Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192 പുതുവർഷഫലം ഇടവംരാശിക്കാർക്ക്

ഇടവം രാശി ഇടവംരാശിക്കാർക്ക് തൊഴിലിൽ മേന്മയും സന്തോഷവും

ഇടവം രാശിക്കാർക്ക് പുതുവർഷമായ 1192ൽ ഗുരുസംഭാവന ചെയ്യുന്നത്-

വിവാഹയോഗമുണ്ടാകും. തത്വജ്ഞാനിയാക്കും. എട്ടാം ഭാവത്തിന്റെ അനുഭവവും ലഭിക്കാം.  കുജയോഗം വരുന്ന സമയത്ത് സന്താനങ്ങൾക്ക് അപകടമോ മുറിവുചതവുകളോ സംഭവിക്കാം. ശുക്രനുമായി ബന്ധം വരുമ്പോൾ കാപട്യമുളള പ്രേമബന്ധത്തിലേർപ്പെടും. അതു മൂലം പേരു ദോഷവും കുടുംബകലഹവും അന്തഛിദ്രത്തിനും സാധ്യത.

തൊഴിലിൽ മേന്മയും സന്തോഷവും പുത്രീജനനത്തിനും സൽപേരിനും സാധ്യത. ജീവിത വിജയങ്ങൾ ഉണ്ടാകുമെങ്കിലും ചില പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതായും വരാം. പ്രതീക്ഷിക്കൊത്ത നേട്ടങ്ങൾ ലഭിക്കണമെന്നില്ല. എല്ലാപേരും ഇഷ്ടപ്പെടുകയും അവരിൽ നിന്നും ഉപകാരങ്ങൾ ഉണ്ടാകുമെങ്കിലും നിസ്സാരമായ സംസാരത്തിൽ ബന്ധങ്ങളിൽ വിളളൽ വീഴാന്‍ സാധ്യതയുണ്ട്. താങ്കളുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കില്ല കാര്യങ്ങളുടെ പോക്ക്. 

ഗുരുബുധയോഗം വരുമ്പോൾ വളരെയധികം സമ്പത്ത് ലഭിക്കും. അമ്മയിലൂടെ വളരെയധികം സന്തോഷം ലഭിക്കുകയും ധനലാഭമുണ്ടാകുകയും ചെയ്യും. വാഹനലാഭം ലഭിക്കുന്നതുമാണ്. 16 വയസ്സായവർക്ക് നിയമപരമായ അംഗീകാരം ലഭിക്കും. ഉത്രത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ ഉയർന്ന പദവികൾ ലഭിക്കും. അത്തത്തിൽ സഞ്ചരിക്കുമ്പോൾ എല്ലാക്കാര്യത്തിലും വിജയവും  ധനവരവും കിട്ടും. ചിത്തിരയിൽ ധനവരവും ഭൂമിയും ഗൃഹവും ലഭിക്കാനും യോഗം. 

രാഹു സംഭാവന ചെയ്യുന്നത് -

മാനസിക പിരിമുറുക്കവും അമ്മയ്ക്ക് രോഗങ്ങളും. അമ്മയോട് ആർക്കും സഹകരിക്കാനാവാത്തതും ചിലപ്പോൾ സന്തോഷവതിയായും കഴിയുന്നതാണ്. ഗൃഹത്തിൽ കള്ളന്റെ പ്രവേശനം വരുന്നതിനാൽ ധനനഷ്ടമില്ലാതെ സൂക്ഷിക്കേണ്ടതാണ്. യാത്രാവേളകളിലും വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെടാൻ സാധ്യത. വാഹനത്തിന് റിപ്പയർ വരാം. അന്യഭാഷ പഠനം നടത്തുവാനും വിദേശയാത്രയ്ക്കും യോഗം.  പിതാവിന്റെ ആരോഗ്യത്തിനു മോശമാണ്. ഉപരിപഠനത്തിന് തടസ്സങ്ങൾ വരുന്നതാണ്. മനസാ വാചാ കർമണാ അറിയാത്ത കുറ്റത്തിന്  ശിക്ഷ അനുഭവിക്കാൻ യോഗമുളളതിനാൽ സൂക്ഷിക്കണം. 

