Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനി മാറ്റം; ഓരോ കൂറുകാർക്കും എങ്ങനെ?

Saturn transit 2017 ഗൃഹനില പ്രകാരം സമയം അനുകൂലമാണെങ്കിൽ ദോഷങ്ങളുടെ ശക്തി കുറഞ്ഞ് ഗുണഫലങ്ങൾ വന്നുചേരാം

2017 ഒക്ടോബർ 26 (1193 തുലാം 10) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ശനി, വൃശ്ചികം രാശിയിൽ നിന്ന് ധനു രാശിയിലേക്കു മാറുന്നു. ഉദ്ദേശം 2– 1/4 വർഷമാണ് ഈ മാറ്റം. ഈ മാറ്റം ഓരോ കൂറുകാർക്കും എങ്ങനെയാണ്?

മേടക്കൂറ് – (അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ)

ഈ കൂറുകാർക്ക് ശനിയുടെ മാറ്റം വളരെ അനുകൂലമാണ്. ഇപ്പോഴുള്ള പല ദോഷങ്ങളും തടസ്സങ്ങളും മാറിക്കിട്ടും. വിദ്യാർഥികൾക്കു വിദ്യാഭ്യാസത്തിനും ഈ മാറ്റം അനുകൂലമാണ്.

ഇടവക്കൂറ് – (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ  അരഭാഗം)

ഇവർക്കു ശനിയുടെ മാറ്റം അനുകൂലമല്ല. വിദ്യാതടസ്സം, തൊഴിൽതടസ്സം, ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ, ധനനഷ്ടം, കാര്യതടസ്സം ഇവ അനുഭവപ്പെടാം. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം. 

മിഥുനക്കൂറ് – (മകയിരം അവസാന അരഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)

ഇവർക്ക് കണ്ടകശ്ശനി ദോഷം ആരംഭിക്കുന്നതിൽ – തൊഴിൽപരമായി അലസത – ശാരീരിക ക്ഷീണം. അനാവശ്യ ചെലവുകൾ, ഭാഗ്യക്കുറവ് ഇവ അനുഭവപ്പെടാൻ ഇടയുണ്ട്.

കർക്കടകക്കൂറ് – (പുണർതം അവസാന കാൽ, പൂയം, ആയില്യം)

ഇവർക്ക് കണ്ടകശ്ശനി – ഏഴരശ്ശനി ദോഷം ഇല്ലെങ്കിലും രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ചെലവ് വർധനയും അനുഭവപ്പെടാം.

ചിങ്ങക്കൂറ് – (മകം, പൂരം, ഉത്രത്തിൽ ആദ്യകാൽ)

ഇവർക്ക് ഇപ്പോഴുള്ള കണ്ടകശ്ശനി ദോഷം മാറുന്നതിനാൽ പല കാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. വിവാഹതടസ്സം മാറിക്കിട്ടും. എന്നാൽ മനഃസുഖം കുറയാം.

കന്നിക്കൂറ് – (ഉത്രത്തിൽ അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ അരഭാഗം)

ഇവർക്ക് കണ്ടകശ്ശനി ദോഷം തുടങ്ങുന്നു, അതിനാൽ – രോഗ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കണം. മനസ്സുഖം കുറയാം. വിദ്യാഭ്യാസത്തിൽ അലസത വരാതെ നോക്കണം. എന്നാൽ വിദേശയാത്രയ്ക്കു സമയം അനുകൂലം. സ്ഥലംമാറ്റം പ്രതീക്ഷിക്കാം.

തുലാക്കൂറ് – (ചിത്തിര അവസാന അരഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽ)

ഇവർക്ക് ഇപ്പോഴത്തെ ഏഴരശ്ശനി ദോഷം മാറുന്നതിനാൽ പല തടസ്സങ്ങളും മാറിവരും. എന്നാൽ ഒരു കാര്യത്തിലും പെട്ടെന്നു തീരുമാനമെടുക്കാൻ പറ്റിയെന്നുവരികയില്ല.

വൃശ്ചികക്കൂറ് – (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഇവർക്ക് ഇപ്പോഴുള്ള ഏഴരശ്ശനി ദോഷത്തിന്റെ ശക്തി കുറയും. അതുകൊണ്ട് എല്ലാ കാര്യത്തിലും നേരിയ തോതിൽ പുരോഗതി പ്രതീക്ഷിക്കാം. ഗൃഹനിർമാണത്തിന് സമയം അനുകൂലം.

ധനുക്കൂറ് – (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യകാൽ)

ഇവർക്ക് ഏഴരശ്ശനി ദോഷത്തിന്റെ മധ്യഭാഗം തുടങ്ങുന്നു. അതിനാൽ ചെലവു കൂടുതൽ, കാര്യതടസ്സം, ധനനഷ്ടം ഇവ അനുഭവപ്പെടാമെങ്കിലും വ്യാഴത്തിന്റെ സ്ഥിതി വച്ചുനോക്കുമ്പോൾ ദോഷത്തിന്റെ ശക്തി കുറയും.

മകരക്കൂറ് – (ഉത്രത്തിൽ അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യഅര)

ഇവർക്ക് ഏഴരശ്ശനിയുടെ ആരംഭകാലമാണ്. അതുകൊണ്ട് വിദേശ യാത്രയ്ക്ക് അനുകൂലസമയമാണ്. ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. മനക്ലേശവും കൂടാം.

കുംഭക്കൂറ് – (അവിട്ടം അവസാന അര, ചതയം, പൂരുരുട്ടാതി അവസാന മുക്കാൽ)

ഇവർക്കു ശനി അനുകൂലമായാണു വരുന്നത്. അതിനാൽ സന്താനങ്ങളെക്കൊണ്ട് അനുഭവം, ധനലാഭം, കാര്യവിജയം ഇവ അനുഭവത്തിൽ വരാം. എന്നാൽ ചെലവു കൂടാനും ഇടയുണ്ട്.

മീനക്കൂറ് – (പൂരുരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി)

ഇവർക്ക് കണ്ടകശ്ശനി ആരംഭം ആയതിനാൽ വരുമാനം കുറയുക, ഗൃഹത്തിൽ സമാധാനക്കുറവ്, തൊഴിൽ അലസത, ധനനഷ്ടം എന്നിവയുണ്ടാകാം. എന്നാൽ വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്കു സമയം അനുകൂലമാണുതാനും.

മുകളിൽ പറഞ്ഞ അനുഭവങ്ങൾ ശനിയുടെ മാറ്റത്തെ മാത്രം അനുസരിച്ചാണ്. ഗൃഹനില പ്രകാരം സമയം അനുകൂലമാണെങ്കിൽ ദോഷങ്ങളുടെ ശക്തി കുറഞ്ഞ് ഗുണഫലങ്ങൾ വന്നുചേരാം.

Read more on : Malayalam Astrology News, Astrology News In Malayalam, Malayalam Horoscope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.