Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീസസ്: ഇവർ ആരെയും വഞ്ചിക്കില്ല...

x-default, Astrology

മീനം– പീസസ് (ഫെബ്രുവരി 20– മാർച്ച് 21)

പീസസ് – മനോജ് കെ. ജയൻ

കാര്യങ്ങളെ  സെൻസിറ്റീവായി  കാണുന്ന  പീസസിന്റെ  സ്വഭാവം  അതേപടി  എനിക്കുമുണ്ട്.  ഒരു കാര്യത്തിലും  അമിത പ്രതീക്ഷ വയ്ക്കാറില്ല. ഒരൊഴുക്കിൽ  ജീവിതമങ്ങനെ  മുന്നോട്ടു പോകുമ്പോൾ ആർക്കും  പിടിച്ചുനിർത്താനാകില്ല  എന്നതും  ഞങ്ങളുടെ  പ്രത്യേകതയാണ്.

ആത്മനിയന്ത്രണമുള്ളവരാണെങ്കിലും ഈ രാശിക്കാരുടെ മാനസിക വികാരങ്ങൾ എന്താണെന്ന് അന്യർക്ക് അറിയാൻ കഴിയുകയില്ല. അലട്ടലുകളുടെ കാരണം സ്വയം കണ്ടെത്താനും പലപ്പോഴും ഇവർക്ക് കഴിയാറില്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ  കഴിയാതെ ചില നല്ല  അവസരങ്ങൾ പാഴാക്കിക്കളയാറുണ്ട് ഈ രാശിക്കാർ. ഔദ്യോഗിക രംഗത്ത് ശോഭിക്കും.കൃത്യസമയത്ത് ആഹാരവും  ഉറക്കവും കാംക്ഷിക്കുന്നവരാണ്.  ആരെയും  വഞ്ചിക്കാൻ കഴിയില്ലെങ്കിലും  ഇവർ ചതിക്കുഴികളിൽ ചെന്നു ചാടുക പതിവാണ്.  തീർഥാടനം, വിനോദയാത്ര ഇവ താൽപര്യമുള്ള കാര്യങ്ങളാണ്.

പീസസ് രാശിക്കാർക്ക് സൂര്യചാരവശാൽ  ജനുവരി –ഫെബ്രുവരി മാസങ്ങളിൽ വസ്തു വാഹനലബ്ധി, വിവാഹകാര്യങ്ങളിൽ തീരുമാനം, ആത്മീയ ചിന്ത, സദ്യയിൽ പങ്കെടുക്കൽ, എന്നിവയും മാർച്ച്– ഏപ്രിലിൽ ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കൽ, ഗൃഹസുഖം, നവീന വസ്ത്രാഭരണ ലബ്ധി, സുഹൃദ്സംഗമം, എന്നിവയും േമയ് – ജൂണിൽ അന്യഗൃഹവാസം, സഹോദരസംഗമം, സാഹിത്യപ്രവർത്തനം എന്നിവയും  ജൂലൈ–ഓഗസ്റ്റിൽ പ്രാർഥന, ഗൃഹഛിദ്രം എന്നിവയും സെപ്റ്റംബർ– ഒക്ടോബറിൽ പ്രവർത്തന വിജയം, ഭാഗ്യക്കുറി ലഭിക്കൽ  എന്നിവയും നവംബർ – ഡിസംബറിൽ സന്താനസൗഖ്യം, ഇഷ്ടജനസഹവാസം,   മാധ്യമങ്ങളിൽ ശോഭിക്കൽ ഇവയും ഫലമാകുന്നു.

സാമാന്യഫലം

കർമരംഗത്ത്  ഉന്നതിയും പ്രശസ്തിയും വന്നുചേരും.  ചെറുകിട വ്യവസായങ്ങൾക്ക് നേരിയ തോതിൽ ലാഭം പ്രതീക്ഷിക്കാം.ദേഷ്യം നിയന്ത്രിക്കണം. വ്യവഹാരങ്ങളി‍ൽ ചെന്നുപെടാൻ സാധ്യതയുണ്ട്. വാഹനവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവർക്ക് നല്ല കാലഘട്ടം വന്നു ചേരുന്നതാകുന്നു.  സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകും. സർപ്പബലി, ഭാഗ്യസൂത്കം അർച്ചന, അന്നദാനം, വ സ്ത്രദാനം, തിലദാനം, സമുദ്രസ്നാനം, ശ്രീകൃഷ്ണഭഗ വാന് വെണ്ണ, ദക്ഷിണാമൂർത്തിക്ക് നെയ് വിളക്ക് വയ്ക്കൽ, ശിവന് ധാര, ഇളനീരഭിഷേകം, പാൽപ്പായസനിവേദ്യം, ഗണപതിക്ക് ദിവസവും ഏത്തമിടൽ, സൂര്യനമസ്കാരം ദിവസവും ഏഴു പ്രാവശ്യം ഇവയാണ് ദോഷപരിഹാര മാർഗങ്ങൾ.

ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.