Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഷഫലം 2018

x-default

അശ്വതി

സന്തോഷകരമായ ഒരു കാലമാണ്. പല അനിശ്ചിതാവസ്ഥകളും പരിഗണിക്കപ്പെടും. കർമരംഗത്തും കുടുംബരംഗത്തും ശാന്തിയും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കളുടേയും പ്രിയജനങ്ങളുടേയും സഹകരണങ്ങൾകൊണ്ട് സംതൃപ്തി അനുഭവിക്കും. മുടങ്ങിക്കിടന്നിരുന്ന വിദ്യാഭ്യാസ കാര്യങ്ങൾ ചടുലമാകും. കാര്യനിവൃത്തി മുൻനിർത്തി പ്രവർത്തിച്ച് അവ സഫലമാക്കും. വിവാഹലാഭം, കർമലാഭം, പൈതൃക സ്വത്തുക്കളുടെ അനുഭവം എന്നിവ ഉണ്ടാകും. പ്രസാദാത്‌മകമായ മനോഭാവം വച്ചുപുലർത്താനാവും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറച്ചധികം പ്രവർത്തിക്കേണ്ടിവരും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കാര്യനിവൃത്തിയും രോഗനിവാരണവും കാര്യലാഭവും ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വീട് പുതുക്കി പണിയാനോ പുതിയതൊന്ന് വാങ്ങുവാനോ കഴിയും. തുടർന്നുള്ള മാസങ്ങളിൽ ഗുണാധികം ഉണ്ടാകും.

ഭരണി

കർമരംഗത്ത് മികവ് തെളിയിക്കാൻ കഴിയും. അതിനാൽ സാമ്പത്തിക ലാഭവും ഉന്നതജനപ്രീതിയും ഉണ്ടാകും. സ്വത്തുക്കൾ വാങ്ങാനും വിൽക്കാനും കഴിയും കർമപരമായി ഉയർച്ച കൈവരും. അനുകൂലമായ സ്ഥലംമാറ്റത്തിനും സാധ്യത ഉണ്ട്. എഴുത്ത്, പ്രഭാഷണം, കലാപ്രവർത്തനങ്ങൾ എന്നിവ അംഗീകരിക്കപ്പെടും. നാൽക്കാലികളെ വളർത്തിയാൽ നല്ലതാണ്. കൃഷി ഗുണകരമാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമരംഗത്തുള്ള മികവ് മൂലം ആഹ്ലാദിക്കാൻ കഴിയും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ചെറിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ സന്താനങ്ങളുടെ വിദ്യാപുരോഗതി തൃപ്തികരമായി തോന്നും.

കാർത്തിക

എല്ലാ രംഗങ്ങളിലും ബുദ്ധിപൂർവമായ മാർഗങ്ങൾ കണ്ടെത്തി പ്രവർത്തിക്കാൻ സാധിക്കും അതിനാൽ സാമ്പത്തികമായ ഉയർച്ചയും നേട്ടങ്ങളും ഉണ്ടാകും. തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും. കൂട്ടുപ്രവർത്തനങ്ങളിൽ നിന്നും തിരിച്ചടികൾ ഉണ്ടാകാനിടയുണ്ട്. പ്രയത്‌നഫലം അനുഭവിക്കും. പൊതുപ്രവർത്തകർക്ക് അപവാദങ്ങൾ ഉണ്ടാകും. കുടുംബസുഖം, ഐശ്വര്യം, സൗഖ്യം എന്നിവ ഉണ്ടാകും. ഉത്തരവാദിത്തങ്ങൾ കൃത്യനിഷ്ഠയോടുകൂടി വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. അന്യദേശവാസം, പ്രസിദ്ധി, വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദ്രവ്യലാഭം, ധനപ്രാപ്തി, വിദേശത്ത് ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഭൂമിലാഭം, പ്രിയജനാനുകൂല്യം, വിദ്യാഭ്യാസ പുരോഗതി എന്നിവ ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നേതൃസ്ഥാനലബ്ധി, കലഹം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ മനോദുരിതം, ഇഷ്ടജനവിരഹം, കാര്യവിജയം എന്നിവ ഉണ്ടാകും.

രോഹിണി

അപ്രതീക്ഷിതമായ ജീവിത ചെലവുകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. അനാവശ്യ ചെലവുകൾ കുറച്ചും ലഘു നിക്ഷേപങ്ങൾമൂലവും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. സ്വതന്ത്രമായ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും വ്യാപാരികൾക്കും സാമൂഹ്യപ്രവർത്തകർക്കും നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കും. അനുചിതമായ പ്രവൃത്തികളിൽ നിന്നും അനാവശ്യ കൂട്ടുകെട്ടുകളിൽനിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. ആരോഗ്യ ജീവിതവും കുടുംബജീവിതവും ഐശ്വര്യപ്രദമായിരിക്കും. മുൻകൂട്ടി തീരുമാനിച്ചു വച്ചിരുന്ന പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉന്നതവിജയം സാധ്യമാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അന്യദേശസഞ്ചാരം, ദേഹാസ്വസ്ഥതകൾ, ധനനഷ്ടം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പുതിയ പ്രവർത്തനങ്ങൾ, പ്രിയ ജനാനുകൂല്യം, നേതൃപദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, മാസങ്ങളിൽ പുണ്യപ്രവർത്തികൾ, സമൂഹത്തിൽ ഉയർന്ന വ്യക്തികളുമായി ബന്ധം, വിദ്യാഭ്യാസ പുരോഗതി എന്നിവയും ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കാർഷികാദായം, കർമപുഷ്ടി എന്നിവ ഉണ്ടാകും.

മകയിരം

സ്നേഹബന്ധവും സൗഹൃദവും സുദൃഢമാകും. ആത്‌മവിശ്വാസത്തോടും ഈശ്വരവിശ്വാസത്തോടും കൂടി എല്ലാ പ്രവർത്തികളും ചെയ്യും. തൻമൂലം സന്തോഷം, കർമപുഷ്ടി, മേലധികാരികളുടെ പ്രീതി എന്നിവ ഉണ്ടാകും. വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർ, കർഷകർ എന്നിവർക്ക് ലഘുവായ പ്രയാസങ്ങൾ ഉണ്ടാകും. സ്ഥലംമാറ്റം, ഉദ്യോഗമാറ്റം, നേതൃപദവികൾ എന്നിവ ലഭിക്കും. വിദ്യാർഥികൾക്ക് ഉന്നതവിജയം കരസ്ഥമാക്കുവാനും ഉപരിപഠനത്തിന് പ്രവേശിക്കുവാനും സാധിക്കും. ദൂരയാത്രകൾ, തീർഥാടനം എന്നിവ ഉണ്ടാകും. പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തിക ലാഭം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളി‍ൽ കാര്യവിജയം, മനഃസുഖം , ധനലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വസ്ത്രാഭരണാദി സിദ്ധി, ശത്രുപീഡ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ അപ്രതീക്ഷിത ധനലാഭം, അന്യദേശവാസം, മനോവ്യാകുലതകൾ എന്നിവ ഉണ്ടാകും.

തിരുവാതിര

കർമരംഗത്ത് ഉയർച്ച, അംഗീകാരങ്ങൾ, പദവികൾ എന്നിവ ലഭിക്കും. തൊഴിൽരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കലാകാരൻമാർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്ക് ശോഭിക്കാൻ സാധിക്കും. ധനലാഭം, ഭൂമിലാഭം, ബഹുജനസമ്മതി എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായ ധനനഷ്ടവും ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഹാസ്വസ്ഥതകളും മനഃക്ലേശത്തിനിടയാക്കും. കുടുംബരംഗത്ത് നിലനിന്നിരുന്ന അസ്വസ്ഥതകൾ പരിഹരിക്കപ്പെടും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ മൂലം കർമരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കും. ഹൃദ്യവും സന്തോഷകരവുമായ ജീവിതം നയിക്കാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രസിദ്ധി, ദേവകാര്യങ്ങളിൽ താൽപര്യം, ബന്ധുജനസുഖം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ മനോവ്യാകുലതകൾ, വാഹനലാഭം, ഔന്നത്യം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാർഷികാദായം, രോഗങ്ങൾ, ശത്രുപീഡ എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ ദ്രവ്യലാഭം, കീർത്തി, ഐശ്വര്യം എന്നിവ ഉണ്ടാകും.

പുണർതം

പുണ്യപ്രവർത്തികൾ ചെയ്യും. മുടങ്ങികിടന്നിരുന്ന പലകാര്യങ്ങളും പൂർത്തിയാക്കുവാൻ സാധിക്കുന്ന വർഷമാണ്. ദാമ്പത്യപരമായും കുടുംബപരമായും ചില അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങൾ കൈവരും. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതുമൂലം കടങ്ങൾ തീർക്കുവാനും സംതൃപ്ത ജീവിതം നയിക്കുവാനും സാധിക്കും. കലാരംഗത്തും കായികരംഗത്തും പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. പ്രവർത്തന മേഖലയിൽ ഉയർച്ചയും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. വൈദ്യൻമാർ, അഭിഭാഷകർ, ലേഖകർ, പ്രഭാഷകർ എന്നിവർക്ക് കാലം വളരെ അനുകൂലമാകും. അനുചിതമായ പ്രവർത്തികൾമൂലം അനാവശ്യ കലഹങ്ങളും തർക്കങ്ങളും ഉണ്ടാകും. ഭാഗ്യാനുഭവം, കർമപുഷ്ടി, വ്യാപാരലാഭം എന്നിവയും ഉണ്ടാകുന്ന വർഷമാണ്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാര്യവിജയം, ഇഷ്ടജനവിരഹം, വിദ്യാലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വിദ്യാപുരോഗതി, ശത്രുപീഡ, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. ജുലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ക്ലേശാനുഭവങ്ങൾ, ഭൂമിലാഭം, സന്താന സൗഭാഗ്യം എന്നിവയും ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ ധനപ്രാപ്തി, വസ്ത്രാഭരണാദി സിദ്ധി, വിദേശവാസം എന്നിവ ഉണ്ടാകും.

