Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മടിയില്ലാത്ത രാശിക്കാർ

anusree 2018 നിങ്ങൾക്കെങ്ങനെ?

മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മടിയില്ലാത്തവരാണ് എന്റെ രാശിക്കാർ.  പലപ്പോഴും അതിനു  തിരിച്ചു പണി കിട്ടാറുമുണ്ട്. എന്നാലും പാഠം പഠിക്കില്ല.  സ്വന്തം  പ്രയത്നം കൊണ്ടും പരിശ്രമം  കൊണ്ടുമേ ഉയരത്തിലെത്തൂ. അത് എന്റെ കാര്യത്തിൽ കിറുകൃത്യമാ.

വൃശ്ചികം– സ്കോർപിയോ (ഒക്ടോബർ 24 – നവംബർ 22)

ഭരണ നിർവഹണം, തന്ത്രപരമായ സമീപനം  എന്നിവ  ഈ രാശിക്കാരുടെ  പ്രത്യേകതകളാണ്. കർമശേഷിയും ആത്മബലവും ശാരീരിക ശക്തിയും ദൃഢതയുള്ളവരുമാകുന്നു.  സ്വപ്രയത്നത്താൽ സ്ഥാനമാന ലബ്ധിയിലേക്കും പ്രശസ്തിയിലേക്കും  ഉയരാനുള്ള  അപാരമായ കഴിവ് സ്കോർപിയോ  രാശിക്കാരുടെ മുഖമുദ്രയാകുന്നു. എതിർലിംഗത്തിൽപ്പെട്ടവരെ ആകർഷിക്കാൻ ഇവർ സമർഥരാണ്. ശത്രുക്കളെ ഉപായത്തിൽ തോൽപ്പിക്കാൻ ഇവർക്ക് പ്രത്യേക പാടവമുണ്ട്.  മാംസഭക്ഷണം  ഏറെ  ഇഷ്ടപ്പെടുന്നവരാണ്.  ഈ രാശിക്കാർ സന്താനങ്ങളോടു   കൂടുതൽ   അടുപ്പം കാണിക്കും. 

സ്കോർപിയോ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി– ഫെബ്രുവരി മാസങ്ങളിൽ രോഗശമനവും വ്യാപാരങ്ങളിൽ ലാഭവും മാർച്ച്–ഏപ്രിലിൽ പൂരാഘോഷപരിപാടികളിൽ സംബന്ധിക്കലും വിദ്യാവിജയവും മേയ്– ജൂണിൽ ആശുപത്രി വാസവും ജൂലൈ– ഓഗസ്റ്റിൽ വിദേശയാത്രയും  നേത്രോദരരോഗവും സെപ്റ്റംബർ– ഒക്ടോബറിൽ സ്ഥാനചലനവും പരീക്ഷാദികളിൽ പരാജയഭീതിയും  നവംബർ – ഡിസംബർ മാസങ്ങളിൽ വിവാഹ തീരുമാനവും  സദുദ്യോഗ ലബ്ധിയും ഫലമാകുന്നു.

സാമാന്യഫലം

വിവാഹബന്ധം പിരിഞ്ഞ് നിൽക്കുന്നവർക്ക് പുനർവിവാ ഹത്തിന് പറ്റിയ കാലഘട്ടമാകുന്നു. പ്രണയസാഫല്യം, വിദേശീയധനം ലഭിക്കൽ, പുതിയ സ്ഥലവും വീടും വാഹനവും വാങ്ങിക്കൽ, പൂർവിക സ്വത്ത് ലഭിക്കൽ, സൽകീർത്തി, രാജബഹുമാനം, ഇഷ്ടജന സഹവാസം, ഇഷ്ടസന്താനലാഭം, അസ്ഥി ഭ്രംശം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കൽ, വളരെക്കാലമായി സന്ദർശിക്കാനാഗ്രഹിച്ചിരുന്ന പുണ്യ ദേവാലയം സന്ദർശിക്കാൻ  കഴിയുക, കുടുംബത്തിൽ താന്ത്രിക ചടങ്ങുകൾ, പൂജകൾ നടത്തൽ,  എന്നിവ അനുഭവപ്പെടുന്നതാകുന്നു.

ശിവഭജനം, ശിവന് ധാര, ശ്രീരുദ്രാക്ഷമന്ത്രംകൊണ്ട് ജലാഭിഷേകം, ശംഖാഭിഷേകം, ജന്മനക്ഷത്രദിവസം നവഗ്രഹ പൂജ, സർപ്പങ്ങൾക്ക്  ആയില്യം പൂജ, പുണ്യാഹം, ശബരിമല ദർശനം, ഭാഗ്യസൂക്തമന്ത്രം  കൊണ്ട്  അർച്ചന നടത്തൽ, നരസിംഹമൂർത്തിക്ക് പാലഭിഷേകം, പാനകനിവേദ്യം.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.