Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്വേറിയസ് : ഈ രാശിക്കാർ ലക്ഷ്യബോധമുള്ളവർ

x-default, Astrology

കുംഭം – അക്വേറിയസ് (ജനുവരി 21 – ഫെബ്രുവരി 19)

അക്വേറിയസ് – രഞ്ജിത് ശങ്കർ

ഇങ്ങനെയങ്ങ് ജീവിച്ചുപോകുന്നതിൽ തന്നെ ഞാൻ ഹാപ്പിയാണ്. ഭൂതകാലത്തെ കുറിച്ചോർ ത്ത് നിരാശപ്പെടുകയോ ഭാവിയെ കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യാതെ ഇന്നിൽ ജീവിക്കാനാണ് ഇഷ്ടം. എന്റെ രാശിയുടെ പ്രത്യേകതയാണോ ഇത് എന്നറിയില്ല.

തികഞ്ഞ ഈശ്വരവിശ്വാസികളും വ്യക്തമായ ലക്ഷ്യബോധമുള്ളവരുമാണ് ഈ രാശിക്കാർ. എങ്കിലും അസത്യമായ ആരോപണങ്ങൾക്ക് വിധേരാകും. സർക്കാർ ജോലി, സംഗീതം, സിനിമ, സാംസ്കാരിക നേതൃത്വം, ഭൂമിക്കച്ചവടം, രാഷ്ട്രീയ നേതൃത്വം, യോഗ പരിശീലനം എന്നീ വിവിധ ക ർമണ്ഡലങ്ങളിൽ വ്യാപരിക്കും. ഏതു പ്രതിസന്ധിയിലും  ത ളരാതെ  മുന്നോട്ടു കുതിക്കും.  ഈ രാശിക്കാർക്കു  കുതിരപ്പന്തയം, ഭാഗ്യക്കുറി,  ചൂതാട്ടം, തച്ചുശാസ്ത്രം, വേദാന്തം, വിനോദ സഞ്ചാരം, ഗ്രന്ഥരചന, വാർത്താവിനിമയം,  എന്നിവ ഇവരുമായി ഇഴകിച്ചേർന്ന വിഷയങ്ങളാകുന്നു. വ്യക്തി ജീവിതത്തിൽ അന്യർ കൈ കടത്തുന്നത് ഈ രാശിക്കാർക്ക് ഇഷ്ടമുള്ള കാര്യമല്ല.  

അക്വേറിയസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി–ഫെബ്രുവരിയിൽ ശയനസൗഖ്യം, പ്രണയസാഫല്യം, ധനലബ്ധി എന്നിവയും മാർച്ച് – ഏപ്രിലിൽ സ്വജനാരിഷ്ടം, ധനസമ്പാദനം എന്നിവയും  മേയ്–ജൂൺ മാസങ്ങളി ൽ അപകീർത്തി, പരീക്ഷാദികളിൽ പരാജയം, രാഷ്ട്രീയ വിജയം  ഇവയും   ജൂലൈ–ഓഗസ്റ്റിൽ  വ്യവഹാര വിജയം, വിവാഹാദി മംഗളകർമങ്ങൾക്ക്  പ്രതിബന്ധം,  നവീന വസ്ത്രാഭരണ ലബ്ധി, സെപ്റ്റംബർ – ഒക്ടോബറിൽ  മാതൃജനാരിഷ്ടം, വ്യവഹാര വിജയം, ധനലാഭം, നവംബർ–ഡിസംബറിൽ ഉപരിപഠനം, യോഗപരിശീലനം, ദാമ്പത്യ സൗഖ്യം ഗൃഹനവീകരണം  എന്നിവയും ഫലമാകുന്നു.

സാമാന്യഫലം

എതിർപ്പുകളെ അതിജീവിക്കാൻ അഹോരാത്രം കഷ്ടപ്പെടും. ഗൃഹത്തിൽ വസിച്ച്  വിവാഹാദി മംഗളകർമങ്ങൾ നടത്താം. പന്തുകളി, ചൂതുകളി, ചീട്ടുകളി എന്നിവയിൽ അമിത താത്പര്യം വർധിക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകയാൽ യാത്രകളിൽ അപരിചിതരെ അകറ്റി നിർത്തുകയായിരിക്കും അഭികാമ്യം. ഗൃഹപരിഷ്കാരം നടത്തും. അയ്യപ്പസ്വാമിക്ഷേത്രത്തിൽ ചുരിക സമർപ്പണം, സുബ്രഹ്മണ്യ സ്വാമിക്ക് വെള്ളിവേൽ സമർപ്പണം, ഭദ്രകാളി ക്ഷേത്രത്തിൽ വാൾ സമർപ്പണം, ഭഗവതിക്ക് മലർനിവേദ്യം, അപ്പം നിവേദ്യം, ഗണപതിക്ക് ഉണ്ണിയപ്പം നിവേദ്യം, ശ്രീകൃഷ്ണഭഗവാന് ത്രിമധുരനിവേദ്യം, വിഷ്ണുവിന് ചന്ദനം ചാർത്തൽ ഇവ ദോഷപരിഹാരങ്ങളാകുന്നു.

ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.