Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം മേടംരാശിക്കാർക്ക്

മേടം രാശി

ഗുരു സംഭാവന ചെയ്യുന്നത്-

1192 പുതുവർഷത്തിൽ മേടം രാശിയുടെ ആറാം ഭാവത്തിൽ ഗുരു സഞ്ചരിക്കുന്നതിനാൽ സമ്പത്തിന് നാശമുണ്ടാകാനും  കടക്കാരനാകാനും സാധ്യത.  മനസ്വസ്ഥത കുറഞ്ഞിരിക്കും. സന്തോഷവാനായിരിക്കില്ല. ചിലർക്ക്  സന്താനങ്ങളുടെ വഴിപിഴച്ച നിലപാടുകൾ കാരണം മനോവേദനയുണ്ടാകും.  നാട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കൽ, അപഖ്യാതികൾ എന്നിവ കേൾക്കേണ്ടി വരും.  സ്ത്രീകൾക്ക് വിവാഹ ജീവിതത്തില്‍ പല കോട്ടങ്ങളും സംഭവിക്കാം. സ്വന്തം ആൾക്കാരിൽ നിന്നും ശത്രുക്കളെ സൃഷ്ടിക്കാം. മനസ്സുഖക്കുറവും അനർഥങ്ങളും ഉണ്ടാകാം. തൊഴിലിൽ നല്ല രീതിയിൽ പ്രവർത്തിക്കാനാകാത്ത അവസ്ഥയും ഉണ്ടാകും. പിതാവും സന്താനവുമായി വഴക്കടിക്കുകയും ചെയ്യും.

20 വയസ്സ് പ്രായമുളളവർക്കു ഗുരുശുക്രയോഗം വരുന്ന കാലത്ത് നല്ല സമ്പത്തുണ്ടാകുകയും ചെയ്യും.  ഉത്രത്തിൽ ഗുരു സഞ്ചരിക്കുന്ന സമയത്ത് സമ്പത്തുണ്ടാവാൻ സാധ്യതയുമുണ്ട്. സന്താനത്തിന് ഒരു പുതിയ സ്ഥലത്ത് വാസയോഗം ലഭിക്കാം. അത്തരത്തില്‍ സഞ്ചരിക്കുമ്പോൾ ജാതകന് പുതിയ ഗൃഹയോഗവും ഉണ്ടാകും. പഠനം മതിയാക്കേണ്ടതായി വരാം.   ചിത്തിരയിൽ സഞ്ചരി ക്കുമ്പോൾ നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാകുന്നതാണ്. ഈ കാലഘട്ടത്തിൽ ഡയബറ്റീസ്, കരൾ രോഗം, രക്തദൂഷ്യം, ദഹനേന്ദ്രിയത്തിനസുഖം എന്നിവ ഉണ്ടാകാം. ലഹരി പദാർത്ഥത്തിലെ അടിമത്തവും ലൗകികാസക്തിയും ഉണ്ടാകും. പണ ദുർവിനിയോഗത്തിലും ആസക്തി കൂടിയിരിക്കും. 

രാഹു സംഭാവന ചെയ്യുന്നത്-

രാഹുവിന് ശുക്രസംബന്ധം വരുന്ന കാലത്ത് സന്താനം വീടു വിട്ടുപോകുന്നതായിരിക്കും. ആയതിനാൽ അവരുമായി വേർപെടേണ്ടതായി വരും. സഹോദരങ്ങൾക്ക് വിവാഹജീവിതം പ്രതിസന്ധിയിലാകും, പഠനത്തിൽ പ്രതിസന്ധിയുണ്ടാകാം. കലാകാരന്മാര്‍ക്കും കായികതാരങ്ങൾക്കും ലോകബഹുമാനാദി സമ്മാനങ്ങൾക്കു സാധ്യതയും ഉണ്ട്.  വാക്കു പാലിക്കുന്നതിന് സാധിക്കാതെ വരാം.  തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുകയും അതുമൂലം അഭിമാനക്ഷതത്തിനും സാധ്യത വരാം സന്താനത്തിന് എൻജിനീയറിങ് വിഷയത്തിൽ പഠനത്തിനു സാധ്യത. 

കേതു സംഭാവന ചെയ്യുന്നത്-

ലോകബഹുമാനാദികൾ ലഭിക്കാനും  ലാഭങ്ങൾ കൊയ്യുന്നതിനും ധനവരവിനും സാധ്യത. സഹോദരങ്ങൾക്ക് ക്ലേശാനുഭവം.  മാതാവിനു രോഗ സാധ്യത. 

ശനി സംഭാവന ചെയ്യുന്നത്-

അസുഖങ്ങൾക്ക് സാധ്യത. ആരിൽ നിന്നും ഒരു സഹായ സഹകരണവും ലഭിക്കുകയില്ല. കാണുന്നവരെല്ലാം ശത്രുക്കളെ പോലെ ഓടി ഒളിക്കുന്നവരാകും. കേട്ടയിൽ ശനി സഞ്ചരിക്കുന്നതിനാൽ എല്ലാത്തിനും തടസ്സം സംഭവിക്കാം. ഒപ്പം അസുഖങ്ങളുമുണ്ടാക്കാം. കണ്ണിനും കുടുംബത്തിലുളളവർക്കും അസുഖം. കുടുംബ വേർപാടിനും സാധ്യത. ധനവരവിന് സ്തംഭനാവസ്ഥ. മരണതുല്യമായ അവസ്ഥ ചില ദിവസത്തിലുണ്ടാകാം. പ്രണയബന്ധത്തിലുളളവർക്കു വിരഹം സംഭവിക്കാം. എതിർലിംഗക്കാരുമായുളള ബന്ധം അപകടം ക്ഷണിച്ചു വരുത്തും. കലാകാരന്മാര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ കഴിയാതെ വരും.  ആമാശയ സംബന്ധമായ അസുഖങ്ങൾക്കു സാധ്യത. 

രവി സംഭാവന ചെയ്യുന്നത് -

നല്ല ആരോഗ്യവും നേതൃപദവിയും ശാരീരിക ബലവും മറ്റുളളവരെ ചൊൽപ്പടിക്കു നിർത്താൻ കഴിയും. പിതാവിൽ നിന്നു സഹായമുണ്ടാകും. തത്വജ്ഞാനിയായിരിക്കും. ഇഷ്ട സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും. രവികുജ യോഗം വരുമ്പോൾ അതിശയകരമായ നേട്ടങ്ങൾ ഉണ്ടാകും. സന്താനത്തെക്കൊണ്ട് ദുഃഖങ്ങളുണ്ടാകും. രവിബുധയോഗം വരുമ്പോൾ പഠിത്തത്തിൽ ഉയർച്ചയുണ്ടാകും. ഇണയുടെ അച്ഛന് ഉയർന്ന പദവി ലഭിക്കുകയും രവി ഗുരുയോഗം വരുമ്പോള്‍ സന്താനത്തിനു ഉയർച്ചയുണ്ടാകും. അതിബുദ്ധിശാലികളാകുകയും ചെയ്യും. ആരാധനാലയങ്ങളുടെ നവീകരണത്തിൽ പങ്കാളിയാകും.  രവി ശനി യോഗത്തിൽ സന്താനത്തിന് മുറിവുകളും പൊളളലും ഏൽക്കാനും സാധ്യത. 

കുജന്‍ സംഭാവന ചെയ്യുന്നത്-

അവകാശങ്ങൾ നേടിയെടുക്കുകയും അധികാരങ്ങളുളള ജോലിയിൽ ഏർപ്പെടുകയും ചെയ്യും. 

ബുധൻ സംഭാവന ചെയ്യുന്നത്-

എഴുത്തുകളിലൂടെ  ഉയര്‍ച്ചയുണ്ടാകും. ജനങ്ങളുടെ അംഗീകാരം ലഭിക്കുകയും ചെയ്യും. 

ശുക്രൻ സംഭാവന ചെയ്യുന്നത് -

എല്ലാ സന്തോഷങ്ങളും സുഖസൗകര്യങ്ങളും ലഭിക്കുന്നതാണ്. മംഗല്യ ഭാഗ്യവും പഠനത്തിൽ മികവും.  സോഫ്റ്റ് വെയർ എഞ്ചി നീയർമാർക്ക് കാലം അനുകൂലം. വിവാഹജീവിതവും നന്നാ യിരിക്കും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: