Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവക്കൂറുകാർക്ക് അഷ്ടമശനിദോഷകാലം, പുതുവർഷത്തിൽ വേണം കരുതൽ!

x-default, Taurus 2018 2018 വർഷഫലം : കൂറടിസ്ഥാനത്തിൽ തയ്യാറാക്കിയത്

ഇടവക്കൂറ്(കാർത്തിക മുക്കാലും രോഹിണിയും മകയിരം പകുതി ഭാഗവും) വർഷം മുഴുവനും അഷ്ടമശനിദോഷകാലം തുടരുകയാണ്. ശനിപ്രീതികർമ്മങ്ങൾ (ശനിയാഴ്ച വ്രതം മുതലായവ) നിഷ്ഠയോടെ അനുഷ്ഠിക്കണം. തന്മൂലം ശത്രുക്കളുടെ ഉപദ്രവം, രോഗദോഷം, തനിക്കോ കുടുംബജനങ്ങൾക്കോ ആശുപത്രിവാസം, വാഹനപരമായും തൊഴിൽപരമായി ബന്ധപ്പെട്ട യന്ത്രങ്ങളിൽ നിന്നും അപകടം, സന്താനങ്ങളിൽ നിന്നും ഭാര്യസ്ഥാനത്തു നിന്നും ക്ലേശം, സ്വജനങ്ങളോടുതന്നെ കലഹം, വാക്ക് പരുഷ്യം വ്യവഹാരം എന്നിവയും ലാഭകരമായി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ പതുക്കെ നഷ്ടത്തിലേക്ക് വരിക, ധനനഷ്ടം സംഭവിക്കുക തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ ലഘൂകരിക്കാനും മറികടക്കാനും കഴിയും.

വർഷാരംഭം ജനുവരി 1 മുതൽ ഒക്ടോബർ 11 വരെ വ്യാഴം ആറിൽ സഞ്ചരിക്കുന്നതിനാൽ ഈശ്വരാധീനം കുറയും. വ്യാഴപ്രീതികർമ്മങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കുകയാണ് വേണ്ടത്. ഒക്ടോബർ 11നു ശേഷം വർഷാവസാനം ഡിസംബർ 31 വരെ വ്യാഴം ഏഴിൽ സഞ്ചരിക്കുന്നതിനാൽ പ്രവർത്തനമേഖലകളിൽ പുത്തൻ ഉണർവ് കൈവരും. വിദ്യാഭ്യാസ പുരോഗതി, സ്വദേശത്തോ വിദേശത്തോ ജോലിലാഭം, ഭൂമിലാഭം, ഗൃഹലാഭം, യന്ത്രാദി വസ്തുക്കൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയുടെ ലാഭം കാർഷികരംഗത്തും കച്ചവടകാര്യങ്ങളിലും പുരോഗതി, വിവാഹപരമായ കാര്യങ്ങളില്‍ തടസ്സങ്ങൾ നീങ്ങി അനുഭവത്തിൽ വരാനും വിവാഹം നടന്നു കിട്ടാനും യോഗം തെളിയും. ഗൃഹോപകരണങ്ങൾ, വാഹനാദിസുഖോപകരണങ്ങൾ എന്നിവയുടെ ലബ്ധി വിശേഷ ദേവാലയദര്‍ശനം, ആത്മീയകാര്യങ്ങളിൽ പങ്കെടുക്കാനവസരവും തൻമൂലം മനസ്സിന് ശാന്തതയും സന്തോഷവും കൈവരും. ഏതു പ്രശ്നങ്ങളെയും നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. സന്താനങ്ങൾ നിമിത്തവും ബന്ധുജനങ്ങൾ ഹേതുവായും ഗുണാവസ്ഥയും അഭിവൃദ്ധിയും കുടുംബത്തിന് ശ്രേയസ്സും യശസ്സും വന്നുചേരും.

Read On Yearly Predictions 2018

Read On Malayalam Varshaphalam 2018

Read On Malayalam Astrology Predictions 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.