പൂയം

ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തികരിക്കുവാൻ സാധിക്കും തൻമൂലം സ്ഥാനകയറ്റം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. വ്യവസായങ്ങളിലും വ്യാപാരങ്ങളിലും നിലനിന്നിരുന്ന പ്രതിസന്ധികൾ കുറഞ്ഞു വരും. സ്വന്തം കഴിവുകളും പ്രയത്‌നവും മികച്ചരീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. കർമരംഗത്ത് വ്യത്യസ്തങ്ങളായ പല അനുഭവങ്ങളും ഉണ്ടാകും. ലക്ഷ്യപ്രാപ്തിക്കുവേണ്ടി നഷ്ടങ്ങളും ക്ലേശങ്ങളും സഹിക്കുവാനുള്ള മനഃശക്തി കൈവരിക്കും. കുടുംബരംഗത്ത് സ്വസ്ഥതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം ആയിരിക്കും. മാതാപിതാക്കളുടേയും ഗുരുക്കൻമാരുടേയും അഭിപ്രായങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതു മൂലം അഭിമുഖങ്ങളിലും മത്സര പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും സാമ്പത്തിക നേട്ടം ഉണ്ടാക്കുവാനും സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഉപകാരങ്ങൾ ചെയ്യും. സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് മറ്റു കർമമേഖലകൾ തിരഞ്ഞെടുക്കുന്നവർക്ക് കാലം അനുകൂലമായിരിക്കില്ല.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശത്രുജയം, ധനലാഭം, കാർഷികാദായം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഉയർന്ന പദവികൾ, കാര്യവിജയം, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിദേശത്തുനിന്നും ധനലാഭം, കർമരംഗത്ത് നേട്ടങ്ങൾ എന്നിവയും ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കീർത്തി, ബഹുജനസമ്മതി, വേണ്ടപ്പെട്ടവരുടെ ആനുകൂല്യം എന്നിവയും ഉണ്ടാകും.

ആയില്യം

സംഭാഷണ സാമർഥ്യവും സന്ദർഭോചിതമായി പെരുമാറുവാനുള്ള കഴിവുംമൂലം നേട്ടങ്ങൾ ഉണ്ടാകുന്ന വർഷമാണ്. മുടങ്ങികിടന്നിരുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുവാനും സാമ്പത്തിക പുരോഗതി കൈവരിക്കുവാനും സാധിക്കും. വാഹനങ്ങൾ വാങ്ങുവാനും വിൽക്കുവാനും സാധിക്കും. വിദ്യാർഥികൾ, കർഷകർ, തൊഴിലന്വേഷകർ എന്നിവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. ഗൃഹനിർമാണം പൂർത്തികരിക്കുവാൻ സാധിക്കും. കൃത്യനിഷ്ഠ, ഉത്സാഹം, നേതൃഗുണം തുടങ്ങിയവ സ്ഥാനകയറ്റത്തിന് കാരണമാകും. പ്രതിസന്ധിഘട്ടങ്ങളെ ബുദ്ധിപൂർവം തരണംചെയ്യും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദ്യാഗുണം, ധനികത, കർമസാമർഥ്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ദോഹാസ്വസ്ഥതകൾ, ജനാനുകൂല്യം, സ്വാർഥ താൽപര്യങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുടുംബസുഖം, ഉയർന്ന സാഹചര്യങ്ങൾ, വ്യാപാരലാഭം എന്നിവയും ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കീർത്തി, പദവി, മേലാധികാരികളുടെ ആനുകൂല്യം എന്നിവയും ഉണ്ടാകും.

മകം

ശാസ്തീയവും സാങ്കേതികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജയം കൈവരിക്കുവാൻ സാധിക്കുന്ന വർഷമാണ്. ശാസ്ത്രകലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർ‌ത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാകും. അനുഗുണമായ വിവാഹബന്ധം, കുടുംബസുഖം എന്നിവ ഉണ്ടാകും. കർമരംഗത്ത് ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതുമൂലം സഹപ്രവർത്തകരുടെ അപ്രീതിക്ക് ഇടയാക്കും. പ്രതീക്ഷിച്ചിരുന്ന സ്ഥലംമാറ്റം തടസ്സപ്പെടും. എല്ലാരംഗങ്ങളിലും മികച്ച വിജയം കൈവരിക്കുവാൻ സാധിക്കും. പുണ്യപ്രവർത്തികൾക്ക് ധനം ചെലവഴിക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഹാസ്വസ്ഥതകൾ മനഃപ്രയാസങ്ങൾ ഉണ്ടാക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രതാപം, കലഹങ്ങൾ, ധനലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വിദ്യാഭ്യാസ പുരോഗതി, മനഃസുഖം, കാര്യവിജയം എന്നിവ ഉണ്ടാകും. ജുലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സ്ഥാനലബ്ധി, രോഗങ്ങൾ, പ്രവർത്തനവിജയം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ ആഗ്രഹസഫലീകരണം, മത്സരവിജയം, ബന്ധുജനസുഖം എന്നിവ ഉണ്ടാകും.

