹാരംഭ പ്രവർത്തനം, പ്രമാണങ്ങളിലൊപ്പിടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. വാഹനലാഭം, രോഗവിമുക്തി, ആഡംബരവസ്തുക്കൾക്കായി ധനം ഒഴുക്കും. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചാടരുത്. ആധുനിക യന്ത്രസാമഗ്രിയുടെ ലബ്ധി, ശത്രുശല്യമുണ്ടാകും. ഉത്തരവാദിത്വം വർദ്ധിക്കും. പൊതുജനങ്ങളുടെ നിസ്സഹകരണം. ദൈവീകകാര്യങ്ങൾക്ക് നല്ല തുക ചിലവഴിക്കും. പുരസ്കാരലബ്ധി, സർക്കാരിൽനിന്നും അനുകൂലനടപടി, സൗന്ദര്യവർദ്ധനവ്, വിദേശത്തുപോകാനനുമതി. സാമൂഹിക സാംസ്കാരിക ചടങ്ങിൽ പങ്കെടുത്ത് നേതൃത്വപദവി അലങ്കരിക്കും. സുഖചികിത്സ നടത്തും. ഉന്നതവ്യക്തികളെ ആരാധിക്കാനവസരം. മറവി മൂലം കുഴപ്പങ്ങൾ സംഭവിക്കും. ചില യാത്രകൾ വേണ്ടെന്നുവയ്ക്കും. സന്താനങ്ങളുടെ വഴിപിഴച്ചപോക്കിൽ മനോവേദന. വാക്ദോഷം, ഗുരുജനപ്രീതി, ഭോജനസൗഖ്യം, സ്ഥാനചലനം എന്നിവയ്ക്കു സാധ്യത.

അത്തം

അടുത്തു നിൽക്കുന്നവർപോലും കുറ്റപ്പെടുത്തുന്ന സമയം, വിദേശപര്യടനത്തിന് സാധ്യത, പൊതുജനങ്ങൾ ശത്രുക്കളെപോലെ പെരുമാറും. കുറെകാലമായി നടത്തിവന്നിരുന്ന രഹസ്യപ്രവർത്തനം കയ്യോടെ പിടിക്കപ്പെടും. തൊട്ടതെല്ലാം പൊന്നാക്കും. തൊഴിൽപരിശീലനകേന്ദ്രത്തിൽ പഠനം നടത്തും. ചീത്ത കൂട്ടുകെട്ട് ഒഴിവാക്കണം. കുടുംബത്തിൽ അഭിപ്രായഭിന്നത വരാതെ നോക്കണം. പഴകിയ രോഗങ്ങളിൽ നിന്നും മുക്തിനേടും. വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രയത്നിക്കും. മേലധികാരികളുടെ കടുത്ത എതിർപ്പ് നേരിടും. പ്രണയചിന്ത മനസ്സിനെ അലട്ടും. ജോലിവിട്ട് മറ്റൊരു ജോലിയിൽ പ്രവേശിക്കും. ആധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താൽപര്യവും പലരും ഒറ്റിക്കൊടുക്കുകയും അവരെ മനസ്സിലാക്കുകയും ചെയ്യും. അഭിമാനക്ഷതത്തിനും, സ്വസ്ഥതയും, സ്വാതന്ത്ര്യവുമുള്ള ഒരു ജീവിതം പ്രതീക്ഷിക്കാം. പ്രയത്നഫലകുറവും, സൗന്ദര്യപ്പിണക്കത്തിനും സാധ്യത. വിവാഹകാര്യത്തിൽ ഉചിത തീരുമാനത്തിലെത്തും. കലാകായികമത്സരങ്ങളിൽ വേണ്ട നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. അഭിനയത്തിന് നല്ല അവസരം ലഭിക്കും. എഴുത്തുകുത്തുകളിലൂടെ ഗുണാനുഭവവും, സംഘടനാപ്രവർത്തനത്തിലേർപ്പെടും. ചിത്രമെഴുത്തിലും, കളരിപ്പയറ്റിലും വാസനയും, കർമ്മരംഗത്ത് ഉന്നതസ്ഥാനവും വളരെകാലമായി തീർപ്പുകൽപ്പിക്കാത്ത കേസിൽ അനുകൂലവിധിയും, ലഹരിപദാർഥത്തിൽ അമിതരുചിയും ഫലം.

ചിത്തിര

പുനർവിവാഹം കാത്തുകഴിയുന്നവർക്ക് അനുകൂലസമയം, പാഠ്യേതരവിഷയങ്ങളിൽ അമിത താൽപര്യവും, അപകടസന്ധി അതിജീവിക്കും. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം പലിശയോടെ കിട്ടും. ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കണം. ദാനധർമ്മാദികൾ ചെയ്യുന്നതിൽ താൽപര്യവും, തീർത്ഥാടനകേന്ദ്രം സന്ദർശിക്കും. ഭൂമിയെ സംബന്ധിച്ച് ജനങ്ങളുമായി മത്സരമുണ്ടാകും. വാക്സാമർത്ഥ്യം പ്രകടിപ്പിക്കാൻ പറ്റിയ അവസരം. കർമ്മരംഗത്ത് ശ്രേയസ്സ്. വിശ്വാസയോഗ്യമെന്ന് കരുതി സഹകരിച്ചുവരുന്ന മാർഗ്ഗങ്ങളിൽ വഞ്ചനാപരമായ കെണികൾ ഉണ്ടാകും. കർമ്മരംഗത്ത് ശ്രേയസ്സും, ദൈവാധീനം, കുടുംബത്തിലെ സ്ത്രീകൾക്ക് നേരെ ആക്രമണം, ആഡംബരവസ്തുക്കൾക്ക് ധനം ഒഴുക്കും. സാമ്പത്തിക ശ്രോതസ്സുകൾ വർദ്ധിക്കും. പൂജാദികാര്യങ്ങൾക്ക് നല്ല തുക ചിലവഴിക്കും. അന്തവിശ്വാസത്തിനടിമപ്പെടരുത്. സംഘടനാ നേതൃത്വം ലഭിക്കും. തിരഞ്ഞെടുപ്പിൽ പ്രശസ്ത വിജയം കരസ്ഥമാക്കും. പ്രശസ്തി വർദ്ധിപ്പിക്കും. കൂട്ടുകച്ചവടത്തിൽ ധനനഷ്ടവും ഫലം. മുദ്രക്കടലാസുകളിൽ ഒപ്പുവയ്ക്കും, വിലപിടിപ്പുള്ള വാഹനം വാങ്ങും. പൊതുജനപ്രശംസ പിടിച്ചുപറ്റും. ഔദ്യോഗികരംഗത്ത് അംഗീകാരം. മാനസിക സംതൃപ്തി ലഭിക്കുന്ന തൊഴിൽ കിട്ടും. പൂർവ്വികസ്വത്തിലെ തർക്കം തീരും.

ചോതി

ഔദ്യോഗികരംഗത്ത് സ്ഥലംമാറ്റവും സഹായികളിൽനിന്നും ദുഃഖം, യാത്രാക്ലേശങ്ങൾ, വ്യവഹാരത്തിൽ അനുകൂലവിധി, കലാരംഗത്ത് കടുത്തമത്സരം അഭിമുഖീകരിക്കേണ്ടിവരും. സുഖചികിത്സയും കർമ്മതടസ്സവും, പുതിയ വാഹനം വാങ്ങും, തൊഴിൽ ലഭിക്കും, മക്കൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യും, ആധുനിക യന്ത്രസാമഗ്രികൾ വാങ്ങും. ഭരണരാഷ്ട്രീയതലങ്ങളിൽ പ്രവർത്തിക്കുന്നവർ പരിവർത്തനങ്ങളെ അഭിമുഖീകരിക്കും. തീർത്ഥാടനകേന്ദ്രമോ, പുണ്യസങ്കേതങ്ങളോ സന്ദർശിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനർഹത. പൊതുജനങ്ങളുടെ വെറുപ്പും, വിദ്വേഷവും, ജന്മദിന വിവാഹ മരണാനന്തരചടങ്ങുകളാഘോഷിക്കും. വിശേഷാൽ സ്ഥാനമാനം ലഭിക്കും. വൻവ്യവസായികൾക്ക് അപ്രതീക്ഷിത ധനാഗമം, ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗവും, ആഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ അറിവു ലഭിക്കാൻ യോഗയും കളരിപ്പയറ്റും പരിശീലിക്കും. പരീക്ഷാർത്ഥികളിൽ ഉന്നതവിജയവും ഇഷ്ടപ്പെട്ട സ്ഥലമാറ്റവും, എല്ലാ പ്രകാരത്തിലും സന്തോഷപ്രദമായ ചുറ്റുപാടുകളുമുണ്ടാകും. സൗന്ദര്യപിണക്കത്തിന് സാധ്യത, മറവിരോഗം എന്നിവ ഫലം.

വിശാഖം

വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം, മനസ്സിൽ ആനന്ദം അനുഭവപ്പെടും, വിവാഹപ്രായമായവർക്ക് വിവാഹവും, ഉദ്യോഗലബ്ധിയും, സ്ഥാനക്കയറ്റവും, പ്രധാന രേഖകളിൽ ഒപ്പുവയ്ക്കും, കുടുംബത്തിൽ ചില അപസ്വരങ്ങൾ ഉണ്ടാകും. കർമ്മപരമായി പ്രതിസന്ധികൾ തരണം ചെയ്ത് കാര്യസാധ്യം വരും. കുടുംബജീവിതം സുന്ദരമാക്കാൻ വിട്ടുവീഴ്ച ചെയ്യണം. പരീക്ഷകളിലും തിര‍ഞ്ഞെടുപ്പിലും വിജയം, സാമ്പത്തിക വിഷമതകൾ അലട്ടും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. വിദ്യുൽസദസുകളിൽ സാന്നിദ്ധ്യമാകും. സന്താനങ്ങളിലൂടെ മനഃസന്തോഷവും, ജന്മദിന വിവാഹ പിതൃക്കളുടെ മരണാഘോഷങ്ങൾ കെങ്കേമമാക്കണം. മൃഗങ്ങളിൽനിന്നും കീടങ്ങളിൽനിന്നും ദോഷാനുഭവവും വിദ്യാഭ്യാസത്തിനും ദേവാലയങ്ങൾക്കുമായി നല്ല തുക ചിലവഴിക്കണം. മേലുദ്യോഗസ്ഥരുടെ കീഴുദ്യോഗസ്ഥരുടെയും അനുമോദനവും ഗൃഹനിർമ്മാണം നടക്കും. കുടുംബത്തിൽ അന്തഛിദ്രം ഉണ്ടാകാതെ നോക്കണം. പുണ്യതീർത്ഥ സ്നാനാദികൾ ചെയ്യണം. മാധ്യമങ്ങളുടെ പ്രശസ്തി ലഭിക്കും. സർക്കാർ തലത്തിലും, രാഷ്ട്രീയത്തിലും അംഗീകാരം ലഭിക്കും. ചെയ്തുപോയ തെറ്റുകുറ്റങ്ങളെകുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കും. സൗന്ദര്യവർദ്ധക കേന്ദ്രങ്ങൾ തുടങ്ങി ലാഭം കൊയ്യും. ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധന ലഭിക്കും.

അനിഴം

ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധനയും, പ്രശസ്തിയും, വസ്തു, വാഹനം, നവീനഗൃഹം, ആധുനിക രീതിയിലെ ഗൃഹോപകരണങ്ങൾ വാങ്ങും. കർമ്മഗുണാഭിവൃത്തി, സ്ഥാനമാനാഭിലാഭം, ദൂരദേശസഞ്ചാരം, പുതിയ ചികിത്സാ സമ്പ്രദായം ശീലിക്കുന്നതിനാൽ ആരോഗ്യം പുഷ്ടിപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. ബന്ധുജനസമാഗമവും വാഹനലാഭവും വാഗ്വാദങ്ങളിൽ വിജയവും പൊതുയോഗങ്ങളിൽ സമുന്നത സ്ഥാനം വഹിക്കുകയും, കുടുംബത്തിൽ മംഗളകർമ്മം നടക്കാനും യോഗം. സ്വകാര്യ ജീവിതത്തിൽ കല്ലുകടിയും കണ്ണുകടിയും ഉണ്ടാകും. ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. സൽക്കീർത്തി, ഇഷ്ടജനസഹവാസം, തസ്കരഭയം, വാഹനത്തിന് കഷ്ടനഷ്ടങ്ങളും, നാൽക്കാലി നാശം, കൃഷി നാശം, മൃഗങ്ങളിൽനിന്നും പക്ഷിമൃഗാദികളിൽനിന്നും ദോഷവും, ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളും, കാര്യസിദ്ധിയും, ഭാഗ്യക്കുറിയോ, ലോണോ, ചിട്ടിയോ ലഭിക്കും. വിനോദസഞ്ചാരം നടത്തുന്നതിനിടെ ആപത്തുവരാതെ നോക്കണം. കത്തിടപാടിലൂടെ ഗുണാനുഭവം. ഭൂമിസംബന്ധമായ കേസിൽ വിജയം. ഗൃഹത്തിൽ മോഷണം മൂലം നഷ്ടമുണ്ടാകും. യാത്രാവേളകളിൽ വിലപിടിപ്പുള്ള രേഖകളും സാമഗ്രികളും നഷ്ടമാകാതെ സൂക്ഷിക്കണം. തിരഞ്ഞെടുപ്പിൽ വിജയം. മാധ്യമങ്ങളിൽ ശോഭിക്കും.

തൃക്കേട്ട

ഗൃഹനിർമ്മാണം, വിദേശയാത്ര മുതലായ ശുഭകാര്യങ്ങൾ നടക്കും. പുതിയ രീതിയിലുള്ള വീടുപണിയും. പുതിയ തൊഴിലിൽ പ്രവേശിക്കും. കുടുംബത്തിൽ വിവാഹമംഗളകർമ്മം നടക്കും. വ്യാപാരരംഗത്ത് പുരോഗതി. പാരിതോഷികം ലഭിക്കും. ദേവാലയകാര്യങ്ങൾക്കും വിദ്യാഭ്യാസം നേടാനും സംഭാവന നൽകും. തിരഞ്ഞെടുപ്പിൽ വിജയം. വഞ്ചന, നിദ്രാഭംഗം, ഇഷ്ടജനസഹവാസം, വിലപ്പെട്ട പ്രമാണത്തിലൊപ്പുവയ്ക്കൽ, ജാമ്യം നിന്നതുമൂലം പ്രശ്നങ്ങൾ, വാഗ്വാദങ്ങളിൽ വിജയം നേടും, രാഷ്ട്രീയക്കാർക്ക് അപവാദത്തിന് സാധ്യത, ചുമതലകൾ വർദ്ധിക്കും, ഗൃഹാന്തരീക്ഷം ശാന്തമാകും, വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാർത്ഥങ്ങൾ, അഗ്നി എന്നിവയിലൂടെ അപകടം, സാഹിത്യരചന നടത്തും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കും. അന്യരുടെ പരിഹാസത്തിന് പാത്രമാകും. സ്ഥലം മാറ്റം ഉണ്ടാകും. ഭോജനസൗഖ്യം, സംഘടനാ പ്രവർത്തനത്തിൽ ആത്മാർത്ഥത, സൗന്ദര്യവർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും.

