Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടമുള്ളവരെ വിമർശിക്കുന്നത് ഇവർക്കിഷ്ടമല്ല!

Virgo

വിർഗോ – ഗിന്നസ് പക്രു

ആത്മാർഥയും  സംഭാഷണചാതുര്യവുമാണ്  എന്റെ  രാശിക്കാരുടെ  പ്രത്യേകത.  അപകടങ്ങളിൽ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടും. പെട്ടെന്ന് ആരെയും വിശ്വസിക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല.  വിശ്വാസം തോന്നിയാൽ ചങ്ക് പറിച്ചുകൊടുക്കാനും തയാർ.

കന്നി – വിർഗോ ( ഓഗസ്റ്റ് 24– സെപ്റ്റംബർ 23)

മുതിർന്നവരേയും ഗുരുജനങ്ങളേയും ബഹുമാനിക്കുന്നവരായിരിക്കും വിർഗോ രാശിക്കാർ. ഭൂമി ഇടപാടുകളും ഊ ഹക്കച്ചവടങ്ങളും വാഹനക്രയവിക്രയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി ഇവർ  ധനികരായിത്തീരും.  ഇഷ്ടമുള്ളവരെക്കുറിച്ചുള്ള വിമർശനങ്ങൾ ഈ രാശിക്കാരെ പ്രകോപിപ്പിക്കും. സംഗീത നൃത്താധ്യാപനം, നിയമം, സിനിമ എന്നീ മേഖലകളിൽ  ശോഭിക്കുന്നതാണ് ഈ രാശിക്കാർ. ഏതു ദുർഘട പ്രതിസന്ധിയിൽ ചെന്നു പെട്ടാലും ഇവർ അതിൽ നിന്നെല്ലാം  അദ്ഭുതകരമായി രക്ഷപ്പെടും.  ആശയവിനിമയങ്ങളിൽ അത്ര ശ്രദ്ധിക്കാത്തവരാകയാൽ ചില അവസരങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ചെയ്യുന്ന തൊഴിലിനോട്  പൂർണമായും ആത്മാർഥത പുലർത്തുന്നവരാണ്.

വിർഗോ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി–ഫെബ്രുവരി മാസങ്ങളിൽ കുടുംബസൗഖ്യവും സ്വജനസഹായവും വിദേശയാത്രയും മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വസ്തു വാഹന ലാഭവും  മേയ് – ജൂൺ മാസങ്ങളിൽ ധനദുർവ്യയവും ശത്രുശല്യവും ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ പരാജയഭീതിയും സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ ദൂരദേശ യാത്രകളും  ദാമ്പത്യ ക്ലേശങ്ങളും  ബന്ധുജന സമാഗമവും നവംബർ–  ഡിസംബറിൽ ശത്രുജയവും  ദാമ്പത്യ സൗഖ്യവും  മൃഷ്ടാന്നഭോജനവും ഫലമാകുന്നു.

സാമാന്യഫലം

വർഷത്തിന്റെ ആദ്യപകുതിയിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെങ്കിലും വർഷത്തിന്റെ  ഉത്തരാർദ്ധത്തിൽ കടബാധ്യത തീർക്കാൻ സാധിക്കൽ, ഇവ ഫലമാകുന്നു. സഹോദര സഹായം, വഞ്ചനയിൽ കുടുങ്ങൽ, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വയ്ക്കേണ്ടി വരിക, വ്യവഹാര വിജയം, തെറ്റിദ്ധാരണ മാറിക്കിട്ടൽ, കർമരംഗത്ത് പുരോഗതി എന്നിവ അനുഭവപ്പെടും.

അന്നദാനം, വസ്ത്രദാനം, കുട്ടികൾക്ക് മധുരപലഹാരം വിതരണം െചയ്യുക, സുന്ദരകാ‍ണ്ഡം ദിവസവും പാരായണം ചെയ്യുക. അരയാൽ പ്രദക്ഷിണം, പ്രാതഃസ്നാനം, പിതൃതർപ്പണം, വേട്ടയ്ക്കൊരു മകന് നാളികേരം, ശാസ്താവിന് നീരാഞ്ജനം വഴിപാട്, നെയ്ത്തേങ്ങ സമർപ്പണം, ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, കദളിപ്പഴം നിവേദ്യം, വെറ്റിലമാല ചാർത്തൽ ഇവ ദോഷപരിഹാരങ്ങളാകുന്നു.

ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.