Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം ചിങ്ങം രാശിക്കാർക്ക്

Leo

ഗുരു സംഭാവന ചെയ്യുന്നത് 

1192 പുതുവർഷം ചിങ്ങംരാശിക്കാർക്ക് ധനം വരവുണ്ടാകും, ബാങ്കിംഗ്, കണക്കെഴുത്ത്, എഴുത്തുകുത്തുകൾ, ബുദ്ധിപരമായ പ്രവൃത്തികൾ എന്നിവയിലൂടെ ധനം വന്നു ചേരും. കുടുംബജീവിതം ഐശ്വര്യപ്രദമായിരിക്കും.  പൂർവ്വ ജന്മ കുടുംബത്തിൽ നിന്നു മേന്മകൾ പ്രതീക്ഷിക്കാം. നല്ലൊരു അഡ്മിനിസ്ട്രേറ്ററായി ജീവിക്കാൻ ഈ കാലഘട്ടത്തിൽ സാധിക്കും. ഉത്രം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന സമയത്ത് ഊർജസ്വലതയോടെ എല്ലാകാര്യങ്ങളും ചെയ്യാനുളള കഴിവു ലഭിക്കും. തത്വജ്ഞാനിയും പ്രസംഗകനുമാകുമെങ്കിലും ഉദ്ദേശിക്കുന്ന കഴിവ് പ്രകടിപ്പിക്കാൻ സാധിക്കില്ല പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ അസൂയാലുക്കളുടെയും ശത്രുക്കളുടെയും പരിഹാസപാത്ര മാകാൻ ഇടയുളളതിനാൽ ദൈവകൃപ നോക്കി മാത്രം അത്തരം പ്രവൃത്തികളിൽ ഏർപ്പെടുത്തണം. അത്തത്തിൽ സഞ്ചരിക്കുന്ന കാലഘട്ടത്തിൽ സന്താനഭാഗ്യത്തിനു യോഗമുളളവർക്ക് നല്ല സന്താനം ലഭിക്കുന്നതാണ്. മൂകാംബികയെയും വിഷ്ണുവിനെയും ഭജിച്ച് മുന്നോട്ടുപോകുക. ചിത്തിരയിൽ സഞ്ചരിക്കുന്ന സമയത്ത്  ഉന്നതനായൊരു വ്യക്തിയുടെ സഹായങ്ങൾ ലഭിക്കുന്നതാണ്. അതിലൂടെ നന്മകൾ വരുന്നതുമാണ്. മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ കഴിവുളളവരായി പ്രവർത്തിക്കും.  ഗുരുബുധ യോഗത്തിൽ നല്ല സമ്പത്ത് ലഭിക്കും. ശുക്രയോഗത്തിൽ നല്ല ഫലം ലഭിക്കും. 

ശനി സംഭാവന ചെയ്യുന്നത്-

ആരോഗ്യസ്ഥിതി മോശമാകും. ആഗ്രഹസാഫല്യമില്ലായ്മയും അമ്മയ്ക്ക് ദുരിത ജീവിതവും ഫലം. എല്ലാവരുമായി ശത്രുതയിലാകും. വിദ്യാഭ്യാസം മോശമായിരിക്കും.  കാര്യാദികൾക്ക് അലസതയും വിവാഹജീവിതത്തിൽ പോരായ്മകളും. ശനി ചന്ദ്ര യോഗം വരുമ്പോൾ അമ്മയുമായി പിണങ്ങുവാനിടയുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളും വരും. ബുധനുമായി ബന്ധപ്പെടുമ്പോൾ വിദ്യാഭ്യാസത്തിലും, വാക്കിലും പോരായ്മകൾ ഉണ്ടാകും. കേട്ടയിൽ സഞ്ചരിക്കുമ്പോൾ എല്ലാവരുമായി സൗഹൃദത്തിൽ പോകുകയും ചെയ്യും. എന്നാൽ കുടുംബകലഹം ഉണ്ടാകും.  

രാഹു സംഭാവന ചെയ്യുന്നത്-

ശത്രുതാ മനോഭാവം ഉണ്ടാകുകയും യാത്രകളിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. രാഹു സമ്പത്തു നൽകും. എന്നാൽ സർക്കാരുമായി ഇടയാൻ ഇടയാകും. മകം നാലാം പാദത്തിൽ ആരോഗ്യപരമായും മാനസികമായും ഹൃദയസംബന്ധമായും അസുഖങ്ങളും കാരണം പ്രശ്നങ്ങളുണ്ടാകും മകം രണ്ടാം പാദത്തിൽ നല്ല പൊസിഷനും അന്തസ്സും ആഭിജാത്യവും  വിൽ പവറും ലഭിക്കുന്നതാണ്. പൂരത്തിൽ സഞ്ചരിക്കുമ്പോൾ ചില വ്യക്തികളെക്കൊണ്ടു പേരുദോഷം സംഭവിക്കാനിടയുളളതിനാൽ അത്തരം പ്രവൃത്തികളിലേർപ്പെടരുത് യുവാക്കൾക്ക് മോശമായിരിക്കും. ദേഷ്യം കൊണ്ട് മനുഷ്യർക്ക് അടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും. 

കേതു സംഭാവന ചെയ്യുന്നത്-

എല്ലാ കാര്യത്തിലും ഇടപെടും. വിവാഹജീവിതം ആഗ്രഹ‌ി ക്കുന്നവർക്ക്  വിവാഹം നടക്കുന്നതല്ല. വിവാഹിതർക്ക് വിവാഹ ബന്ധം വേർപെടാനുളള അവസരം വന്നു ചേരും. ദൈവകൃപയാൽ അവയൊക്കെ ഒഴിവാക്കേണ്ടതാണ്. 

കുജൻ സംഭാവന ചെയ്യുന്നത് -

കേസു വഴക്കുകളിൽ നിന്നു ബുദ്ധിമുട്ട് ഉണ്ടാകും. ഇളയ സഹോദരങ്ങളിൽ നിന്നു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും.  പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം മാറ്റിയെടുക്കണം. പെട്ടെന്ന് ധൈര്യം വീണ്ടെടുത്ത് വിജയം ഉണ്ടാക്കുന്നതാണ്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സർജറിയോ മറ്റോ വേണ്ടി വരാം. കുജ ബുധ ബന്ധം വരുമ്പോൾ മത്സരങ്ങളിൽ വിജയിക്കും. കുജ ശുക്രബന്ധത്തിൽ നല്ല വാഹനങ്ങൾ ലഭിക്കും.  കുജ കേതു ബന്ധത്തിൽ ഇരട്ടി ശക്തിമാൻ ആയി മാറും. 

ബുധൻ സംഭാവന ചെയ്യുന്നത്

ആശുപത്രി വാസവും കേസു വഴക്കുകളും ഫലം. തത്വജ്ഞാനം പറയും.  മൂത്ത സഹോദരങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ചയും പാരിതോഷികങ്ങളും ലഭിക്കും.  30 നു മുകളിൽ പ്രായമുളളവർക്ക് വിദ്യാഭ്യാസ സംബന്ധമായി അംഗീകാരം ലഭിക്കും.  വാക്കു സൂക്ഷിച്ചില്ലെങ്കിലത് വിനയാകും. എഴുത്തുകുത്തുകൾ നടത്തുന്നവർക്ക് അതിലൂടെ ധനവരവുണ്ടാകും. കുടുംബസമേതം തീർഥാടനത്തിനും യോഗം.  അദ്ധ്യാപനം നടത്തുന്നവർക്ക് കാലം അനുകൂലം. വ്യാഴ ബുധയോഗത്തിൽ കണക്കു കൈകാര്യം ചെയ്യുന്നവർക്ക് നല്ല സമയം. 

ശുക്രന്‍ സംഭാവന ചെയ്യുന്നത് -

കലാകാരന്മാർക്കും എംബ്രോയ്ഡറി, പെയിന്റിങ് ആൾക്കാർക്കും പാട്ടുകാർക്കും മറ്റും നല്ല സമയം. പ്രശസ്തിയും ഗുണാനുഭവങ്ങളും കൂടുതൽ ലഭിക്കും. സന്തോഷകരമായ ജീവിതം ലഭിക്കും. മൂത്രാശയരോഗം പിടിപെടാം. ഇളയ സഹോദരം വഴി സന്തോഷം ലഭിക്കും. ലുബ്ധക്കാരനായ താങ്കൾ ആവശ്യത്തിനു ചെലവഴിക്കാൻ തയാറാകണം.  ബിസിനസിൽ സ്ത്രീ മുഖാന്തരം പോരായ്മയുണ്ടാകാൻ സാധ്യതയുളളതിനാൽ സൂക്ഷ്മത പുലര്‍ത്തണം. പൊതുജനപ്രീതി ലഭിക്കും.  ആഡംബരപ്രിയരും സുഖവാസ ജീവിതം ഇഷ്ടപ്പെടുന്നവരുമായിരിക്കും. വില കൂടിയ വാഹനത്തിനും യോഗമുണ്ട്. ഇശ്വരഭക്തി കൂടിയിരിക്കും. താങ്കളുടെ പെരുമാറ്റ കാരണം എതിർലിംഗക്കാരിൽ നിന്നു മാനഹാനിക്ക് സാധ്യതയുളളതിനാൽ ശ്രദ്ധിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. 

സൂര്യൻ സംഭാവന ചെയ്യുന്നത്

വിവാഹജീവിതം തൃപ്തികരമായിരിക്കും. നല്ലൊരു ജീവിതം ലഭിക്കും. മതത്തിലും ദൈവചിന്തയിലും മുഴുകി കഴിയാനാ ഗ്രഹിക്കുന്നവരാണിവർ. അച്ഛനിൽ നിന്നു ഭാവങ്ങൾ ഉണ്ടാക്കും. രവി ചന്ദ്ര ബന്ധത്തിൽ വീട് വെറുക്കപ്പെടും. രവി കു‍ജബന്ധം വരുമ്പോൾ ഹൃദയത്തിൽ അസുഖങ്ങള്‍ വരാം. രവി ബുധ ബന്ധത്തിൽ വാക്കുകളിലൂടെ പൊതുജനപ്രീതി ലഭിക്കും. രവിശുക്ര ബന്ധത്തിൽ സർക്കാരിൽ നിന്നു പീഡാനുഭവങ്ങൾ ഉണ്ടാകും. കു‍ടുംബജീവിതം വെറുക്കും.  തൊഴിൽ നേട്ടം കുറവായിരിക്കും. എന്നാലും കുറച്ചൊക്കെ സമ്പത്തും സ്വത്തും പ്രതീക്ഷിക്കാം. ജനിച്ച സ്ഥലത്തു നിന്നും അകലെയായിിക്കും ജീവിതം സെറ്റിൽ ആകുന്നത്. കുടുംബജീവിതം അസ്വസ്ഥതകൾ നിറഞ്ഞതായിരിക്കും. ശത്രുക്കളെ ഏറ്റുവാങ്ങേണ്ടതായും വരും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: