Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വാരം നിങ്ങൾക്കെങ്ങനെ? (മെയ് 07 – 13) വാരഫലം

weekly prediction അടുത്ത വാരം നിങ്ങൾക്കെങ്ങനെ?

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

ഭാഗ്യാനുഭവങ്ങള്‍ ലഭിക്കുന്നതാണ്. സുഖഭോഗങ്ങൾ ലഭിക്കും. ജനസ്വാധീനതയും വാക്ചാതുര്യവും ഉണ്ടാകും. സൽക്കർമ്മങ്ങൾ ചെയ്യുന്നതാണ്. ഇൻഡസ്ട്രി പോലുള്ള മേഖലകളില്‍ ഏർപ്പെട്ട് ധാരാളം സമ്പാദിക്കുന്നതാണ്. സൽപ്രവൃത്തികൾ ചെയ്യും. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദര്‍ഭം കാണുന്നു. സഹിഷ്ണത ശക്തി ഉണ്ടായിരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അനുയോജ്യമല്ലാത്തവരുമായി സൗഹൃദബന്ധം പുലർത്തും. പല നാടുകളെ കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ സാധിക്കും. സിനിമാ നാടക കഥാകൃത്തുകൾക്ക് പുരസ്കാരം ലഭിക്കും. അജീർണ്ണ സംബന്ധമായി രോഗം വരാവുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ധനാഭിവൃദ്ധിയും മാനസികസന്തോഷവും പ്രതീക്ഷിക്കാം. ആൺസന്താനങ്ങൾക്ക് പഠനത്തിനായി ധാരാളം ധനം ചെലവഴിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് ഭൃത്യന്മാര്‍ ലഭിക്കാൻ പ്രയാസപ്പെടും. ധാരാളം സമ്പാദിക്കുമെങ്കിലും ബഹുമതി ലഭിക്കുന്നതല്ല. അടിമയെപ്പോലെ ജോലി ചെയ്യും. മനോദുഃഖം അവിചാരിതമായി വന്നുചേരും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വരുന്നതായിരിക്കും. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. എല്ലാകാര്യങ്ങളും സ്വന്തമായി തീരുമാനമെടുക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് തടസ്സം അനുഭവപ്പെടും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

ധനവരവും മാനസികസന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കും. പാർട്ടി പ്രവർത്തകർക്ക് ജനസ്വാധീനതയും പ്രീതിയും ലഭിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാര്‍ വന്നുചേരുന്നതാണ്. സ്ത്രീകൾ മൂലം പലവിധ നന്മകൾ ലഭിക്കും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. ഗുരുക്കളെ ദർശിക്കാനുള്ള അവസരം ഉണ്ടാകും. വ്യവസായത്താൽ ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. സുഹൃത്തുക്കൾക്കും ഭൃത്യന്മാർക്കും അനുകൂല സമയമാണ്. വ്യവസായ കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടും. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക. അയൽവാസികൾക്ക് പ്രിയമുള്ളവരാകും. മാതാവിനെയും പിതാവിനെയും പ്രത്യേകം ശ്രദ്ധിക്കുന്നതായിരിക്കും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

പുത്രലബ്ധിയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും സമയമാണ്. തൊഴിൽ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. സൽപ്രവൃത്തികൾ ചെയ്യും. മതാഭിമാനം ഉണ്ടാകും. കോപം വർദ്ധിക്കുന്നതാണ്. പണപഴക്കം അധികരിക്കും. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കുന്നതാണ്. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. ബ്രാഹ്മണരെയും അതിഥികളെയും സൽക്കരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ലഭിക്കുന്നതാണ്. സ്വയം പുരോഗമനത്തിനായി പ്രയത്നിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്. മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ജീവിതസുഭക്ഷിത്വങ്ങൾ ലഭിക്കുന്നതാണ്. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. പുനർവിവാഹത്തിനായി പരിശ്രമിക്കാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കുന്നതായിരിക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്നതാണ്. സിനിമാ നാടക കഥാകൃത്തുകൾക്ക് ധനവരവും പ്രശസ്തിയും ലഭിക്കും. ഏത് മേഖലയിൽ ആയാലും വിജയം കണ്ടെത്തും. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങളും ലഭിക്കാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ട്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാവുന്നതാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. വ്യാപാരം ചെയ്യുന്നവർക്ക് ലാഭം ലഭ്യമാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയം കൈവരിക്കും. പുണ്യകർമ്മങ്ങൾ ചെയ്യുന്നതാണ്. ഉന്നതസ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം കിട്ടാവുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യും. ആൺസന്താനങ്ങൾക്ക് ചില ദോഷങ്ങൾ വരാനിടയുണ്ട്. കാർഷിക വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക, വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. പിതാവുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. കഠിനമായ പ്രവൃത്തികൾ ചെയ്യാനുള്ള അവസരം വന്നുചേരും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

തൊഴിലഭിവൃദ്ധിയുണ്ടാകും. സ്ത്രീകളാൽ പുരുഷന്മാർക്ക് മനോചഞ്ചലം ഉണ്ടാകും. ശരീരത്തിൽ അടിപ്പെടാതെ സൂക്ഷിക്കുക. മനോവ്യാകുലത അനുഭവപ്പെടും. എതിർകക്ഷി നേതാക്കൾക്ക് അനുകൂലമായ സമയമാണ്. വിദേശത്ത് വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു. കൂട്ടുബിസിനസ്സ്കാർക്ക് അനുകൂല സമയമാണ്. വ്യാപാരത്തിൽ അൽപം കുറവ് വരാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും ഉണ്ടാകും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. അൽപം ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. പിതാവും മാതാവുമായും മാനസികവൈഷമ്യം അനുഭവപ്പെടും. അപ്രതീക്ഷിതമായി ചെലവുകൾ ഉണ്ടാകും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാവുന്നതാണ്. മാതാവിനോട് സ്നേഹമായിരിക്കും. അർത്ഥം ഇല്ലാതെ പ്രവൃത്തികൾ ചെയ്യും. ഉന്നതമായ സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. തർക്കങ്ങളിൽ വിജയം കൈവരിക്കും. യുദ്ധവീരന്മാർക്ക് അനുകൂലസമയമായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം അനുഭവപ്പെടുന്നതാണ്. പരുഷമായി സംസാരിക്കും. അൽപം അലസത അനുഭവപ്പെടുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. സഹോദരഐക്യം കുറയുന്നതായിരിക്കും. വ്യാപാരം അഭിവൃദ്ധിയുണ്ടാകുന്നതാണ്. കോൺട്രാക്റ്റ് തൊഴിൽ ചെയ്യുന്നവർക്ക് മറ്റുള്ളവരുടെ തൊഴിലുകൾ ലഭിക്കും. കൈകാലുകൾക്ക് വേദന അനുഭവപ്പെടുന്നതായിരിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. നേരായ ചിന്തകൾ ഉണ്ടാകും. മാതാപിതാക്കളെ പ്രശംസിക്കും. വാഹനം വാങ്ങാവുന്നതാണ്. ഉന്നതമായ ജീവിത ഫലപ്രാപ്തിയുണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. സുഖമായ ജീവിതലബ്ധിയുണ്ടാകും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിദേശത്ത് വിനോദസഞ്ചാരം, മറ്റ് കയറ്റുമതി ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. എല്ലാ പ്രവൃത്തികൾക്ക് ഭാര്യയുടെ അഭിപ്രായം ചോദിക്കും. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭിക്കും. ആൺ സന്താനങ്ങൾക്കായി ധനചെലവ് വന്നുചേരും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതായിരിക്കും. അതിഥികളെ സൽക്കരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. അപകീർത്തി വരാതെ ശ്രദ്ധിക്കുക. ശത്രുക്കളാൽ പ്രശ്നങ്ങൾ വരാതെ സൂക്ഷിക്കണം.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാഗ്യശാലിയായും സാമർത്ഥ്യവും ലഭ്യമാകുന്നതാണ്. കാരിയം, മറ്റു ലോഹങ്ങളാൽ തൊഴിലഭിവൃദ്ധിയുണ്ടാകും. മറ്റുള്ളവരുടെ ധനം ധാരാളം വന്നുചേരും. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർദ്ധിക്കുന്നതാണ്. ധനസുഭക്ഷിത്വം അനുഭവപ്പെടും. ജ്യോതിഷം, കുറി പറയുന്നവർക്ക് ധാരാളം വരുമാനം ലഭിക്കുന്നതായിരിക്കും. കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. മാതാപിതാക്കളുമായി ഐക്യവും സ്നേഹവും ലഭിക്കുന്നതാണ്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. അൽപം അധൈര്യമുണ്ടാകും. ഉന്നത നിലവാരത്തിലുള്ള മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. ഇളയസഹോദരത്തിന് ദോഷകരമായ സമയമാണ്. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയം ലഭിക്കുന്നതായിരിക്കും. സർക്കാരിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. ഇരുമ്പുസംബന്ധമായി വ്യാപാരത്താൽ വരുമാനം വർദ്ധിക്കും. സയൻസ് സംബന്ധമായി പഠിക്കുന്നവർക്ക് റാങ്ക് ലഭിക്കാവുന്നതാണ്. വാഹനം, വസ്തുക്കൾ വാങ്ങാനുള്ള സന്ദർഭം കാണുന്നു. ജീവിതത്തിൽ പലവിധ ബഹുമതികളും ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വിനോദയാത്രയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. പിതാവിന് അൽപം വൈഷമ്യം ഉണ്ടാകാനിടയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.