Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം വൃശ്ചികം രാശിക്കാർക്ക്

Scorpio

ഗുരു സംഭാവന ചെയ്യുന്നത് -

രണ്ടും അഞ്ചും ഭാവാധിപനായ ഗുരു പതിനൊന്നാം ഭാവത്തിൽ മോശസ്ഥാനമാണെങ്കിലും രണ്ടാം ഭാവത്തിന്റെ പത്തിലും അഞ്ചിന്റെ ഏഴിലും നല്ല ധനസ്ഥിതി നൽകുന്നതാണ്. പിശുക്കനും ലുബ്ധനുമായ ആളുകളെപ്പോലെ ഫലപ്രദാനം ചെയ്യും. ഇണയിൽ നിന്നും സന്താനത്തിൽ നിന്നും ഉദ്ദേശിക്കുന്നത്ര സഹായങ്ങളൊന്നും ലഭിക്കുന്നതല്ല. മാനേജ്മെന്റിന്റെ കയ്യിൽ നിന്നും എന്തെങ്കിലും സഹായം കിട്ടിയാല്‍ കിട്ടി.  ഗുരുവിന്റെയും ബുധന്റെയും സ്ഥിതിയനുസരിച്ച് ഫലത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാം. അതോടൊപ്പം ഗുരു, ബുധൻ, ആദിത്യൻ, ചന്ദ്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾക്ക് പരിഹാരാദികൾ ചെയ്തു മുന്നോട്ടു പോകേണ്ടതാണ്. അത്തത്തിൽ സഞ്ചരിക്കുമ്പോള്‍  മേന്മകൾക്ക് സാധ്യതയുണ്ട്. ചിത്തിരയിൽ സഞ്ചരിക്കുന്ന കാലഘട്ടത്തിൽ സന്താനത്തിന് നന്നായിരിക്കും. 

ശനി സംഭാവന ചെയ്യുന്നത് -

ആയുധം കൊണ്ടോ അഗ്നി മുഖാന്തരമോ വിഷസംബന്ധമോ ആയി  അപകടത്തിനു സാധ്യത. സന്താനത്തിനെക്കൊണ്ടു മാനസിക വിഷമത്തിനും സാധ്യത. വീണ്ടുവിചാരമില്ലാതെ ധനം ചെലവഴിക്കും. ബാങ്കിൽ പണത്തിന്റെ അപര്യാപ്തതയിൽ വിഷമിക്കുന്നതുമാണ്. എതിരാളികളുടെ നോട്ടം കാരണം ആയുസിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. തൃക്കേട്ടയിൽ സഞ്ചരിക്കുമ്പോൾ ആളുകളുടെ വക്രബുദ്ധി കാരണം സൽപേരിനു കളങ്കം വരുന്ന പ്രവൃത്തികളിലേർപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. ശനി രവിയോഗത്തിൽ കർമരംഗത്ത് പുതിയ കാൽവയ്പ് ഉണ്ടാകാം. അച്ഛന്റെ ജീവിതം മോശമായിരിക്കും. ചന്ദ്ര ശനി യോഗം തോൽവികളെ ക്ഷണിച്ചുവരുത്തും. ശനിക്കു യോഗകാലത്ത് സ്വത്തു തർക്കങ്ങള്‍ക്കും കുടുംബപ്രശ്നത്തിനും സാധ്യത. ഹനുമാനെയും ഭദ്രകാളിയെയും പ്രാർഥിക്കുക. 

കേതു സംഭാവന ചെയ്യുന്നത് -

കേതു രവി യോഗത്തിൽ രക്തസമ്മർദ സംബന്ധമായ അസുഖത്തിനു സാധ്യത. ചന്ദ്രകേതു യോഗത്തില്‍ അമ്മയ്ക്കും മനസിനും ശരീരത്തിനും വിഷമത്തെ തരണം ചെയ്യേണ്ടിവരും.  ബുധ ബന്ധത്തിൽ പഠിത്തത്തിൽ പരാജയം.  ശുക്ര ബന്ധത്തിൽ വാഹനത്തിനു കഷ്ടനഷ്ടങ്ങൾ സംഭവിക്കും. 

രാഹുസംഭാവന ചെയ്യുന്നത്

തൊഴിലിലും എല്ലാകാര്യത്തിലും കാര്യക്ഷമതയുണ്ടാകില്ല.  അമ്മയുടെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. പിതാവിന്റെ ധനസ്ഥിതി മോശമാക്കും. ഒരു കാര്യത്തിലും സ്ഥിരതയുമുണ്ടാകില്ല. സ്വയം ചീത്തപ്പേരിനടിമപ്പെടും, വഞ്ചനാകുറ്റത്തിൽ അകപ്പെടാൻ സാധ്യതയുളളതിനാൽ അതിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണ്. പൂരത്തിൽ രാഹു സഞ്ചരിക്കുന്ന സമയത്ത് തൊഴിൽ സ്ഥലത്ത്  സ്ത്രീകളെ ചൂഷണം ചെയ്ത് അതിലൂടെ പേരു ദോഷം സംഭവിക്കാം. ബിസിനസുകാർക്ക് തൊഴിലാളി സമരത്തെ നേരിടേണ്ടി വരും.

രവി സംഭാവന ചെയ്യുന്നത്

ശത്രുക്കളെ ജയിക്കും. അധികാരസ്ഥാനത്തെത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. അച്ഛന് സർക്കാരിൽ നല്ല സ്ഥാനത്തെത്താം. മൂത്ത സഹോദരങ്ങള്‍ക്ക്  മേന്മകൾ ലഭിക്കും. ഇളയസഹോദരങ്ങൾക്ക് വാഹനാപകടത്തിനു സാധ്യത. കുട്ടികളിൽ നന്മകൾ വരും.  രവി കുജയോഗത്തിൽ അന്തസ്സ് ഉയർത്തി പിടിക്കും. രവി ബുധയോഗത്തിൽ തൊഴിലിൽ മേന്മ. രവി ഗുരു യോഗത്തിൽ നല്ല സമ്പത്തുണ്ടാകും. ശനി രവിയോഗത്തിൽ ടെൻഷനും രവി രാഹു യോഗത്തിൽ ഗർവും ഈഗോയും കാരണം തൊഴിലിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതാണ്. രവി കേതു യോഗത്തിൽ ഉയർന്ന പദവി ലഭിക്കും. 

കുജൻ സംഭാവന ചെയ്യുന്നത് -

യുവാക്കൾക്ക് ഇണയുടെ ചോദ്യങ്ങൾക്കുത്തരം നൽകേണ്ടി വരും, ധൈര്യശാലികൾക്കും ടെൻഷൻ കൂടും. ചെറുപ്പക്കാർക്ക് ആരോഗ്യം തൃപ്തികരമായിരിക്കില്ല. ഇളയ സഹോദരത്തിന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. തലയിലും കൈയിലും അസുഖങ്ങള്‍ വരാം. അച്ഛനുമായോ തൊഴിലിലെ തർക്കങ്ങൾ മൂലമോ, പ്രശ്നങ്ങൾ ഉടലെടുക്കും. സ്വന്തം കഴിവിലൂടെ തൊഴിൽ സ്ഥലത്ത് പ്രശ്നങ്ങൾ തീര്‍ക്കും. ശത്രുക്കള്‍ കുറയും. കുജ ബുധയോഗത്തിൽ ഒരു പരിധി വരെ നന്നായിരിക്കും. കുജ ബുധയോഗത്തിൽ സന്താനങ്ങള്‍ക്ക് അസുഖങ്ങളും മുറിവുകളുമുണ്ടാകാം 

ബുധൻ / ശുക്രൻ സംഭാവന ചെയ്യുന്നത് -

കുട്ടികളുമൊത്ത് സന്തോഷകരമായ കുടുംബ ജീവിതം ലഭിക്കും, കലയിൽ വിജയവും ഉണ്ടാകും. മഹാക്ഷേത്രങ്ങൾ സന്ദർശിച്ച് ആനന്ദാനൂഭൂതി ഉണ്ടാകും. പുതിയ സ്ഥലങ്ങളിൽ നിന്ന് ധനവരവുണ്ടാകും.  ബുദ്ധിപരമായി സംസാരിച്ച് കാര്യനേട്ടവുമുണ്ടാകും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: