Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം നിങ്ങൾക്കെങ്ങനെ?

1191-Yearly Star Prediction

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കു മികച്ച നേട്ടം ലഭിക്കും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടും. താഴ്‌വര, റബർ എസ്റ്റേറ്റ്‌ മുതലായ സ്ഥലങ്ങള്‍ സന്ദർശിക്കും. തടി, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കും. പുത്രന്മാർക്കു ചില വിഷമതകൾ വരാനിടയുണ്ട്. നിലം, വസ്തുക്കളാൽ വരുമാനം ലഭിക്കും. അൽപം അലസത അനുഭവപ്പെടും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. സ്വർണാഭരണങ്ങൾ, വാഹനം എന്നിവ വാങ്ങാവുന്നതാണ്. വാർധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക) കുടുംബാഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്കും മാതാവിനും അനുകൂലമായ സമയമാണ്. സുഹൃത്തുക്കളാലും ഭൃത്യന്മാരാലും നന്മയുണ്ടാകും. ധനവരവും പ്രശസ്തിയും ലഭ്യമാകും. കർഷകർക്കു വിളവ് വർദ്ധിക്കും. വ്യഞ്ജനം, അരി മുതലായ വ്യാ‌പാരത്താൽ ലാഭം അധികമാകും. അൽപം ശത്രുത വരാനിടയുണ്ട്. ലുബ്ധമായി ചെലവഴിക്കും എന്നാൽ സൽക്കർമങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി യാത്ര ചെയ്യേണ്ടി വരും. സ്ഥലം മാറി താമസിക്കാവുന്നതാണ്. പിതൃഭൂസ്വത്തുക്കൾ വിൽക്കാവുന്നതാണ്. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. തൊഴിൽ അഭിവൃദ്ധിയുണ്ടാകും. ഹാസ്യകലാപ്രകടനക്കാർക്ക് അനുകൂലമായ സമയമാണ്. പാർട്ടിപ്രവർത്തകർക്ക് നേട്ടം ലഭിക്കുന്നതായിരിക്കും. വിവാഹതടസ്സം, ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ ആദ്യത്തെ 45 നാഴിക) വ്യാപാരമേഖലകൾ അഭിവൃദ്ധി പ്രാപിക്കും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ മികച്ച നേട്ടം നൽകുന്നതാണ്. വെള്ളി, കാരിയത്താലും തൊഴിലഭിവൃദ്ധിയുണ്ടാകും. സ്വർണ്ണക്കടയിൽ വ്യാപാരം വർദ്ധിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കും. അംഗത്വം വർദ്ധിക്കും. അന്യരുടെ ധനം വന്നുചേരും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും അംഗീകാരവും പ്രതീക്ഷിക്കാം. കുടുംബക്കാരാൽ പ്രശംസിക്കപ്പെടും. ബന്ധുക്കളുടെ കാര്യങ്ങൾക്ക് സഹകരിക്കുകയും അവരാൽ താങ്കൾക്കും നന്മയുണ്ടാകും. സഹോദരഐക്യവും സഹകരണവും പ്രതീക്ഷിക്കാം. വാഹനം വാങ്ങാവുന്നതാണ്. മാതുലന്മാരാൽ നേട്ടമുണ്ടാകും. ഭക്തിയുണ്ടാകും. ഭാര്യയോടും സ്ത്രീകളോടും പ്രിയമുള്ളവരായിരിക്കും. അൽപം ശത്രുത വരാനിടയുണ്ട്. കൈകാലുകൾക്ക് വേദന വരാവുന്നതാണ്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മദ്ധ്യവയസ്സിനു ശേഷമുള്ളവർക്ക് അനുകൂല സമയമാണ്. അന്യർക്കുവേണ്ടി ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. മാധുര്യവും നയപരമായും സംസാരിക്കും. അയൽവാസികൾക്ക് പ്രിയമുള്ളവരായിരിക്കും. സഹോദരഐക്യം പ്രതീക്ഷിക്കാം. എംബിഎ, തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് പല നേട്ടങ്ങളും ലഭ്യമാകും. രുചിച്ച് ഭക്ഷിക്കുന്നതായിരിക്കും. റിയൽഎസ്റ്റേറ്റുകാർക്ക് ചില ഇടപാടുകൾ നടക്കാനുള്ള സാധ്യത കാണുന്നു. നൃത്തസംഗീതമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയ സാധ്യത കാണുന്നു. നല്ല സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നന്മകൾ ഉണ്ടാകും. ധൈര്യം അൽപം കുറയുന്നതാണ്. ഉന്നതമായ സ്ഥാനപ്രാപ്തിയുണ്ടാകും. മനോവ്യാകുലതയുണ്ടാകുന്നതായിരിക്കും. ഉന്നതമായ ഒരു സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക) വിദേശത്ത് ജോലിക്കായി പരിശ്രമിക്കാം. സ്വന്തമായി കോൺട്രാക്റ്റ് മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അൽപം തൊഴിൽതടസ്സമുണ്ടാകും. നൃത്തസംഗീതമത്സരങ്ങളിൽ വിജയസാധ്യത കാണുന്നു. കുടുംബാഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിജയം കൈവരിക്കും. കഠിനമായി പ്രയത്നിക്കും. പുത്രലബ്ധിക്കുള്ള സന്ദർഭം കാണുന്നു. ഭാഗ്യാനുഭവങ്ങൾ ലഭ്യമാകും. വാക്ചാതുര്യം ഉന്നയിക്കുമെങ്കിലും സത്യം കുറവായിരിക്കും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കുന്നതാണ്. കുടുംബത്തിൽനിന്നും പിരിയാനുള്ള സന്ദർഭം കാണുന്നു. മനസ്സിൽ ദുഃഖം ഉണ്ടായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക) സിഎ, ക്ലാർക്ക്‌ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കാവുന്നതാണ്. കണക്ക്, ചരിത്രം എന്നിവയിൽ നല്ല മാർക്ക് ലഭ്യമാകും. പല നാടുകളെകുറിച്ചും ജനങ്ങളെകുറിച്ചും അറിയാൻ സാധിക്കും.സാമർത്ഥ്യവും അറിവും ഉണ്ടായിരിക്കും. ദാനധർമ്മങ്ങൾ ചെയ്യും എന്നാൽ ചെയ്യുന്ന പ്രവൃത്തികളിൽ തരകുറവ് അനുഭവപ്പെടും. സ്ഥലം മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. മതാഭിമാനം ഉണ്ടാകും എന്നാൽ കോപിഷ്ഠനായിരിക്കും. സൽപ്രവൃത്തികൾ ചെയ്യും. ചിട്ടി, മറ്റു വ്യാപാരസ്ഥാപനങ്ങളിൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. ജ്യേഷ്ഠനും പിതാവുമായുള്ള ബന്ധം കുറയുന്നതായിരിക്കും. പിതാവുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് തടസ്സവും ദമ്പതികളിൽ അഭിപ്രായഭിന്നതയും ഉണ്ടാകും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക) പട്ടാളത്തിലോ പോലിസിലോ ചേരാൻ ഉചിതമായ സമയമാകുന്നു. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. ഉന്നതമായ പദവികൾ വഹിക്കാനുള്ള സന്ദർഭം കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ബന്ധുക്കളുമായി ഐക്യം കുറയും. ചുറുചുറുപ്പായ സ്വഭാവം ഉണ്ടായിരിക്കും. സഹോദരങ്ങൾക്ക് പലവിധ വൈഷമ്യങ്ങൾ ഉണ്ടാകും. പല മേഖലകളിലും വരുമാനം പ്രതീക്ഷിക്കാം. മാതാവിനോട് സ്നേഹമായിരിക്കും. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വരാനിടയുണ്ട്. വ്യാപാരവ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ആത്മാർത്ഥതയുള്ള ഉപദേശകർ ലഭ്യമാകും. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. പ്രമേഹരോഗികൾക്ക് രോഗം മൂർച്ഛിക്കാനുള്ള സന്ദർഭം കാണുന്നു.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട) സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സ്വയം പ്രയത്നിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ പ്രശസ്തി ലഭ്യമാകും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കും. ഭാര്യയാലും സന്താനങ്ങളാലും നന്മയുണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. അന്യരുടെ ധനം വന്നുചേരും. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. സ്ത്രീകൾ മൂലം പലവിധ നേട്ടങ്ങൾ ഉണ്ടാകും. പുത്രലബ്ധിക്കുള്ള സന്ദർഭം കാണുന്നു. പിതാവിനാൽ മാനസിക വിഷമതകൾ ഉണ്ടാകും. സഹോദരഗുണം കുറയും. പിതാവും ജ്യേഷ്ഠനുമായുള്ള ബന്ധം അസംതൃപ്തിയായിരിക്കും. അൽപം കടം വരാനിടയുണ്ട്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മാതാപിതാക്കളോട് പ്രിയമുള്ളവരായിരിക്കും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. വലിയ പ്രയത്നങ്ങളിൽ ഇടപെട്ട് വിജയിപ്പിക്കും. വസ്തുക്കൾ ചേരും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാവുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമാണ്. അഡ്വക്കേറ്റുമാർ പല കേസുകളും വിജയിപ്പിക്കും. അന്യർക്കായി വഴക്കിനും മറ്റു കാര്യങ്ങൾക്കുമായി പ്രയത്നിക്കും. വ്യാപാരത്തിൽ അറിവും ധനാഭിവൃദ്ധിയും ഉണ്ടാകും. ഏത് മേഖലയിലായാലും ആ മേഖലയിൽ വിജയം കൈവരിക്കും. പുസ്തകം എഴുതാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അൽപം കടം വരാനുള്ള സാധ്യത കാണുന്നു. എതിരികളാലും ശത്രുക്കളാലും ഭയം ഉണ്ടാകും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക) പല മേഖലകളിലും വിജയം കണ്ടെത്തും. കുടുംബക്കാരാൽ തനിക്കോ തന്നാൽ കുടുംബക്കാർക്കോ യാതൊരു ഗുണവും ലഭിക്കുന്നതല്ല. എണ്ണ, ഉരം മുതലായ യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കും. ധാരാളം സമ്പാദിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് തടസ്സം നേരിടാവുന്നതാണ്. തൊഴിൽപ്രശ്നങ്ങൾ സൃഷ്ടിക്കും. കൂട്ടവ്യാപാരം ചെയ്യുന്നവർക്ക് അനുകൂലമായ അവസരമാണ്. എതിർകക്ഷി നേതാക്കൾക്ക് പ്രശസ്തിയും ജനപ്രീതിയും ലഭ്യമാകും. പുണ്യകർമ്മങ്ങൾ ചെയ്യുന്നതായിരിക്കും. പ്രശസ്തിയും ആദായവും ലഭ്യമാകും. സ്വന്തമായി കോൺട്രാക്റ്റ് തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാവുന്നതാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം അനുഭവപ്പെടും.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക) പട്ടാളത്തിലോ പോലിസിലോ ചേരാവുന്നതാണ്. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമാണ്. സമുദായത്തിൽ അധ്യക്ഷത വഹിക്കാനുള്ള സാധ്യതയുണ്ട്. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർവാഹചുമതല ലഭ്യമാകുന്നതായിരിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അന്യർക്കായി ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. യുവതികളാൽ ഏമാറ്റം വരാനിടയുണ്ട്. മാതുലന്മാരാൽ മാനസിക വിഷമതകൾ അനുഭവപ്പെടും. കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കും. കുടുംബത്തിൽനിന്നും മാറിതാമസിക്കാനുള്ള സന്ദർഭം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. കൈകാലുകൾക്ക് വേദന വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി) വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. ഭാര്യയാലും സന്താനങ്ങളാലും മാനസികമായ സന്തോഷലബ്ധിയുണ്ടാകും. ധാതുക്കളാൽ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. അന്യർക്കായി ശല്യം കൊടുക്കുന്നതായിരിക്കും. ജ്യോതിഷം, കുറി പറയുന്നവർക്ക് അനുകൂല സമയമാണ്. കാർ, വാഹനം മുതലായ വ്യാപാരത്താൽ അധിക ലാഭം ലഭ്യമാകുന്നതായിരിക്കും. മലപ്രദേശങ്ങളിൽ വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതായിരിക്കും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ അവസരമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരള

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.