Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ തീയതികൾ പറയും നിങ്ങളുടെ ഭാവി!

Wedding date and horoscope വിവാഹം കഴിക്കുന്ന തീയതിയും വിവാഹജീവിതവും തമ്മിൽ ബന്ധമുണ്ടെന്നതാണ് സംഖ്യാജ്യോതിഷം പറയുന്നത്

വിവാഹത്ത  ‘ദി ബിഗ് ഡേ’ എന്ന് പറയാറുണ്ട്. ഏറ്റവും ഭാഗ്യവതിയും ഭാഗ്യവാനുമായി ഒരു വ്യക്തി മാറുന്നത് മറ്റൊരാളെ വിവാഹത്തിലൂടെ സ്വന്തമായി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണെന്ന് എല്ലാ വിവാഹവിശ്വാസ സംഹിതകളും പറയുന്നു. ജന്മ നക്ഷത്രവും ജനന സമയവും വിവാഹത്തെയും വിവാഹം കഴിക്കുന്ന ആളെയും ബാധിക്കുന്നു എന്ന് വിശ്വസിക്കുന്നവർ ജ്യോതിഷത്തിന്റെ സഹായത്തോടെ പങ്കാളിയെയും വിവാഹ തീയതിയുമെല്ലാം കണ്ടെത്തുന്നു. എന്നാൽ ഇപ്പറഞ്ഞ വിശ്വാസങ്ങൾ അല്ലാതെ മറ്റൊരു വിശ്വാസവും ചൈനീസ് ന്യൂമറോളജിയുടെ ഭാഗമായി നിലനിൽക്കുന്നുണ്ട്. വിവാഹം കഴിക്കുന്ന തീയതിയും വിവാഹജീവിതവും തമ്മിൽ ബന്ധമുണ്ടെന്നതാണ് ഈ സംഖ്യാജ്യോതിഷം പറയുന്നത്. ശാസ്ത്രീയപരമായി യാതൊന്നും ഇതെക്കുറിച്ച് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഇവ എങ്ങയാണ് എന്നറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ രസകരമായ വിവരങ്ങൾ വായിക്കാം.

എങ്ങനെയാണ് തീയതിയുടെ കണക്കുകൂട്ടൽ?

വിവാഹതീയ്യതി 13–11–2012 ആണെന്നിരിക്കട്ടെ. അങ്ങനെയാകുമ്പോൾ തിയതി തമ്മിൽ കൂട്ടുമ്പോൾ നാലും മാസത്തിന്‍റെ അക്കങ്ങൾ കൂട്ടുമ്പോൾ രണ്ടും വര്‍ഷം കൂട്ടുമ്പോൾ അഞ്ചുമാണ് കിട്ടുക. ഈ അക്കങ്ങളെ തമ്മിൽ കൂട്ടുമ്പോൾ പതിനൊന്ന് എന്ന അക്കം കിട്ടുന്നു. അവ തമ്മിൽ കൂട്ടുമ്പോൾ വീണ്ടും രണ്ട്. ഈ അക്കത്തിന് നിങ്ങളുടെ വിവാഹത്തിന്‍റെ ഭാവി കൃത്യമായി പ്രവചിക്കാനാകുമെന്നതാണ് സംഖ്യാജ്യോതിഷം ചൂണ്ടിക്കാട്ടുന്നത്.

കിട്ടുന്ന തുകയും ഭാവിയും

∙ഒന്നാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

ഒന്നാണ് നിങ്ങളുടെ വിവാഹതീയ്യതിയുടെ തുകയായി കിട്ടുന്നതെങ്കിൽ ആ ദമ്പതികൾക്കിടയിൽ ഏറെ അടുപ്പവും സ്നേഹവും എന്നും നിലനിൽക്കുമെന്നാണ് സംഖ്യാ ജ്യോതിഷം പറയുന്നത്. ഒരിക്കലും മറക്കാനാകാത്ത ഒരു പ്രണയകാലത്തിന് അവര്‍ ഉടമകളായിരിക്കും. ഏറെ പ്രണയകഥകൾ അവര്‍ക്ക് പങ്കുവെക്കാനുണ്ടാകും. ഇവർക്കിടയിലെ പരസ്പര ധാരണ ജീവിതകാലം മുഴുവൻ താളം തെറ്റാതെ നിലനിൽക്കാൻ സഹായിക്കും.

∙രണ്ടാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

രണ്ടാണ് നിങ്ങളുടെ കിട്ടുന്നതെങ്കിൽ ദമ്പതികൾ തമ്മിൽ രഹസ്യ സ്വഭാവമുണ്ടാകും. ദമ്പതികൾക്കിടയിൽ വൈകാരികമായ പക്വതയില്ലായ്മ പ്രകടമായിരിക്കും. ഇതെല്ലാം അവരുടെ ദാമ്പത്യ ജീവിതത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

∙മൂന്നാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

മൂന്നാണ് കിട്ടുന്നതെങ്കിൽ ദമ്പതികൾ സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകുന്നവരായിരിക്കും. ഏത് കാര്യത്തിലും പണക്കൊഴുപ്പ് കാട്ടിയില്ലെങ്കിൽ നാട്ടുകാര്‍ എന്ത് കരുതുമെന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് ഇക്കൂട്ടര്‍. ഇവര്‍ക്കിടയിൽ ദാമ്പത്യത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നുമുണ്ടാകില്ല.

∙നാലാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

നാല് കിട്ടുന്നവർക്കിടയിൽ പക്വതയോടെയുള്ള സമീപനമാകും ഉണ്ടാകുക. വിവാഹ ജീവിതത്തെപ്പറ്റിയും അതിനപ്പുറവും ഇപ്പുറവുമുള്ള ജീവിതത്തെപ്പറ്റിയും ഇക്കൂട്ടര്‍ വളരെ പ്രാധാന്യത്തോടെ സംസാരിച്ച ശേഷം മാത്രമേ വിവാഹത്തിലേക്ക് എത്തിപ്പെടുകയുള്ളൂ. മരണം വരെയും ജീവൻ തന്നും കൂടെ നിൽക്കുമെന്ന മനസ്സുള്ളവരാണ് ഇക്കൂട്ടര്‍. അക്ഷരാര്‍ഥത്തിൽ മാതൃകാ ദമ്പതികൾ.

∙അഞ്ചാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

അഞ്ച് ആണ് കിട്ടുന്നതെങ്കിൽ ദമ്പതികൾ പരസ്പരം ബഹുമാനിക്കുന്നവരായിരിക്കും. ശരിയായ ആശയവിനിമയത്തിലൂടെ പരസ്പരം മനസിലാക്കിയവരും വിവാഹ ജീവിതത്തിന് വേണ്ട പ്രാധാന്യം നൽകുന്നവരുമാകും.

∙ആറാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

ആറ് ലഭിക്കുന്നവരാകട്ടെ, വിവാഹത്തെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നവരാണ് ഇക്കൂട്ടര്‍. ജീവിതത്തിലുടനീളം പ്രണയം പങ്കുവെച്ച് ജീവിക്കാൻ ശുക്രന്‍റെ പ്രത്യേക അനുഗ്രഹം കിട്ടിയിട്ടുള്ളതായി സംഖ്യാജ്യോതിഷം പറയുന്നു. ദാമ്പത്യ ജീവിതത്തിൽ എന്നും സ്നേഹവും സമാധാനവും ഇവര്‍ക്ക് കൂട്ടായി ഉണ്ടാകും. ‌

∙ഏഴാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

ഏഴാം സംഖ്യയാണ് ലഭിച്ചതെങ്കിൽ ഏറെ കരുതലുണ്ടാകണം ജീവിതത്തിൽ. യുറാനസിന്‍റെ ദൃഷ്ടിയുള്ള ഈ ദിനത്തിൽ വിവാഹിതരായവര്‍ക്ക് വാഹനാപകടം, പരിക്ക്, വിലപിടിപ്പുള്ള വസ്തുക്കൾ കാണാതാകൽ തുടങ്ങിയ അനിഷ്ട സംഭവങ്ങൾ സ്ഥിരമായി സംഭവിക്കാറുണ്ട്. ഈ ദിനത്തിൽ വിവാഹിതരായവരുടെ ബന്ധത്തിന്റെ ദൈര്‍ഘ്യവും വളരെ ചെറുതും ദുര്‍ഘടം പിടിച്ചതുമായിരിക്കും.

∙എട്ടാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

എട്ടാം സംഖ്യ ലഭിക്കുന്നവർക്ക് അസാമാന്യമായ പൊരുത്തമുണ്ടാകും. ഇക്കൂട്ടര്‍ ലൈംഗികബന്ധത്തെ വിവാഹ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നു. ഇഴപിരിയാത്ത ദമ്പതികളായ ഇവര്‍ എല്ലാവരോടും വളരെ എളുപ്പത്തിൽ സൗഹൃദത്തിലാകുന്ന പ്രകൃതക്കാരുമാണ്. എന്ത് പ്രശ്നങ്ങളും ഇവർ പറഞ്ഞ് സമാധാനത്തോടെ പരിഹരിക്കും.

∙ഒൻപതാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കിൽ

ഒൻപതാം നമ്പർ കിട്ടുന്ന ദമ്പതികൾക്ക് നെപ്റ്റ്യൂണ്‍ ഗ്രഹത്തിന്‍റെ ദൃഷ്ടിയുള്ളതിനാൽ വിവാഹിതരായവര്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവരാകും. എന്നാൽ ഈ ദമ്പതികൾ ദൈവിക കണമുള്ളവരും കൂടിയാണ്. ഏത് പ്രവർത്തിയിലും അത് വെളിവാകുകയും ചെയ്യും. അത് ഇവർ തിരിച്ചറിയണമെന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.