Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016 മങ്കിവർഷം

monkey-year-2016

2016 മങ്കിവർഷവും കുജവർഷവുമാണ്. പാശ്ചാത്യജ്യോതിഷ വിശകലനപ്രകാരം ലോകത്ത് ഏറ്റവും പ്രശസ്തമായ വർഷഫലമാണിത്. നവഗ്രഹാനുഗ്രഹം കൊണ്ട് ഇടനിലക്കാരനു ദക്ഷിണ നൽകാതെ തന്നെ സ്വന്തം കാര്യങ്ങൾ സ്വയം മനസ്സിലാക്കുവാൻ കഴിയുന്നതാണ് കാറ്റും വെള്ളവും സൂചിപ്പിക്കുന്ന വർഷഫലം. ലളിത പരിഹാരങ്ങളിലൂടെ ദുരിതമോചനം സാധ്യമാണ്. അഗ്നിയുടെ കാരകനായ ചൊവ്വയുടെയും ഒരു കൂടുംബബന്ധത്തെ യോജിപ്പിച്ച (ശ്രീരാമന്റെയും സീതയുടെയും) ഹനുമാന്റെ (മങ്കി) വർഷമാണ് 2016. ചൊവ്വ മോക്ഷപ്രാപ്തി നൽകുന്നതുമാണ്. മനുഷ്യനു ഹനുമാന്റെ അനുഗ്രഹം വരുന്നതുമാണ്. സാമ്പത്തിക ഉയർച്ചയും ഊർ‌ജസ്വലതയും രാഷ്ട്രീയ കൂട്ടുകെട്ടിൽ മാറ്റവും പല ഉയർന്ന വ്യക്തികളുടെ നാശവും ചില വ്യക്തികൾക്ക് അപ്രതീക്ഷിത ജയപരാജയങ്ങളും ആയിരിക്കും ഉണ്ടാകുക.

1908, 20, 32, 44 ,56, 68, 80, 92, 2004, 2016

മൻമോഹൻസിങ്, വിക്രം എന്നിവർ മങ്കി വർഷത്തിൽ‌ ജനിച്ചവരാണ്. കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിവുള്ളവരും നല്ല ലാഭം കൊയ്യുന്നവരും നല്ല നല്ല ആശയങ്ങൾ കൈമുതലായുള്ളവരും (ചിലർക്ക് ഉയർച്ചയില്ലാത്തവരും) മറ്റുള്ളവരെ രസിപ്പിക്കുന്നവരും ഉത്തരവാദിത്തബോധമില്ലാത്തവരും ചിലർ ഒരു വകയ്ക്കും കൊള്ളാത്തവരും ജന്മനാ സഹനശക്തിയില്ലാത്തവരും കൗശലശാലികളും പുതിയ രീതികളെ വെല്ലുവിളികളായി നടപ്പിലാക്കുന്നവരും ധനപരമായും സാമൂഹികമായും ബുദ്ധിപരമായ ബന്ധങ്ങളിലൂടെയും ഉയർച്ചകളുള്ളവരും സ്വതന്ത്രരും സമർഥരും ബുദ്ധിശാലികളും മറ്റുള്ളവരെ ഇളക്കിവിടുന്നവരും അധികാരമോഹികളും ചാടിച്ചാടി നടക്കുന്നവരും വിരുന്നുസൽക്കാരം നടത്തി ധൂർത്തടിക്കുന്നവരും മങ്കിയുടെ ചേഷ്ടകൾ പോലെ പെരുമാറുന്നവരും വിദേശയാത്രകൾ ഇഷ്ടപ്പെടുന്നവരും പണക്കാരെന്ന് അഹങ്കരിക്കുന്നവരും ജീവിതത്തിൽ ഒരു മേന്മയും കിട്ടാത്തവരും മറ്റുള്ളവരെ വേദനിപ്പിക്കുന്നവരും ചിലപ്പോൾ സഹായിക്കുന്നവരും ആയിരിക്കും. സ്നേഹിച്ചാൽ സ്നേഹിക്കുന്നവരും പിണങ്ങിയാൽ അത്യധികം ദ്രോഹിക്കുന്നവരും പ്രവൃത്തികൾ തൃപ്തികരമല്ലെങ്കിലും നവഗ്രഹപ്രീതികൊണ്ട് ഉന്നതങ്ങളിലെത്തുന്നവരും ആയിരിക്കും. ബിസിനസ് ഇവർ‌ക്കു പറ്റിയതല്ല. ചിലർ മടിയന്മാർ‌ ആയിരിക്കും. എടുത്തുചാട്ടം മൂലം കുഴപ്പത്തിൽ ചാടും. ധൃതിപ്രകൃതക്കാരായതിനാൽ സ്ഥിരമായി ഒരു പ്രവൃത്തിയിലും നിൽക്കുകയില്ല. ലൗകികാസക്തി കൂടിയവരായിരിക്കും. ആത്മപ്രശംസ ഇഷ്ടപ്പെടുന്നവരും ജാതിസ്നേഹം കൂടിയവരും ആയിരിക്കും.

മനുഷ്യൻ, മൃഗം, ആയുധധാരി, അഗ്നി ഇവരുമായി ബന്ധപ്പെട്ടുകിടക്കുന്നു. നാവ് കരിനാക്കാണ്. പറഞ്ഞാൽ ഫലിക്കും. ഇവരുടെ ശത്രുത ഏറ്റുവാങ്ങാതിരിക്കാൻ ശ്രമിക്കുക. ഉയർച്ചയ്ക്കു വിഷമമായി തീരുന്നതാണ്. ഓന്ത്‌ നിറം മാറും പോലെയാണിവരുടെ പെരുമാറ്റം. ജീവിതപങ്കാളിയുടെ ആർഭാടവും ആഡംബരവും ഒഴിവാക്കിയില്ലെങ്കിൽ ധനപരമായ പ്രതിസന്ധി വർധിക്കും. ധനാഢ്യരോടു ചങ്ങാത്തം കൂടും. ദരിദ്രരെ പുച്ഛിക്കും. പെട്ടെന്നു ദേഷ്യം വരും. അതുകാരണം ജീവിതം വഴിതെറ്റും. സ്ത്രീകൾ സ്വന്തം കഴിവിൽ നന്നാകും.

സാമ്പത്തികം:

സാധാരണ സമ്പത്തിഷ്ടപ്പെടുന്നവരും ഭൂമിയിൽ സ്വർ‌ഗം കെട്ടിപ്പടുക്കുന്നവരും ആഡംബരപ്രിയരും ആയിരിക്കും. ധനസമ്പാദനം നേരായ മാർഗത്തിലല്ല നടത്തുന്നത്. ശനിയും ശുക്രനും 2, 6, 10, 11 ഭാവാധിപന്റെ സ്ഥിതിയുമനുസരിച്ചായിരിക്കും സാമ്പത്തികം. തൊഴിലും സാമൂഹികജീവിതവും- പണം, പ്രശസ്തി, സൗന്ദര്യം, പെരുമ, പൊതുജനപിന്തുണ തുടങ്ങിയവ ചിലർക്കു കിട്ടും, ചിലർക്കു കിട്ടില്ല. ഇതു ലഭിക്കണമെങ്കിൽ മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ. എങ്കിൽ മാത്രമേ തൊഴിലിലും ഉന്നതപദവിയിലും എത്തുകയുള്ളൂ. ഈഗോയിസ്റ്റുകളും നിന്ദസ്വഭാവക്കാരും ആയിരിക്കും. ഇവരെ സമൂഹത്തിൽ തരം താഴ്ത്തലിനും ഇടവരുത്തുന്നു. കഠിനാധ്വാനികളും ബുദ്ധിയുള്ളവരുമായതിനാൽ ഇവരുടെ ബോസും സുഹൃത്തുക്കളും ഇവരെ വളരെയധികം ഇഷ്ടപ്പെടുന്നു. ഉന്നതപദവിയിൽ എത്തിച്ചേരും.

സ്നേഹബന്ധങ്ങൾ:

സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും, സ്വന്തം പാർട്ടണറിൽ നിന്നും നേടിയെടുക്കുകയും ചെയ്യും. പെരുമാറ്റം മറ്റുള്ളവർ ഇഷ്ടപ്പെടാത്തതിനാൽ ജീവിത പരാജയം സംഭവിക്കുന്നു. ഇത് ഒഴിവാക്കി കുടുംബജീവിതം താറുമാറാകാതെ ഒന്നിലധികം വിവാഹജീവിതം ഒഴിവാക്കി ജീവിക്കേണ്ടതാണ്.

വീടും വീട്ടുകാര്യങ്ങളും:

വളരെയധികം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരായിരിക്കും. വീട്ടിൽ ധാരാളം കുട്ടികളും ആർഭാടങ്ങളും ഇവർ‌ ഇഷ്ടപ്പെടുന്നു. കുടുംബത്തിലുള്ളവർക്കു ധാരാളം സ്വാതന്ത്ര്യം നൽകുന്നവരാണ്. അതുകാരണം പുതിയ ആശയങ്ങൾ‌ കരസ്ഥമാക്കുന്നു. കുട്ടികൾക്ക് ആവശ്യമില്ലാത്ത സ്വാതന്ത്ര്യം നൽകുന്നത് അവർക്കു തന്നെ ബുദ്ധിമുട്ടുണ്ടാക്കും.

Rat (എലി) - 1924, 36, 48, 60, 72, 84, 96, 2008

നിശ്ശബ്ദമായി എലിയെപ്പോലെ പെരുമാറുന്നവരും സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന നിലപാടു സ്വീകരിക്കുന്നവരും കാര്യങ്ങൾ മുൻകൂട്ടി അറിയുന്നവരും ആയിരിക്കും. ബിസിനസിൽ ശോഭിക്കും. നല്ല കുടുംബനാഥനും നാഥയുമാകും. രാത്രിയെ ഇഷ്ടപ്പെടുന്നവരും കബളിപ്പിക്കപ്പെടുന്നവരും ആയിരിക്കും. ധനമിടപാടു ശ്രദ്ധിക്കണം. 2016ൽ ആരോഗ്യപ്രശ്നമുണ്ടാകും. പല മാറ്റങ്ങളും അനുഭവപ്പെടും. ഈശ്വരാനുഗ്രഹമുണ്ടാകും. തൊഴിൽ മാറ്റമുണ്ടാകും. വിദ്യാഭ്യാസത്തിൽ‌ ഉയർച്ചയുണ്ടാകും.

OX (കാള)-. 1925, 35, 49, 61, 73, 85, 97, 2009

കഠിനാധ്വാനികളും സത്യസന്ധരും കായികപ്രേമികളും ആയിരിക്കും. 2016 ഉയർച്ചയുടെ വർഷമാണ്. അനുകൂലസ്ഥലമാറ്റം, ഉയർച്ച സ്ഥാനാമാനാദികൾ എന്നിവ ലഭിക്കും. പല പദ്ധതികളും നടപ്പിൽ വരും. പുതിയ ബിസിനസ് അവസരം ലഭിക്കും. തിരക്കുള്ള വർഷമായിരിക്കും. ആരോഗ്യം തൃപ്തികരം.

Tiger (കടുവ)- 1926, 38, 50, 62, 74, 86, 98, 2010

സൗന്ദര്യാസ്വാദകരും ശക്തിശാലികളും സാഹസിക പ്രവർത്തകരും അതിവേഗമുള്ളവരും സദസ്സിൽശോഭിക്കുന്നവരും ആയിരിക്കും. 2016ൽ വരുമാനത്തിൽ വർധനയുണ്ടാകും. സാമ്പത്തികഞെരുക്കവുമുണ്ടാകും. ബിസിനസ് പങ്കാളിയെ സൂക്ഷിക്കണം

Rabbit (മുയൽ)- 1927, 39, 51, 63, 75, 87, 99, 2011

സൗമ്യമായ പെരുമാറ്റമായിരിക്കും. സ്വന്തം കാര്യം സിന്ദാബാദ്‌. ധനലാഭമില്ലാത്ത പ്രവൃത്തികളിൽ‌ ഇറങ്ങിത്തിരിക്കില്ല. 2016 ബിസിനസിനും രാഷ്ട്രീയത്തിനും നല്ല വർഷമായിരിക്കും. പുതിയ തൊഴിലവസരം ലഭിക്കും. ധനം കൂടുതൽ ലഭിക്കും. ഈശ്വാരാനുഗ്രഹമുണ്ടാകും.

Dragon (വ്യാളി)- 1928, 40, 52, 64, 76, 88, 2000, 2012

ഇവരെ പെട്ടെന്നു തിരിച്ചറിയാൻ കഴിയും. ഉയരങ്ങളിലെത്തും. രാഷ്ട്രീയരംഗത്തു ശോഭിക്കും. പ്രതീക്ഷിച്ച ഉയർച്ചയിലെത്തും. ബിസിനസിലും രാഷ്ട്രീയത്തിലും ശോഭിക്കും. വിവാഹം നടക്കും. അനുയോജ്യമായ വിദ്യാഭ്യാസയോഗ്യതയിലൂടെ മത്സരങ്ങളിൽ വിജയിക്കും.

Snake (പാമ്പ്)- 1929, 41, 53, 65, 77, 89, 2001, 2013

പ്രതികൂലാവസ്ഥയെ അനുകൂലമാക്കുന്നവരാണിവർ‌. മറ്റുള്ളവർക്കു മനസ്സിലാക്കാൻ കഴിയാത്തവരും ലക്ഷ്യബോധമുള്ളവരും കഥകൾ മെനയാൻ കഴിവുള്ളവരും സ്വാധീനമിഷ്ടപ്പെടാത്തവരും സ്വാർഥരും തന്നിഷ്ടക്കാരും ആയിരിക്കും. 2016ൽ അംഗീകാരം ലഭിക്കും. ബിസിനസിലും കലാരംഗത്തും വിജയമുണ്ടാകും. കടബാധ്യതകൾ തീർക്കും. വിവാഹയോഗമുണ്ട്. ധനം വരും. ഗൃഹം വാങ്ങും.

Horse (കുതിര)- 1930, 42, 54, 66, 78, 90, 2002, 2014

ശക്തിശാലികളും അധ്വാനികളും നന്ദിയുള്ളവരും ചെയ്യുന്ന ജോലിയിൽ ആത്മാർഥതയുള്ളവരും ഒരേസമയം പലതിലും ഏർപ്പെടുന്നവരും സഹാനുഭൂതിയും ദയയുമുള്ളവരും സ്വയം നഷ്ടം സഹിക്കുന്നവരും ആയിരിക്കും. 2016 നേട്ടങ്ങളുടെ വർഷം. സാമ്പത്തികം മെച്ചം. ബാധ്യതകൾ കുറയും. വീടോ വസ്തുവോ ലഭിക്കും. വിവാഹയോഗം, ജീവിത രീതിയിൽ മാറ്റം, കച്ചവടലാഭം എന്നിവ അനുഭവപ്പെടും. വിദേശയാത്ര തരപ്പെടും. അനുകൂലമായ പഠനം ലഭിക്കും.

Sheep (ചെമ്മരിയാട്)- 1919, 1931, 43, 55, 67, 79, 91, 2003, 2015

വിദ്യാസമ്പന്നരും പ്ലാനിങ് ഇല്ലാത്തവരും അധ്വാനികളും കലാകാരന്മാരും ആരെയും ഇഷ്ടപ്പെടുന്നവരും സ്വയം ദുഃഖം ഏറ്റുവാങ്ങുന്നവരും ആയിരിക്കും. 2016 വർഷത്തിൽ‌ അനുകൂല ഫലങ്ങൾ കിട്ടും. സന്തോഷകരമായ ജീവിതം ഉണ്ടാകും. പുതിയ ജോലികളിൽ‌ ഏർപ്പെടും. ധനനഷ്ടത്തിൽ നിന്നു മോചിതരാകും. ഉന്നതരുടെ സഹായം ലഭിക്കും. വീടും വാഹനവും ലഭിക്കും. വിവാഹം നടക്കും.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: