Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുംഭരാശിക്കാർ മകരമാസത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

ജ്യോതിഷം

കുംഭരാശി– രവി സംഭാവന– 7–ാം ഭാവാധിപനായ രവി 12 ൽ നിൽക്കുന്നതിനാൽ അഗ്നി സംബന്ധമായും ഈ രാശി വിട്ടു പോകും വരെ തീവ്രമായ ദുരിതകാരകനാണ്, കട ബാധ്യത യായും എല്ലാ കാര്യത്തിലും തടസ്സവും ഭയവും ഉണ്ടാകും. അച്ഛന് മനശ്ശാന്തി കുറവും അഗ്നി ബാധമൂലം സാമ്പത്തിക നഷ്ടവും ഹൃദ്രോഗവും കാലിനസുഖവും വളർത്തു മൃഗങ്ങ ളെ കൊണ്ട് നഷ്ടങ്ങളുണ്ടാകാം. സർക്കാർ മുഖേന ധന

നഷ്ടവും രവി അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ അച്ഛന് മോശം സമയമായിരിക്കും. കണ്ണിനസുഖം വരാം. ചതയത്തിൽ സഞ്ചരിക്കുമ്പോൾ ചതിയിൽ അകപ്പെടുന്നതാണ്. കൂടുതൽ കോപത്താൽ പൊട്ടിത്തെറിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ ജാതകനെ അതിനായുള്ള അസുഖത്തിലെത്തിക്കുന്നതാണ്, തൊഴിലിൽ പ്രശ്നങ്ങൾ ഉണ്ടാകും.

ചന്ദ്രൻ സംഭാവന ചെയ്യുന്നത്

ആരോഗ്യം മോശമാകും. വ്യവഹാര വിഷമതകളും അനുഭവി ക്കേണ്ടിവരും. ചന്ദ്രൻ ജാതകനെ വളരെയധികം ദുഃഖിതനാ ക്കും മർക്കടമുഷ്ടി സ്വഭാവം ഇവർക്ക് കൂടുതൽ പ്രശ്നങ്ങളെ ഉണ്ടാക്കുന്നതാണ്. ഇവർ വിദ്യാസമ്പന്നത ഇല്ലാത്തവരും. ദുഷ്ട സ്വഭാവക്കാരുമായിരിക്കും. സാമ്പത്തിക ക്ലേശമുള്ളവരും തൊഴിലിൽ പ്രതിസന്ധി തരണം ചെയ്യുന്നവരുമായിരിക്കും. അവിട്ടത്തിൽ സഞ്ചരിക്കുമ്പോൾ (3 ഉം 10 ഭാവാധിപനായ ചൊവ്വയുടെ നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ) അധികാര ലബ്ധിയും തൊഴിൽ പരമായി യാത്രകൾ ചെയ്യാനും സാധിക്കും. ചന്ദ്രൻ ചതയത്തിൽ സഞ്ചരിക്കുമ്പോൾ പരുഷമായി സംസാരിക്കുമെങ്കിലും ആത്മാർത്ഥതയുള്ളവരാണിവർ, സ്വതന്ത്ര ശീലരും ശത്രുക്കളെ വിജയിക്കുന്നവരുമായിരിക്കും.. പൂരുരുട്ടാതി നക്ഷത്രക്കാരായ പുരുഷന്മാരെ സ്ത്രീകളായിരിക്കും നയിക്കുന്നത്. വ്യാഴചന്ദ്രൻ ദുർബലനാണെങ്കിൽ കടക്കാരനുമായിത്തീരും.

കുജൻ സംഭാവന– 3 ഉം 10 ഉം ഭാവാധിപനായ കുജൻ 2 ൽ നിൽക്കുന്നതിനാൽ അധികാര ഭാഷയിൽ സംസാരിക്കും. മാംസഭുക്കുകളായിരിക്കും. സന്താനത്തിന് ഭാഗ്യാനുഭവവും ഇളയവരുമായി അകലും തൊഴിലിൽ മേന്മയും സമ്പത്തും ലഭിക്കും. കുട്ടികൾ ഇവരുമായി അഭിപ്രായ വ്യത്യാസവും ധനവകുപ്പിലുള്ളവർക്ക് കാലം അനുകൂലം പൂരുട്ടാതിയിലും ഉത്തൃട്ടാതിയിലും കുജൻ സഞ്ചരിക്കുന്ന കാലം മോശമായി രിക്കും. (ധനു മുതൽ മകരം 29 വരെ) തെറ്റായ പ്രവർത്തികൾ മൂലം സമ്പത്തിന് നാശവും ദുരിതങ്ങളുമുണ്ടാകും. രേവതി യിൽ സഞ്ചരിക്കുന്ന സമയവും മോശമായിരിക്കും. സന്താന ങ്ങൾ വഴി ദുരിതങ്ങളും പ്രേമത്തിലേർപ്പെടുന്നവർക്ക് അത് നിരാശകളെയും ദുഃഖത്തെയും തരുന്നതാണ്.

