Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം: തുലാം രാശിക്കാർക്ക് എങ്ങനെ?

Jupiter transit ഡിസംബർ 20 മുതൽ 2018 ഒക്ടോബർ 30 വരെ നല്ല ഗുണാനുഭവങ്ങൾ ലഭിക്കും

വ്യാഴം തുലാംരാശിയിൽ നിൽക്കുന്നതിനാൽ തുലാം രാശിക്കാർക്കു  വിവാഹജീവിതം സന്തോഷപ്രദമായിരിക്കും. എന്നാൽ നവംബർ 30 മുതൽ ജനുവരി 17 വരെ കുജവ്യാഴയോഗം വരുന്നതിനാൽ കുടുംബജീവിതത്തിൽ പ്രശ്നങ്ങള്‍ ഉടലെടുക്കും. നവംബർ 1 മുതൽ നവംബർ 15 വരെ ചോതി മൂന്നാം പാദത്തിൽ ഗുരു സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ കാര്യങ്ങൾക്കു വേണ്ടി കുറെ സമയം ചെലവഴിക്കേണ്ടിവരും.  ഉപരിപഠനത്തിന് മങ്ങലേൽക്കും. പിതാവുമായി അഭിപ്രായവ്യത്യാസത്തിന് സാഹചര്യമുണ്ടാകും. ശത്രുക്കളുടെ കയ്യിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ശത്രുക്കളുടെ പ്രേരണ മൂലം മനസ്സാക്ഷിക്കും നിയമവ്യവസ്ഥയ്ക്കും വിപരീതമായി തെറ്റായ കാര്യങ്ങള്‍ പോലും ചെയ്യാൻ തോന്നും. അതുകൊണ്ട് കരുതൽ വേണം. 2017 ഒക്ടോബർ 15 വരെയാണിതിനു സാധ്യത. 

ഒക്ടോബർ 15 മുതൽ ഡിസംബർ 20 വരെ ചോതിയിലെ ഫലങ്ങൾ ലഭിക്കും. ഡിസംബർ 20 മുതൽ 2018 ഒക്ടോബർ 30 വരെ നല്ല ഗുണാനുഭവങ്ങൾ ലഭിക്കും. 3ഉം 6ഉം ഭാവാധിപത്യമായ ഉപചയ സ്ഥാനത്തിന്റെ ജാതകാലുള്ള ഫലങ്ങൾ ലഭിക്കും.  

കേതു 4ൽ നിൽക്കുമ്പോൾ 

കേതു മകരത്തിൽ മോശസ്ഥാനത്തായതിനാൽ  വീട്, തറവാട് തുടങ്ങി നാലാം ഭാവത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പ്രശ്നാധിഷ്ഠിതമായിരിക്കും. കുടുംബസംബന്ധമായി  പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. കേതുചന്ദ്രബന്ധം വരുന്ന ഉത്രാടം, തിരുവോണം, അവിട്ടം (മകരം രാശിയിൽ) വരുന്ന സമയം അമ്മയുമായി ചെറിയ തോതിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. തിരുവോണം ഒന്നാം പാദത്തിലും ബുധബന്ധം വരുന്ന മകരമാസത്തിലും, അവിട്ടത്തിൽ വരുമ്പോഴും, ശുക്രബന്ധം വരുമ്പോഴും അമ്മയ്ക്കു രോഗാരിഷ്ടങ്ങൾ ഉണ്ടാകാം.

രാഹു സംഭാവന ചെയ്യുന്നത് – 10ൽ (കർക്കടകത്തിൽ) രാഹു നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം, ഏറെക്കുറെ ശുക്രന്റെ ഫലത്തെ പ്രതീക്ഷിക്കാം. മോഹിക്കുന്ന രീതിയിലെ തൊഴിലാനുകൂല്യങ്ങളും അതിലൂടെ നല്ല സമ്പത്തും, ആഡംബര ജീവിതാനുഭവങ്ങളും ലഭിക്കും.  വളരെ സക്സസ്സ് ആയ തൊഴിലും മനസ്സാക്ഷിക്കുത്തുള്ള ഒരു വ്യക്തിത്വത്തിലൂടെ സർവ്വവിധ ആനുകൂല്യങ്ങളും കരസ്ഥമാക്കുകയും ചെയ്യും. വളരെ നയപരമായ രീതിയില്‍ മറ്റുള്ളവരെ നയിക്കുകയും ചെയ്യും. ജാതകൻ സന്തോഷവാനും എല്ലാ രീതിയിലും ഉള്ള ലാഭം സർക്കാരിൽ നിന്നും നേടാൻ സാധിക്കും. എന്നാൽ രാഹു ചൊവ്വയിലും, വ്യാഴനിലും ശത്രുസ്ഥാനമായതിനാൽ അത്ര നല്ല നേട്ടങ്ങൾ ചിത്തിരയിലും, വിശാഖത്തിലും സഞ്ചരിക്കുമ്പോള്‍ തരില്ല. ചോതിയിൽ നല്ല ഫലങ്ങൾ ലഭിക്കും. എന്നാല്‍ അറിയപ്പെടാത്ത ആളുകളുമായും, അറിയപ്പെടാത്ത സ്ഥലങ്ങളിലും ഏതു കാര്യത്തിലും ഇടപെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതൊക്കെയാണെങ്കിലും കർക്കടരാഹുവിൽ മയമില്ലാത്ത പ്രകൃതമായിരിക്കും. ദൂരയാത്രകളിൽ പ്രശ്നങ്ങളുണ്ടാകും, സാമ്പത്തിക കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.  വിഷം തീണ്ടാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കണം.  കലാകാരന്മാര്‍ക്ക് കാലം അനുകൂലം. 

വ്യാഴന്റെ 3ൽ ശനി സഞ്ചരിക്കുന്ന ഫലവും, വ്യാഴന്റെ 10 ൽ രാഹു സഞ്ചരിക്കുന്ന ഫലവും, വ്യാഴന്റെ 4ൽ കേതു സഞ്ചരിക്കുന്ന ഫലവും മേടം രാശിയിലേത് വായിക്കുക. 

ലേഖകന്റെ വിലാസം: 

Aruvikkara Sreekandan Nair 

KRRA – 24 

Neyyasseri Puthen Veedu Kothalam Road

Kannimel Fort 

Trivandrum -695023 

Phone Number- 9497009188

Read more on : Malayalam Astrology News, Malayalam Zodiac Signs, Malayalam Numerology Tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.