Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാജിറ്റേറിയസ് ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ളവർ

Sagittarius

സാജിറ്റേറിയസ് – ഇന്ദ്രജിത്

ചെയ്യുന്ന ജോലിയോട് ആത്മാർഥത പുലർത്തുന്നത് സാജിറ്റേറിയൻസിന്റെ പ്രത്യേകതയാണ്. സൗഹൃദമുണ്ടാക്കാൻ  നല്ല കഴിവുള്ളവരാണ്  ഞങ്ങൾ. അപരിചിതരുടെ ഗ്രൂപ്പിലെത്തിയാലും   അഞ്ചു മിനിറ്റിനുള്ളിൽ അവരിലൊരാളാകും.  

ഭക്ഷണവും യാത്രകളുമാണ്  ക്രേസ്. ആധ്യാത്മിക കാര്യങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും കലാരംഗത്തും ഇവർ ശോഭിക്കും. മറ്റുള്ളവരെ ഉപദേശിക്കാൻ ഈ രാശിക്കാർക്കുള്ള കഴിവ് പ്രശംസനീയമാണ്. ഏതു രംഗത്തും പ്രത്യേകിച്ചും കലാരംഗത്തും പാചകരംഗത്തും ഇവർ ശോഭിക്കും. ജ്യോതിഷം, താന്ത്രിക വിദ്യ, ഹിപ്നോട്ടിസം, കൊമേഴ്സ്, പന്തുകളി, ചീട്ടുകളി മുതലായ  മേഖലകളിൽ പ്രത്യേകം താൽപര്യം കാണിക്കും. സ്ഥിരം അസൂയക്കാരും എതിരാളികളും ഉള്ള വ്യക്തികളാകുന്നു സാജിറ്റേറിയൻ രാശിക്കാർ. കൃത്യനിഷ്ഠയും  സൗമ്യസ്വഭാവവുമുള്ളരാണ്  ഈ രാശിക്കാർ. എടുത്തുചാട്ടംമൂലം അവിചാരിതമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും.  

സാജിറ്റേറിയൻസിന് സൂര്യചാരവശാൽ ജനുവരി– ഫെബ്രുവരിയിൽ പുണ്യതീർഥയാത്രകളും സുഹൃദ് സംഗമവും അന്യദേശവാസവും ധനദുർവ്യയവും മാർച്ച് – ഏപ്രിലിൽ  ദാമ്പത്യ ക്ലേശങ്ങളും സൽക്കർമലബ്ധിയും മേയ് – ജൂണ്‍ മാസങ്ങളിൽ വിശേഷ സ്ഥാനലബ്ധിയും കൊടുത്ത കടം തിരികെ ലഭിക്കയും  ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ വ്യാപാരനഷ്ടവും പരീക്ഷാദികളിൽ സമുന്നതവിജയവും വിദേശ സന്ദർശനവും കഫരോഗവും സെപ്റ്റംബ ർ – ഒക്ടോബർ മാസങ്ങളിൽ ദാമ്പത്യ സൗഖ്യവും വിരുന്ന് സൽക്കാരങ്ങളും നവംബർ–ഡിസംബറിൽ വ്രതാനുഷ്ഠാനം, രഹസ്യപ്രവർത്തനം, സന്താനഭാഗ്യം, പുണ്യദേവാലയ സന്ദർശനം എന്നിവ ഫലമാകുന്നു.

സാമാന്യഫലം

ശത്രുക്കൾ പെരുകും. ഈശ്വരകാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. വിവാഹപ്രായമായവരുടെ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും.  യാത്രയിൽ വിലപ്പെട്ട സാമഗ്രികളുടെ നഷ്ടസാധ്യതയുണ്ടാകയാൽ   ജാഗ്രത പുലർത്ത ണം. നിദ്രാഭംഗം, സന്ധിവേദന, ത്വക്ക് രോഗം ഇവയ്ക്കും  ലക്ഷണമുണ്ട്. ഭാഗ്യക്കുറി ലഭിക്കും. നയപരമായ നീക്കങ്ങളാൽ ശത്രുക്കളെ നിലംപരിശാക്കാൻ കഴിയുന്നതാണ്. ദേവീക്ഷേത്രങ്ങളിൽ ദേഹമുട്ട്, മനോമുട്ട്, കർമ്മമുട്ട് എന്നിവയിറക്കൽ, പ്രാതഃസ്നാനം, ഗണപതി ഹോമം, ഗണപതിക്ക് കറുകമാല ചാർത്തൽ, വിഷ്ണു ക്ഷേത്രത്തിൽ  ശയനപ്രദക്ഷിണം, ഭാഗവത പാരായണം ഇവയാണ് ദോഷപരിഹാരങ്ങൾ.

ഇ–വനിത ‍‍ഡൗൺലോഡ് ചെയ്യാം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.