ശുക്രൻ സംഭാവന

സ്വത്തും വാഹനവും ലഭിക്കും അച്ഛനിൽ നിന്നും മൂത്തവരിൽ നിന്നും കുടുംബസ്വത്ത് ലഭിക്കുന്നതാണ്. ഒന്നിൽ കൂടുതൽ വാഹനങ്ങൾ ലഭിക്കും. പ്രേമകാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രശ്നാധിഷ്ടിത വിവാഹജീവിതമായിരിക്കും. ധനകാര്യത്തിൽ വളരെ സുഖലോലുപമായ ജീവിതം നയിക്കും മറ്റുള്ളവരുമായുള്ള ഇടപെടൽ വളരെ നല്ലതായിരിക്കും.

മകം, പൂരം, ഉത്രം, അത്തം, ചിത്തിര, വിശാഖം സഞ്ചരിക്കു മ്പോൾ നിഷ്ഫലമാണ്.

അനിഴം, കേട്ട

സുഖവും അഭീഷ്ടലാഭം, കാര്യവിജയം, ആരോഗ്യം, വ്യാപാര വിജയം, കൂടുതൽ ചുമതല, പൊതുജീവിതം നന്നായിരിക്കും നോവലെഴുത്ത്, അദ്ധ്യാപനം, ഇവർക്ക് കാലം അനുകൂലം. പുരാവസ്തു ശേഖരം, ഗവേഷണം, പദവിയിലുന്നതി, നല്ലവീടും വാഹനവും വിദ്യാഭ്യാസ വിജയം. വ്യപാരത്തിൽ ലാഭവും പ്രമോഷൻ, തൊഴിലിലാഭിമുഖ്യം, സമുദായനേതൃത്വം, കൃഷിയിലൂടെ ധനാഗമം, സ്വന്തം ഭൂമി, തൊഴിലൊ വ്യാപാരമോ മാറും. സ്വഭാവസ്ഥിരതയിൽ കുറവ്. പാരമ്പര്യ സ്വത്ത് ലഭിക്കും സേവാശ്രമങ്ങൾ സന്ദർശിക്കും. വിധവകളെ ഇഷ്ടപ്പെടും പ്രായമായവരെ ബഹുമാനിക്കാം. ആദ്യസന്താനത്തെ സംബന്ധിച്ചിടത്തോളം, രോഗമോചനവും യശസ്സും ലഭിക്കും. സ്ത്രീ സമാഗമവും ശത്രു പരാജയവും ഗൃഹസുഖവും പണ നഷ്ടം, ബാങ്കിൽ നിന്നും ബുദ്ധിമുട്ടും അമ്മയുമായി അഭിപ്രായ വ്യത്യാസം മോഷണ സ്വഭാവം, ജോലിമാറ്റം, ചതി, വളർത്തുമൃഗങ്ങളെക്കൊണ്ട് നഷ്ടം, ചില്ലറവഴക്കുകളും തൊഴിലാളിശല്യവും ഔഷധ രാസവസ്തുക്കൾ ഇവയെപ്പറ്റി പഠിക്കൽ. അമ്മാവനുമായി കലഹം, കേസിൽ പണനഷ്ടം, വിദ്യാഭ്യാസത്തിൽ തടസ്സം.

മൂലം, പൂരാടം, ഫല പ്രവചനമില്ല

ഉത്രാടം, തിരുവോണം, അവിട്ടം

ഉദാരഹൃദത്വവും വിവാഹത്തിനു ശേഷം നല്ല അനുഭവവും നിശ്ചയദാർഢ്യവും സ്വതന്ത്രബുദ്ധിയും ഉണ്ടാകും. ജനസമ്മതി, ബുദ്ധിപൂർവ്വം കേസ്സൊഴിവാക്കും. പങ്കാളിയെക്കൊണ്ട് ബിസിനസ്സ് ലാഭവും എല്ലാ വിഷയത്തിലും താല്പര്യവും. ആശുപത്രിയിൽ നിന്നും ലാഭാനുഭവം, ജലയാത്ര ചെയ്യും ചീത്തപ്പേരുണ്ടാകും പണം നഷ്ടപ്പെടും അംഗവൈകല്യമുണ്ടാകും അപവാദവും ചതിയുമുണ്ടാകും പങ്കാളിയ്ക്ക് അപകടസാധ്യത. നേത്ര രോഗം, കഷ്ടപ്പാട്.

ചതയം, പൂരുരുട്ടാതി

രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സൽക്കാര ത്തിൽ പങ്കെടുക്കാം, നല്ല ആഹാരം, സ്ത്രീ ഭോഗശക്തി, വയറു വേദന, കണ്ണ് രോഗം, വ്യാപാര ലാഭം, ഉയർച്ചയിലാ ഗ്രഹം, ആജ്ഞാ ശക്തിയും തന്റേടവുമുണ്ടാകും മുറിവോ പൊള്ളലോ ഉണ്ടാകും. സാമ്പത്തിക മെച്ചം, നവഗ്രഹപ്രീതി, സന്താന ജനനം, പ്രശസ്തി, തൊഴിലുന്നതി, നല്ല വിദ്യാഭ്യാസം വ്യാകരണജ്ഞാനം, രാഷ്ട്രീയ പ്രവർത്തകർക്കനുകൂലം.

ഉതൃട്ടാതി, രേവതി

മനോവിഷമം, ധനവരവ്, കടുത്തവാക്ക് പ്രയോഗിക്കും. ഭയം, തുടർച്ചയായ ധനലാഭം, സ്ത്രീസുഖം, ലോക ബഹുമാനം, വസ്ത്രലാഭം, ജീവിത സുഖം.

അശ്വതി, ഭരണി, ഫലപ്രവചനമില്ല

കാർത്തിക, രോഹിണി, മകയിരം

ബന്ധുക്കളുമായി സൗഹൃദം, മനസ്സന്തോഷം, ആരോഗ്യസ്ഥി തി നന്നായിരിക്കും. കാര്യവിജയം നിദ്രസുഖകരം, നല്ല ആഹാ രം. സന്താനവുമായി അഭിപ്രായഭിന്നതയും ദേശത്യാഗവും ഉദരരോഗവും കൃഷിയിൽ നഷ്ടവും ദേഷ്യക്കാരനായ അച്ഛ നും പുറംനാട്ടുകാരുമായി കയറ്റുമതി, ഇറക്കുമതി, കച്ചവടവും കാരണം അധികാരവും അഭിമാനവും വര്‍ദ്ധിക്കും.

മൂലം, പൂരാടം, ഫലപ്രവചനമില്ല

ഉത്രാടം, തിരുവോണം, അവിട്ടം 1–2 പാദം

ലാഭങ്ങളും സുഖപ്രാപ്തിയും ബന്ധുസമാഗമവും സന്തോഷവും ഉയർച്ചയിൽ താല്പര്യവും അനുഭവിക്കും. വിശ്വസ്ത സ്നേഹിതർ, സാമൂഹ്യജീവിതത്തിൽ പ്രയോജനം, ആഗ്രഹപൂർത്തി സന്താനത്തിന് ഭാഗ്യാനുഭവം, നല്ല അറിവു ണ്ടാകും കൃഷിൽ ലാഭം, രോഗമോചനം, ധനലാഭം, പാര്‍ട്ട്ണർ ഷിപ്പ് പരാജയം, വിവാഹം, ആരോഗ്യനില മെച്ചം വിദ്യാഭ്യാസ താമസ സ്ഥലമാറ്റം, തൊഴിലിലൂടെ ധനലാഭം, പിതാവിന് ഇടതു ചെവിക്കസുഖം വരാം. സന്താനത്തിന്റെ ഭാര്യ, ഭർത്താക്കൾക്ക് ഐശ്വര്യം ലഭിക്കും, സഹോദരന്മാർക്ക് ഭാഗ്യാനുഭവം വിദേശ സഞ്ചാരം, കുടുംബ പുഷ്ടി.

നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍

ഉതൃട്ടാതി, രേവതി

രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സൽക്കാര ത്തിൽ പങ്കു കൊള്ളും നല്ല ആഹാരം, സ്ത്രീസുഖം, സമ്മാന ലാഭം, ഭാഗ്യം, വിദ്യാഭ്യാസത്തിന് നന്ന്, പുതിയ സ്നേഹി തർ,സന്തുഷ്ട ജീവിതം, താമസ മാറ്റം, ഭൂമി വസ്തു ലാഭം.

അശ്വതി, ഭരണി, കാർത്തിക

മനസ്സന്തോഷം, സ്ത്രീകളിൽ നിന്നും ആനുകൂല്യം, ഉയർന്ന ഉദ്യോഗസ്ഥ സഹായം, കലാ-സഹകരണം, വിവാഹത്തിൽ പങ്കു ചേരൽ.

കാർത്തിക, രോഹിണി, മകയിരം

ധനലാഭം, വസ്ത്രലാഭം, ആരോഗ്യം

തിരുവാതിര, പുണർതം, പൂയം, ആയില്യം ഫലപ്രവചനമില്ല

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.