പൂരം

നൻമയും സന്തോഷവും നിറഞ്ഞ വർഷമാണ് ഈ നക്ഷത്രക്കാർക്ക്. ജീവിതവിജയത്തിന് കാരണമാകുന്ന പല തീരുമാനങ്ങളും എടുക്കുവാൻ സാധിക്കും. മത്സര പരീക്ഷകളിൽ വിജയിക്കും. ചെലവുകൾ നിയന്ത്രിച്ച് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിയും. മനോവ്യാകുലതകളും അകൃത്യങ്ങളും ഒഴിവാക്കണം. പുണ്യപ്രവർത്തികളുടേയും സാംസ്കാരിക പ്രവർത്തനങ്ങളുടേയും നേതൃസ്ഥാനം വഹിക്കും. പുതിയ വാഹനം, ഭൂമി, ഗൃഹം തുടങ്ങിയവ വാങ്ങുന്നതിന് അനുകൂല സമയമാണ്. കച്ചവടം, കൃഷി എന്നിവ ലാഭകരമാകും. ദാമ്പത്യസുഖം, കുടുംബാഭിവൃദ്ധി എന്നിവ ഉണ്ടാകും. വിദേശത്തു നിന്നും തൊഴിലവസരങ്ങൾ ലഭിക്കും. സ്വന്തം തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഐശ്വര്യം, കർമവിജയം, കലഹങ്ങൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പ്രിയജനാനുകൂല്യം, പരീക്ഷവിജയം, കച്ചവടലാഭം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രോഗങ്ങൾ, ഔദ്യോഗികമായ ഉയർച്ച, ഔന്നത്യം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ ഭയം, ധനലാഭം, കാര്യവിജയം എന്നിവയും ഉണ്ടാകും.

ഉത്രം

ആത്മാർഥതയും സദാചാരബോധവും ഈശ്വരഭക്തിയും എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും. കർമരംഗത്തെ ചുമതലകൾ കൃത്യസമയത്ത് ചെയ്തു തീർക്കുവാൻ കഴിയും. ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും സാധിക്കും. അനുകൂലമായ സ്ഥലംമാറ്റം ലഭിക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. നീതിബോധത്തോടു കൂടി പ്രവർത്തിക്കും. ദീർഘകാല രോഗികൾക്ക് ആശ്വാസം ലഭിക്കും. വ്യാപാരികൾ, കർഷകർ, അധ്യാപകർ എന്നിവർക്ക് കാലം ഗുണകരമാണ്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രോഗശാന്തി, വിദ്യാഭ്യാസ പുരോഗതി, ഭവനലബ്ധി എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കർമപുഷ്ടി, കുടുംബസുഖം, ശത്രുപീഡ എന്നിവയും ഉണ്ടാകും. ജുലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിദേശവാസം, ഇഷ്ടജനവിരഹം, ഔന്നത്യം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ വ്യാപാരലാഭം, ഉയർച്ച, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി എന്നിവയും ഉണ്ടാകും.

അത്തം

പ്രവർത്തന മേഖലകളിൽ കഠിനാദ്ധ്വാനം ചെയ്യുന്നതുമൂലം കുടുംബശ്രേയസും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. വൃദ്ധിക്ഷയങ്ങൾ മാറിമാറി വരുന്ന വർഷമായിരിക്കും. മുടങ്ങികിടന്നിരുന്ന ഗൃഹനിർമാണം പൂർത്തീകരിക്കും. വ്യവസായരംഗത്ത് സാമ്പത്തിക പുരോഗതിക്ക് കാരണമാകുന്ന വ്യക്തമായ പദ്ധതികൾ രൂപീകരിക്കും. പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും അവയെ ബുദ്ധിപൂർവം തരണം ചെയ്യും. വിദ്യാർഥികൾക്കും കലാകാരൻമാർക്കും സമ്മാനങ്ങളും അംഗീകാരവും ലഭിക്കും. അധികാരസ്ഥാനത്ത് ഉള്ളവർക്ക് ശോഭിക്കാൻ കഴിയും. പല വിധത്തിലുള്ള ഉത്തരവാദിത്തങ്ങളും കടങ്ങളും മൂലം മികച്ച സാമ്പത്തിക പുരോഗതി ഉണ്ടാകാനിടയില്ല.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഐശ്വര്യം, ആഗ്രഹസഫലീകരണം, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ അപ്രതീക്ഷിതമായ ധനനഷ്ടം, രോഗങ്ങൾ, അപവാദങ്ങൾ, പദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിദ്യാലാഭം, ധനപ്രാപ്തി, സൗഖ്യം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ ഉദ്യോഗലബ്ധി, കർമനിപുണത, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും.

ചിത്തിര

കർമരംഗത്ത് ശാന്തമായും ബുദ്ധിപൂർവമായും പ്രവർത്തിക്കുവാൻ സാധിക്കും. തൻമൂലം എല്ലാ എതിർപ്പുകളേയും പ്രതിബന്ധങ്ങളേയും നിഷ്പ്രയാസം തരണം ചെയ്യും. തൊഴിലന്വേഷകർക്ക് കർമസിദ്ധിക്കായി കഠിനാധ്വാനം ചെയ്യേണ്ടി വരും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കും. കടങ്ങൾ തീർക്കുന്നതിനു വേണ്ടി ഭൂമി വിൽക്കേണ്ടി വരും. ബന്ധുജനങ്ങൾക്കും സുഹൃത്തുകൾക്കും ഉപകാരങ്ങൾ ചെ‌യ്യും. ധനലാഭം, കച്ചവടലാഭം, കാർഷിക പുരോഗതി എന്നിവ ഉണ്ടാകും. കുടുംബരംഗത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ച് സന്തോഷപൂർണമായ ജീവിതം നയിക്കുവാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മനഃസന്തോഷം, വിദ്യാലാഭം, കാര്യവിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ധനലാഭം, ഭംഗ്യാനുഭവം, സൗഖ്യം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മനഃക്ലേശം, ധാർമിക പ്രവർത്തനങ്ങൾ, ധനധാന്യസമൃദ്ധി എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ ഭയം, വിവാഹം, ബന്ധുജനസുഖം എന്നിവ ഉണ്ടാകും.

ചോതി

പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്. വ്യാപാര– വ്യവസായ– കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭം ഉണ്ടാകും. പൊതുപ്രവർത്തകർക്ക് അംഗീകാരവും ജനസമ്മതിയും ലഭിക്കും. വിദേശത്തുനിന്നും തൊഴിലവസരങ്ങൾ ഉണ്ടാകും. മുൻകൂട്ടി തീരുമാനിച്ച പദ്ധതികൾ തുടങ്ങുവാനോ അല്ലെങ്കിൽ പൂർത്തികരിക്കുവാനോ കഴിയാതെ വരും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകാൻ കാലതാമസമെടുക്കും. പാരമ്പര്യ സ്വത്തുക്കൾ കൈവശം വയ്ക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധനധാന്യസമൃദ്ധി, നേതൃസ്ഥാനലബ്ധി, കാര്യവിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കുടുംബൈശ്വര്യം, കർമപുഷ്ടി, ബഹുജനസമ്മതി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിദേശവാസം, സാമ്പത്തികപുരോഗതി, രാഷ്ട്രീയരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കലഹങ്ങൾ, കീർത്തി, ശ്രേയസ് എന്നിവ ഉണ്ടാകും.

വിശാഖം

കർമരംഗത്ത് പുരോഗതി, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. വ്യാപാരം, വ്യവസായം, കാർഷികരംഗം മുതലായവ ലാഭവും നഷ്ടവും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും. പൊതുപ്രവർത്തനരംഗത്ത് സജീവസാന്നിധ്യം ഉണ്ടാകും. വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും അഭിമുഖങ്ങളിലും മത്സര പരീക്ഷകളിലും വിജയിക്കുവാൻ സാധിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യനിഷ്ടയോടുകൂടി പൂർത്തീകരിക്കുന്നതിനാൽ മേലധികാരികളുടെ പ്രീതി, ധനലാഭം എന്നിവ ഉണ്ടാകും. വിദ്യാഭ്യാസം, വിവാഹം, കൃഷി എന്നിവ ഗുണകരമാകും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനും ധനലാഭം ഉണ്ടാക്കുവാനും സാധിക്കും. കുടുംബത്തോടൊത്ത് തീർഥാടനങ്ങൾ നടത്തും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദ്യാലാഭം, ഇഷ്ടജനവിരഹം, ധനലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കർമലബ്ധി, കാര്യവിജയം, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഔന്നത്യം, വിദേശവാസം, കുടുംബസുഖം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ അനാവശ്യ ചെലവുകൾ, പദവികൾ, സൗഖ്യം എന്നിവ ഉണ്ടാകും.

അനിഴം

ഔദ്യോഗിക രംഗത്തും കുടുംബരംഗത്തുമുള്ള എല്ലാ കാര്യങ്ങളും അച്ചടക്കത്തോടുകൂടി കൈകാര്യം ചെയ്യാൻ കഴിയും. ഏറ്റെടുക്കുന്ന ചുമതലകൾ ഭംഗിയായി പൂർ‍ത്തീകരിക്കുന്നതിനു വേണ്ടി എത്ര വേണമെങ്കിലും ബുദ്ധിമുട്ടാനുള്ള മനഃസ്ഥിതി ഉണ്ടാകും. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം ഉണ്ടാകും. വാദപ്രതിവാദങ്ങൾ, സാഹസിക പ്രവർത്തികൾ എന്നിവയിൽനിന്നും മാറിനിൽക്കണം. ക്ലേശാനുഭവങ്ങളെ ഈശ്വരഭക്തിയോടും ശുഭാപ്തി വിശ്വാസത്തോടുംകൂടി തരണം ചെയ്യാൻ സാധിക്കും. മാതാപിതാക്കൾക്ക് ഉചിതമല്ലാത്ത പ്രവ്യത്തികൾ ചെയ്യും. നീർദോഷം, ജ്വരം തുടങ്ങിയവ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കും. പൊതുവെ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്.

ജനുവരി, ഫെബ്രുവരി, മാർ‌ച്ച് മാസങ്ങളിൽ ജനാനുകൂല്യം, പരീക്ഷാവിജയം, ഇഷ്ടജനവിരഹം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കർമപുരോഗതി, ദേഹാസ്വസ്ഥതകൾ, ഉയർന്ന ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാർഷികാദായം, ദൂരയാത്രകൾ, കാര്യവിജയം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ സ്വജനകലഹം, വിദേശവാസം, സന്തോഷം എന്നിവയും ഉണ്ടാകും.

തൃക്കേട്ട

നിസ്സാര കാര്യങ്ങൾക്കുപോലും മനോവ്യാകുലതകൾ ഉണ്ടാകും. തൊഴിൽമാറ്റം, സാമ്പത്തികലാഭം, ഐശ്വര്യം എന്നിവ ഉണ്ടാകും. കച്ചവടത്തിൽ അമിതമായി പണം മുടക്കരുത്. ഭൂമി വാങ്ങുവാനും വിൽക്കാനും അനുകൂല സമയമാണ്. വാഹനം, ആയുധങ്ങൾ എന്നിവയിൽനിന്നും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബം വിട്ട് അന്യദേശത്ത് താമസിക്കേണ്ടി വരും. സ്വത്തുതർക്കങ്ങൾ പരിഹരിക്കപ്പെടും. തൊഴിലന്വേഷകർക്ക് അനവധി അവസരങ്ങൾ ലഭിക്കും. കുടുംബ ബന്ധങ്ങളും സൗഹൃദവും സുദൃഢമാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉയർച്ച, നേതൃപദവികൾ, കാര്യവിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ശത്രുപീഡ, കുടുംബസുഖം, പ്രവർത്തനവിജയം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അപവാദം, ദേഹാസ്വസ്ഥതകൾ, ഐശ്വര്യം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കർമരംഗത്ത് ഉയർച്ച, വിദേശത്തുനിന്നും ധനലാഭം, ക്ലേശാനുഭവങ്ങൾ എന്നിവ ഉണ്ടാകും.

മൂലം

ഉറപ്പോടുകൂടി കാര്യങ്ങൾ തീരുമാനിക്കുവാനും പൂർത്തീകരിക്കുവാനും സാധിക്കും. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ഗൃഹം വാങ്ങുന്നതിനും ഗൃഹനിർമാണം ആരംഭിക്കുന്നതിനും അനുകൂലമായ സമയമാണ്. തൊഴിൽ രംഗത്ത് നേട്ടങ്ങളും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകും. അപ്രതീക്ഷിതമായ ധനനഷ്ടം ഉണ്ടാകും. കുടുംബൈശ്വര്യം, സന്താന സൗഭാഗ്യം, വിവാഹം എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്കും കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മനഃസുഖം, കാര്യവിജയം, ഇഷ്ടജന വിരഹം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ധനനഷ്ടം, സന്താനസൗഭാഗ്യം, പുണ്യപ്രവർത്തികൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രശസ്തി, ദൂരയാത്രകൾ, ദേഹാസ്വസ്ഥതകൾ എന്നിവയും ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ സാമ്പത്തിക ലാഭം, ആഗ്രഹ സഫലീകരണം., മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും.

പൂരാടം

മനഃസമാധാനവും സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാൻ സാധിക്കുന്ന വർഷമാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടാകും. ബാധ്യതകൾ പരമാവധി തീർക്കുവാൻ സാധിക്കും. തൊഴിൽ മേഖലയിൽ ഔന്നത്യവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പൊതുപ്രവർത്തകർക്ക് ജനസമ്മതി വർധിക്കും. വിദ്യാർഥികൾക്ക് പ്രതീക്ഷിച്ചിരുന്ന വിജയം കൈവരിക്കാൻ സാധിച്ചെന്നു വരില്ല. കർമരംഗത്ത് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുവാനും ആരംഭിക്കാനും സാധിക്കും. പ്രതിസന്ധിഘട്ടങ്ങളെ ബുദ്ധിപൂർവം തരണം ചെയ്യും. ലഘുവായ ദേഹാസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധനധാന്യസമൃദ്ധി, സർവകാര്യവിജയം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ശാന്തി, കർമപുഷ്ടി, ഐശ്വര്യം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, നേതൃസ്ഥാനലബ്ധി, കുടുംബസൗഖ്യം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കാര്യവിജയം, ബഹുജനസമ്മതി, ഭൂമിലാഭം എന്നിവ ഉണ്ടാകും.

ഉത്രാടം

ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും.

തൊഴിൽ രംഗത്ത് സ്ഥലംമാറ്റം, അധികാരികളുടെ അംഗീകാരം, നേതൃസ്ഥാനലബ്ധി

എന്നിവ പ്രതീക്ഷിക്കാം. ഐശ്വര്യവും ഭാഗ്യാനുഭവവും ഉണ്ടാകും. ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗങ്ങൾമൂലം മനോവ്യാകുലതകൾ ഉണ്ടാകും. അപ്രതീക്ഷിതമായ ചെലവുകൾ സാമ്പത്തികസ്ഥിതി പ്രതികൂലമാക്കാനിടയുണ്ട്. അഭിമുഖങ്ങളിലും ഗവേഷണങ്ങളിലും വിജയിക്കും. കൂട്ടായി തുടങ്ങുന്ന സംരംഭങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടിവരും. കുടുംബസുഖം, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. വിദേശവാസം യോഗ്യമാകും.

വ്യാപാര വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വർഷാവസാനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കും. വിരുധഭക്ഷണം അല്ലെങ്കിൽ അനിയന്ത്രിതമായ ഭക്ഷണശീലങ്ങൾ മൂലമോ രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധനലാഭം, തീർഥാടനം, കാർഷികാദായം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, വസ്ത്രാഭരണാദി സിദ്ധി, ഉദ്യോഗലബ്ധി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ശത്രുപീഡ, കാര്യലാഭം, പ്രസിദ്ധി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സൗഖ്യം, ധനനഷ്ടം, പരീക്ഷാവിജയം എന്നിവ ഉണ്ടാകും.

തിരുവോണം

കുടുംബരംഗത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കുവാനും ഐശ്വര്യം വീണ്ടെടുക്കുവാനും സാധിക്കുന്ന വർഷമാണ്. വ്യാപാരം, വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഠിനാദ്ധ്വാനം മൂലം നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിയും. പണമിടപാടുകളിൽ കണിശത പാലിക്കും. തൊഴിൽ രംഗത്ത് പുതിയ പദ്ധതികൾക്ക് രൂപംനൽകും. അനുചിതമായ കർമങ്ങൾ ചെയ്യും. വിദ്യാർഥികൾക്ക് ഉപരിപഠനം പൂർത്തിയാക്കുവാൻ സാധിക്കും. മംഗളകർമങ്ങളുടെ നേതൃസ്ഥാനം വഹിക്കും. പ്രയത്നഫലം അനുഭവിക്കും. ദേഹാസ്വസ്ഥതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമസിദ്ധി, ധനലാഭം, ഇഷ്ടജനവിരഹം എന്നിവ ഉണ്ടാകും. ഏപ്രിൽ മേയ്, ജൂൺ മാസങ്ങളിൽ മനഃസന്തോഷം , വിദ്യാഭ്യാസ പുരോഗതി, ശ്രേയസ് എന്നിവ ഉണ്ടാകും . ജൂലൈ , ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുടുംബസുഖം, ആഗ്രഹ സഫലീകരണം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ വസ്ത്രാഭരണാദി സിദ്ധി, സൗഖ്യം, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും.

അവിട്ടം

ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വിദ്യാഗുണം, മികച്ച ബുദ്ധിസാമർഥ്യം എന്നിവമൂലം തൊഴിൽ മേഖലയിൽ ഉയർച്ച കൈവരിക്കാൻ കഴിയും. ലക്ഷ്യപ്രാപ്തിക്കു വേണ്ടി കഠിനാധ്വാനം ചെയ്യും. അഭിമുഖങ്ങളിലും വാദ പ്രതിവാദങ്ങളിലും വിജയിക്കും. പൂർവീക സ്വത്തുക്കൾ കൈവശം വയ്ക്കാൻ സാധിക്കും. കുടുംബാന്തരീക്ഷം സുഖകരമാകുവാനിടയില്ല. കച്ചവടരംഗത്ത് പ്രവർ‌ത്തിക്കുന്നവർക്ക് പ്രതിബന്ധങ്ങൾ ഉണ്ടാകുവാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുവാൻ ചിലപ്പോൾ ആശുപത്രി വാസം തന്നെ വേണ്ടി വരും. ശ്രദ്ധകുറവ് മൂലം അപകടങ്ങൾ ഉണ്ടാകുവാനിടയുണ്ട്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധനധാന്യ സമൃദ്ധി, മേലധികാരികളുടെ പ്രശംസ, കാര്യവിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ശാന്തി, കർമപുഷ്ടി, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ശത്രുപീഡ, ഉന്നതപദവി, അന്യദേശവാസം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, ഉത്സാഹം, കുടുംബസുഖം എന്നിവ ഉണ്ടാകും.