ചന്ദ്ര രാഹു ബന്ധം വരുമ്പോൾ അനാഥനായി കഴിയേണ്ട അവസ്ഥ സംജാതമാകും. കുജനുമായി ബന്ധപ്പെടുമ്പോൾ ധനനഷ്ടം വരും. സഹോദരങ്ങൾക്ക് സാമ്പത്തികനഷ്ടം വരാം. രാഹു മകത്തിൽ സഞ്ചരിക്കുമ്പോൾ ഗുണാനുഭവം ലഭിക്കും. 40–50 നും ഇടയിലുളളവർക്ക് പൂരം നക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്ന സമയത്ത് സർക്കാരാനുകൂല്യം ലഭിക്കുകയും പ്രമോഷൻ ലഭിക്കുകയും ചെയ്യും. 

ശനി സംഭാവന ചെയ്യുന്നത് -

വിവാഹജീവിതത്തിൽ ചില കല്ലുകടികൾ ഉണ്ടാകാം. വ‌യസ്സിൽ കൂടുതലുളളവരുമായോ ദരിദ്രവിഭാഗത്തിലുളളതോ ആയവരുമായി പ്രേമബന്ധത്തിലാകുകയോ ചെയ്ത് പേരുദോഷത്തിനു സാധ്യത ഉളളതിനാൽ ആ വക കാര്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. പുതിയ പദ്ധതികൾ തയ്യാറാക്കി  അതിൽ വിജയം കൊയ്യുന്നതാണ്. രവി ശനിയോഗം മോശമായിരിക്കും. 

കേതു സംഭാവന ചെയ്യുന്നത്

വേദനകൾ തന്നാലും അച്ഛന്റെ പൂർവ്വിക സ്വത്ത് ലഭിക്കാനും, കേതു/ശുക്ര യോഗം വരുമ്പോള്‍ ഭാര്യയുടെ അമ്മയിൽ നിന്നും സ്വത്തു ലഭിക്കാം. എല്ലാവരുമായും സഹവർത്തിത്വത്തിലും, സ്നേഹത്തിലും ജീവിക്കും. പ്രൊമോഷൻ ലഭിക്കും, ബിസിനസ്സിൽ  നഷ്ടം വരാതെ സൂക്ഷിക്കണം. 

രവി സംഭാവന ചെയ്യുന്നത്

ലോക ബഹുമാനാദിയും സന്തോഷവും അവാർഡിനു സമമായ അംഗീകാരങ്ങൾ ലഭിക്കും.  വിലകൂടിയ വാഹനയോഗം, വീടു മാറി താമസിക്കാം. രവികുജ യോഗത്തിൽ സ്വത്തു സമ്പാദനം, നല്ലൊരു പ്രാസംഗികനെന്ന അംഗീകാരം ലഭിക്കാം. കന്നിമാസത്തിൽ വെൽഫെയറിനും ഹെൽത്തിനും കുട്ടിക്കും മോശമായിരിക്കും. ദീർഘ യാത്രയുണ്ടാകും വൃശ്ചികമാസത്തിൽ വിവാഹസംബന്ധമായി മാനസികാവസ്ഥയ്ക്കും ഹൃദയരോഗത്തിനും സാധ്യത. 

