Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം: വൃശ്ചികം രാശിക്കാർക്ക് എങ്ങനെ?

Jupiter transit 2017 സമയാസമയം നടക്കേണ്ട കാര്യങ്ങൾ പ്രതീക്ഷയ്ക്കൊത്തു നടക്കും

വൃശ്ചികം രാശിക്കാർക്കു വ്യാഴം 12ല്‍ തുലാത്തിൽ നല്ലതായിരിക്കും. വീട്ടിൽ വേദനാജനകമായ അനുഭവങ്ങൾക്ക് അയവുണ്ടാകും. കടബാധ്യതയിൽ നിന്നു മോചനം ലഭിക്കും.  പുതിയ സ്ഥാനത്ത് സ്ഥലം മാറിയാൽ വളരെ യോജിച്ചതായിരിക്കും. നല്ല സന്തോഷജീവിതം ലഭിക്കും. സമ്പത്തിനെയും കുട്ടികളെയും കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടേണ്ടി വരും. സമയാസമയം നടക്കേണ്ട കാര്യങ്ങൾ പ്രതീക്ഷയ്ക്കൊത്തു നടക്കും. 

വ്യാഴം അനിഴത്തിലും തൃക്കേട്ടയിലും സഞ്ചരിക്കുന്ന സമയത്ത് നല്ല വിദ്യാഭ്യാസം ലഭിക്കും. ശുക്രബന്ധം വരുന്ന സമയത്ത് ധനവരവ് നന്നായിരിക്കും. അനിഴത്തിൽ വ്യാഴൻ സഞ്ചരിക്കുന്ന സമയം ചെലവിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ചില സമയങ്ങളിൽ സന്തോഷക്കുറവ് അനുഭവപ്പെടും. മറ്റുള്ളവരുമായി വഴക്കിടുന്ന സ്വഭാവമുണ്ടാകും എന്നതിനാൽ കരുതൽ വേണം. ധാരാളം യാത്രകൾ വേണ്ടിവരും. അതിലൂടെ ധനനഷ്ടവും ഉണ്ടാകും. മതപരമായ കാര്യത്തിനു പണം ചെലവഴിക്കും. എല്ലാവരോടും സോഷ്യലായി പെരുമാറും. 

രാഹുസ്ഥിതി 

രാഹു 9ൽ (കർക്കടകത്തിൽ) നിൽക്കുന്നതിനാൽ കുടുംബത്തിൽ ചെറിയ തോതിലുള്ള വിഷമങ്ങൾ ഉണ്ടാകുന്ന സമയമായിരിക്കും. വിദേശയാത്രകൾ പ്രതീക്ഷിക്കാം. മതപരമായ കാര്യങ്ങളില്‍ അനുകൂലാവസ്ഥ ലഭിക്കുകയില്ല. പഴയ മാമൂലുകൾ മുറുകെ പിടിക്കുന്ന സ്വഭാവക്കാരനായി മാറും. ഇളയസഹോദരങ്ങൾക്കിത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. 

സ്വന്തം സ്റ്റാറ്റസിനു ചേരാത്ത വിവാഹം നടത്തേണ്ടതായി വരും.    സന്താനസംബന്ധമായ ചില സന്തോഷക്കുറവുകൾ ഉണ്ടാകാം. അമ്മാവന് കുടുംബപരമായ ചില പ്രശ്നങ്ങൾ ഉണ്ടാകും.  പുണർതത്തില്‍ സഞ്ചരിക്കുമ്പോള്‍  അമ്മയുടെ സ്വത്തിന് ചതിയിലൂടെ ചില നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ  ശ്രദ്ധിക്കണം. പൂയത്തിൽ സഞ്ചരിക്കുമ്പോള്‍  ചില യാത്രകൾ ചെയ്യേണ്ടി വരും.  ആയില്യത്തിൽ സഞ്ചരിക്കുമ്പോള്‍ അച്ഛന് മോശമായിരിക്കും..

കേതുസ്ഥിതി

കേതു മൂന്നിൽ (മകരത്തിൽ) നിൽക്കുന്നതിനാൽ ഇളയവരുമായി വാക്കുതർക്കങ്ങൾക്കിടവരും, അതുമൂലം ഇളയസഹോദരങ്ങളുമായുള്ള ബന്ധത്തിൽ ചെറിയ തോതിലുള്ള വിള്ളലുണ്ടാകും. ആശയവിനിമയങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം.  ഉത്രാടത്തിൽ കേതു സഞ്ചരിക്കുന്ന സമയം ജാതകൻ യോഗയിൽ കൂടുതൽ താൽപര്യം കാണിക്കും. വിവാഹജീവിതത്തിൽ  ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിരുവോണത്തിൽ കേതു സഞ്ചരിക്കുന്ന സമയം ആത്മീയ ജീവിതത്തിൽ കൂടുതൽ താൽപര്യം കാണിക്കും. സഹകരണങ്ങളിൽനിന്നു വിട്ടുനിൽക്കും. അവിട്ടത്തിൽ സഞ്ചരിക്കുന്ന സമയം ജാതകൻ ധൈര്യശാലിയും വ്യക്തമായ തീരുമാനത്തിനുടമയുമായിത്തീരും. ആയുധധാരണത്തിലൂടെയുള്ള ജോലി നടത്തും. മകരത്തിൽ കേതു നിൽക്കുന്നതിനാൽ 2019 മാർച്ച് 6 വരെ സമ്പത്തിനെ സംബന്ധിച്ചും മോശസമയമായിരിക്കും.  2018 ജനുവരി 1 മുതൽ ഓഗസ്റ്റ് 30 വരെ തിരുവോണത്തിൽ സഞ്ചരിക്കുമ്പോൾ ജീവിതപങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ കഴിയും. വ്യാഴത്തിന്റെ മൂന്നിൽ ശനിയും   10ൽ രാഹുവും നിൽക്കുന്ന ഫലവും, വ്യാഴത്തിന്റെ 4ൽ കേതു നിൽക്കുന്ന ഫലവും മേടം രാശിയിലേത് കാണുക.

ലേഖകന്റെ വിലാസം: 

Aruvikkara Sreekandan Nair 

KRRA – 24 

Neyyasseri Puthen Veedu Kothalam Road

Kannimel Fort 

Trivandrum -695023 

Phone Number- 9497009188

Read more on : Malayalam Astrology News, Malayalam Zodiac Signs, Malayalam Numerology Tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.