Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192 സമ്പൂർണ നക്ഷത്രഫലം: കാണിപ്പയ്യൂർ

1192

അശ്വതി മുതൽ രേവതിവരെ നാളുകാരുടെ  പുതുവർഷ ഫലം. കൊല്ലവർഷം 1192 (AD 2016 - 2017). 1192–ാമാണ്ട് ചിങ്ങമാസം ഒന്നിനു പുതുവർഷം പിറന്നു.  അശ്വതി മുതൽ രേവതി വരെയുള്ള  നാളുകാർക്ക് ഈ വർഷം അനുഭവവേദ്യമാകുന്ന പൊതുഫലങ്ങളാണ് ഇവിടെ  പ്രവചിക്കുന്നത്.  ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഓരോരുത്തരിലും  മാറി മാറി അനുഭവപ്പെടാം.  നിത്യമായ ദേവതാ ഭജനവും ദേവാലയദർശനവും  പ്രാർഥനയും ഗുണഫലങ്ങൾ വർധിപ്പിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനും സഹായിക്കും. ഓരോ നക്ഷത്രങ്ങളുടെയും മൃഗപക്ഷിവൃക്ഷാദികളുടെ  വിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു. അവരവരുടെ നക്ഷത്രങ്ങൾക്കു പറഞ്ഞിരിക്കുന്ന മൃഗത്തെയും പക്ഷിയേയും  ഉപദ്രവിക്കാതെ  സംരക്ഷിക്കുകയും വൃക്ഷത്തെ  മുറിക്കാതെയും നശിപ്പിക്കാതെയും പരിപാലിക്കുകയും ഭൂതത്തെയും ദേവതയെയും  ദിനവും ഭക്തിയോടെ  പൂജിക്കുകയും ചെയ്താൽ ആയുസ്സും സമ്പത്തും ഐശ്വര്യങ്ങളും വർധിക്കും.

അശ്വതി

ദേവത : അശ്വനി ദേവകൾ, ഗണം : ദൈവം, ഭൂതം : ഭൂമി, മൃഗം : കുതിര, 

പക്ഷി : പുള്ള്, വൃക്ഷം : കാഞ്ഞിരം 

ഈ നക്ഷത്രക്കാർ പൊതുവേ ധീരരും അഭിമാനികളും മാന്യരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും.

പുതുവർഷ ഫലം

ഉദ്യോഗം നഷ്ടപ്പെടുകയാണെങ്കില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചാല്‍ അത് സ്വീകരിക്കുക. ഭാവിയിലേക്ക് ഗുണകരമാകും. വിദേശത്ത് ഉദ്യോഗമുള്ളവര്‍ക്ക് സ്ഥിരതാമസാനുമതിയോ താല്‍ക്കാലിക താമസാനുമതിയോ ലഭിക്കാതിരിക്കാം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കാന്‍ ഇടവരാം. സുതാര്യതക്കുറവിനാല്‍ സംയുക്തസംരംഭങ്ങളിൽ നിന്നു നിരുപാധികം പിന്മാറും. സ്വസ്ഥതയും സമാധാനവും കുറയും. ചുമതലകള്‍ വര്‍ധിക്കും. സ്വന്തം തീരുമാനത്തില്‍ ഉദ്യോഗം ഉപേക്ഷിക്കുക, ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര-വ്യവസായങ്ങളില്‍ പരിധിയിലധികം പണം മുടക്കുക, സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കുക ഇവ അരുത്. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ട ചര്‍ച്ചകള്‍, യാത്രകള്‍ തുടങ്ങിയവയ്ക്ക് അനുഭവഫലം കുറയും. പണം കടം കൊടുക്കുന്നതും ജാമ്യം നില്‍ക്കുന്നതും ഒഴിവാക്കണം. അകാരണ കാലതാമസവും തടസങ്ങളും വന്നുചേരും. സ്വന്തക്കാരും ഉപകാരം ചെയ്ത് കൊടുത്തവരും വിരോധികളായിത്തീരും. സമ്പത്തിക കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. സന്താനഭാഗ്യമുണ്ടാകും. സന്ദര്‍ഭങ്ങളെ വിനിയോഗിക്കാന്‍ പരസഹായം വേണ്ടിവരും.  ജനുവരി മുതല്‍ പിതാവിന് അസുഖം വർധിക്കും. മക്കളുടെ ആവശ്യങ്ങള്‍ക്ക് അശ്രാന്തപ്രയത്‌നവും യാത്രകളും വേണ്ടിവരും. വിപരീതമായ പ്രതികരണം എല്ലാ മേഖലകളില്‍നിന്നും വന്നുചേരുമെങ്കിലും ഔചിത്യമുള്ള സമീപന ശൈലി സ്വീകരിക്കേണ്ടതാണ്. സാമ്പത്തിക ആവശ്യത്തിനായി ഭൂമി വില്‍ക്കേണ്ടിവരും. ആത്മനിയന്ത്രണത്തോടുകൂടി യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി ഈശ്വരപ്രാര്‍ഥനയോടുകൂടി കാര്യങ്ങളെ സമീപിക്കുക. 

ഭരണി

ദേവത : യമൻ, ഗണം : മാനുഷം, ഭൂതം : ഭൂമി, മൃഗം : ആന, 

പക്ഷി : പുള്ള്, വൃക്ഷം : നെല്ലി

സഹോദരന്മാർക്കു പ്രിയപ്പെട്ടവനായിരിക്കുക, ദീർഘായുസ്സുണ്ടാകുക, ആൺമക്കളെക്കാൾ പെൺമക്കളുണ്ടാകുക തുടങ്ങിയവയും ഭരണി നക്ഷത്രത്തിന്റെ ഫലമാണ്.

പുതുവർഷ ഫലം

കൂടുതല്‍ പ്രയത്‌നിച്ച് കുറച്ച് അനുഭവഫലമുണ്ടാകുന്ന വര്‍ഷമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച്  എല്ലാ മേഖലകളിലും വിട്ടുവീഴ്ചകള്‍  വേണ്ടിവരും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കുന്നതും അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി  ഇടപെടുന്നതും ഉപേക്ഷിക്കണം. വാത- അസ്ഥി-നാഡീ രോഗങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടിവരും. പ്രായോഗിക വിജ്ഞാനവും പ്രവൃത്തിപരിചയവും അഹോരാത്രമുളള പ്രവര്‍ത്തനവും തൊഴില്‍മേഖലയിലുള്ള ക്ഷയാവസ്ഥയെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. മാസത്തിലൊരിക്കല്‍ വന്നുപോകാന്‍ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധചികിത്സകളാലും വിശ്രമത്താലും ഈശ്വരപ്രാര്‍ഥനകളാലും ഗര്‍ഭംധരിക്കുവാനും സന്താനഭാഗ്യത്തിനും യോഗമുണ്ട്.  കടം വാങ്ങേണ്ടതായ സാധ്യതകള്‍ ഉണ്ടാകും. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിതം നയിക്കേണ്ടിവരും. ആധ്യാത്മിക ആത്മീയകാര്യങ്ങള്‍ക്ക് സഹകരിക്കുന്നത് സല്‍ക്കീര്‍ത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങള്‍ അനുഭവപ്പെടും. ചെയ്തു തീര്‍ക്കേണ്ടതായ കാര്യങ്ങള്‍ക്ക് തന്റേതല്ലാത്ത കാരണങ്ങളാല്‍ കാലതാമസം ഉണ്ടാകും. ആത്മസംയമനത്തോടു കൂടിയുള്ള സമീപനം ഈ വര്‍ഷം കുടുംബസൗഖ്യവും പ്രതാപവും ഐശ്വര്യവും തൊഴില്‍മേഖലകളില്‍ ഫലപ്രാപ്തിയും തരും. 

കാര്‍ത്തിക

ദേവത : അഗ്നി, ഗണം : ആസുരം, ഭൂതം : ഭൂമി, മൃഗം : ആട്, 

പക്ഷി : പുള്ള്, വൃക്ഷം : അത്തി

ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളവരും തേജസ്വികളും ആയിരിക്കും. 

പുതുവർഷ ഫലം

സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. ശുഭകര്‍മങ്ങള്‍ക്കും സല്‍കര്‍മങ്ങള്‍ക്കും ആത്മാർഥമായി സഹകരിക്കും. ആസൂത്രിത പദ്ധതികളില്‍ അനുകൂല വിജയമുണ്ടാകും. സന്താനഭാഗ്യമുണ്ടാകും. പൊതുതാല്‍പ്പര്യം മാനിച്ച് വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്, ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സാധിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ജീവീതപങ്കാളിയുടെ ആശയങ്ങള്‍ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സഹായകമാകും.വാദ്യനൃത്താദികലാമത്സരങ്ങളില്‍ വിജയവും പ്രോത്സാഹന സമ്മാനവും ലഭിക്കും.  ഭരണസംവിധാനത്തില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കും. അപേക്ഷകള്‍ക്ക് അനുകൂല  പ്രതികരണമുണ്ടാകും. നഷ്ടസാധ്യതകളെ വിലയിരുത്തി, വ്യവസായം വില്‍പ്പന ചെയ്ത്, വിദേശയാത്ര പുറപ്പെടും. ആഗ്രഹസാഫല്യത്താല്‍ നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തു തീര്‍ക്കും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. സംസ്‌കാരവും ആധുനികസമ്പ്രദായവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. അവ്യക്തമായ പണമിടപാടുകളില്‍ നിന്നു പിന്മാറുകയാണ് നല്ലത്. വിദ്യാര്‍ഥികള്‍ക്ക് ഏറ്റെടുത്ത ദൗത്യം  നിശ്ചിത സമയത്തിനു മുന്‍പു പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. മുന്‍കോപം നിയന്ത്രിക്കണം. അസാധ്യമെന്നു തോന്നുന്ന പലതും സാധിക്കും. 

രോഹിണി

ദേവത : ബ്രഹ്മാവ്, ഗണം : മാനുഷം, ഭൂതം : ഭൂമി, മൃഗം: നൽ‌പാമ്പ്, 

പക്ഷി: പുള്ള്, വൃക്ഷം: ഞാവൽ

ഏതു കൂട്ടത്തിൽ ചെന്നാലും നേതാവായിരിക്കും ഇവർ. പൊതുവേ ജീവിതത്തിലുടനീളം ധനവാനായിരിക്കും.

പുതുവർഷ ഫലം 

വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിര്‍ദേശം സ്വീകരിച്ച് പ്രവര്‍ത്തിച്ചാല്‍ തൊഴില്‍മേഖലകളിലുള്ള പരാജയങ്ങള്‍ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. നിരപരാധിത്വം തെളിയിക്കുവാന്‍ സാധിക്കുന്നതിനാല്‍ ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും. കലാകായികരംഗങ്ങളില്‍ പരിശീലനം തുടങ്ങും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. കഴിവുകള്‍ പ്രകടിപ്പിക്കുവാനവസരമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉപരിപഠനത്തിന് സഹപാഠികളോടൊപ്പം ചേരാന്‍ സാധിക്കും. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അനുകൂലസാഹചര്യം വന്നു ചേരും. സന്താനഭാഗ്യമുണ്ടാകും. പുഷ്പ, ഔഷധകൃഷിയില്‍ നിന്ന് ആദായം ഉണ്ടാകും. വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് അംഗീകാരം ലഭിക്കും. പ്രായോഗിക വശങ്ങള്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ആഗ്രഹ സാഫല്യമുണ്ടാകും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തുതീർക്കാന്‍ സാധിക്കും. ദാമ്പത്യ സൗഖ്യക്കുറവ് ഉണ്ടാകും. വ്യാപാര-വിപണന-വിതരണ മേഖലകളിലുള്ള ക്ഷയാവസ്ഥ പരിഹരിച്ച് ക്രമാനുഗതമായ വളര്‍ച്ചയും സാമ്പത്തികപുരോഗതിയും ഉണ്ടാകും. പുരോഗതിയില്ലാത്ത ഗൃഹം വില്‍പ്പന ചെയ്ത് ഭൂമി വാങ്ങി തച്ചുശാസ്ത്രവിധി പ്രകാരം ഗൃഹനിര്‍മാണം തുടങ്ങും. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. 

മകയിരം

ദേവത : ചന്ദ്രൻ, ഗണം : ദൈവം, 

ഭൂതം : ഭൂമി, മൃഗം : പാമ്പ്, 

പക്ഷി : പുള്ള്, വൃക്ഷം : കരിങ്ങാലി

ഉത്സാഹികളാണിവർ. സൗമ്യ സ്വഭാവക്കാരും യാത്രയിൽ തൽപരരുമായിരിക്കും ഈ നക്ഷത്രക്കാർ.

പുതുവർഷ ഫലം

ഏറ്റെടുത്ത ദൗത്യം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂ ര്‍ത്തീകരിക്കും. അന്യദേശത്തു വസിക്കുന്നവര്‍ക്കു ജന്മനാട്ടില്‍ വരാനും പൂർ‌വിക ഗൃഹത്തില്‍ താമസിക്കാനും അവസരമുണ്ടാകും. മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ കർമ പദ്ധതി സമര്‍പ്പിക്കാന്‍ സാധിക്കും. കൈവിട്ടു പോകുമെന്നു കരുതിയ വസ്തുവകകള്‍ തിരിച്ചു വാങ്ങുവാന്‍ സാധിക്കും. പ്രണയ ബന്ധത്തിന് രക്ഷിതാക്കളില്‍നിന്ന് അനുമതി ലഭിക്കും. സന്താന ഭാഗ്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടു കൂടി ലഭിക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നു നിരുപാധികം പിന്മാറും. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ടു ധാരാളം യാത്രകള്‍ വേണ്ടിവരും. ആതുര സേവനത്തില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. സംയോജിത കൃഷി സമ്പ്രദായം ന ടപ്പിലാക്കും. സഹോദര വിയോഗമുണ്ടാകാനിടയുണ്ട്. സാഹസപ്രവൃത്തികളില്‍ നിന്ന് അപകടമുണ്ടാകും. സജ്ജനസംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. ആശ്രയിച്ചു വരുന്നവര്‍ക്ക് അഭയം നല്‍കുവാന്‍ സാധിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. കരള്‍-പ്രമേഹ രോഗങ്ങളാല്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെടും. കുടുംബജീവിതത്തില്‍ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. നേർന്ന വഴിപാടുക ൾ പൂർത്തിയാക്കും.

തിരുവാതിര

ദേവത : ശിവൻ ഗണം : മാനുഷം, 

ഭൂതം : ജലം, മൃഗം : ശ്വാവ്, 

പക്ഷി : ചെമ്പോത്ത്, വൃക്ഷം : കരിമരം

തിരുവാതിര നക്ഷത്രക്കാർ സ്വഭാവത്തിൽ കർക്കശ്യം കാണിക്കുമെങ്കിലും ചഞ്ചല മനസ്സുള്ളവരായിരിക്കും.

പുതുവർഷ ഫലം

ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. ശുഭാപ്തിവിശ്വാസവും കാര്യനിർ‌വഹണശക്തിയും വര്‍ധിക്കും. ചിത്രംവര, വാസ്തുവിദ്യ, ശിൽപകല, കലാ കായികരംഗങ്ങള്‍, സാഹിത്യ രചനകള്‍, തുടങ്ങിയവയില്‍ ഭാവനക്കനുസൃതമായി ഉയരുവാന്‍ സാധിക്കും. അര്‍ഹമായ പിതൃസ്വത്തുക്കള്‍ രേഖാപരമായി ലഭിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. സമചിത്തതയോടൂ കൂടിയ സമീപനത്താല്‍ വിജയം നേടും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാർഥമായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. ഭയഭക്തിബഹുമാനത്തോടൂ കൂടിയ സമീപനം ദുര്‍ഘടങ്ങള്‍ തരണം ചെയ്യാന്‍ ഉപകരിക്കും. പരീക്ഷ, ഇന്റർ‌വ്യൂ, മത്സരങ്ങള്‍, തുടങ്ങിയവയില്‍ ആത്മവിശ്വാസത്തോടു കൂടി അവതരിപ്പിക്കും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളില്‍ അധികൃതരുടെ പ്രീതി നേടും. കാര്യകാരണ സഹിതം സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ അനുകൂല പ്രതികരണം വന്നുചേരും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ആഹ്ലാദം കണ്ടെത്തുന്നത് സല്‍കീര്‍ത്തിക്കു വഴിയൊരുക്കും. അര്‍ഹതയുള്ളവരെ അംഗീകരിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താല്‍ പൂര്‍ത്തീകരിക്കും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകും. വ്യാപാര-വ്യവസായ-വിപണനമേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയും, സാമ്പത്തികനേട്ടവും അനുഭവപ്പെടും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുവാന്‍ തക്കവണ്ണമുള്ള സാഹചര്യമുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. വാത-നാഡീ-രക്തദൂഷ്യജന്യങ്ങളായ രോഗപീഡകളാല്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെടും. 

പുണര്‍തം

ദേവത : അദിതി, ഗണം : ദൈവം, 

ഭൂതം : ജലം, മൃഗം : പൂച്ച, 

പക്ഷി : ചെമ്പോത്ത്, വൃക്ഷം : മുള

ഉദാരമതികളായ ഈ നാളുകാർ ഏവരേയും സ്നേഹിക്കാൻ കഴിയുന്നവരാണ്. നല്ല സ്വഭാവമുള്ളവരെന്നു പേരുകേട്ടവരുമായിരിക്കും.

