Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനു രാശിക്കാർ മകരമാസത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

Astrology

എട്ടാം ഭാവാധിപനായ ചന്ദ്രൻ ലഗ്നത്തിൽ നിൽക്കുന്നതിനാല്‍ സഹോദരസ്ഥാനീയർക്ക് മോശവും യാത്രയില്‍ ചില പ്രശ്ന ങ്ങളുണ്ടാകും. തത്വജ്ഞാനികൾക്കും മതാധികാരികൾക്കും നല്ല സമയമായിരിക്കും.

കൈയ്ക്കസുഖങ്ങൾ ഉണ്ടാകും മൂലത്തിൽ ‍ചന്ദ്രൻ നില്ക്കുമ്പോൾ അസാമാന്യ കഴിവുകളെ നൽകും. പൂരാടത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ശാരീരികാസ്വ സ്ഥതയ്ക്ക് സാഹചര്യമുണ്ടായിരിക്കും. ക്ഷീണചന്ദ്രനായതി നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ദാമ്പത്യ സുഖക്കുറ വിനെ നൽകും അച്ഛന്റെ ഭൂസ്വത്ത് ലഭിക്കും. എഴുത്തുകാർ ക്ക് കാലം അനുകൂലം, നല്ല സംസാരശേഷി ഉണ്ടായിരിക്കും.

ബഹുമാനവും സമ്പത്തും ആഗ്രഹത്തിനൊത്ത ജീവിതവും ലഭിക്കും ചന്ദ്ര ശനി യോഗം വരുന്ന ദിവസങ്ങളിൽ ചരിത്ര വിഷയങ്ങൾ കൈകാര്യം ചെയ്യും.

കുജൻ സംഭാവന ചെയ്യുന്നത്:

കുടുംബജീവിതത്തിൽ തകരാറുകൾ സംഭവിക്കും. സഹോദരങ്ങളോടും എതിർലിംഗക്കാരോടും പ്രശ്നങ്ങൾ ഉണ്ടാകും. വീട്ടിൽ സന്തോഷമോ സമാധാനമോ ലഭിക്കുകയില്ല. വിദേശയാത്രയ്ക്ക് അർഹതയുള്ളവർക്ക് നടപ്പിലാകും. സഹോദരങ്ങൾ സ്വന്തം കഴിവിലൂടെ സമ്പത്ത് നേടിയെടുക്കും. ഉതൃട്ടാതിയില്‍ കുജൻ സഞ്ചരിക്കുമ്പോൾ ഇണക്ക് സർജറി ആവശ്യമായി വരും. പൂരുരുട്ടാതിയിൽ സഞ്ച രിക്കുമ്പോൾ ധനനേട്ടവും വാഹന ലാഭവും ഗൃഹലാഭവും ധനം കൈകാര്യം ചെയ്യുന്നവർക്ക് കാലം അനുകൂലം. രേവതി യിൽ സഞ്ചരിക്കുമ്പോൾ സംസാരത്തിലൂടെ ശത്രുത പിടിച്ചു പറ്റുന്നതാണ് മാത്രവുമല്ല ഭാര്യയ്ക്ക് അസുഖവും ജോലിയിലു യർച്ചയും ഉണ്ടാകും. ശത്രുക്കളെ വിലയ്ക്കു വാങ്ങുന്നതാണ്.

ശുക്രൻ

എല്ലായിടത്തും സ്ഥാനമാനങ്ങൾ ലഭിക്കും എല്ലാ വിധ ഉയര്‍ ച്ചകളും പ്രതീക്ഷിക്കാം. ജീവിത പങ്കാളിക്ക് മനഃശാന്തി കുറ യും. പ്രണയബന്ധം സാക്ഷാൽക്കരിക്കും സമ്പത്തുണ്ടാകു കയും ശത്രുനാശം വരികയും ചെയ്യും. സ്ത്രീകളിൽ നിന്നും പുരുഷന്മാരില്‍ നിന്നും സഹായം ലഭിക്കും. കലാകാരന്മാർക്കും ഫാഷൻ ഡിസൈനേഴ്സിനും തുണിക്കച്ചവടക്കാർക്കും സ്വർ ണ്ണാഭരണക്കച്ചവടക്കാർക്കും കാലം അനുകൂലം. ഉതൃട്ടാതി യില്‍ സഞ്ചരിക്കുന്ന സമയത്ത് ബിസിനസ്സ് പാർട്ട്ണേഴ്സിനി ടയിൽ പൊട്ടിത്തെറി ഉണ്ടാകും. രേവതിയിൽ സഞ്ചരിക്കുന്ന കാലഘട്ടത്തിൽ മറ്റൊരാളുമായി വിവാഹബന്ധം ഉണ്ടാകുന്ന താണ്. പൂരുരുട്ടാതി ഉതൃട്ടാതി രേവതി നക്ഷത്രത്തിൽ നിൽക്കുമ്പോൾ യാത്രയി ലൂടെ മനസ്സന്തോഷം കണ്ടെത്തും.

മകം, പൂരം, ഉത്രം

സർക്കാരില്‍ നിന്നും ആനുകൂല്യവും സന്താനങ്ങളുമായി അഭിപ്രായ ഐക്യവും തീർത്ഥ യാത്രയോ, വിദേശയാത്രയും ഉദരരോഗവും കൃഷിലാഭവും ഫലം. പിതാവിൽ നിന്നും ധനലാഭവും നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയും ലാഭവും ഗവേഷണതാല്പര്യവ‌ും വിദേശത്ത് നല്ല ഫലവും നല്ല പ്രവർത്തികൾ ചെയ്യും ജനസമ്മതി, പ്രയത്ന വിജയം, വസ്തുക്കൾ സ്വയം സമ്പാദിക്കലും ഫലം.

അത്തം, ചിത്തിര

പൊതു ജീവിതം നയിക്കും തൊഴിലോ വ്യാപാരമോ മാറും. സ്വഭാവസ്ഥിരത ഉണ്ടാകുന്നതാണ്. പാരമ്പര്യസ്വത്ത് ലഭിക്കും ദേവാലയങ്ങളും സേവാശ്രമങ്ങളും സന്ദര്‍ശിക്കും. വിധവകളെ ഇഷ്ടപ്പെടും. പ്രായമായവരെ ബഹുമാനിക്കും. ബുദ്ധിശക്തി യുള്ള കാര്യവിവരമുള്ള സ്വതന്ത്രപ്രവര്‍‍ത്തിയും ധൈര്യശാലി യും ഊർജ്ജസ്വലതയുമുണ്ടായിരിക്കും. വ്യാപാരത്തിൽ ലാഭം, പ്രൊമോഷൻ, തൊഴിൽ അഭിമുഖം, സമുദായ നേതൃത്വം, കൃഷിയിൽ‌ ധനാഗമം, സ്വന്തം ഭൂമി.

ചോതി, വിശാഖം

നല്ല സ്നേഹിതരെ ലഭിക്കും ജീവിതത്തിൽ സ്ഥിരതയും വ്യാഴ രാശിക്കാരും നക്ഷത്രക്കാരെയും കൊണ്ട് പ്രയോജനവും സമൂഹവുമായി സഹകരണവും സംഗീതാഭ്യാസവും ഗൃഹ ലാഭവും സുഖാനുഭവവും ആഗ്രഹപൂർത്തിയുണ്ടാകും സന്താ നത്തിന് ഭാഗ്യാനുഭവവും നല്ല അറിവുണ്ടാകും കൃഷിയിൽ നിന്ന് ലാഭവും കലകളിൽ താല്പര്യവും സുഖാനുഭവവും

അനിഴം കേട്ടയും നല്ല ദിവസങ്ങളല്ല, ഫലപ്രവചനവുമില്ല.

മൂലം, പൂരാടം, ഉത്രാടം

വിശ്വസ്തതയും സ്നേഹവും സാമൂഹ്യബോധവും കലകളിൽ താല്പര്യവും വിദേശത്ത് നല്ല ഫലവും ലഭിക്കും. നവഗ്രഹ കാര്യത്തിൽ വിശ്വാസവും ആത്മവിശ്വാസവും നല്ല പ്രവര്‍ത്തി കൾ ചെയ്യുകയും ജനസമ്മതി, പ്രയത്ന വിജയവും വസ്തു ക്കള്‍ സ്വയം സമ്പാദിക്കൽ സ്വപ്രയത്നം കൊണ്ടോ സർക്കാർ സഹകരണം കൊണ്ടോ ധനലാഭവും വിനോദങ്ങളിൽ താല്പ ര്യവും പിതാവിൽ നിന്നും ലാഭവും.

തിരുവോണം, അവിട്ടം, ചതയം, ശുഭദിവസങ്ങളല്ല, ഫലപ്രവച നമില്ല.

പൂരുരുട്ടാതി, ഉതൃട്ടാതി, രേവതിയും ഫലപ്രവചനമില്ല

അശ്വതി, ഭരണി ഇല്ല

കാർത്തിക, രോഹിണി, മകയിരം

സ്വപ്രയത്നം കൊണ്ട് ധനലാഭവും വിനോദങ്ങളിൽ താല്പ ര്യവും പിതാവിൽ നിന്നും ധനലാഭവും സന്തോഷാനുഭവ ങ്ങളും നല്ല ആരോഗ്യവും ലഭിക്കും. ബാങ്കിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകും ആഗ്രഹ പൂർത്തീകരണവും, സന്താനത്തിന് ഭാഗ്യാനുഭവവും വരും. കൃഷിയിൽ നിന്നു ധനലാഭവും ലഭിക്കും.

തിരുവാതിര, പുണർതം

നല്ല സ്നേഹിതരെ ലഭിക്കുകയും പങ്കാളിയുടെ നല്ല പെരുമാ റ്റവും നല്ല വ്യാപാരവും കേസിൽ വിജയവും ബുദ്ധിമാനായ പങ്കാളിയെക്കൊണ്ട് വിജയം, പരസ്യത്തിലൂടെ വിവാഹയോഗവും ലഭിക്കും.

പൂയം, ആയില്യം പ്രവചനാതീതം

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.