Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരം രാശിക്കാർ മകരമാസത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

capricon

ആരെയും വിശ്വാസത്തിലെടുക്കുകയില്ല. വിഷമതകളും ധൈര്യമില്ലായ്മയും തണുപ്പൻ മട്ടുമായിരിക്കും. ചന്ദ്രൻ തിരുവോണത്തിൽ സഞ്ചരിക്കുമ്പോൾ നല്ല വിവാഹ ജീവിതമാ യിരിക്കും. ഭാര്യ നല്ലവളായിരിക്കും.

കുജൻ സംഭാവന ചെയ്യുന്നത്

നല്ല ധൈര്യശാലികളും ഉത്സാഹികളുമായിരിക്കും ഇളയവരു മായി ടെൻഷൻ ഉണ്ടാക്കുന്നതാണ്. ഇളയവർക്ക് ആരോഗ്യ ത്തിന് പ്രശ്നങ്ങളുണ്ടാകുന്നതാണ്. ഇളയസഹോദരിക്ക് വിവാഹത്തിനു യോഗവും കൈയ്ക്കും തലയ്ക്കും പാദത്തി നും അസുഖത്തിനും സാധ്യതയുണ്ട്. തൊഴിൽ സംബന്ധമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും ഉയർച്ചയും ശത്രുക്കളിൽ നിന്നും മോചനവും ലഭിക്കുന്നതാണ്. പ്രതീക്ഷയ്ക്കൊത്ത സ്വത്തു സമ്പാദനം അസാധ്യമായിരിക്കും. അച്ഛന് അസുഖവും ഓപ്പറേഷൻ വേണ്ടി വരികയോ ചെയ്യും.

ശുക്രൻ സംഭാവന ചെയ്യുന്നത്

ഇണയുടെ അച്ഛനെ ശുശ്രൂഷിക്കേണ്ടതായി വരും പണത്തിനു പിശുക്കു കാണിക്കും ഒരു സ്ത്രീയുടെ സഹായം കുടുംബ കാര്യത്തിൽ ലഭിക്കും. തൊഴിൽ മാറ്റം സംഭവിക്കും ആഗ്രഹ ത്തിനൊത്തയാത്രകൾ, ഇളയ സഹോദരങ്ങളുമായി സന്തോഷ കരമായി സഹകരണങ്ങൾ ഉണ്ടാകും. കലാപരമായ പ്രവർത്തി യിൽ ഉയർച്ചയുണ്ടാകും. മതവിശ്വാസം കുറവായിരിക്കും. പൂരു ട്ടാതിയിൽ ശുക്രൻ സഞ്ചരിക്കുമ്പോൾ വിവാഹത്തിനു പ്രശ്ന ങ്ങളുണ്ടാകും. ഉതൃട്ടാതിയിൽ സഞ്ചരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. രേവതിയിൽ സഞ്ചരിക്കുമ്പോൾ ഇളയസഹോദരങ്ങളുമായും അമ്മാവിയുമായും നല്ല ബന്ധത്തിലായിരിക്കും.

നിങ്ങളുടെ ഭാഗ്യാനുഭവങ്ങൾ അറിയാം

മകം, പൂരം ഉത്രം

അമ്മയ്ക്ക് അനാരോഗ്യം, കച്ചവടലാഭം, പങ്കാളിയിലൂടെ ധനലാഭം, നവഗ്രഹഫലം, പാരമ്പര്യ സ്വത്ത് ലഭിക്കൽ, വനത്തിൽ നിന്നും ലാഭം, തടിയിടപാടുകൾ മൂലം ലാഭം, ഗ്രഹാലങ്കാര സാധനങ്ങൾ ലഭിക്കുകയും ബാത്ത്റൂം സാധനങ്ങൾ വില്‍ക്കുന്നവർക്കതിൽ ലാഭം, വിശ്വസ്ഥതയും സാമൂഹ്യ ബോധവും കലകളിൽ താല്പര്യവും സുഖാനുഭവവും സഹോദരന്മാർക്കുയർച്ചയും പെയിന്റിംഗിൽ കൂടുതൽ താൽപര്യം, ഉയര്‍ച്ച. ബന്ധുക്കളുടെയും അയൽക്കാരുടെയും സഹകരണമുണ്ടായിരിക്കും.. പണം മിച്ചം വയ്ക്കൽ, ആരോഗ്യം നല്ലതായിരിക്കും അമ്മയ്ക്ക് ദുരിതവും മാതൃ ബന്ധുക്കളുമായി അഭിപ്രായ വ്യത്യസവും ഹൃദയവും നിശ്ചയദാർഢ്യവും തുറന്ന മനസ്സും സ്വതന്ത്ര ബുദ്ധിയും മേലധികാരികളുമായി നല്ല ബന്ധം, പ്രമോഷൻ, ആത്മപ്രശംസ എന്നിവയ്ക്കും സാധ്യത.

അത്തം, ചിത്തിര, ഫലപ്രവചനമില്ല, ദോഷ ദിവസം

ചോതി, വിശാഖം ഫലപ്രവചനമില്ല

കേട്ട, മൂലം, അനിഴം

വിശ്വസ്ഥരായ സ്നേഹിതർ അധികമായിരിക്കും. സാമൂഹിക ജീവിതത്തിൽ പ്രയോജനം ലഭിക്കും. സന്താനത്തിന് ഭാഗ്യാനുഭവം ഉണ്ടാകും നല്ല അറിവുണ്ടാകും. കൃഷിയിൽ നിന്നും ലാഭവും വ്യാപാര ലാഭവും ആരോഗ്യനില മെച്ചമായിരിക്കും. ധനസ്ഥിതി മെച്ചമായിരിക്കും വിദ്യാഭ്യാസ ഗൃഹലാഭവും വസ്ത്രലാഭം, സന്താന ലാഭം, പ്രേമബന്ധം, തൊഴിലില്ലായ്മ, വിവാഹം, പാർട്ടണർ ഷിപ്പ് വിജയം, സുരക്ഷിതത്വം, പലതരത്തിലുള്ള വരുമാനവും ലഭിക്കും മുതിർന്ന സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സന്തോഷാനുഭവങ്ങളും പുരസ്കാരം ലഭിക്കാൻ യോഗവും ഇടതു ചെവിക്കോ മൂത്രാശയ രോഗത്തിനോ സാധ്യതയും പ്രധാനപ്പെട്ട രേഖയിൽ ഒപ്പുവയ്ക്കൽ , പിതാവിന്റെ സഹോദരത്തിനും സഹായികൾക്കും ഐശ്വര്യവും സന്താനത്തിനും ജീവിത പങ്കാളിക്കും ഐശ്വര്യവും കുടുംബ ത്തിൽ പുഷ്ടിയും ഫലം.

പൂരാടം, ഉത്രാടം ഫലപ്രവചനമില്ല

തിരുവോണം, അവിട്ടം, ചതയം ഇവയും ഫലപ്രവചനമില്ല.

പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി ഫലപ്രവചനമില്ല.

അശ്വതി, ഭരണി, കാർത്തിക

ആനന്ദപരമായ ഗാർഹിക ജീവിതവും പാരമ്പര്യ സ്വത്തു ലാഭം, വീടു മാറ്റം, സുഖഭോഗങ്ങളിൽ താല്പര്യം, വീട് വാഹനം എന്നിവയിലൂടെ ലാഭം, കൃഷിലാഭവും തന്റേടവും സഹോദരനപകടവും ധനസമൃദ്ധിയും പ്രയത്നത്തിൽ വിജയം, ശത്രുവിജയം, തെറ്റായ രീതിയിലെ ലൗകിക ചിന്തയും നർത്തകികളിൽ ആഗ്രഹവും യാത്രാ സമയത്ത് അപകടത്തിനും സാധ്യത. സഹോദരന്മാർക്ക് ഉയർച്ചയും പെയിന്റിംഗിൽ താല്പര്യവും ഉത്സാഹവും ശുഭാപ്തി വിശ്വാസവും ബന്ധുക്കളുടെയും സഹായികളുടെയും സഹകരണവും ആരോഗ്യം നന്നായിരിക്കും. സന്തുഷ്ടമായ ജീവിതം, സ്വദേശത്ത് ജീവിക്കാനാഗ്രഹം പാരമ്പര്യ സ്വത്തു ലഭിക്കൽ, വസ്തു ലാഭം, കൂടുതൽ ഭക്ഷണം, നാല്കാലി ലാഭം, പാൽ ഉല്‍പന്നങ്ങൾ കൂടുതൽ ഉപയോഗിക്കാം, വാഹന ലാഭം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം.

രോഹിണി മകയിരം: യാത്രാ വിജയവും സുഖാനുഭവങ്ങളിൽ താല്പര്യം. സർക്കാർ അപ്രീതിയും കുറ്റകരമായ പ്രവർത്തനങ്ങളും അപവാദവും വായു കോപവും വാതരോഗം മറ്റു രോഗങ്ങൾ എന്നിവ ഫലം.

തിരുവാതിര, പുണർതം, പൂയം, ആയില്യം ഫല പ്രവചനമില്ല.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.