പുതുവർഷ ഫലം 

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. സഹായ മനഃസ്ഥിതി ആദരങ്ങള്‍ക്കു വഴിയൊരുക്കും. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. തൃപ്തിയായ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. സ ല്‍സന്താനഭാഗ്യമുണ്ടാകും. വിദഗ്‌ദോപദേശം സ്വീകരിച്ച് പുതിയ വ്യാപാര-വ്യവസായ-വിപണന-വിതരണമേഖലകള്‍ തുടങ്ങും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വാഹനം മാറ്റി വാങ്ങുവാനിടവരും. വിജ്ഞാനം ആര്‍ജിക്കുവാനും പക ര്‍ന്നു കൊടുക്കുവാനും അവസരമുണ്ടാകും. ഉത്സാഹവും ഉന്മേഷവും കാര്യനിർ‌വഹണ ശക്തിയും വര്‍ധിക്കും. പുത്രപൗത്രാദി സംരക്ഷണത്താല്‍ ആത്മാഭിമാനവും ആശ്വാസവും തോന്നും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരാന്‍ സാധിക്കും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.  കലാകായിക മത്സരങ്ങളില്‍ വിജയിക്കും. ഭൂമി ക്രയവിക്രയങ്ങളിലും ഊഹക്കച്ചവടത്തിലും പ്രതീക്ഷിച്ചതിനുപരി ലാഭം ഉണ്ടാകും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം വേണ്ടിവരും. സഹജമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും. ലക്ഷ്യബോധത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ ലഭിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും. ഗുണനിലവാരം വർധിപ്പിക്കാന്‍ വ്യവസായം നവീകരിക്കും. അഭിപ്രായസമന്വയത്തോടു കൂടിയ സമീപനം സർവ സ്വീകാര്യമാകും. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ മനോധൈര്യത്താല്‍ അതിജീവിക്കുവാന്‍ സാധിക്കും. 

പൂയം

ദേവത : ബൃഹസ്പതി, ഗണം : ദൈവം, ഭൂതം : ജലം, മൃഗം : ആട്, 

പക്ഷി : ചെമ്പോത്ത്, വൃക്ഷം : അരയാൽ

ശാസ്ത്രം, സാഹിത്യം തുടങ്ങിയവയിൽ പാണ്ഡിത്യമുണ്ടാകുമെന്നു മാത്രമല്ല, നല്ല വാഗ്‌മികളുമായിരിക്കും പൂയം ന ക്ഷത്രത്തിൽ പിറന്നവർ. ഈ നാളുകാർ ദൈവാധീനമുള്ളവരാണ്.

പുതുവർഷ ഫലം

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശീലങ്ങള്‍ ഉപേക്ഷിക്കും. ഊഹാപോഹങ്ങള്‍ പലതും കേള്‍ക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. കക്ഷിരാഷ്ട്രീയ മത്സരങ്ങളില്‍ പരാജയപ്പെടും. ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങളും ആശയങ്ങളും പലപ്പോഴും അ ബദ്ധങ്ങള്‍ ഒഴിവാകുവാന്‍ ഉപകരിക്കും. സന്താനാരിഷ്ട അനുഭവിക്കുവാന്‍ യോഗമുണ്ട്. സന്മനസ്സുള്ളവരുമായുള്ള സഹവര്‍ത്തിത്വത്താല്‍ സദ്ചിന്തകള്‍ വര്‍ദ്ധിക്കും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും. അഭിപ്രായവ്യത്യാസം തന്ത്രപൂർ‌വം പരിഹരിക്കുവാന്‍ സാധിക്കും. കലാകായികമത്സരങ്ങളില്‍ വിജയിക്കും. സാഹിത്യ രചനകള്‍ക്ക് അംഗീകാരം ലഭിക്കും. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതിനാല്‍ സാമ്പത്തികനേട്ടം വര്‍ധിക്കും. ഗുരുകാരണവന്മാരുടെ വചനങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പരസ്പരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പരിഹാസത്തിനു വഴിയൊരുക്കും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വിദേശയാത്രയ്ക്ക് പ്രാരംഭത്തില്‍ തടസങ്ങള്‍ അനുഭവപ്പെടുമെങ്കിലും കാര്യസാധ്യം കൈവരും. വാത ഉദര രോഗപീഡകള്‍ക്ക് ചികിത്സകള്‍ ആവശ്യമായി വരും. 

ആയില്യം

ദേവത: സർപ്പങ്ങൾ, ഗണം: ആസുരം, ഭൂതം: ജലം, മൃഗം: കരിമ്പൂച്ച, 

പക്ഷി: ചെമ്പോത്ത്, വൃക്ഷം: നാകം 

ആയില്യം നക്ഷത്രക്കാർക്ക് നിഗൂഢമായ കാര്യങ്ങൾ ക ണ്ടെത്താൻ പ്രത്യേക കഴിവുണ്ടായിരിക്കും. ഒരു സാഹചര്യത്തിലും സദാചാരം വിട്ടു പെരുമാറില്ല. 

പുതുവർഷ ഫലം

മേലധികാരി തുടങ്ങിവച്ച കര്‍മപദ്ധതികള്‍ പിന്തുടരുവാന്‍ തയാറാകും. സ്വന്തം കാര്യങ്ങള്‍ക്കായി അശ്രാന്തപരിശ്രമം വേണ്ടിവരുമെങ്കിലും അന്യര്‍ക്കു വേണ്ടിയുളള പ്രവര്‍ത്തനം നിഷ്പ്രയാസം സാധിക്കും. ദാമ്പത്യബന്ധത്തില്‍ അകല്‍ച്ച ഉണ്ടാവാതെ സൂക്ഷിക്കണം. സാമ്പത്തിക വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. മാസത്തിലൊരിക്കല്‍ ഗൃഹത്തില്‍ വന്നുപോകുവാന്‍ തക്കവണ്ണം ദൂരത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. അനുകൂല സാഹചര്യങ്ങളും സഹകരണവും ഉണ്ടാകും. ആത്മനിയന്ത്രണം വേണ്ടിവരും. ഉദ്യോഗനഷ്ടത്തിനും പണനഷ്ടത്തിനും യോഗമുണ്ട്. യുക്തമായ തീരുമാനം സ്വീകരിക്കാവാന്‍ അനുഭവജ്ഞാനമുളളവരുടെ നിര്‍ദ്ദേശം തേടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് അധികച്ചെലവ് അനുഭവപ്പെടും. മറ്റുളളവരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുമെങ്കിലും സ്വന്തം കാര്യങ്ങള്‍ക്ക് അനുഭവം കുറയും. പറയുന്ന കാര്യങ്ങള്‍ ഫലപ്രദമാകുമെങ്കിലും അമിതാവേശം നിയന്ത്രിക്കണം. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനാല്‍ സല്‍കീര്‍ത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ നിര്‍ബന്ധിതനാകും. നഷ്ടസാധ്യതകളെ വിലയിരുത്തി സംരംഭങ്ങളില്‍നിന്നു പിന്മാറും. 

മകം

ദേവത : പിതൃക്കൾ, ഗണം : ആസുരം, ഭൂതം : ജലം, മൃഗം : എലി, 

പക്ഷി : ചെമ്പോത്ത്, വൃക്ഷം : പേരാൽ

ശൗര്യസ്വഭാവമുള്ള ഇക്കൂട്ടർ ജീവിതത്തിൽ പൊതുവേ ധനികരും സുഖശീലരും അഭിമാനികളും പുണ്യകാര്യങ്ങളിൽ താൽപ്പര്യമുള്ളവരും ആയിരിക്കും.

പുതുവർഷ ഫലം 

ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരങ്ങളും പ്രശസ്തവിജയവും അംഗീകാരവും ഉണ്ടാകും. പഠിച്ച വിദ്യ പ്രാവര്‍ത്തികമാക്കുവാന്‍ അവസരം വന്നുചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. അഭൂതപൂർ‌വമായ വളര്‍ച്ച എല്ലാ മേഖലകളിലും വന്നുചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വിസ്തൃതിയുള്ള ഗൃഹം വാങ്ങി താമസിച്ചുതുടങ്ങും. പൂർ‌വികസ്വത്ത് രേഖാപരമായി ലഭിക്കുവാന്‍ നിയമസഹായം തേടും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. കാര്‍ഷിക കൂട്ടായ്മ മാതൃകാപരമാക്കി മാറ്റുവാന്‍ സാധിക്കും. കക്ഷിരാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. ഭൂരിപക്ഷ അഭിപ്രായം മാനിച്ചുചെയ്യുന്ന കാര്യങ്ങളില്‍ സല്‍കീ  ര്‍ത്തിയും സജ്ജന ബഹുമാന്യതയും വന്നുചേരും. കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുവാന്‍ തക്കവണ്ണം തൊഴില്‍ ക്രമീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികള്‍ക്ക് പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. വാഹന ഉപയോഗത്തില്‍ സൂക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. ദാമ്പത്യ അകല്‍ച്ച ഉണ്ടാകാതെ സൂക്ഷിക്കണം. ബന്ധുമിത്രാദികളില്‍ നിന്നും തൃപ്തികരമല്ലാത്ത സമീപനം വന്നുചേരാം. മക്കളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. വാഹനം മാറ്റിവാങ്ങുന്നത് ജനുവരിക്കു ശേഷമാണ് നല്ലത്. 

