Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിങ്ങം രാശി: ശത്രുക്കളെ പോലും മിത്രങ്ങളാക്കാൻ കഴിയുന്ന വർഷം...

Jothisha-mar1,17.indd, Leo

ലിയോ – അമൃത സുരേഷ്

എന്തെങ്കിലും  കാര്യത്തിനു ഇറങ്ങിതിരിച്ചാൽ പൂർത്തിയാക്കാതെ ലിയോക്കാർ മടങ്ങാറില്ല. ഞാൻ വാശിക്കാരിയാണെന്നാണ് കൂട്ടുകാർ പറയാറുള്ളത്.  ഉത്സാഹം കാര്യമായുണ്ടെങ്കിലും അതിനൊപ്പം മറവിയുമുണ്ട്. അതുകൊണ്ട് തന്നെ പിണക്കവും ദേഷ്യവും മനസ്സിൽ സൂക്ഷിക്കാറില്ല.

ചിങ്ങം – ലിയോ  (ജൂലൈ 24 –ഓഗസ്റ്റ് 23)

സൗഹൃദമാണ് ഇവരുടെ ദൗർബല്യം. സംഗീതം, നൃത്തം, അഭിനയം, സാഹിത്യരചന, ചിത്രരചന, രാഷ്ട്രീയം, പാചകകല എന്നീ മണ്ഡലങ്ങളിൽ ഈ രാശിക്കാർ  തിളങ്ങും.   ലിയോ രാശിക്കാർ പൊതുവെ വിശാല മനസ്കരും  പൊതു ജനോപകാരപ്രദമായ  പരിപാടികളിൽ മുൻപന്തിയിൽ നിൽക്കുന്നവരുമായിരിക്കും. ഈ രാശിക്കാർ ലോല ഹൃദയരും സഹാനുഭൂതിയുള്ളവരും കാര്യങ്ങൾ നേടിയെടുക്കാൻ കഴിവുള്ളവരുമാണ്. യാഥാസ്ഥിതികരും ഉത്സാഹശാലിക ളും  ഇവർ നയപരമായ നീക്കങ്ങൾ കൊണ്ടും വശ്യമായ മുഖഭാവം കൊണ്ടും ശക്തരായ ശത്രുക്കളെപ്പോലും  മിത്രങ്ങളാക്കാൻ കഴിവുള്ളവരുമാണ്. 

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ അറിയാം

ലിയോ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി – ഫെബ്രുവരിയിൽ ദൂരദേശയാത്രയും ദാമ്പത്യ ക്ലേശവും സന്താനക്ലേശവും മാർച്ച്– ഏപ്രിലിൽ സാമ്പത്തിക നേട്ടവും ഉ ദ്യോഗക്കയറ്റവും മേയ് – ജൂണിൽ യോഗാ, സംഗീതം തുടങ്ങിയവ അഭ്യസിക്കലും  ജൂലൈ– ഓഗസ്റ്റിൽ ബന്ധുജന സഹായവും വിരുന്നുകാരിൽ നിന്ന് ശല്യവും ആത്മീയ കാര്യങ്ങളിൽ താൽപര്യവും സെപ്റ്റംബർ – ഒക്ടോബറിൽ ഉദ്ദിഷ്ടകാര്യ സിദ്ധിയും നവംബർ – ഡിസംബർ മാസങ്ങളിൽ വ്രതാനുഷ്ഠാനവും പുണ്യദേവാലയ ദർശനവും വിവാഹ കാര്യങ്ങളിൽ തീരുമാനവും  ഫലമാകുന്നു.

സാമാന്യഫലം

കർമരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും. സംഭാഷണങ്ങളിൽ വന്നുചേരുന്ന അപാകത മൂലം തെറ്റിദ്ധരിക്കപ്പെട്ട് പഴയ സുഹൃദ് ബന്ധങ്ങൾ ത കരാറിലാകും. സന്തുഷ്ടമായ കുടുംബജീവിതം നയിക്കും. അടുത്ത ബന്ധുജനങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കേണ്ടി വരും. കുറച്ചു കാലം കുടുംബത്തിൽ നിന്നും മാറിത്താമസിക്കേണ്ടിവരും. ഊഹക്കച്ചവടം, കരാർ ജോലി ഇവയിൽ നിന്ന് വമ്പിച്ച ലാഭം പ്രതീക്ഷിക്കാം.   

വിഷ്ണുക്ഷേത്രത്തിൽ ശയന പ്രദക്ഷിണം, ശ്രീകൃഷ്‌ണ ഭഗവാന്  വെണ്ണ, കദളിപ്പഴം, പാൽപ്പായസം, ത്രിമധുരം, പഞ്ചസാര എന്നിവ നിവേദിക്കുകയും തിരുമുടിമാല ചാർത്തുകയും ഗണപതിക്ക് കറുകമാല, ധന്വന്തരിമൂർത്തിക്ക് മുക്കുടി നിവേദ്യം  ഇവ ദോഷപരിഹാരങ്ങളാകുന്നു.

ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.