Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരുമാനങ്ങളെടുക്കുമ്പോൾ ഈ ആറ് രാശിക്കാർ സൂക്ഷിക്കണം!

Decision And Zodiac Sign

ജീവിതത്തിലെ നിർണായകമായ ചില സമയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ നല്ലതായി ഭവിക്കാറുണ്ട്. എന്നാൽ ചിലപ്പോഴത് വലിയ വീഴ്ചകൾക്കിടയാക്കും. ചില തീരുമാനങ്ങൾ ചിലർക്ക് അത്ഭുതകരമായ ഫലങ്ങൾ സമ്മാനിക്കാറുണ്ട്. എടുക്കുന്ന തീരുമാനങ്ങളെല്ലാം പ്രതികൂലമായി ഭവിക്കുന്നവരും കുറവല്ല. തീരുമാനങ്ങളെടുക്കുന്ന ‘സമയം’ നല്ലതാണെങ്കിൽ അത് ശുഭമായി ഭവിക്കുമെന്നും ‘സമയം’ നല്ലതല്ലെങ്കിൽ എടുക്കുന്ന തീരുമാനങ്ങളിലെല്ലാം സമയദോഷം പിന്തുടരുമെന്നുമാണ് ജ്യോതിശാസ്ത്രം പറയുന്നത്. ഓരോ രാശിക്കാർക്കും ആ രാശിയനുസരിച്ച് ഒരു അടിസ്ഥാന സ്വഭാവമുണ്ട്. ആ അടിസ്ഥാന സ്വഭാവങ്ങളാണ് നമ്മളെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. സൂര്യരാശി പ്രകാരം ചില രാശിക്കാരുടെ സ്വഭാവ സവിശേഷതകൾ അവരെ തെറ്റായ തീരുമാനങ്ങളിലെത്തിക്കുമെന്ന് പറയുന്നു. അങ്ങനെ തീരുമാനങ്ങളിൽ പിഴവ് സംഭവിക്കാനിടയുള്ള ആ രാശിക്കാർ ആരെല്ലാമാണെന്ന് നോക്കാം. 

സാജിറ്റേറിയസ് (നവംബർ 22–‍ഡിസംബർ 21)

വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നവരാണ് ഈ രാശിക്കാർ. എന്തു കാര്യങ്ങളും വ്യക്തമായി ആസൂത്രണം ചെയ്താണ് ഇവർ നടപ്പിലാക്കുന്നതെങ്കിലും അമിതമായ ആത്മവിശ്വാസം ഇവർക്ക് പലപ്പോഴും വിനയാകാറുണ്ട്. കാര്യങ്ങളെ തുറന്ന സമീപനത്തോടെ കാണുന്നവരാണിവർ. പക്ഷേ, കൂടെയുള്ളവരെ അമിതമായി വിശ്വസിച്ച്, അവരെ ആശ്രയിച്ചെടുക്കുന്ന തീരുമാനങ്ങളിൽ  ഇവർക്ക് പലപ്പോഴും വീഴ്ച സംഭവിക്കാറുണ്ട്. 

x-default

കാപ്രികോൺ (ഡിസംബർ 22 – ജനുവരി 19)

പ്രായോഗികമായി ചിന്തിക്കുന്നവരും കഠിനാധ്വാനികളും വിശ്വസ്തരും എല്ലായ്പോഴും മികച്ച തീരുമാനങ്ങളെടുക്കുന്നവരുമാണെന്നാണ് ഈ രാശിക്കാരെക്കുറിച്ച് പൊതുവെയുള്ള ധാരണ. പക്ഷേ, ചില സമയങ്ങളിൽ ഈ ധാരണ തെറ്റാനിടയുണ്ട്. വളരെ പക്വതയാർന്നതും സൂക്ഷ്മവുമായ തീരുമാനങ്ങളാണ് ഇവരിൽ നിന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്ന് ഇവർക്കറിയാമെങ്കിലും ആവേശത്തിന്റെ പുറത്ത് യാതൊരു മുൻകരുതലുകളുമില്ലാതെ ചില ഘട്ടങ്ങളിൽ ഇവരെടുക്കുന്ന തീരുമാനങ്ങൾ വലിയ ഭവിഷ്യത്തുക്കൾക്കിടയാക്കാറുണ്ട്. ഒരിക്കൽ അങ്ങനെയൊരു തീരുമാനമെടുത്തു പോയതിനെക്കുറിച്ചോർത്ത് പിന്നീട് എല്ലായ്പോഴും പശ്ചാത്തപിക്കുന്നവരാണ് ഈ രാശിക്കാർ.

ഏരീസ് (മാർച്ച് 21– ഏപ്രിൽ 19)

കാപ്രിക്കോൺ രാശിക്കാർ വല്ലപ്പോഴും മാത്രം എടുത്തുചാടി തീരുമാനങ്ങളെടുക്കുമ്പോൾ ഏരീസുകാരുടെ കൂടെപ്പിറപ്പാണ് ഈ സ്വഭാവസവിശേഷത. വളരെ അക്ഷമരാണ് ഇക്കൂട്ടർ. ചില നിർണായക സമയങ്ങളിൽ അക്ഷമയുടെ പുറത്ത് തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ അതിന്റെ പരിണിതഫലം നിരാശയാകുമെന്ന് പറയേണ്ടതില്ലല്ലോ. ഒരിക്കലെടുത്ത തീരുമാന ത്തിന്റെ ഫലമെന്തായിരുന്നുവെന്നതിനെക്കുറിച്ച് പോലും ഈ രാശിക്കാർ പിന്നീട് ചിന്തിക്കാറേയില്ല. പെട്ടെന്നുള്ള മെച്ചം മാത്രമാണ് ഇവർ പരിഗണിക്കുക. വളരെ ചുരുക്കം സമയങ്ങളിൽ മാത്രമേ എങ്ങനെയാണ് തെറ്റു സംഭവിച്ചെന്നതിനെക്കുറിച്ച് ഇവർ ചിന്തിക്കാറുള്ളൂ. 

ജെമിനി (മെയ് 21–ജൂണ്‍ 20)

ഒരു തീരുമാനമെടുത്താൽ അതിലുറച്ചു നിൽക്കുക എന്ന സ്വഭാവഗുണം തീരെയില്ലാത്തവരാണ് ഇക്കൂട്ടർ. രസകരമായ എന്തെങ്കിലും കാര്യങ്ങളിലേർപ്പെട്ട് ആഹ്ലാദിച്ച് നടക്കുന്നതിനിഷ്ടപ്പെടുന്നയിവർക്ക് കഠിനമായ തീരുമാനങ്ങളെടുത്ത് അതിൽ വ്യാകുലപ്പെട്ട് നടക്കുന്നതിനോട് ഒട്ടും താല്പര്യമില്ല. അതുകൊണ്ട് തന്നെ ഏതു വിഷയത്തിലായാലും ഒരു തീരു മാനമെടുക്കുകയെന്നത് ഇവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാണ്. എപ്പോഴും ഇരു മനസ്സോടെ കാര്യങ്ങൾ ചെയ്യുന്ന യിവർക്ക് എളുപ്പത്തിൽ ഫലമുണ്ടാകുന്ന തീരുമാനങ്ങളോടാണ് ചായ്‌വ് കൂടുതൽ.

പിസസ് (ഫെബ്രുവരി 19–മാർച്ച് 20)

 തീരുമാനങ്ങള്‍ എടുക്കാൻ എല്ലായ്പ്പോഴും വിമുഖത പ്രകടിപ്പിക്കാറുള്ള ഇവർ നിർണായക ഘട്ടങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം പ്രതികൂലമാകാറാണ് പതിവ്. മറ്റുള്ളവരെ ആശ്രയിച്ച്, പ്രധാന തീരുമാനങ്ങളെടുക്കുന്നവരാണിവർ. അതുകൊണ്ടു തന്നെ അങ്ങനെയുള്ള കാര്യങ്ങൾ പലപ്പോഴും ഇവർക്ക് വിനയാകാറുണ്ട്. അങ്ങനെയെടുത്ത തീരുമാനങ്ങളുടെ പേരിൽ കാലാകാലങ്ങളോളം പഴികേൾക്കാനിടവരുകയും ചെയ്യാറുണ്ട്.  

pisces-zodiac

കാൻസർ (ജൂൺ 21– ജൂലൈ 22)

വികാരങ്ങളുടെ പുറത്ത്, പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്ന വരാണ് കാൻസർ രാശിക്കാർ. അസ്വസ്ഥ മനസ്സോടെ തീരു മാനങ്ങൾ കൈക്കൊള്ളുകയെന്നത് എല്ലാവർക്കും ബുദ്ധിമുട്ടേറിയതാണ്. ഈ രാശിക്കാരെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യം കൂടിയാണത്. വികാരങ്ങൾ ഇവരുടെ ചിന്തകളെ കുഴപ്പിക്കുകയും തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും. ദീർഘ വീക്ഷണമില്ലാത്ത ഇക്കൂട്ടർ എടുക്കുന്ന തീരുമാനങ്ങളുടെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാറില്ല. തെറ്റുകളിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളുമെങ്കിലും പിന്നീട് ഇതേ തെറ്റുകൾ ആവർത്തിക്കുകയെന്നതും ഇക്കൂട്ടരുടെ പതിവാണ്. 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.