പൂരം

ദേവത : ആര്യമാവ്, ഗണം : മാനുഷം ഭൂതം : ജലം, മൃഗം : ചുണ്ടെലി, 

പക്ഷി : ചെമ്പോത്ത്, വൃക്ഷം : പ്ലാശ്

പൂരം നക്ഷത്രക്കാര്‍ സംസാരിച്ച് ആളുകളെ വശത്താക്കാ ൻ മിടുക്കരായിരിക്കും. ഏതു മേഖലയിൽ പ്രവർത്തിച്ചാലും പ്രശസ്തനാകും.

പുതുവർഷ ഫലം

സല്‍ക്കീര്‍ത്തിയും സജ്ജനപ്രീതിയും സാമ്പത്തികനേട്ടവും വന്നുചേരും. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ജ നാംഗീകാരവും പദവിയും  പ്രശസ്തിയും വന്നുചേരും. വ്യാപാരവ്യവസായ വിപണനമേഖലകളില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിട്ടുവീഴ്ചാമനോഭാവത്തോടു കൂടിയുള്ള സമീപനം ദമ്പതികളിലുള്ള അകല്‍ച്ചയെ മാറ്റി ഒരുമിച്ചു താമസിക്കുവാനുള്ള സാധ്യതകളെ കാണുന്നു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുവാനും സാധ്യതയുണ്ട്. കുടുംബത്തിലെ തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വം നല്‍കുന്നതു വഴി അര്‍ഹമായ സ്വത്ത് വന്നുചേരും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് താമസിച്ചു തുടങ്ങും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റത്തിനോ ക്രമീകരിക്കാനോ സാധ്യതയുണ്ട്. പുതിയ ഭരണസംവിധാനം പ്രവര്‍ത്തനക്ഷമതയ്ക്കു വഴിയൊരുക്കും. വിമര്‍ശനങ്ങളെ വിലയിരുത്തി സ്വയം സ്വഭാവ രൂപീകരണത്തിന് തയാറാകുന്നത് കുടുംബത്തിനും സമൂഹത്തിനും മാതൃകയാകും. കുടുംബസംരക്ഷണചുമതല വധിക്കും. മാതാവിന് അസുഖം വര്‍ധിക്കുന്നതുവഴി മാറി താമസിക്കും. വിദേശയാത്ര സഫലമാകും. വാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിന് പരിവര്‍ത്തനം ചെയ്യുന്നതുവഴി അനുഭവഫലങ്ങള്‍ കണ്ടുതുടങ്ങും. മക്കളുടെ പലവിധത്തിലുള്ള ആവശ്യങ്ങള്‍ക്കായി അവധിയെടുത്ത് യാത്രകള്‍ വേണ്ടിവരും. 

ഉത്രം

ദേവത: ഭഗൻ, ഗണം: മാനുഷം, 

ഭൂതം: അഗ്നി, മൃഗം: ഒട്ടകം, 

പക്ഷി: കാകൻ, വൃക്ഷം: ഇത്തി

ഇവർ എതിർലിംഗത്തിൽപ്പെട്ടവർക്കു പ്രിയപ്പെട്ടവരായിരിക്കും. ജ്ഞാനികളും ഉദാരമനസ്കരും നന്ദിയുള്ളവരുമായിരിക്കുന്ന ഇവർക്ക് ബന്ധുക്കൾക്കിടയിൽ മാന്യമായ സ്ഥാനം എന്നുമുണ്ടാകും.

പുതുവർഷ ഫലം 

ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ഭാടങ്ങള്‍ ഒഴിവാക്കും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും.  ഉദ്യോഗം ലഭിക്കും. വ്യവസായവ്യാപാരങ്ങള്‍ വിപുലമാക്കുവാന്‍ ഉദ്യോഗസ്ഥരെ നിയമിക്കും. വിദേശബന്ധമുളള തൊഴില്‍ മേഖലകള്‍ക്ക് പ്രാരംഭത്തില്‍ കാലതാമസമുണ്ടാകുമെങ്കിലും അനുകൂലവിജയം കൈവരിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതായിവരും. ഉന്നതരുമായുളള ആത്മബന്ധത്തില്‍ പുതിയ തൊഴിലവസരം വന്നുചേരും. ആസൂത്രിത പദ്ധതിയായാല്‍പ്പോലും അകാരണതടസ്സങ്ങള്‍ അനുഭവപ്പെടും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന വ്യാപാരത്തിനു ക്രമാനുഗതമായ വളര്‍ച്ച അനുഭവപ്പെടും. സമാനചിന്താഗതിയിലുളളവരുമായി സഹകരിക്കുവാനവസരമുണ്ടാകും. തൊഴില്‍മേഖലകളില്‍ സമ്മര്‍ദം വര്‍ദ്ധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയാറാകും. പകര്‍ച്ചവ്യാധിപിടിപെടും. അറിവുള്ള കാര്യങ്ങള്‍ ആണെങ്കിലും പലപ്പോഴും അവതരിപ്പിക്കുവാന്‍ സാധിക്കാതെവരും. അതുല്യപ്രതിഭകളുടെ ആ ശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ തയാറാകും. പ്രതികാരബുദ്ധി അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അവഗണനകളെ അതിജീവിക്കാനുളള ആത്മവിശ്വാസം ആര്‍ജിക്കും. സാംക്രമികോരോഗങ്ങള്‍ പിടിപെടും. പരസ്പരവിശ്വാസം നഷ്ടപ്പട്ടതിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നും നിരുപാധികം പിന്മാറി സ്വന്തമായ കര്‍മമണ്ഡലങ്ങളില്‍ ഏര്‍പ്പെടും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും. 

അത്തം

ദേവത: ആദിത്യൻ, ഗണം: ദൈവം, 

ഭൂതം: അഗ്നി, മൃഗം: പോത്ത്, 

പക്ഷി: കാകൻ, വൃക്ഷം: അമ്പഴം

ശത്രുക്കളെ മുഴുവൻ സ്നേഹം കൊണ്ടു കീഴടക്കാൻ കഴിയുന്നവരാണ് അത്തം നക്ഷത്രക്കാർ. പൊതുവേ ധനവാന്മാരായ ഇവരിൽ പലരും ജനിച്ച നാടുവിട്ടു താമസിക്കുന്നവരായിരിക്കും.

പുതുവർഷ ഫലം 

പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകളാല്‍ മാര്‍ഗതടസങ്ങള്‍ നീങ്ങും. സത്യസന്ധമായ സമീപനം വ്യക്തിവിദ്വേഷത്തെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കായി തൊഴില്‍ക്രമീകരണം, രാഷ്ട്രം മാറി ഉദ്യോഗ അന്വേഷണം, വ്യാപാരം ഉപേക്ഷിക്കുക, സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറുക തുടങ്ങിയവയില്‍ ഏതെങ്കിലും സ്വീകരിക്കേണ്ടതായിവരും. ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹം, താരതമ്യേന കുറഞ്ഞവിലക്കു വാങ്ങുവാന്‍ സാധിക്കും. കുടുംബാംഗങ്ങളെ ഒരുമിപ്പിക്കുന്നതിന് ബന്ധുസഹായം വേണ്ടിവരും. ചർച്ചകളില്‍ മാന്യവും, യുക്തവുമായ നിലപാടു സ്വീകരിക്കുന്നത് ഭാവിയിൽ ഗുണകരമാകും. ആധ്യാത്മിക ആത്മീയ ചിന്തകള്‍ ദുരാഗ്രഹങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം കുറയും. ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന പല സാഹചര്യങ്ങളുണ്ടാകും. പരീക്ഷണ നിരീക്ഷണങ്ങളിലും, കലാകായിക മത്സരരംഗങ്ങളിലും അനുകൂലവിജയവും പ്രോത്സാഹനസമ്മാനവും ലഭിക്കും. നിര്‍ബന്ധ നിയന്ത്രണത്താല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും, ജന്മനാട്ടിലേക്കു സ്ഥാനമാറ്റവും ഉണ്ടാകും. ആഗ്രഹിച്ചപോലെ വിവാഹവും സന്താനഭാഗ്യവും ഉണ്ടാകും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം വിദേശത്തു താമസിക്കുവാനവസരമുണ്ടാകും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മം നിർ‌വഹിക്കും. യാതൊരു കാരണവുമില്ലാതെ ബന്ധുകളില്‍നിന്നും വിരോധസ്വരങ്ങള്‍ വന്നുചേരും.

ചിത്തിര

ദേവത : ത്വഷ്ട്രാവ്, ഗണം : ആസുരം, ഭൂതം : അഗ്നി, മൃഗം : ആൾപുലി, 

പക്ഷി : കാകൻ, വൃക്ഷം : കൂവളം 

ഈ നാളുകാർ വലിയ ഉത്സാഹികളായിരിക്കും. ഏതു വിഷയത്തിലും വാദപ്രതിവാദം നടത്താൻ താൽപര്യമുണ്ടാകും. നല്ല വസ്ത്രം, ആഭരണങ്ങൾ എന്നിവയിൽ ഭ്രമമുണ്ടാകും.

പുതുവർഷ ഫലം 

അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കുന്നതും അ ബദ്ധമാകും. ചെയ്യുന്ന കാര്യങ്ങള്‍, പറയുന്ന വാക്കുകള്‍, ചിന്തിക്കുന്ന ആശയങ്ങള്‍ തുടങ്ങിയവ മറ്റുള്ളവര്‍ക്കു ഫ ലപ്രദമായിത്തീരും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി സമര്‍പ്പിക്കുന്ന പദ്ധതികള്‍ വിജയിക്കും.‌ ആരോഗ്യം തൃപ്തികരമായിരിക്കും. സേവന സാമര്‍ഥ്യത്താല്‍ അധികൃതരുടെ പ്രീതി നേടും. വരുമാനത്തില്‍ കുറവുതോന്നുന്നതിനാല്‍ ചെലവിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ‌വിദ്യാര്‍ഥികള്‍ക്ക് അനാവശ്യമായി ആധി വര്‍ധിക്കുമെങ്കിലും ഈശ്വരപ്രാര്‍ഥനകളാല്‍ അന്തിമവിജയം അനുകൂലമായിരിക്കും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും. ‌‌ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. ഉദ്യോഗം ഉപേക്ഷിക്കുവാനുള്ള സാധ്യതയുണ്ട്. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവമുണ്ടാകും.‌ സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുന്നതു വഴി പുതിയ കര്‍മ പദ്ധതികൾ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉദാസീന മനോഭാവവും അലസതയും വര്‍ധിക്കും. പണനഷ്ടം, മാനഹാനി, കര്‍മക്ഷയം എന്നിവ അനുഭവിക്കുവാന്‍ ലക്ഷണമുണ്ട്. ആസൂത്രണങ്ങള്‍ ഇല്ലാതെ പദ്ധതികളിൽ പണം മുടക്കരുത്. 

ചോതി

ദേവത: വായു, ഗണം: ദൈവം, 

ഭൂതം: അഗ്നി, മൃഗം: മഹിഷം, 

പക്ഷി: കാകൻ, വൃക്ഷം: നീർമരുത്

ഏതു സാഹചര്യത്തിലും ധർമം വിട്ടു പ്രവർത്തിക്കില്ല ഈ നക്ഷത്രക്കാർ. ജീവിതത്തിൽ സുഖമനുഭവിക്കുന്ന ഇവർ ആഡംബരകാര്യങ്ങളിൽ അധികം താൽപര്യം കാണിക്കാറില്ല. ഇവർക്ക് ജീവിതത്തിൽ ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല.

പുതുവർഷ ഫലം

ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ശുഭകര്‍മങ്ങള്‍ക്കും സല്‍കര്‍മങ്ങള്‍ക്കും ആത്മാര്‍ഥമായി സഹകരിക്കും. അന്ധമായ ആത്മവിശ്വാസവും, അമിത വിശ്വാസവും അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അശ്രാന്തപരിശ്രമത്താല്‍ തൊഴില്‍മേഖലകളിലുള്ള അനിഷ്ടാവസ്ഥകളും അനിശ്ചിതാവസ്ഥകളും അതിജീവിച്ച് വര്‍ഷാന്ത്യത്തില്‍ വിജയമുണ്ടാകും. തൃപ്തിയായ ഭൂമിയില്‍ ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മം നിർ‌വഹിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. . ഈശ്വരപ്രാര്‍ഥനകളാല്‍ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യുവാനുള്ള മനസ്സാന്നിധ്യമുണ്ടാകും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടാനവസരമുണ്ടാകും. ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവര്‍ത്തനമേഖലകളില്‍ ഏര്‍പ്പെടുന്നത് ഒരു വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയാവും നല്ലത്. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും പണം ചെലവാക്കും. വിശിഷ്ടവസ്തുക്കള്‍ സമ്മാനമായി ലഭിക്കും. അവസരങ്ങള്‍ വേണ്ടവിധത്തില്‍ വിനിയോഗിച്ചാല്‍ അര്‍ഹമായ അംഗീകാരം ഉണ്ടാകും. പൂർ‌വികസ്വത്തില്‍ ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മം നിർ‌വഹിക്കും. 

വിശാഖം

ദേവത : ഇന്ദ്രാഗ്‌നി, ഗണം:  ആസുരം, ഭൂതം : അഗ്‌നി, മൃഗം : സിംഹം, 

പക്ഷി : കാകൻ, വൃക്ഷം : വയ്യങ്കതവ്

വിശാഖം നക്ഷത്രക്കാർക്ക് പെട്ടെന്നു കോപം വരും. ജീവിത്തതിലുടനീളം സമ്പന്നരും ഭാഗ്യവാന്മാരുമായിരിക്കുന്ന ഇക്കൂട്ടർക്ക് നല്ല പങ്കാളിയും നല്ല മക്കളുമുണ്ടാകും.

പുതുവർഷഫലം 

വ്യാപാര വ്യവസായ മേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ച അനുഭവപ്പെടുമെങ്കിലും നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണു നല്ലത്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവേചന ബുദ്ധിയും അനുഭവ ജ്ഞാനവും പൊതുജനാവശ്യവും പുതിയ തൊഴില്‍മേഖലകളുടെ ആശയങ്ങള്‍ക്കു വഴിയൊരുക്കും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. വിദേശ ഉദ്യോഗത്തിന് വിരാമം വന്ന് സ്വദേശത്തേക്കു മടങ്ങുവാനുള്ള സാധ്യത വര്‍ധിക്കും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാല്‍ അധികൃതരുടെ പ്രീതി നേടാനാകും അഭിപ്രായ വ്യത്യാസത്താല്‍ ദാമ്പത്യ അനൈക്യതകള്‍ അനുഭവപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അ നാവശ്യമായി ആധിവര്‍ധിക്കുമെങ്കിലും ഈശ്വരപ്രാര്‍ഥനകളാല്‍ അന്തിമ വിജയം അനുകൂലമായിരിക്കും. വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ഈശ്വരാരാധനകളാലും കഠിനപ്രയത്‌നത്താലും തൊഴില്‍ മേഖലയിലുള്ള അനിശ്ചിതാവസ്ഥ പരിഹരിക്കപ്പെടും. ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ ലക്ഷ്യപ്രാപ്തി നേടും. ആത്മപ്രഭാവത്താല്‍ ദുഷ്പ്രചരണങ്ങള്‍ നിഷ്ഫലമാകും.  

അനിഴം

ദേവത: മിത്രൻ, ഗണം: ദൈവം, 

ഭൂതം: അഗ്‌നി, മൃഗം: മാൻ, 

പക്ഷി: കാകൻ, വൃക്ഷം: ഇലഞ്ഞി

എപ്പോഴും സംസാരിച്ചിരിക്കാൻ ഏറെ താൽപര്യമുള്ള ഇ ക്കൂട്ടർ ഒരിക്കലും ധർമം വിട്ടു പ്രവർത്തിക്കില്ല. കാര്യമൊന്നുമില്ലെങ്കിലും ഓരോന്നാലോചിച്ച് വെറുതേ ദുഃഖിച്ചിരിക്കുകയെന്നത് ഈ നാളുകാരുടെ പ്രത്യേകതയാണ്.

പുതുവർഷ ഫലം

പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. അര്‍ഹമായ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വന്നുചേരും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടു കൂടി ചെയ്തു തീര്‍ക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ലക്ഷ്യപ്രാപ്തി നേടും. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. വിദ്യാര്‍ഥികൾക്കും ഗവേഷകര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും. സഹവര്‍ത്തിത്വ ഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. ആധ്യാത്മിക-ആത്മീയ ചിന്തകളാല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. ഈശ്വരപ്രാര്‍ത്ഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാര വ്യവസായവിപണനമേഖലകളില്‍ വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. സംഗീതം, സാഹിത്യം, കലാകായികരംഗങ്ങള്‍ തുടങ്ങിയവയില്‍ അനുകൂല സാഹചര്യം വന്നുചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും.  ജീവിതനിലവാരം വര്‍ധിക്കുന്നതുവഴി വലിയ ഗൃഹം വാങ്ങി താമ സമാക്കും. 

തൃക്കേട്ട

ദേവത: ഇന്ദ്രൻ, ഗണം: ആസുരം,

ഭൂതം: വായു, മൃഗം: കേഴമാൻ, 

പക്ഷി: കോഴി, വൃക്ഷം: വെട്ടി

മനസ്സിന് എപ്പോഴും സന്തോഷമുണ്ടായിരിക്കുക എന്നത് തൃക്കേട്ട നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ആരോഗ്യദൃഢഗാത്രരായിരിക്കും ഇവർ.

പുതുവർഷ ഫലം

പുതിയ വ്യാപാര-വ്യവസായ-വിപണന-വിതരണ മേഖലകള്‍ തുടങ്ങുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. ഉത്സാഹവും ഉന്മേഷവും കാര്യനിർ‌വഹണ ശക്തിയും കൂടും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിദേശയാത്ര സഫലമാകും. സുവ്യക്തമായ കര്‍മപദ്ധതികള്‍ക്ക് പണം മുടക്കും. ഉദ്ദേശിച്ച വിഷയത്തില്‍ തുടര്‍ന്നു പഠിക്കുവാന്‍ സാധിക്കും. വിട്ടുവീഴ്ചാമനോഭാവത്താല്‍ ദാമ്പത്യ സൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉന്നതരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ തയാറാകും. പുതിയ സ്‌നേഹബന്ധം ഉടലെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. പരമപ്രധാനമായ കാര്യങ്ങള്‍ക്ക് അന്തിമതീരുമാനം ഉണ്ടാകും.  ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും, സ്ഥാനമാറ്റവും, അംഗീകാരവും യഥാസമയം ലഭിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം, പുണ്യതീര്‍ഥയാത്രകള്‍ തുടങ്ങിയവയ്ക്ക് അവസരമുണ്ടാകും. വിസ്തൃതിയുള്ള ഭൂമി വാങ്ങി ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതിനാല്‍ സാമ്പത്തിക നേട്ടം വര്‍ധിക്കും. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങാനിടവരും. കക്ഷിരാഷ്ട്രീയ മത്സരങ്ങളില്‍ വിജയിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീർക്കാനിടവരും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരുന്നത് ഭാവിയിലേക്കു ഗുണകരമാകും.

മൂലം

ദേവത : നിര്യതി, ഗണം : ആസുരം,

ഭൂതം : വായു, മൃഗം : ശ്വാവ്, 

പക്ഷി : കോഴി, വൃക്ഷം : വയനം

ഏതുകാര്യത്തിലും അറിവുള്ളവരും സുഖം അനുഭവിക്കുന്നവരും ധനവാന്മാരും ആയിരിക്കും ഇവർ. ചഞ്ചലമായ മനസ്സുള്ളവരായിരിക്കും.

‌പുതുവർഷ ഫലം 

തൊഴില്‍മേഖലയില്‍ നിരവധി അവസരങ്ങള്‍ വന്നുചേരും. സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങളാല്‍ അടുത്തവര്‍ഷം പൂര്‍ത്തീകരിക്കുന്ന ബൃഹദ്പദ്ധതികള്‍ ഏറ്റെടുക്കും. ശുഭാപ്തിവിശ്വാസം വര്‍ധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. കലാകായികമത്സരങ്ങളില്‍ വിജയിക്കും. നയതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. മഹദ്‌വ്യക്തികളുടെ ആശയങ്ങളും ചിന്തകളും ജീവിതത്തില്‍ പകര്‍ത്തുന്നതു വഴി സല്‍കീര്‍ത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. സല്‍കര്‍മങ്ങള്‍ക്കും പുണ്യപ്രവര്‍ത്തികള്‍ക്കും മംഗളകര്‍മങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിക്കേണ്ടതായി വരും. കുടുംബാഗംങ്ങളെ ഒരുമിച്ച് താമസിപ്പിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാകും. ഉണ്ടാകുമെങ്കിലും ക്രമാതീതമായ ചെലവുകളാല്‍ ജനുവരി വരെ നീക്കിയിരിപ്പു കുറയും. സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അപകടവും അകാലവിയോഗവും വന്നുചേരുന്നതുവഴി അതീവ ദുഃഖമനുഭവപ്പെടും. അമിതവേഗതയിലുള്ള വാഹന ഉപയോഗം, സാഹസികപ്രവൃത്തികള്‍ എന്നിവയില്‍നിന്ന് പിന്മാറണം.  ബന്ധുസഹായം കുറയും. വാസ്തുശാസ്ത്രപ്രകാരം പൂർ‌വികസ്വത്തില്‍ ഗൃഹനിര്‍മാണം തുടങ്ങിവയ്ക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമാകും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ബുദ്ധിയും പ്രാപ്തിയും യുക്തിയും പ്രായോഗിക വിജ്ഞാനവും സമന്വയിപ്പിച്ചുചെയ്യുന്ന പ്രവര്‍ത്തനമേഖലകളില്‍ പ്രതീക്ഷിച്ചതിലും പുരോഗതിയും  സാമ്പത്തികഭദ്രതയും വന്നുചേരും. ആധുനിക കൃഷിസമ്പ്രദായം ആവിഷ്‌കരിക്കുവാനും പ്രചരിപ്പിക്കാനുമുള്ള അവസരം വന്നുചേരും.  ആരോഗ്യം കുറയും. 

പൂരാടം

ദേവത : ജലം, ഗണം : മാനുഷം, 

ഭൂതം : വായു, മൃഗം : വാനരൻ, 

പക്ഷി : കോഴി, വൃക്ഷം : വഞ്ഞി

പൂരാടം നക്ഷത്രക്കാർക്ക് ഉറച്ച സുഹൃദങ്ങളുണ്ടായിരിക്കും. വിനയമുള്ള ഇക്കൂട്ടർ ബുദ്ധിയുടെ കാര്യത്തിൽ പിന്നിലായിരിക്കില്ല. പെട്ടെന്ന് വികാരത്തിന് അടിമയാകും.

പുതുവർഷ ഫലം 

ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടു കൂടിയ ശമ്പളവര്‍ധനവോടു കൂടി ലഭിക്കും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവപ്രവര്‍ത്തനത്താല്‍ മത്സരങ്ങളില്‍ വിജയിക്കും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണത്താല്‍ മേലധികാരി ഏല്‍പ്പിച്ച പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദ്ദേശിച്ച സ്ഥാപനത്തില്‍ ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും. സംഘടിത ശ്രമങ്ങള്‍ വിജയിക്കും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര വ്യവസായങ്ങള്‍ തുടങ്ങും. നിരവധി ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരും. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ജന പിന്തുണ ലഭിക്കും. ആരോഗ്യം കുറയും. ഏറ്റെടുത്ത കരാറുജോലികള്‍ നിശ്ചിത സമയത്തു പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതിനാല്‍ പുതിയ കരാറുജോലികളില്‍ ഒപ്പുവയ്ക്കാനിടവരും. നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടു കൂടി ചെയ്തുതീര്‍ക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണ ശക്തിയും വര്‍ധിക്കും. പരീക്ഷയില്‍ പ്രശസ്ത വിജയം ഉണ്ടാകും. ആത്മധൈര്യവും അവസരങ്ങളും വന്നുചേരും. പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ആര്‍ജവമുണ്ടാകും. ആധ്യാത്മിക-ആത്മീയ പ്രവൃത്തികളാല്‍ മനമാധാനമുണ്ടാകും. പ്രത്യുപകാരം ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ കൃതാര്‍ഥനാകും. വാത - നീര്‍ദ്ദോഷ രോഗപീഡകളാല്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെടും.

ഉത്രാടം

ദേവത: വിശ്വദേവതകൾ, 

ഗണം: മാനുഷം, ഭൂതം: വായു, 

മൃഗം: കാള, പക്ഷി: കോഴി, വൃക്ഷം: പ്ലാവ്

ഹാസ്യപ്രിയരായിരിക്കും ഇവർ. ഇവർക്ക് ശത്രുക്കൾ ഏറെയുണ്ടാകും. ദുരിതമനുഭവിക്കുന്നവരോട് കനിവ് കാണിക്കുന്നവരായിരിക്കും.

പുതുവർഷ ഫലം

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാല്‍ സാധിക്കും. നിസ്സാര കാര്യങ്ങള്‍ക്കുപോലും കൂടുതല്‍ പ്രയത്‌നം വേണ്ടിവരും. അശ്രാന്തപരിശ്രമത്താലും അഹോരാത്രം പ്രവര്‍ത്തിക്കുന്നതിനാലും കര്‍മമേഖലകളില്‍ ഏറക്കുറെ അനുകൂല സാഹചര്യം വന്നുചേരും. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. സാമ്പത്തികനേട്ടം കുറയും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും. പ്രവര്‍ത്തനമേഖലകളോടു ബന്ധപ്പെട്ട ദൂരദേശ-വിദേശയാത്ര വേണ്ടിവരും. ദാമ്പത്യബന്ധത്തിന് പ്രാരംഭത്തില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുമെങ്കിലും വിട്ടുവീഴ്ചാമനോഭാവത്താല്‍  ആശ്വാസവും ഐക്യവും ഉണ്ടാകും. ചുമതലകള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്കു ഉദ്യോഗമാറ്റമുണ്ടാകും. കലാകായിക മത്സരങ്ങളില്‍ വിജയമുണ്ടാകുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. അപകീര്‍ത്തി ഒഴിവാക്കാൻ നേതൃസ്ഥാനം ഒഴിയും. സമര്‍പ്പിക്കുന്ന പദ്ധതിക ള്‍ക്ക് അന്തിമനിമിഷത്തില്‍ അംഗീകാരം ലഭിക്കും. കഴിവുകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും അംഗീകാരവും ഫലവും ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ഐശ്വര്യപൂര്‍ണവും, ആനന്ദപ്രദവുമായ ജീവിതം നയിക്കുവാനിടവരും. മനോധൈര്യത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. . പണം കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണവും സൂക്ഷ്മതയും വേണം.  

തിരുവോണം

ദേവത : വിഷ്ണു, ഗണം : ദൈവം, ഭൂതം : വായു, മൃഗം : വാനരൻ,

പക്ഷി : കോഴി, വൃക്ഷം : എരിക്ക് 

ശാസ്ത്രത്തിൽ അറിവുള്ളവരും ധനവാന്മാരും പ്രശ്സതരുമായിരിക്കും. പലപ്പോഴും വീടു വിട്ടു താമസിക്കേണ്ടി വരും. ജീവിത്തിൽ ഏറെ സമ്പാദിക്കുമെങ്കിലും ചെലവ് കൂടും.

പുതുവർഷ ഫലം

സന്താനങ്ങളുടെ വിദ്യാഭ്യാസ-ഉപരിപഠന ആവശ്യങ്ങള്‍ക്കായി ദമ്പതികള്‍ക്ക് വേര്‍പിരിഞ്ഞു താമസിക്കേണ്ടതായ സാഹചര്യമുണ്ടാകും. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ സാധിക്കും. ഏറ്റെടുത്ത കരാറുജോലികള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തു തീർക്കും. മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് ജീവിതം നയിക്കുന്നതില്‍ ചാരിതാര്‍ഥ്യമനുഭവപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അനുകൂലസാഹചര്യമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ തുടര്‍ന്നു പഠിക്കുവാന്‍ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും, സ്ഥാനമാറ്റവും, അംഗീകാരവും യഥാസമയം ലഭിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രാബല്യത്തിലും ഫലത്തിലും വന്നുചേരും. കര്‍മമേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. കഴിവുകള്‍ പ്രകടിപ്പിയ്ക്കുവാനവസരമുണ്ടാകും. മറ്റുള്ളവരെ അംഗീകരിക്കുവാനുള്ള കഴിവ് സർ‌വാദരങ്ങള്‍ക്കും വഴിയൊരുക്കും. കൂട്ടുകെട്ടുകളില്‍ നിന്നും അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ജീവിതഗതിയിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും.

അവിട്ടം

ദേവത: വസുക്കൾ, ഗണം: ആസുരം,

ഭൂതം: ആകാശം, മൃഗം: സിംഹം,

പക്ഷി: മയിൽ, വൃക്ഷം: വഹ്നി

നേതൃത്വഗുണമുള്ളവരായിരിക്കും അവിട്ടം നക്ഷത്രക്കാർ. സംഗീതം, നാടകം എന്നിവയിൽ തൽപ്പരരായിരിക്കും.

പുതുവർഷ ഫലം

കുടുംബബന്ധം നിലനിര്‍ത്താനും  സ്വത്തുതര്‍ക്കം പരിഹരിക്കാനും വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. അര്‍ഹമായ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വന്നുചേരും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങള്‍ മംഗളകര്‍മങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുവാന്‍ ജന്മനാട്ടില്‍ വന്നുപോകുവാനിടവരും. നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടു കൂടി ചെയ്തുതീര്‍ക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. തൃപ്തിയായ ഗൃഹംവാങ്ങി താമസിച്ചു തുടങ്ങും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. സാമ്പത്തികവരുമാനം വര്‍ധിക്കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാനുളള ആത്മവിശ്വാസവും ആര്‍ജവവും ഉണ്ടാകും. മേലധികാരിയുടെ താല്‍പ്പര്യമനുസരിച്ച് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത് പുതിയ അവസരങ്ങള്‍ക്കു വഴിയൊരുക്കും. ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. പുതിയ ആത്മബന്ധം ഉടലെടുക്കും. ആശ്രയിച്ചു വരുന്നവര്‍ക്ക് വിദഗ്ധനിര്‍ദേശം നല്‍കുവാനിടവരും. പരീക്ഷ, ഇന്റർ‌വ്യൂ തുടങ്ങിയവയില്‍ ആത്മവിശ്വാസത്തോടു പങ്കെടുക്കും. വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്കു സാക്ഷിയാകും. കുടുംബബന്ധം നിലനിര്‍ത്താനും, സ്വത്തുതര്‍ക്കം പരിഹരിക്കാനും വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. ദാമ്പത്യസൗഖ്യക്കുറവ് അനുഭവപ്പെടും. ശാരീരിക-മാനസിക ഉന്മേഷം ഏറക്കറെ ഉണ്ടാകും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അനുകൂല സാഹചര്യങ്ങളും അംഗീകാരവും വന്നുചേരും.

ചതയം

ദേവത: വരുണൻ, ഗണം: ആസുരം, 

ഭൂതം: ആകാശം, മൃഗം: കുതിര,

പക്ഷി: മയിൽ, വൃക്ഷം: കടമ്പ്

സംസാരപ്രിയരായ ഇവർ ജനസമ്മതരായിരിക്കും. ഏതു കാര്യങ്ങളും എളുപ്പത്തിലാക്കാൻ സൂത്രങ്ങൾ കണ്ടെത്തും. ശത്രുക്കളെ സ്നേഹിച്ച് വശത്താക്കും.

പുതുവർഷ ഫലം

നീതിപൂർ‌വമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറും. നല്ല കാര്യങ്ങള്‍ക്കു പണം ചെലവാക്കുന്നതിനാല്‍ സല്‍കീര്‍ത്തിയുണ്ടാകും. സഹോദര സുഹൃത് സഹായ ഗുണമുണ്ടാകും. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ട് യാത്രാക്ലേശം വര്‍ധിക്കും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിയ്ക്കരുത്. ശത്രുക്കളുടെയും വിരോധികളായവരുടെയും പ്രവര്‍ത്തനങ്ങളെ അതിജീവിക്കുവാനുള്ള അവസരമുണ്ടാകും. സാമ്പത്തിക കാര്യത്തിൽ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. നിയമവിരുദ്ധമായ പ്രവൃത്തികളില്‍നിന്നും പിന്മാറും. പിതാവിനും പിതൃബന്ധുകള്‍ക്കും അരിഷ്ടകാലമാണ്. ആത്മസംയമനം പാലിച്ച്, സമചിത്തതയോടുകൂടി പ്രവര്‍ത്തിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ആര്‍ഭാടങ്ങള്‍ക്കും, ദുർ‌വ്യയങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു വഴി സാമ്പത്തിക നേട്ടമുണ്ടാകും. വീഴ്ചയും മുറിവുകളും,  ഉണ്ടാകാം. ജീവിതപങ്കാളിക്ക് അസുഖം വര്‍ധിക്കുവാനും, വിദഗ്ധചികിത്സ വേണ്ടിവരുവാനുമിടയുണ്ട്. ഈശ്വരപ്രാര്‍ഥനകളാലും ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാലും അബദ്ധങ്ങള്‍ ഒഴിവാകും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് ആര്‍ജിക്കാന്‍ നിര്‍ബന്ധിതനാകും. നിസ്സാരകാര്യങ്ങള്‍ക്കു പോലും കൂടുതല്‍ പ്രയത്‌നം വേണ്ടി വരും. അംഗീകാരങ്ങള്‍ക്കു കാലതാമസമുണ്ടാകും. പരീക്ഷ, ഇന്റർ‌വ്യൂ, ചര്‍ച്ചകള്‍, സന്ധിസംഭാഷണം തുടങ്ങിയവയില്‍ പരിമിതമായ രീതിയില്‍ വിജയമുണ്ടാകും. ശാസ്ത്ര സാങ്കേതികവിദഗ്ധര്‍ക്ക് ദേശീയാംഗീകാരം ലഭിക്കും. അനാവശ്യമായ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്ന പ്രവണത അപവാദങ്ങള്‍ക്കു വഴിയൊരുക്കും. നാഡീ - വാത - രക്തസമ്മര്‍ദം അനുഭവപ്പെടും.