ചതയം

സ്വാർഥ താൽപര്യങ്ങൾ ഇല്ലാതെ നീതിപൂർവം എല്ലാ കാര്യങ്ങളേയും അഭിമുഖീകരിക്കും. ഏറ്റെടുക്കുന്ന ചുമതലകൾ പൂർത്തീകരിക്കാൻ കഠിനാധ്വാനം ചെയ്യും. ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടകും. കാര്യവിഘ്നങ്ങളും അനാവശ്യ ചെലവുകളും ഉണ്ടാകും. പ്രതിസന്ധിഘട്ടങ്ങളെ ക്ഷമാപൂർവം നേരിടും. തൊഴിലന്വേഷകർക്ക് വിദേശത്തുനിന്നും അവസരങ്ങൾ ലഭിക്കും. തർക്കങ്ങളിൽ നിന്നും കലഹങ്ങളിൽ നിന്നും പിൻമാറി നിൽക്കണം. ഗൃഹനിർമാണം പൂർത്തീകരിക്കും. ഗവേഷകർ, കച്ചവടക്കാർ, വിദ്യാർഥികൾ എന്നിവർക്ക് പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉദാരത, മുൻകോപം, ആഘോഷങ്ങൾ

എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ദൂരയാത്രകൾ, കർമപുരോഗതി, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ജുലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭൂമിലാഭം, കാർഷീകാദായം, കടബാധ്യതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, രാഷ്ട്രീയ നേട്ടങ്ങൾ, മനഃക്ലേശം എന്നിവ ഉണ്ടാകും.

പൂരുരുട്ടാതി

പൊതുവെ ഐശ്വര്യപൂർണമായ വർഷം ആയിരിക്കും. ഗവൺമെന്റ് ഉദ്യോഗം ലഭിക്കുവാൻ ഇടയുണ്ട്. കാര്യങ്ങൾ ഉറപ്പോടുകൂടി ഭംഗിയായി ചെയ്തു തീർക്കുവാൻ സാധിക്കും. അഭിഭാഷകർ, സാഹിത്യ പ്രവർത്തകർ, കലാകാരൻമാർ, കർഷകർ എന്നിവർക്ക് കാലം ഗുണകരം ആയിരിക്കും. ബാധ്യതകൾ തീർക്കുവാൻ ഭൂമി വിൽക്കേണ്ടിവരും. തൊഴിൽ മേഖലയിലും കുടുംബരംഗത്തും മാനസിക സമ്മർദങ്ങൾ വർധിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും. അഭിമുഖങ്ങളിലും മത്സര പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദ്യാപുരോഗതി, ദ്രവ്യലാഭം, ജനാനുകൂല്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഉയർന്ന സാഹചര്യങ്ങൾ, കാർഷിക സമ്പത്ത്, ആർജവും എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുടുംബപരമായ ശ്രേയസ്, കലാപരമായ നേട്ടങ്ങൾ, സമൂഹത്തിൽ മാന്യത എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ അപവാദം, ഭൂമിലാഭം, കാര്യവിജയം എന്നിവ ഉണ്ടാകും.

ഉത്രട്ടാതി

ഔദ്യോഗിക ജീവിതത്തിൽ ശോഭിക്കുവാനും മേലധികാരികളുടെ പ്രശംസ ലഭിക്കുവാനും സാധിക്കും. കുടുംബജീവിതം, ദാമ്പത്യജീവിതം എന്നിവ ആഹ്ലാദപ്രദം ആയിരിക്കും. തൊഴിലന്വേഷകർക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് മികച്ച തൊഴിൽ ലഭിക്കും. ഗൃഹനിർമാണം ആരംഭിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും. കച്ചവടക്കാർ, വ്യവസായികൾ തുടങ്ങിയവർ വലിയ മുതൽ മുടക്കുകളിൽ ഏർപ്പെടരുത്. അനുകൂലമായ ജീവിത സാഹചര്യങ്ങൾ വന്നുചേരും. പൊതുപ്രവർത്തകരുടെ ജനപ്രീതി വർധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദൂരയാത്രകൾ, പദവി, പുണ്യപ്രവർത്തികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വ്യവസായ പുരോഗതി, കലഹങ്ങൾ, വിഭവപുഷ്ടി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പുത്രസുഖം, ഭാഗ്യാനുഭവം, ഇഷ്ടജന വിരഹം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാര്യവിജയം, ഔന്നത്യം, അംഗീകാരം എന്നിവ ഉണ്ടാകും.

രേവതി

ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. ഏറ്റെടുക്കുന്ന ചുമതലകൾ ആത്മവിശ്വാസത്തോടുകൂടി പൂർത്തീകരിക്കുവാൻ കഴിയും. ആഡംബരഭ്രമം ഒഴിവാക്കണം. പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. അപ്രതീക്ഷിതമായ ചെലവുകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. ആഘോഷങ്ങളിലും വിനോദ യാത്രകളിലും പങ്കുചേരും. പ്രിയജനാനുകൂല്യം, സാമ്പത്തിക പുരോഗതി, സ്ഥലംമാറ്റം എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശവാസം, ബന്ധുജന കലഹം, ഉന്നത പദവികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ആഗ്രഹ സഫലീകരണം, വിദ്യാലാഭം, സമാധാനം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ബഹുജനസമ്മതി, പുതിയ സൗഹൃദങ്ങൾ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിവാഹം, കീർത്തി, കർമസിദ്ധി എന്നിവ ഉണ്ടാകും.

Read More on Astrology Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.