Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം മീനം രാശിക്കാർക്ക്

pices മീനം രാശി

വ്യാഴം സംഭാവന ചെയ്യുന്നത്, ലഗ്നാധിപനും 10–ാം ഭാവാധിപനുമായ ഗുരു മതകാര്യങ്ങളിലും, തത്വചിന്തയിലും മുറുകെ പിടിക്കും. ഇണയുമായി പൊരുത്തപ്പെട്ടു പോകുകയും വിവാഹം നടക്കാതെ പരിഹാരാതികൾ ചെയ്തിട്ടും വിഷമിക്കുന്നവര്‍ക്ക് വിവാഹം നടക്കുന്നതാണ് അർഹതയുടെ അടിസ്ഥാനത്തിൽ. ബിസിനസിൽ‌ ഉയർച്ചയും ജോലിസ്ഥലത്ത് മുൻ കോപത്തിനുളള സാഹചര്യം സംജാതമാകുകയും പ്രണയത്തിലിടപെടാനും അതു വഴി തൊഴിൽ നഷ്ടപ്പെടാനും, ചീത്തപ്പേരു കേൾക്കാനും സാഹചര്യമുളളതിനാൽ ഈ പ്രവണത ഒഴിവാക്കേണ്ടതാണ്. സന്താനത്തെക്കുറിച്ചും. കുടുംബബന്ധത്തെക്കുറിച്ചും ചിന്തിച്ച് തീരുമാനമെടുക്കാവുന്നതാണ്. ധന വരവിന് ചില തടസങ്ങളുണ്ടാകുന്നതിന് പരിഹാരമായി ഹനുമാനെയും വിഷ്ണുവിനെയും ഭജിക്കുക. ഇളയസഹോദരവുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ടും. ഗുരു ശനി ബന്ധത്തില്‍ ചിലവു കൂടുകയും, സ്ഥലമാറ്റമുണ്ടാകും, അത്തത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ നല്ല സാമ്പത്തികവും, പ്രശസ്തിയും ലഭിക്കും. ചിത്തിരയിൽ  ഉന്നത പദവിയിലെത്തിക്കും. ഗുരു ശുക്രബന്ധത്തിൽ കുട്ടികളെയും, ഇളയവരെയും പറ്റി ചിന്തിച്ച് മനസ്സിനു വിഷമമുണ്ടാകുകയും ശത്രു മോചനവും ഉണ്ടാകും.

ശനി സംഭാവനചെയ്യുന്നത്

വീട്ടുകാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടാകും. പുതിയ പ്രോജക്റ്റ് നടപ്പിലാക്കി പ്രശസ്തി ലഭിക്കാം. അച്ഛനും ജാതകനുമായി പിണങ്ങി പിരിയും (ശനി കേട്ടയിൽ സഞ്ചരിക്കുമ്പോൾ).

കേതു സംഭാവന ചെയ്യുന്നത്

എല്ലാം മോശാവസ്ഥയായിരിക്കും. ചിന്തിക്കുന്നതിനുമപ്പുറം ചിലവുകൾ വരും. വ്യാഴത്തിന്റെ ഉച്ചക്ഷേത്രമെന്ന ഒരു പരിഗണനയിൽ ചില നല്ല ഫലങ്ങൾ തരും. ഈശ്വര ഭക്തിയിലൂടെ മോക്ഷപ്രാപ്തി ലഭിക്കുകയും മതപരമായ കാര്യങ്ങളിൽ ഇടപെട്ട് സന്തോഷം ലഭിക്കുകയും ചെയ്യും. 

രാഹു സംഭാവന ചെയ്യുന്നത്

സ്വാർത്ഥ താല്പര്യം ഉണ്ടാകും. വിഷസംബന്ധമായ അപകട സാധ്യതയുണ്ട്. ശത്രുനാശവും, ശത്രുക്കളെ ചതിയിൽ തോല്പിക്കാനും സാധിക്കും. യാത്രാ ത‍ടസത്തിനും സാധ്യത.

രവി സംഭാവന ചെയ്യുന്നത്

അധികാരികളുടെ അംഗീകാരം ലഭിക്കും, അഗ്നി സംബന്ധമായ അപകടങ്ങള്‍, രവി ഗുരുയോഗത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുകൾ സൂക്ഷിക്കണം തീപിടുത്തമുണ്ടാകാം, സൂക്ഷി ക്കേണ്ടതാണ് കുടുംബപരമായും. 

ചൊവ്വ സംഭാവന ചെയ്യുന്നത്

ഒടിവു ചതവ്, കേസ്, വഴക്ക്, സർജറി ആവശ്യമായി വരും, വീട്ടിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. 

ബുധൻ സംഭാവന ചെയ്യുന്നത്

നിങ്ങളുടെ കർക്കശ സ്വഭാവം മറ്റുളളവര്‍ക്കും അസഹ്യമാകും, അമ്മയ്ക്ക് സന്തോഷജീവിതം ലഭിക്കും. സ്വന്തം കുടുംബ ജീവിതവും നന്നായിരിക്കും. ബിസിനസിൽ മാറ്റങ്ങൾ സംഭവിക്കാം, സമ്പത്തും, ബുദ്ധിശക്തിയും പഠിത്തവും എഴുത്തുകുത്തിൽ പ്രശസ്തി. വാക്ചാതുര്യവുമുണ്ടാകും. ഗൃഹലാഭമുണ്ടാകും, അച്ഛനുമായി അഭിപ്രായവ്യതാസമുണ്ടാകും.

ശുക്രൻ സംഭാവന ചെയ്യുന്നത്

ജനനേന്ദ്രിയത്തിനസുഖം വരാം, അച്ഛന്റെ ആരോഗ്യവും ആയുസും ശ്രദ്ധിക്കേണ്ടതാണ് വാഹനത്തിനപകടം ഉണ്ടാകാം, സമ്പത്തിന് കോട്ടം വരില്ല. ലൗകികാസക്തി കൂടി തെറ്റായി ചലിച്ച് പേരുദോഷമുണ്ടാകുമെന്നതിനാൽ ഈ പ്രവണത ഒഴിവാക്കണം. യാത്രായിൽ സൂക്ഷിക്കണം. പണം കൊടുക്കുകയോ ജാമ്യം  നിൽക്കുകയോ ചെയ്യരുത്. ഗൃഹത്തിൽ  കളളന്മാരുടെ കടന്നു കയറ്റം കാരണം ധനനഷ്ടത്തിനു സാധ്യതയുളളതിനാൽ വീടും പരിസരവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സംഗീതത്തിൽ പ്രിയരായി അംഗീകാരം കിട്ടും. അച്ഛന് കണ്ണിനസുഖമുണ്ടാകും. ശനി  ശുക്രയോഗത്തിൽ കാതിനും കണ്ണിനും അസുഖം വരും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: