Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം കന്നി രാശിക്കാർക്ക്

Virgo

വ്യാഴൻ സംഭാവന ചെയ്യുന്നത്-

വിവാഹം നടക്കും. വിവാഹജീവിതം നന്നായി ആഘോഷിക്കാനും 1192 പുതുവർഷത്തിൽ കഴിയുന്നതാണ്. സന്താനത്തെ കൊണ്ട് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകും. ചിലർക്ക് ചില തല തിരിഞ്ഞ സന്താനങ്ങളെക്കൊണ്ട് തളളി  പറയുന്നതു കാരണവും അനാവശ്യ പ്രേമബന്ധത്തിലിടപെടുന്നതിനാലും വിദ്യാഭ്യാസ മേഖലയിൽ പരാജയപ്പെടുന്നതു കാരണവും വീട്ടിൽ സ്വസ്ഥതക്കുറവുണ്ടാകും. നാട്ടുകാരുടെ പരിഹാസപാത്രമാകുകയും ചെയ്യും. എഴുത്തു കുത്തിലൂടെയും സംസാരത്തിലൂടെയും ധാരാളം സമ്പത്തുകൾ വരുന്നതാണ്. ആഗ്രഹത്തിനൊത്തതും സന്തോഷകരവുമായ ജീവിതം ഉണ്ടാകുന്നതാണ്. അന്തസ്സും ആഭിജാത്യവും ലഭിക്കുമെങ്കിലും ഇണയുമായി പിണങ്ങിക്കഴിയാൻ യോഗവും കാണുന്നു. അത്തം നക്ഷത്രത്തില്‍ സഞ്ചരിക്കുമ്പോൾ അമ്മയുമായും മൂത്ത സഹോദരങ്ങളുമായും പ്രശ്നങ്ങളുണ്ടാകാം. വിദ്യാഭ്യാസത്തിൽ ഉയർച്ചകൾ ഉണ്ടാകും. വലിയൊരു ഗൃഹത്തിൽ എല്ലാ സുഖസൗകര്യത്തോടും കൂടി  ജീവിക്കാൻ ഇടവരും.  പൊതു ജനങ്ങളുടെ സുഹൃദ് വലയം ലഭിക്കും. 

ചിത്തിരയിൽ സഞ്ചരിക്കുമ്പോൾ സ്വത്തു വകകൾ ലഭിക്കാനും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനും  ധനനഷ്ടത്തിനും സാധ്യത കാണുന്നു. ഗുരുശുക്രബന്ധം വരുമ്പോൾ ധനലാഭത്തിനും സാധ്യത. ബുദ്ധിശക്തിയിൽ പണ്ഡിതനെന്ന ബഹുമതിക്ക് അർഹനാകും. ആളുകളെ ആകർഷിക്കുന്ന തരത്തിലെ സംസാരവും മറ്റുളളവർക്കിഷ്ടരീതിയിലെ പെരുമാറ്റവും ഇവരുടെ പ്രത്യേകതയായിരിക്കും. ഭദ്രയോഗം ലഭിക്കാൻ യോഗമുളളതിനാൽ നല്ലൊരു ജീവിതം പ്രതീക്ഷിക്കാം‍. വിവാഹിതരെ സംബന്ധിച്ച് അവർക്ക് കിട്ടിയ ഇണയിൽ അസംതൃപ്തി ഉളവാകും. കച്ചവടക്കാർക്ക് കാലം അനുകൂലം. ബുധൻ ഉത്രത്തിൽ വരുമ്പോൾ  ഉയർന്ന പദവികൾ ലഭിക്കും. ഉത്രം നാലാം പാദത്തിൽ സഞ്ചരിക്കുമ്പോൾ വിവാഹിതർക്ക് പിണങ്ങി കഴിയേണ്ടതായി വരും. ബുധൻ അത്തത്തിൽ സഞ്ചരിക്കുമ്പോൾ തൊഴിലിൽ ഉന്നതി പ്രാപി.  അത്തം ഒന്നാം പാദത്തിൽ സഞ്ചരിക്കുന്ന സമയത്ത് ജലസംബന്ധ കാര്യത്തിലും അഗ്നിയിലും സൂക്ഷ്മത പുലർത്തണം. അത്തം രണ്ടാം പാദത്തിൽ നല്ലൊരു കഴിവുളള തത്വജ്ഞാനിയെന്ന അംഗീകാരം ലഭിക്കും. ചിത്തിരയില്‍ സഞ്ചരിക്കുമ്പോൾ മേന്മകൾക്കു കുറവു സംഭവിക്കും. ബുധ ഗുരുയോഗത്തിൽ നല്ല ധനസ്ഥിതിയും സർവ്വകാര്യവിജയവും ബുധശുക്രയോഗത്തിൽ നല്ല പെരുമാറ്റശീലവും നല്ല വിവാഹയോഗവും ലഭിക്കും. 

ശനി സംഭാവന ചെയ്യുന്നത്– 

കൈയ്ക്കു സുഖം വരാം. യുവാക്കൾക്ക് കാര്യതടസ്സം. പ്രതിഫലം കിട്ടുന്ന പ്രവൃത്തികളിൽ മാത്രമേ ഇടപെടുകയുളളൂ. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങള്‍ ഉടലെടുക്കും. 

കേതു സംഭാവന ചെയ്യുന്നത്– 

നന്മകള്‍ ഒന്നും തരുന്നതല്ല. 

രാഹുസംഭാവന ചെയ്യുന്നത്– 

ചെലവുകൾ കൂടും. തടവുശിക്ഷ വരെ ലഭിക്കാനും യോഗം കാണുന്നു. ഉറക്കക്കുറവുണ്ടാകും. 

രവി സംഭാവന ചെയ്യുന്നത്

 പൊതുവേ പന്ത്രണ്ടാം ഭാവാധിപന്‍ നല്ല ഫലം തരുന്നതല്ല എന്നാലും ഈശ്വരചിന്ത കൂടും. വരവുചെലവു കൂടും. താമസസ്ഥലത്തിനും മാറ്റം പ്രതീക്ഷിക്കാം. 

ചൊവ്വ സംഭാവന ചെയ്യുന്നത്– 

കൂടുതൽ ദുരിതങ്ങൾ ഉണ്ടാകുന്ന സമയമായിരിക്കും. സ്വത്തു വകകൾ ലഭിക്കും. വനപ്രദേശങ്ങളിൽ യാത്ര ചെയ്യാനുളള അവസരം ലഭിക്കും. വരവിൽ കൂടുതൽ ചെലവുണ്ടാകും. അര്‍ഹതയുടെ അടിസ്ഥാനത്തിൽ കിട്ടില്ലെന്നു കരുതിയ ധനം ലഭിക്കും. ദത്തുപുത്രയോഗമുളളവർക്ക് അതിനു സാധ്യത കാണുന്നു. കുജ ബുധ ഗുരു യോഗത്തില്‍ സന്താനത്തിന് അസുഖം വരാം. പ്രസവത്തിൽ സർജറി ആവശ്യമായി വരും. കളിയിൽ നല്ല അനുഭവങ്ങളും ശാരീരിക വ്യായാമവും നടത്തും. ലൗകികാസക്തി കൂടും.  ചെയ്യാത്ത കുറ്റത്തിന് അപവാദം കേൾക്കാനിടയുണ്ട്. രാഷ്ട്രീയക്കാർക്ക് കാലം അനുകൂലം. ശത്രുക്കളിൽ വിജയം.  കൃഷിയിൽ നഷ്ടം. 

ബുധൻ സംഭാവന നല്‍കുന്നത്

വാനശാസ്ത്രം, ജ്യോതിഷം, എൻജിനീയറിങ് എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് കാലം അനുകൂലം. ഓന്തിനെ പോലെ നിറം മാറി ചുറ്റുപാടിനനുസരിച്ച് മാറാനുളള കഴിവു  ലഭിക്കും.  യാത്രകൾ നടത്തും. സംഗീതജ്ഞർക്ക് നല്ല സമയമായിരിക്കും. വിദേശയാത്ര തരപ്പെടും. 

ശുക്രൻ സംഭാവന ചെയ്യുന്നത്– 

ആളുകളുമായി സഹകരിച്ചു പോകാന്‍ കഴിയില്ല.  ആശയങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല. അവസരത്തിനൊത്ത് പ്രവർത്തിക്കുകയില്ല. സ്വർണം വാങ്ങാനവസരം കിട്ടും, വിലപിടിപ്പുളള  വാഹനം വാങ്ങാൻ യോഗമുണ്ട്. രുചികരമായതും വിലപിടിപ്പുളളതുമായ ആഹാരം പാകം ചെയ്യാനുളള അവസരം സംജാതമാകും. വിദേശയാത്രയിലൂടെ സമ്പത്ത് ലഭിക്കും. ഒന്നിലധികം പ്രവൃത്തികളിലൂടെ പണം സമ്പാദിക്കും. സാഹിത്യകാരന്മാർക്കും കലകളിലുളളവർക്കും കൂടുതൽ മേന്മകൾ ലഭിക്കുന്നതാണ്. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: