Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192കർക്കിടകം രാശിക്കാർക്കെങ്ങനെ?

Cancer

വ്യാഴൻ സംഭാവന ചെയ്യുന്നത്-

നല്ല ധനവരവ് ഉണ്ടാകും. ധനസംബന്ധമായ കാര്യങ്ങളിൽ ബുദ്ധി പ്രയോഗിച്ച് മുന്നേറുന്നതാണ്. തത്വ‌ജ്ഞാനികളും സാഹിത്യകാരൻമാരുമായി ഇടപെട്ട് ജീവിത വിജയമുണ്ടാകും. വിവാഹജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകാം. പിതാവിന് സുഖകരമായ ധനവരവ് ഉണ്ടാകും. തൊഴിലിനും വിദ്യാഭ്യാസത്തിനും തടസ്സങ്ങളുമുണ്ടാകും. യുവാക്കൾക്ക് മുന്നിലോട്ടുളള ജീവിത വിജയത്തിന് തടസ്സങ്ങളുണ്ടാകാം. മൂത്ത സഹോദരങ്ങൾക്ക് ദേഹത്തിന് അസുഖങ്ങളുണ്ടാകുകയും അതു കാരണം ജീവിതം പ്രതിസന്ധി നിറഞ്ഞതാകു കയും ചെയ്യും. കുട്ടികൾക്ക് പുതിയ പ്രോജക്റ്റ് ഉണ്ടാക്കാനും അതു വഴി പ്രശംസകൾ ലഭിക്കുന്നതുമാണ്. സഹോദരസ്ഥാനീയരിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാകാം. 45 വയസ്സിനു മുകളിൽ പ്രായമുളളവര്‍ക്ക് ധനനേട്ടം ഉണ്ടാകും. ഗുരുശുക്രബന്ധം വരുമ്പോൾ കുടുംബത്തിൽ പ്രശ്നങ്ങളുടലെടുക്കും. അത്തത്തിൽ സഞ്ചരിക്കുമ്പോൾ  അംഗീകാരവും ഉത്തരവാദിത്വങ്ങളും ഉണ്ടാക്കും. ചിത്തിര നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ തൊഴിലിൽ‌ പ്രൊമോഷൻ ലഭിക്കാം.  

രാഹു സംഭാവന നൽകുന്നത്

നല്ല സ്ഥാനത്തല്ല സഞ്ചരിക്കുന്നത് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം, നാവ് തീയാണ്, സമ്പത്തിന് നാശം സംഭവിക്കുന്നതായി കാണുന്നു, താങ്കൾക്കും കുടുംബത്തിനും വളരെയധികം പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുളളതിനാല്‍ സൂക്ഷ്മത പുലർത്തണം. താങ്കളുടെ വാക്കുകൾ കേൾക്കുന്നവർ വിപരീത അർത്ഥത്തിലെടുക്കുകയും അതിലൂടെ തന്റെ കുടുംബത്തിന് സർവ്വനാശവും ഉണ്ടാകാൻ സാധ്യതയുളളതിനാൽ ദൈവചിന്തയിൽ കഴിയുക. മറ്റുളളവര്‍ താങ്കളെ പെരുംകളളനെന്നു അഭിസംബോധന ചെയ്യുന്ന അവസ്ഥവരെ കാണുന്നു. സ്വന്തം കഴിവുപയോഗിച്ച് അന്യഭാഷയും, പൂര്‍വ്വിക ശാസ്ത്രങ്ങളും പഠിക്കുകയും താങ്കളുടെ ദോഷങ്ങളെല്ലാം കണ്ടു പിടിക്കുകയും അവയിൽ നിന്നും മുക്തി നേടുകയും ചെയ്യും. 35 ന് മുകളിൽ പ്രായമുളളവര്‍ക്ക് വിദേശത്തു പോകാനും നല്ലൊരു ജീവിതം നയിക്കാനും ഇടവരും. മകത്തിൽ രാഹു സഞ്ചരിക്കുമ്പോൾ എല്ലാവിധത്തിലും മോശമായിരിക്കും. പൂരം നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ ഗുണാനുഭവം കിട്ടുമെ ങ്കിലും വിപരീത ലിംഗക്കാരുമായി ചില ഏടാകൂടങ്ങൾ ഉണ്ടാക്കുകയും അതുവഴി പേരുദോഷത്തിനും സാഹചര്യമുളളതിനാൽ അത്തരം പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. പൊതുജനങ്ങളുമായി ഇടപഴകും. കുടുംബജീവിതത്തിന് തകരാറുകൾ സംഭവിക്കാം. 

ശനി സംഭാവന ചെയ്യുന്നത്-

മനശാന്തി കുറവായിരിക്കും. ജീവിതപങ്കാളിക്കും കുട്ടികൾക്കും പലവിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും വരാം. മറ്റുളളവരെ ദ്രോഹിക്കാനുളള ചിന്തകൾ ഉടലെടുക്കും. പ്രവൃത്തികൾ ചെയ്യാൻ അലസതയുണ്ടാകുകയും  അതുവഴി കാലതാമസം നേരിടും, ആമാശയ സംബന്ധമായ രോഗങ്ങൾ കാരണം മരണം വരെ സംഭവിക്കാൻ സാധ്യതയുളളതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സകൾ നടത്തണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉപേക്ഷ വിചാരിക്കരുത്. തെറ്റായ വഴികളിലൂടെ സഞ്ചരിക്കാനിടവരുകയും അതുമൂലം പേരുദോഷം വരുമെന്നതിനാൽ സൂക്ഷ്മത പുലര്‍ത്തണം. 30 വയസ്സിനുമുകളിലെത്തുന്നവർക്ക് സ്ഥലവില്പനയ്ക്ക് സാധ്യത. ശനി ശുക്ര ബന്ധം വരുമ്പോൾ സമ്പത്തും അനുയോജ്യമായ ജീവിതവും ലഭിക്കുമെങ്കിലും തെറ്റായ വഴിയിലൂടെയുളള ചലനം കാരണം പശ്ചാത്തപിക്കേണ്ടി വരികയും ചെയ്യും. എതിർ ലിംഗക്കാരെ വേട്ടയാടുന്ന സ്വഭാവത്തിനുടമയാകുകയും ചെയ്യും. 

കേതു സംഭാവന ചെയ്യുന്നത്-

മോശ  സ്ഥിതിയാണെങ്കിലും പൈൽസിന്റെ അസുഖത്തിനു സാധ്യതയുണ്ട്. അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ എല്ലാവരെയും ദൈവത്തെയും തളളി പറയുന്ന അവസ്ഥ. കാട്ടാളനെപ്പോലെ പെരുമാറുകയും ചെയ്യും.  കടലിലെ തിര പോലെ പണം വരികയും പോകുകയും ചെയ്യും.   തത്വശാസ്ത്രം പറഞ്ഞ് നടന്ന് ഒരിടത്തും ചെന്നെത്താതെ ജീവിതം അലങ്കോലപ്പെടുകയും ചെയ്യും. ഇവർക്ക് ആരോഗ്യവും മോശമായിരിക്കും. എല്ലാവരും വെറുക്കുന്ന അവസ്ഥയാകും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: