Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യദിവസവും നക്ഷത്രഫലവും

നക്ഷത്രഫലം

29–01–2017 മുതൽ 04–02–2017 വരെ

(1192 മകരം 16 മുതൽ 1192 മകരം 22 വരെ)

അശ്വതി: അഭിഭാഷകർക്കും രാഷ്ട്രീയക്കാർക്കും നല്ല അനുഭവങ്ങൾ ഉണ്ടാകും. ആത്മാർഥത വർധിക്കും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ബന്ധങ്ങളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും. ആരോഗ്യപരമായ പ്രയാസങ്ങൾ പരിഹരിക്കപ്പെടും. വീടു വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും. വേണ്ടസമയത്തു പ്രിയപ്പെട്ടവരുടെ സഹകരണം ലഭിക്കും. ശുഭദിനം – തിങ്കൾ.

ഭരണി: ആത്മനിയന്ത്രണം വളരെ അത്യാവശ്യമായ കാലമാണ്. സ്വന്തം കർമസ്ഥാപനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കഴിയും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉൾഭയം വർധിക്കും. മക്കളുടെ കാര്യത്തിൽ മുൻകൈയെടുത്തു പ്രവർത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്. നല്ല ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. മുതിർന്നവരുമായി അഭിപ്രായവ്യത്യാസം വർധിക്കും. കാര്യനിർവഹണത്തിൽ വേഗം കുറയും. ധനലാഭം ഉണ്ടാകും.

ശുഭദിനം – ബുധൻ.

കാർത്തിക: അകന്നു നിൽക്കുന്ന ദമ്പതിമാർ സ്വരച്ചേർച്ചയിൽ ആവും. പ്രിയപ്പെട്ടവരുടെ വിവാഹാദി കാര്യങ്ങൾ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങൾ ഏറക്കുറെ വിജയകരമാവും. ജീവിത പങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. വാഹന സംബന്ധമായി പ്രവർത്തിക്കുന്നവർക്കു കാലം ഗുണകരമാണ്. നിയമസംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. അപ്രതീക്ഷിതമായ യാത്രകൾ വേണ്ടിവരും. കർമരംഗം അനുകൂലമാക്കാൻ കഴിയും.

ശുഭദിനം – വ്യാഴം.

രോഹിണി: മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ താൽപര്യമെടുക്കും. പഠനരംഗത്തു തടസ്സങ്ങൾ വർധിക്കും. പ്രിയജനങ്ങൾക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്യും. മധ്യസ്ഥത, ജാമ്യം എന്നിവയ്ക്കു പുറപ്പെടരുത്. പ്രശസ്തി വർധിക്കുന്ന ചില കാര്യങ്ങളിലേർപ്പെടും. കാര്യങ്ങളെ ബുദ്ധിപരമായി നേരിടും.

ശുഭദിനം – തിങ്കൾ.

മകയിരം: ബാധ്യതകൾ പരിഹരിക്കാനവസരം തെളിഞ്ഞുവരും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിവാഹ കാര്യങ്ങൾക്കായി ശ്രമിക്കും. പരിചിതമായ കാര്യങ്ങൾ യഥായോഗ്യം നടപ്പിലാക്കാൻ കഴിയും. തെറ്റിദ്ധാരണ വർധിക്കാനിടയുണ്ട്. ചർച്ചകൾ ഫലപ്രദമാകും. സ്വന്തം കാര്യങ്ങളിൽ മറ്റുള്ളവരുടെ ഇടപെടലിനു നിയന്ത്രണം ഏർപ്പെടുത്തും. പൊതുവേ സമാധാനം വർധിക്കും. ഇഷ്ടപ്പെട്ട വിദ്യ നേടാനവസരം ലഭിക്കും. മനസ്സു പ്രസാദാത്മകമാകും.

ശുഭദിനം – വെള്ളി.

തിരുവാതിര: പൊതുവേ ഏർപ്പെടുന്ന കാര്യങ്ങളിൽനിന്നു മെച്ചപ്പെട്ട പ്രതികരണങ്ങൾ ലഭിക്കും. കുടുംബസ്വത്ത് അധീനതയിൽ വരും. പിതാവിൽനിന്നു വിഷമാവസ്ഥകൾ ഉണ്ടാകും. കലാരംഗത്തു സജീവമായാൽ നല്ലതാണ്. തൊഴിൽ മേഖലയിൽ പരിവർത്തനങ്ങൾക്കു സാഹചര്യം വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യങ്ങൾക്കു തീരുമാനമാകും. പ്രിയജനങ്ങൾ അകൽച്ച പാലിക്കുന്നതായി തോന്നും. അനാവശ്യ ചെലവുകൾ വർധിക്കും. പ്രിയപ്പെട്ട വസ്തുക്കൾ കൈയിൽ വന്നുചേരും. ശുഭദിനം – വെള്ളി.

പുണർതം: സുഹൃത്തുക്കൾ മുഖാന്തരം പുതിയ സംരംഭങ്ങൾക്ക് ഇറങ്ങിത്തിരിക്കും. വീടിന്റെ സമീപപ്രദേശത്തേക്കു തൊഴിൽമാറ്റം പ്രതീക്ഷിക്കാം. പൊലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവർക്കു നല്ലതാണ്. പുതിയ വീടിനു ശ്രമിക്കും. മുതിർന്നവരുടെ വാക്കുകൾ ഉൾക്കൊണ്ടു പ്രവർത്തിക്കും. ബന്ധങ്ങൾ വേണ്ടവിധത്തിൽ ഉപയോഗപ്രദമാക്കാ‍ൻ കഴിയും. ഗുരുസ്ഥാനീയരിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. സർക്കാർ സംബന്ധമായ കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. വ്യവഹാരങ്ങളിൽ വിജയിക്കും. ശുഭദിനം – തിങ്കൾ.

പൂയം: അന്യരുടെ അഭിപ്രായം കണക്കിലെടുത്തു പ്രവർത്തിക്കും. ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. വാഗ്ദാനങ്ങൾ യഥാവിധി നിറവേറ്റാൻ കഴിയും. നാൽക്കാലികളെ വളർത്തിയാൽ നല്ലതാണ്. എതിരഭിപ്രായങ്ങൾ വർധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഉത്തമമായ കാലമാണ്. സൽപ്രവൃത്തികൾ ധാരാളമായി ചെയ്യും. സ്വന്തം കാര്യത്തിൽ ശ്രദ്ധ കുറയും. പിതാവിൽ നിന്നു ഗുണാനുഭവങ്ങൾ വർധിക്കും. ചെലവുകൾ നിയന്ത്രിക്കും.

ശുഭദിനം – വ്യാഴം.

ആയില്യം: സഹപ്രവർത്തകരുടെ സഹകരണം വർധിക്കും. അലസത ചെറിയതോതിൽ ഉണ്ടാകാനിടയുണ്ട്. എതിർചേരിയിലുള്ളവരുമായി രമ്യതയിൽ എത്തും. മനശ്ചാഞ്ചല്യം കൂടുതലാകും. സ്വകാര്യ ആവശ്യങ്ങൾക്കായി സമയം മാറ്റിവയ്ക്കും. രേഖാസംബന്ധമായ വൈകല്യങ്ങൾ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും. പുതിയ കർമസാധ്യതകൾ കൈവരും. സഹോദരജനങ്ങളുമായി നല്ല ബന്ധം ഉണ്ടാകും.

ശുഭദിനം – വെള്ളി.

മകം: ജോലിസ്ഥലത്ത് ഉത്തരവാദിത്തം വർധിക്കും. ഒരേസമയം പല കാര്യങ്ങളിലും ഏർപ്പെടേണ്ടിവരും. സ്വാർഥത വർധിക്കും. സന്താനങ്ങളുടെ വിവാഹാദികാര്യങ്ങൾ തീരുമാനിക്കപ്പെടും. മറ്റുള്ളവരിൽനിന്ന് ആശ്വാസകരമായ വാക്കുകൾ കേൾക്കും. എതിരഭിപ്രായങ്ങൾ കുറയും. മനംമടുപ്പു വർധിക്കും. ജീവിതപങ്കാളിയുമായി ആഘോഷങ്ങളിൽ പങ്കുചേരും. തൊഴിൽരംഗം മെച്ചപ്പെടും.

ശുഭദിനം – ബുധൻ.

പൂരം: കുടുംബസൗഖ്യം ഉണ്ടാകും. സ്വന്തമായി ചില സംരംഭങ്ങൾ തുടങ്ങുന്നതു നന്ന്. പെട്ടെന്നു തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുന്നതാണു നല്ലത്. വിദേശത്തുള്ളവർക്കു നാട്ടിലേക്കു വരാൻ സാധിക്കും. സാഹസികത, ത്യാഗശീലം എന്നിവ വളരും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. ആരോഗ്യകാര്യങ്ങൾ നിസ്സാരമായി കാണരുത്. ഫലസാധ്യത കൂടുതൽ‌ ഉണ്ട്. അതിനാൽ കർമപരമായി ഉൽസാഹിക്കുക. ശുഭദിനം – വ്യാഴം.

ഉത്രം: ന്യായമായ ആവശ്യങ്ങൾ നിറവേറും. ബന്ധുസമാഗമത്തിനു യോഗമുണ്ട്. കുടുംബവഴക്കു തീർക്കാനും സന്തോഷത്തോടെ ജീവിക്കാനും അവസരമുണ്ടാകും. കടംകൊടുത്ത പണം തിരിച്ചു ലഭിക്കും. പുതിയ ചില കരാറുകളിൽ ഒപ്പുവയ്ക്കും. വീട്ടിൽ‌ വിശിഷ്ടാതിഥികൾ വരും. പഠനം മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ നല്ലതാണ്. നഷ്ടപ്പെട്ട ചില സാധനങ്ങൾ തിരികെ ലഭിക്കാൻ ഇടയുണ്ട്. പൊതുവേ തൃപ്തികരമായ സാഹചര്യം ഉണ്ടാകും. ശുഭദിനം – വെള്ളി.

അത്തം: ചികിൽസകൾ ഫലവത്താകും. മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാർക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താൻ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങൾ വർധിക്കും. ഭാഗ്യപരീക്ഷണങ്ങൾ ഗുണകരമാകും. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാൻ കഴിയും. ശുഭദിനം – വെള്ളി.

ചിത്തിര: സ്തംഭിച്ചു നിന്നിരുന്ന ചില തൊഴിൽകാര്യങ്ങൾ ഏറ്റെടുത്തു നടത്താൻ ശ്രമിക്കും. കാര്യങ്ങൾ വ്യക്തമായ ധാരണയി‍ൽ എത്തിക്കാൻ സാധിക്കും. സഹായങ്ങൾ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു വിഷമകരമായ അനുഭവങ്ങൾ ഉണ്ടാകും. മാതാവിന് അൽപം അരിഷ്ടുള്ള കാലമാണ്. തർക്കങ്ങളിൽനിന്നു സ്വമേധയാ ഒഴിഞ്ഞുമാറും. തെറ്റിദ്ധാരണ വർധിക്കും. കുടുംബാംഗങ്ങളിൽനിന്ന് ആനുകൂല്യം വർധിക്കും. പങ്കാളികളുമായി ചേർന്നു പല സംരംഭങ്ങളും തുടങ്ങിവയ്ക്കാവുന്നതാണ്.

ശുഭദിനം – ഞായർ.

ചോതി: കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മതയും ആത്മാർഥതയും വച്ചുപുലർത്തും. കച്ചവടക്കാ‍ർക്ക് ഏറെ ഗുണപ്രദമായ കാലമാണ്. സ്വന്തം കാര്യത്തിൽ ശ്രദ്ധ കുറയാനിടയുണ്ട്. സഹോദരങ്ങളിൽ നിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വർധിക്കും. വിരോധികൾ കൂടുതലാകാൻ ഇടയുണ്ട്. പെട്ടെന്നു യാത്രകൾ ആവശ്യമായി വരും. കുടുംബകാര്യങ്ങളിൽ തൃപ്തിയും സന്തോഷവും കൈവരും.

ശുഭദിനം – ഞായർ.

വിശാഖം: വിവര സാങ്കേതിക മേഖലകളിൽ മികവു പ്രകടിപ്പിക്കും. അകന്നു നിന്നിരുന്ന കുടുംബ ജനങ്ങളുമായി നല്ല ബന്ധം പുലർത്താൻ കഴിയും. വീടു പുതുക്കാൻ അനുയോജ്യമായ കാലമാണ്. സന്താനങ്ങളുടെ കഴിവുകൾക്കു പ്രോൽസാഹനം നൽകാൻ കഴിയും. വിദ്യാർഥികൾക്ക് അലസത വർധിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രയത്നിക്കും. വിശിഷ്ട വ്യക്തികളെ കണ്ടുമുട്ടും. എതിർപ്പുകൾ വർധിക്കാനിടയുണ്ട്. കൃഷി, വ്യവസായം എന്നിവ മെച്ചപ്പെടും. ശുഭദിനം – ബുധൻ.

അനിഴം: മൽസരരംഗത്തു മികവു പ്രകടിപ്പിക്കും. പൊതുവേ മനോവിഷമങ്ങൾ കുറയുന്ന കാലമാണ്. വാക്കുകൾകൊണ്ട് അബദ്ധങ്ങൾ വർധിക്കും. അന്യർക്കു സാമ്പത്തികസഹായം ചെയ്യേണ്ടിവരും. പ്രണയബന്ധങ്ങൾ ഫലവത്താകും. മുൻപു തീരുമാനിച്ചിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ നടപ്പിലാക്കാൻ അവസരം ഉണ്ടാകും. ദുശ്ശീലങ്ങൾ വർധിക്കാതെ നോക്കണം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആരോഗ്യപരമായി ചില വിഷമതകൾ ഉണ്ടാവും. ശുഭദിനം – വെള്ളി.

തൃക്കേട്ട: കാര്യങ്ങൾ വലിയ പ്രയാസങ്ങൾ കൂടാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ചില കാര്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റു നടത്തേണ്ടിവരും. അവ വിജയകരമാവുകയും ചെയ്യും. വിവാഹകാര്യങ്ങൾ ശരിയാകും. കലാരംഗത്ത് അംഗീകാരം ലഭിക്കും. വീട്ടിൽ വിശേഷ പരിപാടികൾക്കു യോഗമുണ്ട്. കലഹപ്രവണത വർധിക്കും. മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ കുറയും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. ശുഭദിനം – വ്യാഴം.

മൂലം: തൊഴിൽരംഗത്ത് അധ്വാനം കൂടും. കുടുംബ സാഹചര്യങ്ങൾ പുഷ്ടിപ്പെടുത്താൻ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകർമങ്ങളിൽ പങ്കാളിയാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും. വസ്തു സംബന്ധമായ കാര്യങ്ങൾക്കു കാലം ഗുണകരമല്ല. സഹോദരങ്ങളിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. പൊതുവേ കാര്യങ്ങളിൽ ഉറച്ചു നിൽക്കാൻ പ്രയാസപ്പെടും. മൽസരബുദ്ധി വച്ചുപുലർത്തും. കർമരംഗത്തു പലതരം സാധ്യതകളും ഉണ്ടാകും. അവ ഫലപ്രദമായി ഉപയോഗിക്കുക. ശുഭദിനം – വ്യാഴം.

പൂരാടം: നേതൃസ്ഥാനത്തുള്ളവർക്കു ജനപിന്തുണ വർധിക്കും. പുതിയ ചില കാര്യങ്ങൾ പഠിക്കാൻ കഴിയും. വാക്കുകൾ കൊണ്ടു പല കാര്യങ്ങളും നേടിയെടുക്കാനാകും. അപ്രതീക്ഷിതമായ തടസ്സങ്ങളെ നേരിടേണ്ടിവരും. മറ്റുള്ളവരിൽ വിശ്വാസം വളർത്തിയെടുക്കാനാകും. പിതാവിൽനിന്നു കൂടുതൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക സഹായങ്ങൾ എളുപ്പം ലഭ്യമാകും. പെട്ടെന്നു യാത്രകൾ വേണ്ടിവരും. വേണ്ടപ്പെട്ടവരുടെ വിവാഹകാര്യങ്ങൾ തീരുമാനത്തിലാകും.

ശുഭദിനം – ഞായർ.

ഉത്രാടം: പൊതുവേ കാര്യങ്ങളിൽ വിശാലമായ ചിന്താഗതി വച്ചുപുലർത്തും. അധ്യാപകർക്കും അഭിഭാഷകർക്കും നല്ല സമയമാണ്. പ്രിയജനങ്ങളിൽനിന്നു മാനസികമായി അകൽച്ച പാലിക്കും. കൂട്ടായ പ്രവർത്തനങ്ങൾക്കു കാലം ഗുണകരമാണ്. വേണ്ടപ്പെട്ടവരെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കാനാവും. ഊർജസ്വലതയോടെ പ്രവർത്തിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. നിയമസംബന്ധമായ കാര്യങ്ങൾ അനുകൂലത്തിലാകും. ക്ഷമാശീലം കുറയും. സന്താനങ്ങൾക്കു ശ്രേയസ്സു കൈവരും. ശുഭദിനം – വ്യാഴം.

തിരുവോണം: സന്താനങ്ങളുടെ പഠനകാര്യങ്ങൾ അനുകൂലമാകും. ഭൂമിയിൽനിന്നുള്ള വരുമാനം വർധിക്കും. കാര്യങ്ങളിൽ ഉറച്ചു നിൽക്കാൻ പ്രയാസപ്പെടും. അന്യരുടെ കാര്യങ്ങൾക്കുവേണ്ടി അനാവശ്യമായി വേവലാതിപ്പെടും. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. ബന്ധങ്ങളുടെ വില മനസ്സിലാക്കാൻ സാധിക്കും. സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാൻ ശ്രമിച്ചാൽ വിജയിക്കും. അപ്രതീക്ഷിതമായ സഹായ സഹകരണങ്ങൾ ലഭിക്കും. ഭാഗ്യം തുണയ്ക്കും.

ശുഭദിനം – വെള്ളി.

അവിട്ടം: അപ്രതീക്ഷിതമായി ചില കാര്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. പഠനകാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാവും. ലക്ഷ്യബോധം ഉണ്ടാകും. വിദേശത്തുനിന്നു ധനാഗമത്തിനു യോഗമുണ്ട്. ദീർഘകാല പദ്ധതികളിൽ ഏർപ്പെടും. സ്വയംതൊഴിൽ രംഗത്തുള്ളവർക്കു കാലം ഗുണകരമാണ്. ആരോഗ്യപുഷ്ടി, ഇഷ്ടജന സമാഗമം എന്നിവ ഉണ്ടാകും. ശുഭദിനം – ബുധൻ.

ചതയം: ഊർജസ്വലതയോടെ പ്രവർത്തിച്ചാൽ ജീവിതവിജയം നേടാം. സമൂഹത്തിൽ അംഗീകരിക്കപ്പെടും. സാമ്പത്തികലാഭം ഉണ്ടാകും. വ്യക്തിപരമായ ആവശ്യങ്ങൾ പലതും നേടിയെടുക്കാനാകും. രേഖാസംബന്ധമായ കാര്യങ്ങൾക്കു കാലം ഗുണകരമല്ല. പരോപകാരത്തിന് അവസരം ഉണ്ടാവും. പ്രതിസന്ധികളെ തന്ത്രപൂർവം നേരിടും. പിതാവിന് അൽപം അരിഷ്ടുള്ള കാലമാണ്. നാൽക്കാലികളെ വളർത്തുന്നതു നല്ലതാണ്. ശുഭദിനം – വ്യാഴം.

പൂരൂരുട്ടാതി: കാര്യനിവൃത്തികളുണ്ടാകും. സാമൂഹികമായി മികച്ച ബന്ധം ഉണ്ടാകും. കലാകായിക രംഗത്തു പുതിയ അവസരങ്ങൾ കൈവരും. തന്ത്രപരമായി പ്രവർത്തിച്ച് ആനുകൂല്യം നേടാൻ കഴിയും. വീടു പൊളിച്ചു പണിയാൻ ആഗ്രഹിക്കുന്നവർക്കു കാലം ഗുണകരമാണ്. പ്രണയബന്ധങ്ങളിൽ ഏർപ്പെടും. പല രംഗത്തും നല്ല വ്യക്തിത്വം നിലനിർത്താൻ ശ്രമിക്കും. മാതൃകുടുംബത്തിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. പഴയ ചില കാര്യങ്ങളോർത്തു മനസ്സു വ്യാകുലപ്പെടാൻ ഇടയുണ്ട്.

ശുഭദിനം – തിങ്കൾ.

ഉത്രട്ടാതി: വിദ്യാർഥികൾക്കു മികവു വർധിക്കുന്ന കാലമാണ്. പ്രതീക്ഷകൾ മുൻനിർത്തി പ്രവർത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും. കാർഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. ഭക്ഷണം, താമസം എന്നിവ സുഖകരമാകും. സഹോദരൻമാരുമായി നല്ല ബന്ധം വച്ചുപുലർത്തും. ഭാഗ്യപരീക്ഷണങ്ങൾ വിജയകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവു നേടും. കുടുംബജീവിതം ആഹ്ളാദകരമാകും.

ശുഭദിനം – വെള്ളി.

രേവതി: സ്വന്തമായി തൊഴിൽ തുടങ്ങാൻ ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. ഗുരുജനങ്ങളെ കണ്ടുമുട്ടും. വേണ്ടപ്പെട്ട ചിലരുടെ അകൽച്ച മനസ്സിനെ അസ്വസ്ഥമാക്കും. പുതിയ പാഠ്യപദ്ധതികളിൽ ചേരാൻ കഴിയും. പരീക്ഷകൾ വിജയപ്രദമാകും. സന്താനങ്ങളിൽനിന്നു വിഷമകരമായ അവസ്ഥ ഉണ്ടാകും. സ്വന്തം നിലപാടുകൾ ശരിയാണെന്നു തോന്നും. ജീവിതവിജയത്തിനാവശ്യമായ ദീർഘകാല പദ്ധതികൾ നടപ്പിലാക്കും.

ശുഭദിനം – വെള്ളി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.