Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രാശിക്കാരേ സന്തോഷിച്ചോളൂ, ഈ വർഷം നിങ്ങളുടേതാണ്!

Jothisha-mar1,17.indd, Zodiac Cancer

കാൻസർ – കനിഹ

ചിലപ്പോൾ മങ്ങിയും മറ്റു ചിലപ്പോൾ തെളിഞ്ഞുമാണ് ഞങ്ങളുടെ സ്വഭാവം. വികാരങ്ങൾ ഉള്ളിലൊളിപ്പിക്കാൻ മിടുക്കരാണ്. പുറത്തുനിന്നു നോക്കുന്നവർക്ക് വലിയ ഹാപ്പിയാണെന്നു തോന്നും. എപ്പോഴും ആക്ടീവായ എന്റെ സ്വഭാവം ഈ രാശിയുടെ സംഭാവനയാണ്.

കർക്കിടകം – കാൻസർ  (ജൂൺ 22 –ജൂലൈ 23)

തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അവ നടപ്പാക്കാൻ ചങ്കൂറ്റമുള്ളവരുമായിരിക്കും  ഈ രാശിക്കാർ.  ഇവരുടെ സന്താനങ്ങൾ വിശ്വസ്തരും പ്രശസ്തരുമായിത്തീരും. ഭാവനാലോകത്തിൽ സഞ്ചരിക്കുന്നവരാണെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും കുടുംബകാര്യത്തിൽ അമിതമായശുഷ്കാന്തി പ്രകടിപ്പിക്കുന്നവരായിരിക്കും. സംഗീതം, ചിത്രമെഴുത്ത്, പാചകകല, വൈദ്യം, അഭിനയം, ജ്യോതിഷം എന്നിവയിലും  പന്തുകളി, ചീട്ടുകളി എന്നിവയിലും ൈവദഗ്ധ്യം തെളിയിക്കുന്നവരാണ് ഈ രാശിക്കാർ. പ്രവർത്തനരംഗങ്ങളിൽ ചെറിയ നിലയിൽ നിന്ന് ഉന്നതനില വരെ  ഏണിപ്പടി കയറുന്ന പോലെ ഉയർച്ചയിലെത്തിക്കൊണ്ടിരിക്കും.  ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ  ഭഗീരഥ പ്ര യത്നം നടത്തുന്നവരും കുശാഗ്ര ബുദ്ധിശാലികളുമായിരിക്കും.

കാൻസർ രാശിക്കാർക്ക്  ജനുവരി – ഫെബ്രുവരിയിൽ സ്ഥാനലബ്ധി വസ്തു വാഹന ലാഭം മാർച്ച് – ഏപ്രിലിൽ പരീക്ഷാ വിജയം, പുണ്യദേവാലയ സന്ദർശനം, അതിഥി സൽക്കാരം മേയ് – ജൂണിൽ  അവിചാരിത  ധനാഗമം  ജൂലൈ – ഓഗസ്റ്റിൽ വ്യാപാരാദികളിൽ അപ്രതീക്ഷിതമായ നഷ്ട കഷ്ടങ്ങൾ, രോഗസാധ്യത സെപ്റ്റംബർ– ഒക്ടോബറിൽ അന്യദേശവാസം  നവീന ഗൃഹാരംഭ പ്രവർത്തനം, പുണ്യദേവാലയ സന്ദർശനം നവംബർ– ഡിസംബറിൽ വ്രതാനുഷ്ഠാനം, ഗൃഹസുഖക്കുറവ്, നിദ്രാഭംഗം ഇവ ഫലമാകുന്നു.

സാമാന്യഫലം

ഗൃഹാരംഭത്തിനു വേണ്ട ഒരുക്കങ്ങൾ പൂർത്തീകരിക്കും. ചിരകാല സ്വപ്നങ്ങൾ പൂവണിയും. പ്രധാനപ്പെട്ട പ്രമാണങ്ങളി ലൊപ്പുവയ്ക്കും.  പരീക്ഷാദികളിൽ സമുന്നത വിജയം കരസ്ഥമാക്കും. ഭാഗ്യക്കുറിയോ ചിട്ടിയോ വഴി കടബാധ്യത ഇല്ലാതാക്കാൻ കഴിയും. വിവാഹക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കും.  മേലധികാരികളുടെ  പ്രശംസ നേടും.  ഭാഗ്യസൂക്തം, പുഷ്പാഞ്ജലി, നവഗ്രഹപ്പൂജ, ഗണപതിക്ക് യഥാശക്തി വഴിപാടുകൾ, സർപ്പാരാധന, വിഷ്ണുസഹസ്രനാമജപം,  സുബ്രഹ്മണ്യ  ക്ഷേത്രദർശനവും സുബ്രഹ്മണ്യ സ്വാമിക്ക് പാലഭിഷേകം, വെള്ളിവേൽ സമർപ്പണം, അന്നദാനം, വസ്ത്രദാനം, മൃത്യുഞ്ജയ ഹോമം ഇവ  ദോഷപരിഹാരങ്ങളാകുന്നു.


ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.