ശുക്രന്റെ സംഭാവന-  

തെറ്റായ പ്രേമബന്ധത്തിലകപ്പെട്ട് പേരു ദോഷമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം.  പാട്ടുകാർക്കും ഡാൻസർമാർക്കും സിനിമ സീരിയൽ രംഗത്തുളളവർക്കും പ്രതീക്ഷിക്കൊത്ത ഫലം ലഭിക്കുകയില്ല. കൃഷിയിലും വില പിടിപ്പുളള വാഹനം വാങ്ങുന്നതിനും യോഗം കാണുന്നു. അമ്മ കലാകാരിയാണെങ്കിൽ നല്ല ഉയർച്ച ലഭിക്കും. ശനി ശുക്ര ബന്ധം വരുമ്പോൾ ലൈംഗിക രോഗത്തിനും സാധ്യത വരുന്നു. ശുക്രൻ കു‍ജന്റെ നക്ഷത്രത്തിലെ, കുജന്റെ യോഗമോ വന്നാൽ യാത്രകളിൽ അപകടം പങ്കാളിക്ക് വരാം. രവിയുടെ നക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്ന സമയത്ത് വില കൂടിയ വാഹനങ്ങൾ ലഭിക്കാൻ യോഗവും ഗ്രഹലാഭത്തിനും യോഗമു ണ്ട്. ചന്ദ്രന്റെ നക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്ന സമയത്ത് പ്രകൃതി രമണീയ ലക്ഷണമൊത്തതുമായതും ലക്ഷ്മീകൃപയുളളതുമായ ഗൃഹം ലഭിക്കുന്നതാണ്. ശുക്രൻ കുജന്റെയും രാഹുവി ന്റെയും ബന്ധം വരുമ്പോള്‍ വിവാഹ സംബന്ധമായി പ്രതിബന്ധങ്ങളും സ്ത്രീ മുഖാന്തിരം അഭിമാനക്ഷയവും ഉണ്ടാകും. ശുക്രരവി യോഗ സമയത്ത് അഗ്നി സംബന്ധമായ അപകടത്തിനും സാധ്യത. പുണ്യ സ്ഥലങ്ങള്‍ സന്ദർശിക്കാൻ അവസരം ലഭിക്കും, ശുക്രശനിയോഗത്തിൽ തൊഴിലിൽ മേന്മയുണ്ടാകും. വിദേശത്ത് പോയി നിയമബിരുദം നേടാൻ അവസരം ലഭിക്കും. 

കു‍ജൻ സംഭാവന ചെയ്യുന്നത് -

കുറ്റകൃത്യത്തിൽ വാസന കൂടുകയും അതിലൂടെ കൈപ്പിഴ സംഭവിച്ച് തടവിൽ കഴിയാൻ യോഗം ഉളളതിനാൽ ക്ഷമാശീലം ആവശ്യമാണ്. ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടി വരും. സ്വത്തുക്കൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. കളളന്മാരുടെ പ്രവേശനം വീട്ടിൽ കാണുന്നതിനാൽ പ്രത്യേകം സൂക്ഷിക്കണം ഭാര്യയുടെ ഭൂമി മറ്റുളളവർ കൈക്കലാക്കാൻ യോഗം കാണുന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. അഗ്നി, വെളളം, വാതകങ്ങൾ ഇവയിലൂടെ അപകടത്തിന് സാധ്യതയുളളതിനാൽ സൂക്ഷിക്കണം. കേസു വഴക്കുകൾക്കും സാധ്യത കാണുന്നു. ആരോഗ്യ നില  തനിക്കും കുടുംബത്തിനും മോശമായിരിക്കും. 

ബുധന്റെ സംഭാവന

തത്വജ്ഞാനം പ്രസംഗിക്കുന്നതിൽ പ്രഗത്ഭരായി ലോകരംഗീകരിക്കും. 35–50 വയസ്സിനിടയിലുളളവർ സംഭാഷണത്തില്‍ മോശക്കാരാകാനിടയുളളതിനാൽ സൂക്ഷിക്കണം. അധ്യാപന വൃത്തി നടത്തുന്നവർക്കും വിദ്യാർഥികൾക്കും കാലം അനു കൂലം. ജ്യോതിശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്ക് കാലം അനുകൂലം. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: