Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം: കന്നിരാശിക്കാർക്ക് എങ്ങനെ?

Jupiter transit 2017 ചോതി രണ്ടാം പാദത്തിൽ സഞ്ചരിക്കുമ്പോൾ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

കന്നി രാശിക്കാർക്കു വ്യാഴൻ രണ്ടിൽ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ പക്വതയും ഏതു കാര്യത്തിലും ബാലൻസും ആവശ്യത്തിനുമാത്രം സംസാരിക്കുന്ന സ്വഭാവവും ഉണ്ടാകും. ലാഭമുണ്ടാക്കുന്ന തൊഴിൽ ചെയ്തു വരുമാനമാർഗം നിലനിർത്തും. സ്വത്തിന് ഉടമസ്ഥതാവകാശം നിലനിർത്തും.  ആരോഗ്യനില നല്ലതായിരിക്കും. കൂട്ടുകാരുടെ ഇടയിൽ ഏതു തർക്കവിഷയങ്ങളിലും വിജയം കൈവരിക്കും. അമ്മയുമായും ഇണയുമായും മുൻകോപത്തിനിടവരും. ഇണയുമായി അഭിപ്രായ വ്യത്യാസത്തിനും സാധ്യതയുണ്ട്. സന്താനജനനം ആഗ്രഹിക്കുന്നവർക്ക് വൈകും.  സ്ത്രീകൾക്ക് വിവാഹജീവിതം സുഖകരമായിരിക്കില്ല. ചിത്തിരയിൽ വ്യാഴൻ സഞ്ചരിക്കുന്ന സമയത്ത് നല്ലൊരു ഇളയ സഹോദരനെ ലഭിക്കും. ചോതിയിൽ സഞ്ചരിക്കുമ്പോൾ അമ്മയ്ക്ക് മോശസമയമായിരിക്കും. ചോതി രണ്ടാം പാദത്തിൽ സഞ്ചരിക്കുമ്പോൾ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാം പാദത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ വ്യാകുലപ്പെടും. നാലാ പാദത്തിൽ സഞ്ചരിക്കുമ്പോൾ വിവാഹജീവിതത്തിൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകും. വിശാഖത്തിൽ സഞ്ചരിക്കുമ്പോൾ ഇതിൽ നിന്നെല്ലാം മാറ്റം പ്രതീക്ഷിക്കാം. ജാതകത്തിൽ രണ്ടില്‍ ഗുരു നിൽക്കുന്നവർ വലിയ കുടുംബത്തിലെ അംഗമായിരിക്കും. ഒപ്പം അവർക്ക് സ്വന്തമായി സ്വത്ത് ലഭിക്കുന്നത് മുതിർന്നവരുടെ കാലശേഷം മാത്രമായിരിക്കും. അമ്മ വഴിയുള്ള സ്വത്തു മാത്രമേ ഇത്തരക്കാർക്ക് ലഭിക്കുകയുള്ളൂ.  

ജാതകത്തിൽ വ്യാഴം രണ്ടിൽ നിൽക്കുന്നവരുടെ പൊതുഫലങ്ങൾ 

ഇവർക്ക് സ്വത്ത് സ്ഥിരമായി നിൽക്കുകയില്ല. അച്ഛനിൽ നിന്നും പൊതുവെ ഗുണം കുറവായിരിക്കും. മാതൃസ്വത്തായിരിക്കും ലഭിക്കുക, അച്ഛനുമായുള്ള ബന്ധം സുഖകരമായിരിക്കില്ല. സ്വന്തക്കാരിൽനിന്നും വിദ്യാഭ്യാസത്തിന് നല്ലൊരു സഹായം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ധനത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ച് വിഷമിക്കുന്നവരായിരിക്കും. ഇവർ സ്വത്തും ധനവും ദാനം കൊടുക്കുന്നവരായിരിക്കും. 

കേതു 5ൽ മകരം രാശിയിൽ സഞ്ചരിക്കുന്നതിനാൽ  ഈശ്വരനിൽ ഒരൽപം വിശ്വാസം വരാം എന്നാൽ അത് പ്രകടമാക്കുക ബുദ്ധിമുട്ടാണ്. സർക്കാരിൽ നിന്നും ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും.  വയറിന് അസുഖങ്ങൾ ഉണ്ടാകാം. മൂത്തകുട്ടിയുടെ മുൻപെങ്ങും കാണാത്ത തർക്കസ്വഭാവം കണ്ട് അതിശയം തോന്നാവുന്നതാണ്. 2019 മാർച്ച് 6 വരെ സന്തോഷപ്രദമായിരിക്കില്ല. അമ്മയുടെയും ജാതകന്റെയും സന്താനത്തിന്റെയും സമ്പത്തിനെ സംബന്ധിച്ച് മോശമായ സമയമായിരിക്കും. അപ്പൂപ്പനും സമയം മോശമായിരിക്കും. കർമ്മരംഗത്ത് ശത്രുക്കളുടെ കുൽസിത സ്വഭാവവും പ്രയോഗവും കാരണവും താങ്കളുടെ അലസത കാരണവും പ്രശ്നങ്ങൾ ഉടലെടുക്കും. 

രാഹു 11ൽ കർക്കടകത്തിൽ സഞ്ചരിക്കുന്ന സമയത്ത്മൂത്തസഹോദരങ്ങൾക്ക് മോശമായിരിക്കും. സ്വന്തം വിജയത്തിനും നേട്ടത്തിനും വേണ്ടി മനസ്സാക്ഷിക്കുത്തില്ലാതെ പെരുമാറുന്നതാണ്. പുണർതത്തിൽ രാഹു സഞ്ചരിക്കുന്ന സമയത്ത് അറിയപ്പെടാത്ത വ്യക്തികളുമായി ബന്ധപ്പെടുകയും അവരിലൂടെ നല്ല ലാഭവും നേട്ടങ്ങളും കൈവരിക്കുന്നതായിരിക്കും. സ്വന്തം നേട്ടങ്ങൾ ഒരു കുറവും കൂടാതെ നിർണ്ണയിച്ച് തിട്ടപ്പെടുത്താനും ഉള്ള കഴിവ് പ്രകടിപ്പിക്കും. രാഹു പൂയ്യത്തിൽ സഞ്ചരിക്കുമ്പോൾ ഈ കഴിവിനെ അവർ വളരെയധികം കടുപ്പിച്ച് സ്വന്തം കയ്യിലേക്കാക്കുകയും ചെയ്യുന്നതാണ്. മറ്റുള്ളവരെ ചതിയിൽ പെടുത്തിയായാലും സ്വന്തം നേട്ടം നേടിയെടുക്കുകയും ചെയ്യും. പൂയ്യത്തിൽ രാഹു സഞ്ചരിക്കുമ്പോൾ സന്താനത്തിന്റെ ഇണയ്ക്ക് രോഗാരിഷ്ടങ്ങൾ ഉണ്ടാകും. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.  വിഷം തീണ്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

ലേഖകന്റെ വിലാസം: 

Aruvikkara Sreekandan Nair 

KRRA – 24 

Neyyasseri Puthen Veedu Kothalam Road

Kannimel Fort 

Trivandrum -695023 

Phone Number- 9497009188

Read more on : Malayalam Astrology News, Malayalam Zodiac SignsMalayalam Numerology Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.