Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്രികോൺ: ഇവർക്ക് വിജയം കഷ്ടപ്പാടിലൂടെ മാത്രം!

x-default, Astrology

മകരം– കാപ്രിക്കോൺ (ഡിസംബർ 23 – ജനുവരി 20)

കാപ്രികോൺ – ശാന്തികൃഷ്ണ

മൗണ്ടൻ ഗോട്ട് ആണ് ഈ രാശിയുടെ ചിഹ്നം. പാറക്കെട്ടുകളിലൂടെ വളരെ കഷ്ടപ്പെട്ട് സഞ്ചരി ക്കുന്ന അവയുടെ അവസ്ഥ തന്നെയാണ് ഈ രാശിക്കാർക്കും. കഷ്ടപ്പാടിലൂടെ  വിജയം  നേടിയെടുക്കണം. വേദനകളെ അതിജീവിക്കാൻ തക്ക മനക്കരുത്തും ഈ രാശിക്കാർക്കുണ്ട്.

മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഭയഭക്തി  ബഹുമാനമുള്ളവരായിരിക്കും കാപ്രിക്കോൺ രാശിക്കാർ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നവരും വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ളവരാണ്.  സംസാരപ്രിയരും ഫലിത വർത്തമാനങ്ങൾ ഇഷ്ടപ്പെടുന്നവരുമാണ്. വിവേകത്തോടെ ചിന്തിക്കുന്നവരും  പെരുമാറുന്നവരുമായിരിക്കും. 

എല്ലാവരേയും ആകർഷിക്കുന്ന പ്രകൃതക്കാരും ആർഭാട ജീവിതം നയിക്കാത്തവരുമായിരിക്കും. തികഞ്ഞ  ഈശ്വരഭക്തിയുള്ള വരായിരിക്കും. പല തവണ ചിന്തിപ്പിച്ചും വിശ കലനം ചെയ്തും  മാത്രമേ ഏതു പ്രവർത്തനത്തിനും  മുതി രുകയുള്ളു. സംഗീതം, ചലച്ചിത്രം, കായികരംഗം എന്നിവയിൽ ശോഭിക്കും.  

കാപ്രിക്കോൺ രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി – ഫെബ്രുവരി മാസങ്ങളിൽ രോഗ പീഡ, തീർഥാടനം ഇവയും മാർച്ച് – ഏപ്രിൽ മാസങ്ങളിൽ സുഹൃദ്ജന വിരോധം, കൃഷിനാശം, ഉദ്യോഗലബ്ധി എന്നിവയും  മേയ് – ജൂൺ മാസങ്ങളിൽ മനോദുഃഖവും ധനലാഭവും  ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ സന്താനാരിഷ്ടം, സ്ഥാനചലനം, ബന്ധുജനസഹായവും സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ വിരുന്നു സൽക്കാരം, ദാമ്പത്യസൗഖ്യവും നവംബർ – ഡിസംബറിൽ മാധ്യമങ്ങളിൽ ശോഭിക്കൽ, ചിരകാലാഭിലാഷം സാധിക്കൽ എന്നിവയും ഫലമാകുന്നു.

സാമാന്യഫലം

പരോപകാര പ്രകൃതത്താൽ സ്നേഹാദരങ്ങൾ നേടും.  ഇത് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു കാരണമാകും. നഗരത്തിൽ വീട് വാങ്ങും. കഫ–വാത–പിത്ത–നീർവിഴ്ച രോഗങ്ങളാൽ ദേഹാസ്വസ്ഥ്യമനുഭവപ്പെടും. പരീക്ഷകളിൽ വിജയം  കൈവരിക്കാൻ കഴിയും. വിദേശത്ത് നല്ല ജോലി ലഭിക്കും. മേലധികാരികൾ ഏൽപിച്ച പദ്ധതി കൃത്യസമയത്തു പൂർത്തീകരിക്കാൻ കഴിയും.   

ശ്രീരാമന്    മുല്ലമാല   ചാർത്തൽ,  താമരപ്പൂ മാല      സമർ പ്പണം,    അട നിവേദ്യം,    ഹനുമാന് അവൽ നിവേദ്യം, വെറ്റിലമാല   ചാർത്തൽ, സർപ്പങ്ങൾക്ക് ആയില്യപൂജ, ഭദ്രകാളിക്ക് കുരുതിവഴിപാട്, വരാഹമൂർത്തിക്ക് നെയ് വിളക്ക്, പാലഭിഷേകം, നരസിംഹമൂർത്തിക്ക് പാലഭിഷേകം, കദളിപ്പഴം നിവേദ്യം ഇവ ദോഷപരിഹാരങ്ങളാകുന്നു.

ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.