മൂലം

ക്ഷേത്രനിർമ്മാണത്തിലോ, ഗൃഹനിർമ്മാണങ്ങളിലോ ഏർപ്പെടും. സാമ്പത്തിക ജീവിതത്തിൽ ശ്രദ്ധിക്കണം. അഗ്നി, വാതകം, വൈദ്യുതി, വാഹനം, ആയുധം, രാസപദാർത്ഥങ്ങൾ ഇവ ശ്രദ്ധിക്കണം. ഉന്നതവ്യക്തികളിൽ നിന്നുള്ള ശുപാർശയിലൂടെ ജോലി. അസുഖങ്ങൾ വരും, ശത്രുശല്യം, ജോലി സ്ഥിരപ്പെടും, വ്യാപാരികൾക്ക് അഭിവൃദ്ധി, അസൂയാലുക്കളിൽനിന്നും, ശത്രുക്കളിൽനിന്നും ശല്യവും, പരീക്ഷകളിൽ വിജയിക്കും, വാക്കുപാലിക്കും, പൊതുവേദികളിൽ തിളങ്ങി നിൽക്കും, വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കും, വിദേശനിർമ്മിത വസ്തുക്കൾ സമ്മാനം കിട്ടും. വിവിധ ശ്രോതസ്സിലൂടെ ധനം വന്നു കയറും. അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കണം. സ്വന്തമായി പ്രസിദ്ധീകരണങ്ങൾ നടത്തും. പൂജകൾക്ക് നല്ല തുക ചിലവഴിക്കും. ജീവിതപങ്കാളിയുമായി പിണങ്ങരുത്. തിരഞ്ഞെടുപ്പിൽ വിജയം. ശമ്പളവർദ്ധനവും പ്രമോഷനും ലഭിക്കും.

പൂരാടം

കലാ സാംസ്കാരികരംഗത്തുള്ളവർക്ക് അഭിവൃദ്ധിയും, തൊഴിൽസംബന്ധമായ പുതിയ സംരംഭങ്ങൾ തുടക്കമിടും. അർഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കും. സംഗീതം പഠിക്കും. മംഗളകാര്യങ്ങൾക്ക് യോഗം. വിവാദത്തിലേർപ്പെട്ട് വിജയിക്കും. വിവാഹത്തിൽ അനുകൂലതീരുമാനവും പ്രവൃത്തിമേഖലയിൽ വിജയവും, തീർത്ഥയാത്രകളിലും സൽസംഘത്തിലും പങ്കെടുക്കും. ചുമതലകൾ നിർവഹിക്കാൻ നിഷ്പ്രയാസം സാധിക്കും. പൂർവ്വിക സ്വത്ത് ലഭിക്കും. സർക്കാരിൽനിന്നും അനുകൂല നടപടികളും, കർമ്മരംഗത്ത് ഉയർച്ചയും വരും. അദ്ധ്യാപകർക്കും, പുരോഹിതർക്കും, നിയമജ്ഞർക്കും നല്ല കാലമാണ്. പൊതുജനപ്രീതിയും ലഭിക്കും.

ഉത്രാടം

വിദേശയാത്ര തരപ്പെടും. ആത്മീയകാര്യങ്ങളിലും, ധാർമ്മികപ്രവർത്തികളിലും ഏർപ്പെടും. കർമ്മവിഘ്നവും, വിശ്വാസവഞ്ചന, ആരോഗ്യക്കുറവ്, സുകൃതകർമ്മങ്ങൾ ചെയ്യാനും തീർത്ഥാടനം നടത്താനും ഭാഗ്യം. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും അംഗീകാരം നേടും. യാത്രാവേളകളിൽ സാധനങ്ങൾ നഷ്ടപ്പെടും. മദ്ധ്യസ്ഥതയിലൂടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പ്രകൃതിക്ഷോഭം മൂലം കഷ്ടനഷ്ടങ്ങളുണ്ടാകും. ആദ്ധ്യാത്മിക പ്രവർത്തനങ്ങൾക്ക് ധാരാളം പണം ചിലവഴിക്കുകയും സമയം കണ്ടെത്തുകയും ചെയ്യും. തർക്കവിഷയത്തിലേർപ്പെടും. മദ്ധ്യസ്ഥതയിലൂടെ ശത്രുത ഉണ്ടാക്കരുത്. കലാകാരന്മാർക്ക് നേട്ടം. ത്വക്ക് രോഗത്തിന് സാധ്യത. പ്രശസ്തിയിലേക്ക് ഉയരും. ജോലി നഷ്ടപ്പെടാതെ സൂക്ഷിക്കണം. തിരഞ്ഞെടുപ്പിൽ പരാജയം. രാഷ്ട്രീയക്കാർക്ക് അപവാദം കേൾക്കേണ്ടിവരും. ഞരമ്പു സംബന്ധമായ രോഗത്താൽ ക്ലേശിക്കും. പൂർവ്വികസ്വത്ത് ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്യാസിശ്രേഷ്ഠന്മാരുമായി കൂടിക്കാഴ്ച നടത്തും. ദൈവീകകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. കലാകായിക രംഗത്തുള്ളവർക്ക് നേട്ടം. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള സാഹചര്യത്തിന് തടസ്സം.

തിരുവോണം

തൃപ്തികരമായ ദാമ്പത്യജീവിതമായിരിക്കും. ജാതകനും സന്താനത്തിനും വിദ്യാതടസ്സമുണ്ടാകും. ഭാഗ്യക്കുറിയോ, ചിട്ടിയോ, ലോണോ ലഭിക്കും. വരുമാനമുണ്ടെങ്കിലും പട്ടിണി കിടക്കേണ്ട അവസ്ഥ. ആദ്ധ്യാത്മിക പരിപാടി ആസൂത്രണം ചെയ്യും. വഴിപാടുകൾക്കും ഔഷധങ്ങൾക്കും അലങ്കാരസാമഗ്രികൾക്കുമായി നല്ല തുക ചിലവഴിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പുതിയ കൂട്ടുകെട്ടിലൂടെ ഗുണാനുഭവം. ഗൃഹം മോടിപിടിപ്പിക്കും. കുടുംബത്തിൽനിന്നും വളരെകാലമായി കാണാതായ വ്യക്തിയെ കണ്ടെത്തും. അപകടങ്ങളിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടും. പ്രണയസാഫല്യം, വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് നല്ലസമയം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അവസരം. നിക്ഷേപകാര്യങ്ങളിൽ കൂടുതൽ താൽപര്യം. ആഹാരനിയന്ത്രണം കർക്കശം പാലിക്കണം, അന്ധവിശ്വാസത്തിനടിമപ്പെടരുത്. കുടുംബകേസുകളിൽ അനുകൂലവിധി.

അവിട്ടം

വളരെക്കാലമായി അലട്ടിയിരുന്ന രോഗത്തിൽനിന്നും മുക്തി. അന്ധവിശ്വാസത്തിനടിമപ്പെടരുത്. അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വ്യക്തികൾ ജീവിതത്തിൽ സ്വാധീനം ചെലുത്തും. വിവിധ ശ്രോതസ്സിൽ നിന്നും പണം വന്നു ചേരും. ഊഹക്കച്ചവടത്തിലും, ഭൂമിക്രയവിക്രയത്തിലൂടെയും, മത്സ്യവ്യാപാരത്തിലൂടെയും ധനം കൊയ്യും. സദാചാരവിരുദ്ധ ജീവിതം ഒഴിവാക്കണം. കലാസാഹിത്യപ്രവൃത്തിയിൽ പ്രശസ്തി, പ്രമാണത്തിലൊപ്പുവയ്ക്കും. ഭൂമി സംബന്ധമായ തർക്കം പരിഗണിക്കപ്പെടും. ഗൃഹത്തിൽനിന്നും വിട്ടു നിൽക്കും. രാഷ്ട്രീയ നേതൃസ്ഥാനത്തിന് സാധ്യത. മാധ്യമങ്ങളിൽ ശോഭിക്കും. പുതിയ വിദ്യകൾ പലതും ഈ വർഷം സ്വന്തമാക്കും.

ചതയം

അയൽക്കാരിൽ നിന്നും മോശമായ പെരുമാറ്റമുണ്ടാകും. പത്രമാദ്ധ്യമ വ്യവസായത്തിലേർപ്പെടുന്നവർക്ക് സാമ്പത്തികനേട്ടം, വളരെകാലമായി രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയം പരസ്യമാകും. സൽകർമ്മങ്ങളിൽ താൽപര്യം വർദ്ധിക്കും. സാങ്കേതികവിദ്യ പരിശീലിക്കും. പ്രവൃത്തിരംഗത്ത് ശോഭിക്കും. ഭാഗ്യക്കുറിയോ, ചിട്ടിയോ, വായ്പയോ ലഭിക്കും. സ്നേഹബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളോർത്ത് പശ്ചാത്തപിക്കും. കലാപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം. ഭൂമിക്രയവിക്രയത്തിലൂടെ ലാഭം നേടും. സ്വർണ്ണവ്യാപാരികൾക്ക് ധനനഷ്ടത്തിന് സാധ്യത. വെള്ളത്തിൽ അപകടം സംഭവിക്കാതെ സൂക്ഷിക്കണം. അനാവശ്യയാത്രകൾ ഒഴിവാക്കണം. പുരാവസ്തുക്കൾ വാങ്ങിക്കൂട്ടും. ശമ്പളവർദ്ധനവിനു സാധ്യത.

പൂരുരുട്ടാതി

വാഹനലാഭം, ഗൃഹലാഭം, പൊതുജനസഹകരണം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സൽക്കീർത്തി, പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കുന്നതാണ്. പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾക്ക് വിജയപ്രാപ്തി. വിനോദയാത്ര പോകും. കുടുംബസൗഖ്യം, തിരഞ്ഞെടുപ്പിൽ വിജയം, ഉന്നതസ്ഥാനലബ്ധി, മാധ്യമങ്ങളിൽ ശോഭിക്കും, ആചാരാനുഷ്ഠാനങ്ങളിൽ സംതൃപ്തി, ഗുരു 6ൽ സഞ്ചരിക്കുന്നതും, കേതു ലഗ്നത്തിലും, രാഹു 7ൽ സഞ്ചരിക്കുന്നതും സമയം ഫെബ്രുവരി വരെ നന്നല്ല. ഈശ്വരഭജനത്തിലൂടെ ജീവിക്കുക.

ഉതൃട്ടാതി

പുതിയ സംരംഭത്തിലേർപ്പെട്ട് വിജയിക്കും. ശത്രുക്കളുമായുള്ള മത്സരവിജയം, ചലച്ചിത്രനിർമാണത്തിൽ താൽപര്യം കൂടും. പ്രണയം സഫലമാകും. ഔദ്യോഗികസ്ഥാനമാറ്റം, സഹോദരങ്ങളിൽനിന്നും ഗുണാനുഭവം, ഗ്രന്ഥരചന നടത്തും, ദാമ്പത്യ കലഹം, വിദ്യാർത്ഥികൾക്കും, നിയമജ്ഞർക്കും, അദ്ധ്യാപകർക്കും സമയം നന്ന്. ശമ്പളവർദ്ധനാ അംഗീകാരം, വ്യാഴൻ 6 ൽ സഞ്ചരിക്കുന്നത്, രാഹു, കേതുക്കളുടെ സ്ഥിതി മോശമായതിനാലും ഈശ്വരഭജനത്തിലൂടെ മുന്നോട്ടു പോകണം.

രേവതി

കുടുംബത്തിൽ മംഗളകർമ്മം നടക്കും. ആത്മീയ ഗുരുക്കളുടെ അനുഗ്രഹം ലഭിക്കും. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുകൊള്ളും. പൊതുജനപ്രീതി, പ്രണയ പരാജയം സംഭവിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. തിരഞ്ഞെടുപ്പിൽ പരാജയം, വ്യാഴൻ 6ൽ സഞ്ചരിക്കുന്നതും രാഹു 7ൽ സഞ്ചരിക്കുന്നതും കേതു ലഗ്നത്തിൽ സ‍ഞ്ചരിക്കുന്നതും മോശമായതിനാൽ ഈശ്വര ഭജനത്തിലൂടെ ഫെബ്രുവരി വരെ കഴിച്ചു കൂട്ടുക.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.