Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം മേടക്കൂറുകാർക്ക് ഗുണകരമോ?

Aries 2018 വർഷഫലം : കൂറടിസ്ഥാനത്തിൽ തയ്യാറാക്കിയത്

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക കാല്‍ഭാഗവും)

വർഷാരംഭം ജനുവരി ഒന്നു മുതൽ ഒക്ടോബർ 11 വരെ എല്ലാ കാര്യങ്ങളിലും ഈശ്വരാധീനം തെളിയും. വ്യാഴം ഏഴിൽ സഞ്ചരിക്കുന്ന കാലമായതിനാൽ പൊതുവെ നിർവഹിക്കുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ഗുണകരമായ അനുഭവങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയവും പഠനത്തിൽ മികവും കൈവരുന്ന കാലമാണ്. തൊഴിൽപരമായ കാര്യങ്ങളിൽ അഭിവൃദ്ധി, ധനലാഭം, വ്യവസായ മേഖലകളിൽ കൃഷി ക്രയവിക്രയം വാർത്താവിനിമയം മുതലായ തൊഴിലുകളിൽ ബന്ധപ്പെടുന്നവർക്കും ഗുണം. വിദേശയോഗം, വിവാഹപരമായ കാര്യങ്ങളിൽ ഇഷ്ടകാര്യസിദ്ധി, മംഗളകാര്യങ്ങളിൽ പങ്കെടുത്ത് സന്തോഷം, സന്താനങ്ങളിൽ നിന്ന് ഗുണാഭിവൃദ്ധിയും സ്നേഹവും ബഹുമാനഗുണവും അനുഭവിക്കും. സർക്കാരിൽ നിന്നും ഗുണങ്ങൾ വന്നുചേരും. സർക്കാർ ജോലിയിലുള്ളവർക്ക് മേലുദ്യോഗസ്ഥൻമാരുടെ പ്രശംസയും പ്രീതിയും കൂടാതെ അധികാരാഭിവൃദ്ധിയും ലഭിക്കും.

ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കാനും ഏറെകാലമായി നിർത്തിവച്ചിരുന്ന വീടുപണി പൂർത്തീകരിക്കാനും സാധിക്കും. ലോൺ സൗകര്യങ്ങൾ ലഭ്യമാകും. എന്നാൽ ഒക്ടോബർ 11 മുതൽ വർഷാവസാനം ഡിസംബർ 31 വരെ വ്യാഴം അഷ്ടമത്തിൽ സഞ്ചരിക്കുന്ന കാലഘട്ടം ഗുണകരമല്ല. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഗുണകരമാണ്. തൻമൂലം കേസുവഴക്കുകൾ നിമിത്തമുള്ള ബന്ധനം, രോഗദോഷം, അപകടങ്ങൾ, ആശുപത്രിവാസം, കുടുംബജനങ്ങളുടെ വിയോഗം, ഗുരുജനങ്ങളുടെ അനിഷ്ടസ്ഥിതി എന്നിവയാലും കഠിനദുഃഖം, അകാരണമായ ഭയാശങ്ക എന്നിങ്ങനെയുള്ള ദോഷങ്ങളെ ലഘൂകരിക്കാനും തരണം ചെയ്തു മുന്നോട്ടു പോകുവാനും സാധിക്കും. നവംബർ 6 മുതൽ ഡിസംബർ 23 വരെ ചൊവ്വയുടെ ഇഷ്ടസ്ഥിതി കൊണ്ട് വിശേഷ ദേവാലയദർശനം, വസ്തുവകകളുടെ ലാഭം, പോലീസ്, പട്ടാളം, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജോലി ലാഭം എന്നിവയും ഫലമാകുന്നു.

Read On Yearly Predictions 2018

Read On Malayalam Varshaphalam 2018

Read On Malayalam Astrology Predictions 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.