പൂരുരുട്ടാതി

ദേവത: അജൈകപാത്, ഗണം: മാനുഷം,

ഭൂതം: ആകാശം, മൃഗം: നരൻ,

പക്ഷി: മയിൽ, വൃക്ഷം: തേൻ‌മാവ്

സ്വന്തം ജോലി ചിട്ടയോടെ ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല.  സൗമ്യസ്വഭാവക്കാരായ ഇവർ പൊതുവേ ദീർഘായുസ്സുളഅളവരായിരിക്കും.

പുതുവർഷ ഫലം

ഔദ്യോഗിക ജീവിതത്തില്‍ ക്ലേശങ്ങളും, യാത്രകളും, സമ്മര്‍ദവും അനുഭവിക്കേണ്ടതായി വരും. മനസ്സാക്ഷിക്കു വിരുദ്ധമായ പ്രവൃത്തികളില്‍നിന്നു  പിന്മാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. ചിന്തയില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കും. സഹപ്രവര്‍ത്തകര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ തിരുത്തുവാനിടവരും. സത്യാവസ്ഥകള്‍ ബോധിപ്പിക്കാനവസരം ലഭിച്ചതിനാല്‍ വേണ്ടപ്പെട്ടവരിലുള്ള മിഥ്യാധാരണകള്‍ ഒഴിവാകും. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഭരണസംവിധാനത്തില്‍ പുതിയ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. പ്രതികൂലസാഹചര്യങ്ങളെ ആത്മധൈര്യത്തോടുകൂടി നേരിടുവാന്‍ സാധിക്കും. പുതിയ സ്‌നേഹബന്ധം ഉടലെടുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജനസ്വാധീനം വര്‍ധിക്കും. അപവാദാരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകയാല്‍ ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും. ഗൗരവമുള്ള വിഷയങ്ങള്‍ ലാഘവബുദ്ധിയോടു കൂടി ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും. കഴിവുള്ളവരെ അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവസരമുണ്ടാകും. വിധിയെ കുറ്റംപറയാതെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുവാന്‍ തയാറാകും. വിവേകത്തോടു കൂടിയ സമീപനം സർവാദരങ്ങള്‍ക്കും വഴിയൊരുക്കും. പുനഃപരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കുവാനും ഉപരിപഠനത്തിനു പ്രവേശനം ലഭിക്കുവാനുമിടയുണ്ട്. പ്രവര്‍ത്തനമണ്ഡലങ്ങളില്‍നിന്നും സാമ്പത്തികവരുമാനം വര്‍ധിക്കുമെങ്കിലും ചെലവു വര്‍ധിക്കുന്നതിനാല്‍ നീക്കിയിരുപ്പു കുറയും. വിപണന-വിതരണ-വ്യാപാര മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ച അനുഭവപ്പെടും.

ഉത്രട്ടാതി

ദേവത : അഹിർബുധ്‌നി ഗണം : മാനുഷം ഭൂതം : ആകാശം മൃഗം : പശു 

പക്ഷി : മയിൽ വൃക്ഷം : കരിമ്പന 

ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധിക്കുന്നവരാണ്. അധാര‍്‍മികമായി ഒന്നും ചെയ്യാൻ ഇക്കൂട്ടർക്കു കഴിയില്ല. 

പുതുവർഷ ഫലം

ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. അവഗണിക്കപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസമുണ്ടാകും. സന്താനങ്ങള്‍ക്ക് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തും. ആഗ്രഹിച്ച പോലെ സന്താനഭാഗ്യമുണ്ടാകും. ശുഭകര്‍മങ്ങള്‍ക്കും സല്‍കര്‍മങ്ങള്‍ക്കും ആത്മാര്‍ഥമായി സഹകരിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ജീവീതപങ്കാളിയുടെ ആശയങ്ങള്‍ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സഹായകമാകും. സ്വപ്നത്തില്‍ കാണുവാനിടയായ കാര്യങ്ങള്‍ വര്‍ഷാന്ത്യത്തില്‍ സഫലമാകും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. പുതിയ ഭരണപരിഷ്‌കാരം പ്രവര്‍ത്തനതലത്തില്‍ ആവിഷ്‌ക്കരിക്കും. അവ്യക്തമായ പണമിടപാടുകളില്‍ നിന്നും യുക്തിപൂർ‌വം പിന്മാറും.  ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാനിടവരും. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങള്‍ വന്നുചേരും. സുതാര്യതയുള്ള സമീപനത്താല്‍ എതിര്‍പ്പുകളെ അതിജീവിക്കുവാന്‍ സാധിക്കും. സുരക്ഷിതമായ ഗൃഹത്തിലേക്കു മാറി താമസിക്കും. കൈവിട്ടു പോകുമെന്നു കരുതിയ വസ്തുവഹകള്‍ തിരിച്ചു വാങ്ങുവാന്‍ സാധിക്കും. പ്രണയബന്ധത്തിനു രക്ഷിതാക്കളില്‍ നിന്ന് അനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താല്‍ നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും.

രേവതി

ദേവത: പുഷാവ്, ഗണം: ദൈവം, 

ഭൂതം: ആകാശം, മൃഗം: ആന, 

പക്ഷി: മയിൽ, വൃക്ഷം: ഇരിപ്പ

പ്രണയാദുരമായ ഹൃദയമുണ്ടാകും. ഏതു കാര്യത്തിലും മത്സരബുദ്ധി കാണിക്കും. 

പുതുവർഷ ഫലം

മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതായിവരും. പൂർവിക സ്വത്തില്‍ ഗൃഹനിര്‍മാണപ്രവര്‍ത്തനം തുടങ്ങിവയ്ക്കും. അതുല്യപ്രതിഭകളുടെ ആശയങ്ങള്‍ ജീവി തത്തില്‍ പകര്‍ത്തുവാന്‍ തയാറാകും. ഉന്നതരുമായുളള ആത്മബന്ധത്തില്‍ തൊഴിലവസരം വന്നുചേരും. പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുവാന്‍ തയാറാകും. നിസ്വാര്‍ഥസേവനത്താല്‍ സല്‍കീര്‍ത്തിയും ആദരവും വര്‍ധിക്കും. സഹപാഠികളോടൊപ്പം വിനോദയാത്രക്കവസരമുണ്ടാകുമെങ്കിലും സാഹസപ്രവര്‍ത്തികളില്‍നിന്നും പിന്മാറണം. വിതരണ-വിപണന-വ്യവസായ മേഖലകളില്‍ പുരോഗതിയുണ്ടാകും.അ ര്‍ഥശൂന്യമായ ആശയങ്ങളെ അതിജീവിക്കാന്‍ ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ ഉപകരിക്കും. വിവിധ കര്‍മമേഖലകള്‍ക്കു രൂപകല്‍പ്പന ചെയ്യും. പരീക്ഷണ നിരീക്ഷണങ്ങളിലും,കലാകായിക മത്സരരംഗങ്ങളിലും അനുകൂലവിജയവും പ്രോത്സാഹനസമ്മാനവും ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടപ്പുളള വിവാഹം സഫലമാകും. വാഹനം മാറ്റിവാങ്ങുവാനിടവരും. ചുമതലകള്‍ ജീവിത പങ്കാളിയുമായി പങ്കിടുന്നത് ആശ്വാസത്തിനു വഴിയൊരുക്കും. ഔദ്യോഗികമായും തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു വിദേശയാത്ര വേണ്ടിവരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, തൊഴി ൽ മേഖലകളില്‍ അഭ്യുന്നതി, വ്യാപാര വ്യവസായ മേഖലകളില്‍ പുരോഗതി തുടങ്ങിയവയും സാമ്പത്തികമായി പ്രതീക്ഷിച്ചതിലുപരി നീക്കിയിരിപ്പും ഉണ്ടാകും. 

Your Rating: