Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനി മാറ്റം നിങ്ങൾക്കെങ്ങനെ? നക്ഷത്രഫലം!

Saturn transit 2017

1193 തുലാമാസം 10–ാം തിയതി ധനുവിലേക്ക് ശനി പകർച്ചയുണ്ടാകുന്നു. ശനി മാറ്റം ഒരോ നക്ഷത്രക്കാർക്കും എങ്ങനെ ബാധിക്കുമെന്ന് അറിയാം.

അശ്വതി

കാര്യസാധ്യതയുടെ സമയമാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. വിദ്യാർത്ഥികൾ പഠനത്തില്‍ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സന്ദർഭമാണ്. പൂർവ്വിക ഭൂസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുണ്ടാകും. വിദേശത്ത് വസിക്കുന്നവർക്കും പല നേട്ടങ്ങളും ലഭ്യമാകും.

ഭരണി

സര്‍ക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കാവുന്നതാണ്. വേദാന്ത ചിന്തകൾ ഉണ്ടാകും. ജ്യോതിഷം, മറ്റു കലകൾ അഭ്യസിക്കാവുന്നതാണ്. അന്യർക്ക് ശല്യം നൽകുമെങ്കിലും അയൽവാസികളെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. വിദേശത്ത്നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. പല മേഖലകളിലും നേട്ടം ലഭ്യമാകും. വ്യാപാര കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടും.

കാർത്തിക

ധനാഭിവൃദ്ധിയുടെയും കാര്യസാധ്യതയുടെയും സമയമാണ്. ധാരാളം സമ്പാദിക്കും എങ്കിലും അടിമയെപ്പോലെ ജോലി ചെയ്യും. നയനരോഗം വരാനിടയുണ്ട്. വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. വ്യാപാര വ്യവസായ മേഖലകൾ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. മാതാപിതാക്കൾക്ക് അൽപം അസുഖം വരാനിടയുണ്ട്.

രോഹിണി

കമ്പനി ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭ്യമാകും. ധാരാളം സമ്പാദിക്കാനുള്ള സന്ദർഭം കാണുന്നു. കെട്ടിട കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകുന്നതാണ്. കുടുംബത്തിൽനിന്നും മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. സ്ത്രീകൾക്ക് ഗർഭാശയ സംബന്ധമായി രോഗം വരാനിടയുണ്ട്. വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്.

മകയിരം

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭ്യമാകും. ആത്മാർത്ഥമായി പ്രവർത്തിക്കുമെങ്കിലും ചില വൈഷമ്യങ്ങൾ ഉണ്ടാകും. പൂർവ്വിക ഭൂസ്വത്തുക്കൾ വിൽക്കാനുള്ള അവസരമുണ്ടാകും. ആൺസന്താനങ്ങൾക്ക് ദോഷകരമായ സമയമാണ്. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്.

തിരുവാതിര

പലമേഖലകളിലും വരുമാനം വന്നുചേരും. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഉന്നതസ്ഥാനലബ്ധി ലഭ്യമാകുന്നതാണ്. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. അസൂയാലുക്കളാൽ ചില വൈഷമ്യങ്ങൾ വരാനിടയുണ്ട്. സർക്കാരിൽ കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. വിദേശത്തുനിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു.

പുണർതം

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകാനുള്ള സന്ദർഭം കാണുന്നു. ചില സമയങ്ങളില്‍ അടിമയെപ്പോലെ ജോലി ചെയ്യും. അധികം സംസാരിക്കുമെങ്കിലും സത്യം കുറവായിരിക്കും. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. വ്യാപാര വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും.

പൂയം

കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. തർക്കങ്ങളിൽ വിജയം കൈവരിക്കും. ശരീരത്തിന്റെ മേൽഭാഗത്ത് തൊലി സംബന്ധമായി രോഗം വരാനിടയുണ്ട്. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു.

ആയില്യം

തൊഴിലഭിവൃദ്ധിയും പ്രശസ്തിയുടെയും സമയമാണ്. കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സുഖമായ ജീവിത സൗകര്യം ലഭ്യമാകുന്നതാണ്. കുടുംബത്തിൽ പലവിധ നേട്ടങ്ങൾ ലഭിക്കുന്നതാണ്. കർഷകർക്ക് അനുകൂല സമയമാണ്. ധാന്യ വ്യാപാരത്താൽ അധികലാഭം ലഭ്യമാകുന്നതാണ്. ശത്രുശല്യം വരാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടുന്നതാണ്. മാതാപിതാക്കൾക്ക് നന്മയുടെ സമയമായി കാണുന്നു.

മകം

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ലുബ്ധമായി ചെലവഴിക്കും. മനോവ്യാകുലത അനുഭവപ്പെടും. ഇലക്ട്രിക് സംബന്ധമായും ഇലക്ട്രോണിക്സ് സംബന്ധമായും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കാതുവേദന വരാവുന്നതാണ്. സൗഹൃദബന്ധം സൂക്ഷിച്ച് പുലർത്തുക. നേരായ ചിന്തനകൾ ലഭ്യമല്ല. വിവാഹം അന്വേഷിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്.

പൂരം

തൊഴിലഭിവൃദ്ധിയുടെയും  മാനസികസന്തോഷത്തിന്റെയും സമയമാണ്. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മനോചഞ്ചലം ഉണ്ടാകും. സഹോദരഐക്യം കുറയുന്നതാണ്. ബാങ്ക്, ചിട്ടി മുതലായവ സ്വന്തമായിട്ടുള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വയറിങ്, മറ്റ് അഗ്നിയാലും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു.

ഉത്രം

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വ്യാപാരത്തില്‍ അറിവ് വർദ്ധിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. സന്താനങ്ങളാലും മാതാപിതാക്കളാലും മാനസിക സന്തോഷം ലഭ്യമാകും. വിവാഹം നടക്കാനുള്ള സന്ദർഭം കാണുന്നു.

അത്തം

സാമ്പത്തികനില മെച്ചപ്പെടും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും പ്രതീക്ഷിക്കാം. വിദേശത്ത് വസിക്കുന്നവർക്ക് കമ്പനി മാറ്റം ഉണ്ടാകും. ത്യാഗമനസ്കതയോടുകൂടി അയൽവാസികളെ സഹായിക്കും. എല്ലാ മേഖലകളിലും സാമര്‍ത്ഥ്യവും കഴിവും നിമിത്തം വിജയം കൈവരിക്കും.  രാഷ്ട്രീയമേഖല രംഗത്ത് ഉള്ളവർക്ക് പ്രശസ്തിയും ജനസ്വാധീനതയും ലഭിക്കും. സന്താനങ്ങളാലും കുടുംബക്കാരാലും മാനസിക സന്തോഷം ലഭിക്കും.

ചിത്തിര

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഏഴര വർഷത്തെ കഷ്ടങ്ങൾ നീങ്ങി പലതരത്തിലുള്ള നന്മയുണ്ടാകും. പിതാവിനാൽ ചില വൈഷമ്യങ്ങൾ വന്നുചേരും. കുടുംബത്തിൽ നിന്നും മാറി താമസിക്കാനുള്ള അവസരമുണ്ടാകും. മാനസികവ്യാകുലത അനുഭവപ്പെടും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും.

ചോതി

അഡ്വക്കറ്റ്, മറ്റ് ന്യായാധിപന്മാർക്ക് പലവിധ നേട്ടങ്ങളും കേസുകള്‍ വിജയിക്കും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യും. പട്ടാള ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങൾ ലഭ്യമാകുന്നതാണ്. അറിവും സാമര്‍ത്ഥ്യവും ഉണ്ടാകും. എന്നാൽ മനോവ്യാകുലത അനുഭവപ്പെടും. സർക്കാർ ഉദ്യോഗസ്ഥർക്കും അനുയോജ്യമായ സമയമാണ്. സന്താനങ്ങളാലും ഭാര്യയാലും മാനസികസന്തോഷം ഉണ്ടാകും. വ്യാപാര അഭിവൃദ്ധിയുണ്ടാകും.

വിശാഖം

വിദ്യാഭ്യാസ പുരോഗതിയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. പുരോഗമനവും കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യും. ധനവരവ് വർദ്ധിക്കുന്നതാണ്. നവദമ്പതികൾക്ക് പുത്രലബ്ധിയുടെ സമയമാണ്. വ്യാപാരം, മറ്റു സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായി കാണുന്നു. ഗുസ്തി, കവടി ചാമ്പ്യന്മാർക്ക് വിജയപ്രാപ്തിയുണ്ടാകും.

അനിഴം

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പഠനത്തിൽ അൽപം അശ്രദ്ധ പ്രകടിപ്പിക്കും. പെട്ടെന്നുള്ള കോപം നിമിത്തം അയൽവാസികൾ അകലും. വ്യാപാര വ്യവസായ മേഖലകൾ ലാഭം പ്രതീക്ഷിക്കാം. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരമായി കാണുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരാൽ മാനസികവിഷമതയുണ്ടാകും.

തൃക്കേട്ട

പലമേഖലകളിലും വരുമാനം വന്നുചേരും. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. സുഹൃത്തുക്കളാൽ ധനനഷ്ടവും അപകീർത്തിയും ഉണ്ടാകും. എല്ലാ മേഖലകളിലും അശ്രദ്ധയും പെട്ടെന്ന് മനോചഞ്ചലവും ഉണ്ടാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. അൽപം കടം വരാനുള്ള സന്ദർഭം കാണുന്നു. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. മാതാപിതാക്കള്‍ക്ക് അസുഖം വരാവുന്നതാണ്.

മൂലം

ബാങ്ക്, മറ്റ് സെൻട്രൽ ഗവൺമെന്റ് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. സന്താനങ്ങളാലും മാതാവിനാലും മാനസിക വിഷമത അനുഭവപ്പെടും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. ശാരീരിക പ്രശ്നങ്ങൾ വരാനിടയുണ്ട്. കൈകാലുകൾക്ക് വേദന, മനോവ്യാകുലത അനുഭവപ്പെടുന്നതാണ്.

പൂരാടം

സന്താനലബ്ധിയുടെയും ധനാഭിവൃദ്ധിയുടെയും സമയമാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വാഹനങ്ങള്‍ വാങ്ങാവുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർ അൽപം നഷ്ടം വരാതെ ശ്രദ്ധിക്കുക. വാഹന വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാവുന്നതാണ്.

ഉത്രാടം

ന്യായാധിപൻ, പിഎ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. പരസ്ത്രീ സംഗമം വരാതെ ശ്രദ്ധിക്കുക. അതിഥികളെ സൽക്കരിക്കും. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സമയമാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂല സന്ദർഭം ആണ്. സഹോദരങ്ങൾക്കും സന്താനങ്ങൾക്കും നല്ല സമയമായി കാണുന്നു.

തിരുവോണം

സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള ജോലി ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സർക്കാരിൽനിന്നും ബഹുമതിയും ധനവരവും ഉണ്ടാകുന്നതാണ്. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമായി കാണുന്നു. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്. സന്താനഭാഗ്യത്തിന്റെ സമയമാണ്. സന്യാസിമാരെയും വാർദ്ധക്യം ചെന്നവരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും.

അവിട്ടം

ധനാഭിവൃദ്ധിയുടെയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. ബിഇ, മറ്റു തൊഴിൽ സംബന്ധമായി പഠനം പൂർത്തിയാക്കിയവർക്ക് കമ്പനിയിൽ ജോലി ചെയ്യും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. സത്യസന്ധമായി പ്രവർത്തിക്കും. സാമർത്ഥ്യവും മനോധൈര്യവും ആയി എല്ലാ മേഖലകളിലും വിജയം കൈവരിക്കും. നല്ല വാഹന സൗകര്യവും പ്രശസ്തിയും ലഭിക്കുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സമയമാണ്.

ചതയം

ഉന്നതപദവി ലഭ്യമാകും. പുണ്യപ്രവൃത്തികൾ ചെയ്യും. മന്ത്രിസഭാ അംഗങ്ങൾക്കു പ്രശസ്തിയും സ്ഥാനലബ്ധിയും പ്രതീക്ഷിക്കാം. സന്താനഭാഗ്യപ്രാപ്തിയുടെ അവസരമായി കാണുന്നു. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. മൊത്ത ചില്ലറ ഇരുമ്പു വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാവുന്നതാണ്.

പൂരുരുട്ടാതി

പല മേഖലകളിലും ബഹുമതിയും വിജയവും കൈവരിക്കും. ധൈര്യശാലിയായിരിക്കും. ധാരാളം സമ്പാദിക്കും. വസ്തുക്കൾ ശേഖരിക്കും. വ്യാപാരത്തിൽ പ്രത്യേകിച്ചും ഇരുമ്പ്, എണ്ണ മുതലായവയിൽ വരുമാനം വർദ്ധിക്കും. കുടുംബക്കാർക്ക് യാതൊരു സഹായവും ചെയ്യുന്നതല്ല. കുടുംബത്തിൽനിന്നും യാതൊരു സഹായവും ലഭ്യമല്ല. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു.

ഉത്രട്ടാതി

പട്ടാളത്തിലോ പോലിസിലോ ചേരാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും വരുമാനവും വർദ്ധിക്കും. ക്ഷേത്രദർശനം, അടിക്കടി യാത്രകൾ ചെയ്യുന്നതാണ്. വ്യാപാര കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമാണ്. സഹോദരങ്ങളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതായിരിക്കും.

രേവതി

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹോദരഐക്യം പ്രതീക്ഷിക്കാവുന്നതാണ്. ശാസ്ത്രജ്ഞർക്ക് പ്രശസ്തിയുടെയും ധനവരവിന്റെയും സമയമായി കാണുന്നു. കമ്പനിയില്‍ നിർവാഹ ചുമതല ലഭ്യമാകാവുന്നതാണ്. എണ്ണ, ഉരം മുതലായ കമ്പനികളിൽ വരുമാനം വർദ്ധിക്കും. വർക്ക്ഷോപ്പുകളിൽ ധാരാളം ജോലി ലഭിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് പ്രശസ്തിയുടെയും ജനസ്വാധീനതയും ലഭ്യമാകുന്നതാണ്. അൽപം കടം വരാനുള്ള സമയമായി കാണുന്നു.

Read more on :Malayalam Astrology News, Astrology News In Malayalam, Malayalam Horoscope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.